Month: May 2022

  • Kerala

    ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് എന്ന ആറ്റംബോംബ്… റിപ്പോർട്ട് പുറത്ത് വന്നാൽ ആരുടെ ശിരസ്സുകളാണ് നിലത്ത് വീണ് ഉരുളുന്നത്…? റിപ്പോർട്ടിലുള്ള പീഡന വീരന്മാരായ 15 പേരെ തനിക്കറിയാമെന്ന് സംവിധായകൻ ബൈജു കൊട്ടാരക്കര

       ഇപ്പോൾ മലയാള ചലച്ചിത്ര രംഗത്തെ സജീവ ചർച്ച വിഷയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടാണ്. റിപ്പോർട്ട് പുറത്ത് വിടണമെന്നും വേണ്ടെന്നും രണ്ടഭിപ്രായങ്ങൾ മാധ്യമങ്ങളിലൂടെ കത്തിപ്പടരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് സിനിമാ മേഖലയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സി ശക്തമായി വാദിക്കുന്നു. പക്ഷേ റിപ്പോർട്ട് പുറത്തുവിടരുതെന്ന് ജസ്റ്റിസ് ഹേമ തന്നെ പറഞ്ഞിട്ടുണ്ടെന്നും അതുകൊണ്ട് റിപ്പോർട്ട് പുറത്തുവിടില്ലെന്നും വകുപ്പു മന്ത്രി സജി ചെറിയാനും വ്യക്തമാക്കി. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പാക്കുന്നത് ചർച്ച ചെയ്യാൻ സര്‍ക്കാര്‍ വിളിച്ച യോഗം ഇന്നലെ തൈക്കാട് ഗസ്റ്റ് ഹൗസിൽ നടന്നു. സിനിമാ മേഖലയില്‍ കൂടുതല്‍ പീഡനപരാതികള്‍ ഉയരുന്ന സാഹചര്യത്തിലാണ് അമ്മ, മാക്ട, ഫെഫ്ക, ഡബ്ല്യുസിസി, ഫിലിം ചേംബര്‍, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ അടക്കം സിനിമാ മേഖലയിലെ സംഘടനകളുടെ യോഗം സര്‍ക്കാര്‍ വിളിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ലഭിച്ച്‌ വർഷങ്ങള്‍ പിന്നിട്ടിട്ടും തുടര്‍നടപടി ഉണ്ടാകാത്തതില്‍ ശക്തമായ പ്രതിഷേധമാണ് യോഗത്തിൽ ഉയർന്നത്. സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാനാണ് ജസ്റ്റിസ് ഹേമ…

    Read More »
  • Kerala

    തരിശിടമില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റും: മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റർ

      തിരിശിടമില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുമെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. കൃഷി വകുപ്പിന്റെ ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ കണ്ണൂർ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കാര്‍ഷിക മേഖലയെ കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള നിശ്ചയദാർഢ്യത്തോടെയുള്ള പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടുപോവുകയാണ്. ലോകം മുഴുവന്‍ ശ്രദ്ധിച്ച കേരളത്തിന്റെ കാര്‍ഷിക പാരമ്പര്യം തിരിച്ചുപിടിക്കുവാനുള്ള കൂട്ടായ പരിശ്രമം തുടരണം. കേരളത്തില്‍ വികസനവും സേവനങ്ങളും ഓരോ മനുഷ്യനെയും പരിഗണിച്ചുകൊണ്ടുള്ളതാണ്. അതിനാലാണ് ഇവിടെയുള്ള ജനതയ്ക്ക് ഗുണമേന്മയുള്ള ജീവിതം നയിക്കാന്‍ സാധിക്കുന്നതെന്നും മന്ത്രി പറഞ്ഞു. തളിപ്പറമ്പ് ബക്കളം വയലില്‍ നെല്‍ വിത്ത് വിതച്ചാണ് മന്ത്രി ഉദ്ഘാടനം നിര്‍വ്വഹിച്ചത്. കര്‍ഷക കാരണവരായ കുഞ്ഞമ്പു മുതുവാണിയെയും കുട്ടി കര്‍ഷകനായ ആദിഷ് രഘുനാഥിനെയും ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ആദരിച്ചു.

    Read More »
  • Crime

    ന‌​ടി മ​ഞ്ജു വാ​ര്യ​രു​ടെ പ​രാ​തി​യി​ൽ യു​വാ​വി​നെ​തി​രെ കേ​സ്

    ന‌​ടി മ​ഞ്ജു വാ​ര്യ​രു​ടെ പ​രാ​തി​യി​ൽ യു​വാ​വി​നെ​തി​രെ കേ​സ്. എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക്കെ​തി​രെ​യാ​ണ് കേ​സ്. ഇ​യാ​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. തു​ട​ർ​ച്ച​യാ​യി അ​പ​വാ​ദം പ്ര​ച​രി​പ്പി​ച്ചെ​ന്നും പി​ന്തു​ട​ർ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി എ​ന്നു​മാ​ണ് മ​ഞ്ജു ​വാ​ര്യ​രു​ടെ പ​രാ​തി. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ഞ്ജു വാ​ര്യ​ർ സ്വീ​ക​രി​ച്ച നി​ല​പാ​ടും ഭീ​ഷ​ണി​ക്ക് പി​റ​കി​ൽ ഉ​ണ്ടെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്നത്. എ​ള​മ​ക്ക​ര പോ​ലീ​സ് ആ​ണ് കേ​സ് എ​ടു​ത്തി​ട്ടു​ള്ള​ത്. പ്ര​തി​യെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

    Read More »
  • NEWS

    കനത്ത മഴയിൽ പുനലൂർ -മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വെള്ളം കയറി

    പുനലൂർ: നിർമാണ പ്രവർത്തനങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുന്ന പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ പലഭാഗങ്ങളിലും ഇന്നലെ ഉച്ചകഴിഞ്ഞ് പെയ്ത ശക്തമായ മഴയെ തുടർന്ന് വെള്ളംകയറി.നെല്ലിപ്പള്ളി ജംക്‌ഷനിൽ വെള്ളം കയറിയത് മൂലം ഒരുമണിക്കൂറോളം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.  രണ്ടു മണിക്കൂറോളമാണ് ഇന്നലെ ഇവിടെ മഴ തകർത്തു പെയ്തത്.ഇതേത്തുടർന്ന് വെട്ടിപ്പുഴ, തൊളിക്കോട്,കരവാളൂർ, കലയനാട് തോടുകളിലും ക്രമാതീതമായി ജലനിരപ്പ് ഉയർന്നിട്ടുണ്ട്.

    Read More »
  • NEWS

    ചെങ്ങന്നൂരിൽ കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു

    ചെങ്ങന്നൂർ: എം.സി.റോഡിൽ ചെങ്ങന്നൂർ മുളക്കുഴ വില്ലേജ് ഓഫീസിനു സമീപം കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. എരമല്ലൂർ എഴുപുന്ന കറുകപ്പറമ്പിൽ ഷാജിയുടെ മകൻ ഷിനോയി (25), ചേർത്തല പള്ളിപ്പുറം സ്വദേശി വിഷ്ണു എന്നിവരാണ് മരിച്ചത്.ഇന്നലെ( ബുധനാഴ്ച) രാത്രി പതിനൊന്നരയോടെയാണ് അപകടം. തിരുവനന്തപുരത്തുനിന്ന് സുൽത്താൻബത്തേരിക്കു പോകുകയായിരുന്നു ബസും അടൂർ  ഭാഗത്തേക്കു പോകുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായി തകർന്നു.ബസിന്റെ മുൻഭാഗവും തകർന്നിട്ടുണ്ട്.കാറിൽ ഉണ്ടായിരുന്നവരാണ് മരിച്ച രണ്ടു പേരും.നാട്ടുകാരും പോലീസും ചേർന്ന് ഇവരെ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

    Read More »
  • NEWS

    തൊടുപുഴയിലെ കൊലപാതകം; സ്ത്രീ അറസ്റ്റിൽ

    തൊടുപുഴ: നഗരത്തിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ കാലിന് പരിക്കേറ്റ് രക്തം വാര്‍ന്ന് മദ്ധ്യവയസ്കന്‍ മരിച്ച  സംഭവുമായി ബന്ധപ്പെട്ട് വെള്ളിയാമറ്റം  തെക്കേതില്‍ വീട്ടില്‍ സെലീന (50) അറസ്റ്റിലായി.ലഹരിക്കടിമപ്പെട്ട് സ്ഥിരമായി നഗരത്തില്‍ അലഞ്ഞ് തിരിയുന്ന ഉടുമ്ബന്നൂര്‍ നടൂപ്പറമ്ബില്‍ അബ്ദുള്‍ സലാം (അമ്ബി- 52) കൊല്ലപ്പെട്ടത്.  മദ്യത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ വെട്ടേറ്റാണ് അബ്ദുൽ സലാം കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം.സെലീന അബ്ദുള്‍ സലാമിന്റെ കാല്‍ക്കുഴക്ക് മുകളിലായി വെട്ടി മുറിവേല്‍പ്പിക്കുകയായിരുന്നു. മാരകമായി മുറിവേറ്റ അബ്ദുള്‍ സലാം രക്തം വാർന്നൊഴുകിയ നിലയില്‍ വെയിറ്റിങ് ഷെഡിൽ കിടക്കുകയായിരുന്നു.ഇത് കണ്ട യാത്രക്കാര്‍ അറിയിച്ചതനുസരിച്ച്‌ പൊലീസെത്തി ഇയാളെ തൊടുപുഴയിലെ ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലും എത്തിച്ചു. എന്നാല്‍ ചൊവ്വാഴ്ച രാവിലെ ഇയാള്‍ മരിച്ചു.

    Read More »
  • NEWS

    ഉയരക്കാരിക്ക് ഇനി മൂന്ന്‌ റെക്കോർഡുകൾ കൂടി…

    ഗിന്നസ് വേൾഡ് റിക്കാർഡ്സ് അനുസരിച്ച് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വനിതയായി കണക്കാക്കുന്ന റുമേസ ഗെൽഗി മൂന്ന് റിക്കാർഡുകൾ കൂടി തകർത്തു. ഇപ്പോൾ അഞ്ച് ലോക റിക്കാർഡുകളാണ് ഈ തുർക്കി സ്വദേശി സ്വന്തം പേരിലാക്കിയത്.   ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ (സ്ത്രീ) ഏറ്റവും നീളമുള്ള കൈവിരൽ, (11.2 സെ.മീ), ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ (സ്ത്രീ) ഏറ്റവും വലിയ കൈകൾ (വലത് കൈ 24.93 സെന്റീമീറ്റർ, ഇടത് കൈ 24.26 സെ.മീ), ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ (സ്ത്രീ) ഏറ്റവും നീളമേറിയ മുതുക് (59.90 സെ.മീ) എന്നീ റിക്കാർഡുകളാണ് തകർത്തത്.   2021 ഒക്ടോബർ മുതൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വനിത എന്ന ഗിന്നസ് വേൾഡ് റിക്കാർഡിന് ഉടമയാണ് അഭിഭാഷകയും ഗവേഷകയും കൂടിയായ റുമേസ ഗെൽഗി. 215.16 സെന്‍റിമീറ്റർ (7 അടി 0.7 ഇഞ്ച്) ആണ് ഉയരം.

    Read More »
  • NEWS

    റഷ്യൻ ബാങ്കിങ് മേഖലയെ ഒറ്റപ്പെടുത്താൻ ഇയു; ബാങ്കുകളെ സ്വിഫ്റ്റിൽനിന്നു നീക്കും

    സ്ട്രാസ്ബർഗ്: റഷ്യയിൽനിന്നുള്ള എണ്ണയ്ക്ക് വിലക്കേർപ്പെടുത്തുന്നതുകൂടാതെ മറ്റു പല നടപടികളും സ്വീകരിക്കാൻ യൂറോപ്യൻ യൂണിയൻ (ഇയു) ഒരുങ്ങുന്നു. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെത്തുടർന്നാണ് നടപടിയെന്ന് ഇയു കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺഡെർ ലെയൻ അറിയിച്ചു. വിവിധ ട്വീറ്റുകളിലൂടെ എന്താണ് തങ്ങളുടെ പദ്ധതിയെന്ന് അവർ വിശദീകരിക്കുന്നുണ്ട്. ഇയുവിന്റെ പദ്ധതികളെക്കുറിച്ച് ഉർസുല പങ്കുവച്ചവ താഴെ പറയുന്നു: റഷ്യയുടെ ഏറ്റവും വലിയ ബാങ്കായ സ്ബർബാങ്കിനെയും മറ്റു രണ്ടു ബാങ്കുകളെയും സ്വിഫ്റ്റ് സിസ്റ്റത്തിൽനിന്ന് നീക്കുക. ലോകമെമ്പാടുമുള്ള ധനകാര്യസ്ഥാപനങ്ങളെ ബന്ധിപ്പിച്ച് സന്ദേശങ്ങൾ അയയ്ക്കുന്ന സംവിധാനമാണ് സ്വിഫ്റ്റ്. റഷ്യൻ ബാങ്കിങ് മേഖലയെ ആഗോള സംവിധാനത്തിൽനിന്ന് പൂർണമായി ഒറ്റപ്പെടുത്തുന്ന നീക്കമാണിത്. യുക്രെയ്നിലെ ബുച്ചയിൽ നടന്ന കൂട്ടക്കൊലയിൽ പങ്കാളികളായ ഓരോരുത്തരുടെയും പട്ടിക തയാറാക്കണം. ഇയുവിന്റെ കീഴിൽ ഇവരുടെ സ്വത്തുക്കൾ മരവിപ്പിച്ച്, യാത്രാ വിലക്ക് ഏർപ്പെടുത്തണം. യൂറോപ്യൻ ‘എയർവേവ്’സിനു കീഴിലുള്ള റഷ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള മൂന്ന് സംപ്രേക്ഷണ നിലയങ്ങളെയും നിരോധിക്കണം. ഇതുവഴിയാണ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ നുണകൾ പ്രചരിപ്പിക്കുന്നതെന്നും ഉർസുല പറഞ്ഞു. ഇപ്പോൾ നടത്തുന്ന ആക്രമണങ്ങൾക്ക്…

    Read More »
  • India

    ഹിന്ദി പഠിക്കാന്‍ ചൈനയും; അതിര്‍ത്തിയില്‍ പരിഭാഷകരെ നിയമിക്കാന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്

    ന്യൂഡൽഹി: ഹിന്ദിഭാഷ കൈകാര്യം ചെയ്യാൻ അറിയുന്നവരെ അതിർത്തിയിൽ നിയമിക്കാൻ ചൈന ഒരുങ്ങുന്നതായി റിപ്പോർട്ട്. ചൈനയിലെ വിവിധ സർവകലാശാലകളിൽ പഠിച്ച ബിരുദധാരികളെയാണ് യഥാർഥ നിയന്ത്രണ രേഖയിൽ (എൽഎസി) പരിഭാഷകരായി റിക്രൂട്ട് ചെയ്യാൻ പീപ്പിൾസ് ലിബറേഷൻ ആർമി (പി‌എൽ‌എ) തയാറെടുക്കുന്നതെന്നാണ് ഇന്റലിജൻസ് വിവരം. റിപ്പോർട്ട് പ്രകാരം, വെസ്റ്റേൺ തിയറ്റർ കമാൻഡിന് കീഴിലുള്ള ടിബറ്റ് മിലിട്ടറി ഡിസ്ട്രിക്റ്റ് അടുത്ത മാസത്തോടെ നിയമനപ്രക്രിയകൾ പൂർത്തീകരിക്കും. ഇന്ത്യയുമായുള്ള ചൈനയുടെ അതിർത്തികളടക്കം വെസ്റ്റേൺ തിയറ്റർ കമാൻഡാണ് നിരീക്ഷിക്കുന്നത്. യഥാർഥ നിയന്ത്രണരേഖയിൽ, ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ സിക്കിം, അരുണാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവയുമായി അതിർത്തി പങ്കിടുന്ന ചൈനയുടെ പ്രദേശങ്ങളുടെ നിരീക്ഷണം ടിബറ്റ് മിലിട്ടറി ഡിസ്ട്രിക്റ്റിനാണ്. വെസ്റ്റേൺ തിയറ്റർ കമാൻഡിനു തന്നെ കീഴിലുള്ള ഷിൻജിയാങ് മിലിട്ടറി ഡിസ്ട്രിക്റ്റാണ് ലഡാക്കിനോട് അതിർത്തി പങ്കിടുന്ന പ്രദേശങ്ങൾ ഉൾപ്പെടെ നോക്കുന്നത്. പിഎൽഎയിൽ ഹിന്ദി പരിഭാഷകരെ നിയമിക്കുന്ന വിവരം അറിയിക്കുന്നതിനായി ടിബറ്റ് മിലിട്ടറി ഡിസ്ട്രിക്റ്റിലെ ഉദ്യോഗസ്ഥർ കഴിഞ്ഞ രണ്ടു മാസത്തിനിടെ ചൈനയിലെ നിരവധി കോളജുകളും സർവകലാശാലകളും സന്ദർശിച്ചതായി രഹസ്യാന്വേഷണ…

    Read More »
  • NEWS

    പാലക്കാട് 25​ ​കി​ലോ​ ​പ​ഴ​കി​യ​ ​ഇ​റ​ച്ചി​ പിടികൂടി

    പാ​ല​ക്കാ​ട്:​ ​ ജില്ല​യി​ല്‍​ ​ഭ​ക്ഷ്യ​സു​ര​ക്ഷാ​വി​ഭാ​ഗം​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ല്‍​ ​പ​ഴ​കി​യ​ ​ഇ​റ​ച്ചി​ ​ക​ണ്ടെ​ത്തി.​ ​ഇ​ന്ന​ലെ​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ല്‍​ 25​ ​കി​ലോ​ ​പ​ഴ​കി​യ​ ​ഇ​റ​ച്ചി​യാ​ണ് ​പി​ടി​കൂ​ടി​യ​ത്.​ ​മ​ല​മ്ബു​ഴ,​ ​പാ​ല​ക്കാ​ട് ​ടൗ​ണ്‍​ ​എ​ന്നി​വി​ട​ങ്ങ​ളി​ല്‍​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ലാ​ണ് ​പ​ഴ​കി​യ​ ​ഇ​റ​ച്ചി​ ​ക​ണ്ടെ​ത്തി​യ​ത്.​ ​ തിങ്ക​ളാ​ഴ്ച​ ​പാ​ല​ക്കാ​ട് ​ന​ഗ​ര​ത്തി​ൽ നടത്തിയ​ ​പ​രി​ശോ​ധ​ന​യി​ല്‍​ 15​ ​കി​ലോ​ ​പ​ഴ​കി​യ​ ​കോ​ഴി​യി​റ​ച്ചി​ ​പി​ടി​കൂ​ടി​യി​രു​ന്നു.​ ​നാ​ല് ​സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ​പി​ഴ​ ​ചു​മ​ത്തു​ക​യും​ ​ഒ​രു​ ​സ്ഥാ​പ​ന​ത്തി​ന്റെ​ ​ലൈ​സ​ന്‍​സ് ​റ​ദ്ദ് ​ചെ​യ്യു​ക​യും​ ​ചെ​യ്തു.​ കാ​സ​ര്‍​കോ​ട് ​ഷ​വ​ര്‍​മ​ ​ക​ഴി​ച്ച്‌ ​പെ​ണ്‍​കു​ട്ടി​ ​മ​രി​ച്ച​തി​നെ​ ​തു​ട​ര്‍​ന്ന് ​സം​സ്ഥാ​ന​ത്തൊട്ടാകെ പരിശോധന ​ ​ന​ട​ക്കു​കയാണ്.​ ​

    Read More »
Back to top button
error: