Month: May 2022

  • India

    ഇന്ധന നികുതി കുറച്ചതിലൂടെ കേന്ദ്രത്തിന് നഷ്ടം ഒരു ലക്ഷം കോടി രൂപ: നിര്‍മല സീതാരാമന്‍

    ന്യൂഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി കുറച്ചതുമൂലം നഷ്ടം കേന്ദ്രത്തിന് മാത്രമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. സംസ്ഥാനങ്ങളുമായി പങ്കുവെയ്ക്കുന്ന അടിസ്ഥാന എക്സൈസ് നികുതിയിലല്ല കുറവുവരുത്തിയത്. അതിനാല്‍ സംസ്ഥാനങ്ങള്‍ക്ക് നഷ്ടമില്ലെന്നും നിര്‍മല സീതാരാമന്‍ ട്വിറ്ററില്‍ കുറിച്ചു. കഴിഞ്ഞ ദിവസമാണ് പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതിയില്‍ കുറവ് വരുത്തിയത്. എന്നാല്‍ അടുത്തകാലത്തായി കൂട്ടിയ വിലയ്ക്ക് ആനുപാതികമായ കുറവ് വരുത്തിയിട്ടില്ല എന്നതാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. ജനങ്ങളുടെ പ്രതിസന്ധി പരിഹരിക്കാന്‍ അടുത്തിടെ എക്സൈസ് നികുതിയായി വര്‍ധിപ്പിച്ച തുക മുഴുവനും കുറയ്ക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. നികുതിയിളവിന്റെ ബാധ്യത കേന്ദ്രസര്‍ക്കാരിന്റെ ചുമലിലാണെന്നും ഒരു ലക്ഷം കോടി രൂപയുടെ നഷ്ടമാണ് കേന്ദ്രത്തിനുണ്ടായിരിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു. അടിസ്ഥാന എക്സൈസ് തീരുവ, പ്രത്യേക അഡീഷണ്‍ എക്സൈസ് തീരുവ, റോഡ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ സെസ്, അഗ്രിക്കള്‍ച്ചര്‍ ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് സെസ് എന്നിവ ചേരുന്നതാണ് പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടിയെന്ന് മന്ത്രി വിശദീകരിച്ചു. ഇതില്‍ അടിസ്ഥാന എക്സൈസ് തീരുവ സംസ്ഥാനങ്ങളുമായി…

    Read More »
  • Business

    പേടിഎം സംയുക്ത ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി രൂപീകരിച്ചു

    ന്യൂഡല്‍ഹി: പേടിഎം മാതൃസ്ഥാപനമായ വണ്‍97 കമ്മ്യൂണിക്കേഷന്‍സ് ഒരു സംയുക്ത ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി രൂപീകരിച്ചു. കമ്പനി 10 വര്‍ഷത്തിനുള്ളില്‍ 950 കോടി രൂപ ഇതില്‍ നിക്ഷേപിക്കും. സംയുക്ത സംരംഭമായ പേടിഎം ജനറല്‍ ഇന്‍ഷുറന്‍സ് ലിമിറ്റഡ് (പിജിഐഎല്‍) സ്ഥാപിക്കാനുള്ള നിര്‍ദ്ദേശം മെയ് 20 ന് ബോര്‍ഡ് അംഗീകരിച്ചതായി കമ്പനി അറിയിച്ചു. തുടക്കത്തില്‍, വണ്‍97 കമ്മ്യൂണിക്കേഷന്‍സിന് പേടിഎം ജനറല്‍ ഇന്‍ഷുറന്‍സില്‍ 49 ശതമാനം ഓഹരി പങ്കാളിത്തം ഉണ്ടായിരിക്കും, ബാക്കി 51 ശതമാനം ഓഹരികള്‍ വണ്‍97 ന്റെ മാനേജിംഗ് ഡയറക്ടര്‍ വിജയ് ശേഖര്‍ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള വിഎസ്എസ് ഹോള്‍ഡിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ (ഢഒജഘ) ഉടമസ്ഥതയിലായിരിക്കും. നിക്ഷേപത്തിനു ശേഷം, ജനറല്‍ ഇന്‍ഷുറന്‍സില്‍ പേടിഎം 74 ശതമാനം ഓഹരികള്‍ സ്വന്തമാക്കുകയും, കമ്പനിയിലെ വിഎച്ച്പിഎല്ലിന്റെ ഓഹരി 26 ശതമാനമായി കുറയുകയും ചെയ്യും. റഹേജ ക്യുബിഇ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡിനെ ഏറ്റെടുക്കുന്നതിനുള്ള കരാര്‍ ഇടപാട് നിശ്ചിത സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്നാണ് പേടിഎം ബോര്‍ഡിന്റെ ഈ തീരുമാനം. അഞ്ച് വര്‍ഷത്തേക്ക് വിജയ്…

    Read More »
  • Business

    മാര്‍ച്ച് പാദത്തിലും കരകയറാതെ സൊമാറ്റോ; അറ്റ നഷ്ടം 360 കോടി രൂപയായി വര്‍ദ്ധിച്ചു

    ന്യൂഡല്‍ഹി: ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോക്ക് മാര്‍ച്ചിലും കഷ്ടകാലം. മാര്‍ച്ചില്‍ അവസാനിച്ച പാദത്തിലെ ഏകീകൃത അറ്റ നഷ്ടം കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ 134.2 കോടി രൂപയില്‍ നിന്ന് 359.7 കോടി രൂപയായി വര്‍ദ്ധിച്ചു. അതേസമയം പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ 692.4 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 75.01 ശതമാനം വര്‍ധിച്ച് 1,211.8 കോടി രൂപയായി. അടുത്ത പാദത്തില്‍ വരുമാന വളര്‍ച്ച ഇരട്ട അക്കത്തിലേക്ക് ത്വരിതപ്പെടുത്തുമെന്നും നഷ്ടം കുറയുമെന്നും കമ്പനി പറഞ്ഞു. 2022 സാമ്പത്തിക വര്‍ഷത്തില്‍ 300-ലധികം പുതിയ നഗരങ്ങളില്‍ സൊമാറ്റോ പ്രവര്‍ത്തനമാരംഭിച്ചതായി പറഞ്ഞു. ഇത് ഇന്ത്യയിലുടനീളമുള്ള 1,000ത്തിലധികം പട്ടണങ്ങളിലേക്കും നഗരങ്ങളിലേക്കും സാന്നിധ്യം ഉറപ്പിച്ചു. 2022 സാമ്പത്തിക വര്‍ഷത്തില്‍, കമ്പനിയുടെ നഷ്ടം മുന്‍ വര്‍ഷത്തെ 816.4 രൂപയില്‍ നിന്ന് 1222.5 കോടി രൂപയായി. വരുമാനവും 1993.8 കോടിയില്‍ നിന്ന് 4192.4 കോടിയായി ഉയര്‍ന്നു. 2021 സാമ്പത്തിക വര്‍ഷത്തിലെ 397 രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 2022-ലെ അതിന്റെ…

    Read More »
  • Business

    വെരിറ്റാസിന്റെ 75 ശതമാനത്തിലധികം ഓഹരികള്‍ സ്വന്തമാക്കാനൊരുങ്ങി സ്വാന്‍ എനര്‍ജി

    പെട്രോകെമിക്കല്‍സ്, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയായ വെരിറ്റാസിന്റെ 75 ശതമാനത്തിലധികം ഓഹരികള്‍ സ്വന്തമാക്കാനൊരുങ്ങി സ്വാന്‍ എനര്‍ജി. 260.35 കോടി രൂപയ്ക്കാണ് ഓഹരികള്‍ സ്വന്തമാക്കുന്നത്. മുംബൈ ആസ്ഥാനമായുള്ള സ്വാന്‍ എനര്‍ജി വെരിറ്റാസിന്റെ 55 ശതമാനം ഓഹരികള്‍ 172.52 കോടി രൂപയ്ക്ക് ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്. തുടര്‍ന്ന് 26 ശതമാനം ഓഹരികള്‍ 87.83 കോടി രൂപയ്ക്ക് ഏറ്റെടുക്കുമെന്ന് എസ്ഇഎല്‍ റെഗുലേറ്ററി അപ്‌ഡേറ്റില്‍ പറഞ്ഞു. ഓള്‍-ക്യാഷ് ഡീലിന്റെ ഭാഗമായി, വെരിറ്റാസ് ലിമിറ്റഡ് നിലവിലുള്ള പ്രൊമോട്ടര്‍മാരില്‍ നിന്നും പ്രൊമോട്ടര്‍ ഗ്രൂപ്പില്‍ നിന്നും 1,47,45,720 ഇക്വിറ്റി ഷെയറുകള്‍ (55 ശതമാനം) ഒരു ഓഹരിക്ക് 117 രൂപ എന്ന തോതിലാണ് സ്വാന്‍ എനര്‍ജി വാങ്ങിയത്. ബാക്കി 26 ശതമാം ഓഹരികള്‍ 126 രൂപ എന്ന തോതില്‍ വാങ്ങുമെന്നും കമ്പനി അറിയിച്ചു. അന്താരാഷ്ട്ര വ്യാപാരത്തിലും വിതരണത്തിലും, ഇന്‍ഫ്രാസ്ട്രക്ചര്‍, ലോജിസ്റ്റിക്‌സ്, ഊര്‍ജ്ജം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പ് വെരിറ്റാസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് വെരിറ്റാസ് (ഇന്ത്യ). സ്വാന്‍ എനര്‍ജി മൂന്ന് മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. ടെക്സ്റ്റൈല്‍സ്,…

    Read More »
  • Business

    പേടിഎം പേയ്മെന്റ് ബാങ്ക്: ആര്‍ബിഐ വിലക്ക് ഉടന്‍ നീങ്ങിയേക്കും

    ന്യൂഡല്‍ഹി: പേടിഎം പേയ്‌മെന്റ് ബാങ്ക് പുതിയ ഉപഭോക്താക്കളെ ഉള്‍പ്പെടുത്തുന്നതിലുള്ള ആര്‍ബിഐ വിലക്ക് ഉടന്‍ തന്നെ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി പേടിഎം ഗ്രൂപ്പ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ മധൂര്‍ ദേവ്‌റ. ഡിജിറ്റല്‍ പേയ്‌മെന്റ് സ്ഥാപനമായ പേടിഎമ്മിന്റെ അനുബന്ധ സ്ഥാപനമാണ് പേടിഎം പേയ്‌മെന്റ് ബാങ്ക്. ആര്‍ബിഐ ഒരു നിശ്ചിത സമയപരിധിയിലേക്കല്ല നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ ഉടന്‍ തന്നെ പേടിഎം പേയ്‌മെന്റ് ബാങ്ക് വഴിയുള്ള ഇടപാടുകളിലേക്ക് പുതിയ ഉപഭോക്താക്കളെ ചേര്‍ക്കാമെന്നുമാണ് കമ്പനിയുടെ പ്രതീക്ഷ, ആര്‍ബിഐ ക്ലിയറന്‍സ് ലഭിക്കാന്‍ മൂന്നു മുതല്‍ അഞ്ച് മാസമാണ് പ്രതീക്ഷിക്കുന്നത്. ആര്‍ബിഐ ഞങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തരായാലുടന്‍ ഞങ്ങള്‍ മുന്നോട്ട് പോകും. ഇക്കാരണം കൊണ്ട് പുതിയ ഉപഭോക്താക്കളെ പേടിഎമ്മിന്റെ ഭാഗമാക്കുന്നത് അവസാനിക്കുന്നില്ലെന്ന്, ദേവ്റ പറഞ്ഞു. മെറ്റീരിയല്‍ സൂപ്പര്‍വൈസറി ആശങ്കകള്‍ ചൂണ്ടിക്കാട്ടി മാര്‍ച്ചിലാണ് ആര്‍ബിഐ പേടിഎം പേയ്‌മെന്റ് ബാങ്കിനെ പുതിയ ഉപഭോക്താക്കളെ ഉള്‍പ്പെടുത്തുന്നതില്‍ നിന്ന് വിലക്കിയത്. ബാങ്കിന്റെ ഐടി സംവിധാനത്തില്‍ സമഗ്രമായ സിസ്റ്റം ഓഡിറ്റ് നടത്തുന്നതിന് ഒരു ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐടി) ഓഡിറ്റ് സ്ഥാപനത്തെ നിയമിക്കാനും…

    Read More »
  • Business

    ആപ്പിള്‍ ചൈനയെ തഴഞ്ഞു; ഇന്ത്യയില്‍ ഉല്‍പ്പാദനം ശക്തമാക്കും

    ചൈനയിലെ കോവിഡ് വ്യാപനത്തിന്റെയും നിയന്ത്രണങ്ങളുടെയും പശ്ചാത്തലത്തില്‍ ഇന്ത്യയടക്കമുള്ള ഉല്‍പ്പാദനകേന്ദ്രങ്ങളിലെ പ്രവര്‍ത്തനം ശക്തമാക്കാനൊരുങ്ങി ആപ്പിള്‍. വാള്‍സ്ട്രീറ്റ് ജേണലാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. നിലവില്‍ ഇന്ത്യയും വിയറ്റ്‌നാമുമാണ് ചൈനയ്ക്ക് ബദലായി ആപ്പിള്‍ കണക്കാക്കുന്നതെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഐഫോണ്‍, ഐപാഡ്, മാക്ബുക്ക് ലാപ്‌ടോപ്പ് എന്നിവയുള്‍പ്പെടെ 90 ശതമാനത്തിലധികം ആപ്പിള്‍ ഉല്‍പ്പന്നങ്ങളും നിര്‍മിക്കുന്നത് ചൈനയില്‍ നിന്നാണ്. ചൈനയുടെ കോവിഡ് വിരുദ്ധ നയത്തിന്റെ ഭാഗമായി ഷാങ്ഹായിലും മറ്റ് നഗരങ്ങളിലും ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ പല പാശ്ചാത്യ കമ്പനികളുടെയും വിതരണ ശൃംഖലയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. പുതിയ കോവിഡ് തരംഗം നിലവിലെ പാദത്തില്‍ 8 ബില്യണ്‍ യുഎസ് ഡോളറിന്റെ വില്‍പ്പനയെ ബാധിക്കുമെന്ന് ഏപ്രിലില്‍ ആപ്പിള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ചൈനയിലെ കോവിഡ് വ്യാപനവും നിയന്ത്രണവും കാരണം കഴിഞ്ഞ രണ്ട് വര്‍ഷമായി ആപ്പിളിനെ അതിന്റെ എക്സിക്യൂട്ടീവുകളെയും എഞ്ചിനീയര്‍മാരെയും രാജ്യത്തേക്ക് അയയ്ക്കുന്നതില്‍ തടഞ്ഞിരുന്നു. ഏഷ്യയില്‍, യോഗ്യരായ തൊഴിലാളികള്‍ ഏറ്റവും കൂടുതലുള്ള ചൈനയിലാണ്. തുടര്‍ന്ന് ഇന്ത്യയും. കുറഞ്ഞ ഉല്‍പ്പാദന ചെലവ് അടക്കമുള്ള പല കാര്യങ്ങളിലും ഇന്ത്യയെയും ചൈനയെയും സമമായാണ് ആപ്പിള്‍…

    Read More »
  • Business

    സര്‍ക്കാര്‍ കയറ്റുമതി തീരുവ ഏര്‍പ്പെടുത്തി; സ്റ്റീല്‍ ഓഹരികള്‍ക്ക് വന്‍ ഇടിവ്

    ന്യൂഡല്‍ഹി: സര്‍ക്കാര്‍ കയറ്റുമതി തീരുവ ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് തിങ്കളാഴ്ചത്തെ വ്യാപാരത്തില്‍ സ്റ്റീല്‍ ഓഹരികള്‍ക്ക് വന്‍ ഇടിവ്. ഇത് സ്റ്റീല്‍ കമ്പനികളുടെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കും. ഇരുമ്പയിര് പോലുള്ള നിര്‍ണായക സ്റ്റീല്‍ നിര്‍മ്മാണ അസംസ്‌കൃത വസ്തുക്കള്‍ക്ക് കനത്ത കയറ്റുമതി തീരുവ ചുമത്താന്‍ സര്‍ക്കാര്‍ ശനിയാഴ്ച തീരുമാനിച്ചിരുന്നു. ഇരുമ്പയിരിന്റെ എല്ലാ ഗ്രേഡുകളുടെയും കയറ്റുമതി തീരുവ നേരത്തെയുള്ള 30 ശതമാനത്തില്‍ നിന്ന് 50 ശതമാനം ആയി വര്‍ധിപ്പിച്ചു. കൂടാതെ, ഹോട്ട്-റോള്‍ഡ്, കോള്‍ഡ്-റോള്‍ഡ് സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് സര്‍ക്കാര്‍ 15 ശതമാനം കയറ്റുമതി തീരുവ ചുമത്തിയിട്ടുണ്ട്. ഇറക്കുമതി രംഗത്ത്, പിസിഐ, മെറ്റ് കല്‍ക്കരി, കോക്കിംഗ് കല്‍ക്കരി തുടങ്ങിയ ചില അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി തീരുവ സര്‍ക്കാര്‍ വെട്ടിക്കുറച്ചു. ഉരുക്കിന്റെ കയറ്റുമതി തീരുവ ഉയര്‍ന്ന ആഭ്യന്തര വിതരണത്തിന് കാരണമാകുമെന്നും അങ്ങനെ വില താഴുമെന്നും റിലയന്‍സ് അനലിസ്റ്റ് കുനാല്‍ മോട്ടിഷോ പറഞ്ഞു. പ്രഖ്യാപനത്തിന് പിന്നാലെ ടാറ്റ സ്റ്റീലിന്റെ ഓഹരികള്‍ ആദ്യ വ്യാപാരസമയത്ത് 14 ശതമാനം ഇടിഞ്ഞ് 1,007.30 രൂപയിലെത്തി. ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ്…

    Read More »
  • Business

    ഇന്‍ഫോസിസ് സിഇഒയും മാനേജിംഗ് ഡയറക്ടറുമായി സലില്‍ പരേഖ് വീണ്ടും നിയമിതനായി

    ബെംഗളുരു: സലില്‍ പരേഖിനെ ഇന്‍ഫോസിസിന്റെ സിഇഒ, മാനേജിംഗ് ഡയറക്ടര്‍ സ്ഥാനങ്ങളിലേക്ക് വീണ്ടും നിയമിച്ചു. അഞ്ച് വര്‍ഷത്തേക്കാണ് നിയമനമെന്നും ഡയറക്ടര്‍ ബോര്‍ഡ് ഇതിന് അംഗീകാരം നല്‍കിയെന്നും ഇന്‍ഫോസിസ് അറിയിച്ചു. ജൂലൈ ഒന്നുമുതലാണ് അദ്ദേഹം നിയമിതനാകുക. കമ്പനിയുടെ വിപുലമായ ഓഹരി ഉടമ പദ്ധതി-2019 പ്രകാരം സ്ഥാപനത്തിലെ മുതിര്‍ന്ന എക്‌സിക്യൂടീവുകള്‍ക്ക് ഓഹരികള്‍ അനുവദിക്കുന്നതിനും അംഗീകാരം നല്‍കിയിട്ടുണ്ട്. നോമിനേഷന്‍ ആന്‍ഡ് റെമ്യൂണറേഷന്‍ കമ്മിറ്റിയുടെ (എന്‍ആര്‍സി) ശുപാര്‍ശകള്‍ കണക്കിലെടുത്ത് ശനിയാഴ്ച നടന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനമുണ്ടായതെന്ന് ഇന്‍ഫോസിസ് റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു. ഡയറക്ടര്‍ ബോര്‍ഡിലെ ഒരു അംഗവുമായും സലില്‍ പരേഖിന് ബന്ധമില്ലെന്നും, ഓഹരി വിപണികള്‍ കാലാകാലങ്ങളില്‍ പുറപ്പെടുവിക്കുന്ന സര്‍കുലറുകള്‍ ഉള്‍പ്പടെ ബാധകമായ നിയമങ്ങള്‍ക്കനുസരിച്ച് ചീഫ് എക്സിക്യൂടീവ് ഓഫീസറായും മാനജിംഗ് ഡയറക്ടറായും പുനര്‍നിയമിക്കുന്നതിനുള്ള എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി. സലില്‍ പരേഖ് 2018 ജനുവരി മുതല്‍ ഇന്‍ഫോസിസിന്റെ സിഇഒയും എംഡിയുമാണ്. കഴിഞ്ഞ നാല് വര്‍ഷമായി സംരംഭങ്ങള്‍ക്കായി ഡിജിറ്റല്‍ സംവിധാനങ്ങള്‍ നടപ്പിലാക്കുന്നതിനും, ഏറ്റെടുക്കലുകള്‍ വിജയകരമായി കൈകാര്യം ചെയ്യുന്നതിലും കഴിവു…

    Read More »
  • Kerala

    വി​ജ​യ് ബാ​ബു ജോ​ർ​ജി​യ​യി​ൽ​നി​ന്നു ദു​ബാ​യി​ൽ മ​ട​ങ്ങി​യെ​ത്തി

    ന​ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യാ​യ ന​ട​നും നി​ർ​മാ​താ​വു​മാ​യ വി​ജ​യ് ബാ​ബു ജോ​ർ​ജി​യ​യി​ൽ​നി​ന്നു ദു​ബാ​യി​ൽ മ​ട​ങ്ങി​യെ​ത്തി. നേ​ര​ത്തെ കേ​സി​ൽ പ്ര​തി​യാ​യ​തോ​ടെ ദു​ബാ​യി​ലേ​ക്ക് ക​ട​ന്ന വി​ജ​യ് ബാ​ബു ഇ​വി​ടെ​നി​ന്നും ജോ​ർ​ജി​യ​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു.     ഇ​തി​നി​ടെ വി​ജ​യ് ബാ​ബു​വി​നെ കേ​ര​ള​ത്തി​ലെ​ത്തി​ക്കാ​ൻ ഊ​ർ​ജ്ജി​ത ശ്ര​മം ന​ട​ത്തു​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ്ര​ത്യേ​ക യാ​ത്രാ​രേ​ഖ ന​ൽ​കി കേ​ര​ള​ത്തി​ലെ​ത്തി​ക്കാ​നാ​ണ് ശ്ര​മം. വി​ജ​യ് ബാ​ബു​വി​ന്‍റെ പാ​സ്പോ​ർ​ട്ട് റ​ദ്ദാ​ക്കി​യ​തി​നാ​ലാ​ണ് പ്ര​ത്യേ​ക യാ​ത്രാ​രേ​ഖ ന​ൽ​കു​ന്ന​ത്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​ത്തി​ന​കം കൊ​ച്ചി​യി​ലെ​ത്തി​ക്കാ​നാ​ണ് നീ​ക്കം.   അ​തേ​സ​മ​യം ന​ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ കോ​ട​തി പ​റ​യു​ന്ന ദി​വ​സം ഹാ​ജ​രാ​കാ​ൻ ത​യാ​റാ​ണെ​ന്ന് ഇ​ന്ന് വി​ജ​യ് ബാ​ബു വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മു​ൻ​പി​ൽ ഹാ​ജ​രാ​വാ​ൻ ത​യാ​റാ​ണെ​ന്നും അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ജ​യ് ബാ​ബു സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ഇ​ന്ന് ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ച്ച​പ്പോ​ഴാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.   കേ​സ് ആ​ദ്യം കോ​ട​തി​യു​ടെ പ​രി​ധി​യി​ൽ വ​ര​ട്ടെ​യെ​ന്നാ​യി​രു​ന്നു ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ചി​ന്‍റെ മ​റു​പ​ടി. വി​ജ​യ് ബാ​ബു​വി​നോ​ട് കേ​ര​ള​ത്തി​ൽ തി​രി​കെ​യെ​ത്താ​നു​ള്ള ടി​ക്ക​റ്റ് ഹാ​ജ​രാ​ക്കാ​നും കോ​ട​തി…

    Read More »
  • Kerala

    ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ അ​തി​ജീ​വി​ത​യു​ടെ ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​ല്‍​നി​ന്ന് ജ​ഡ്ജി പി​ന്മാ​റി

    ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ അ​തി​ജീ​വി​ത​യു​ടെ ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​ല്‍​നി​ന്ന് ജ​ഡ്ജി പി​ന്മാ​റി. ജ​സ്റ്റീ​സ് കൗ​സ​ര്‍ എ​ട​പ്പ​ഗ​മാ​ണ് പി​ന്മാ​റി​യ​ത്. ജ​സ്റ്റീ​സ് കൗ​സ​ര്‍ ഇ​ട​പ്പ​ഗം കേ​സ് പ​രി​ഗ​ണി​ക്ക​രു​തെ​ന്ന ഒ​രു ആ​വ​ശ്യം അ​തി​ജീ​വി​ത കോ​ട​തി മു​ന്‍​പാ​കെ ഉ​ന്ന​യി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ജ​ഡ്ജി ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​ല്‍​നി​ന്ന് സ്വ​മേ​ധ​യാ പി​ന്മാ​റി​യ​ത്.   അ​തേ​സ​മ​യം സ​ർ​ക്കാ​രി​നെ​തി​രേ അ​തി​ജീ​വി​ത ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി. കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ നീ​ക്കം ന​ട​ക്കു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി അ​തി​ജീ​വി​ത ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യ​ത്.   കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ ഉ​ന്ന​ത ഇ​ട​പെ​ട​ലു​ണ്ട്. കേ​സി​ലെ പ്ര​തി ദി​ലീ​പും ഭ​ര​ണ​ക​ക്ഷി​യും ത​മ്മി​ൽ അ​വി​ശു​ദ്ധ ബ​ന്ധ​മാ​ണു​ള്ള​ത്. കേ​സ് അ​വ​സാ​നി​പ്പി​ക്കാ​ൻ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് മേ​ൽ ക​ടു​ത്ത സ​മ്മ​ർ​ദ​മു​ണ്ടെ​ന്നും ഹ​ർ​ജി​യി​ൽ ആ​രോ​പി​ക്കു​ന്നു.   ദി​ലീ​പി​ന്‍റെ അ​ഭി​ഭാ​ഷ​ക​രെ ചോ​ദ്യം ചെ​യ്യാ​നു​ള്ള നീ​ക്ക​ത്തി​ന് ത​ട​യി​ട്ടി​രി​ക്കു​ക​യാ​ണ്. പ്ര​തി​യു​ടെ അ​ഭി​ഭാ​ഷ​ക​ന്‍റെ രാ​ഷ്ട്രീ​യ ബ​ന്ധ​മാ​ണ് ഇ​തി​ന് കാ​ര​ണം. അ​ന്വേ​ഷ​ണം അ​ഭി​ഭാ​ഷ​ക​രി​ലേ​ക്ക് എ​ത്തി​ല്ലെ​ന്ന് ഉ​റ​പ്പു​ന​ൽ​കി​യി​ട്ടു​ണ്ട്.   കേ​സി​ൽ അ​ന്തി​മ റി​പ്പോ​ർ​ട്ട് ത​ട്ടി​ക്കൂ​ട്ടി ന​ൽ​കാ​നാ​ണ് നീ​ക്കം ന​ട​ക്കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ നീ​തി​ക്കാ​യി കോ​ട​തി​യെ സ​മീ​പി​ക്കു​ക​യ​ല്ലാ​തെ ത​നി​ക്ക് മ​റ്റ് മാ​ർ​ഗ​ങ്ങ​ളി​ല്ലെ​ന്നും അ​തി​ജീ​വി​ത…

    Read More »
Back to top button
error: