NEWS

ബക്കറ്റിലെ വെള്ളത്തില്‍ വീണ് ഒരു വയസുകാരിക്ക് ദാരുണാന്ത്യം; സംഭവം കോട്ടയത്ത്

കോട്ടയം: ബക്കറ്റിലെ വെള്ളത്തില്‍ വീണ് ഒരു വയസുകാരിക്ക് ദാരുണാന്ത്യം.കോട്ടയം കിടങ്ങൂരിലാണ് സംഭവം. ജയേഷ് – ശരണ്യ ദമ്ബതികളുടെ മകള്‍ ഭാഗ്യയാണ് മരിച്ചത്.

വൈകിട്ട് നാല് മണിയോടെ വളർകോടുള്ള ശരണ്യയുടെ വീട്ടില്‍ വെച്ചായിരുന്നു അപകടം നടന്നത്.ഇവിടേക്ക് കുടുംബം വിരുന്നുവന്നതായിരുന്നു.

 

 

വീടിനുള്ളിലെ ശുചിമുറിയില്‍ വെച്ചിരുന്ന ബക്കറ്റിലാണ് കുഞ്ഞ് വീണ് കിടന്നിരുന്നത്. ബക്കറ്റിനുള്ളിലെ വെള്ളത്തിലേക്ക് കുഞ്ഞ് കയ്യിട്ടു നോക്കാന്‍ ശ്രമിച്ചത് അപകടത്തിലേക്ക് നയിച്ചുവെന്നാണ് കരുതുന്നത്.

Back to top button
error: