പാലക്കാട്: ജില്ലയില്‍ ഭക്ഷ്യസുരക്ഷാവിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ഇറച്ചി കണ്ടെത്തി. ഇന്നലെ നടത്തിയ പരിശോധനയില്‍ 25 കിലോ പഴകിയ ഇറച്ചിയാണ് പിടികൂടിയത്. മലമ്ബുഴ, പാലക്കാട് ടൗണ്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് പഴകിയ ഇറച്ചി കണ്ടെത്തിയത്.
തിങ്കളാഴ്ച പാലക്കാട് നഗരത്തിൽ നടത്തിയ പരിശോധനയില്‍ 15 കിലോ പഴകിയ കോഴിയിറച്ചി പിടികൂടിയിരുന്നു. നാല് സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുകയും ഒരു സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദ് ചെയ്യുകയും ചെയ്തു.
കാസര്‍കോട് ഷവര്‍മ കഴിച്ച് പെണ്‍കുട്ടി മരിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തൊട്ടാകെ പരിശോധന നടക്കുകയാണ്.