Month: May 2022
-
LIFE
” കാപ്പ ” പുതുമുഖങ്ങളെ ആവശ്യമുണ്ട്
ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ സഹകരണത്തോടെ ‘തിയേറ്റര്‍ ഓഫ് ഡ്രീംസ്’ നിര്‍മ്മിക്കുന്ന ‘കാപ്പ’ എന്ന സിനിമയിലേക്ക് പുതുമുഖങ്ങളെ ആവശ്യമുണ്ട്. തിരുവനന്തപുരം ജില്ലയില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 20 നും 50 നും ഇടയില്‍. താല്‍പര്യമുള്ളവര്‍ താഴെ പറയുന്ന ഈമെയില്‍ മുഖേനയോ WhatsApp നമ്പറിലോ മേയ് 10-ാം തീയതിക്കുള്ളില്‍ മേക്കപ്പ് ഇല്ലാതെ, എഡിറ്റ് ചെയ്യാത്ത ഫോട്ടോയും 1 മിനിട്ടില്‍ താഴെ ഉള്ള വീഡിയോയും അയച്ചു തരുക. Email: [email protected] [email protected] WhatsApp: 6282376684
Read More » -
NEWS
ലോട്ടറിയുടെ അവസാന സമ്മാനങ്ങൾ മാത്രം നോക്കി ടിക്കറ്റ് വലിച്ചെറിയുന്നവരുടെ ശ്രദ്ധയ്ക്ക്
കോട്ടയം: ഇക്കഴിഞ്ഞ വിന്‍വിന്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ കോട്ടയം മെഡിക്കൽ കോളേജിന് സമീപം തട്ടുകട നടത്തുന്ന പത്തനംതിട്ട മല്ലപ്പള്ളി വായ്പുര് കൊറ്റമല മേല്‍പ്പുറത്ത് ബാബുവി (56) നാണ് ലഭിച്ചത്.അന്നേദിവസം ഒന്നല്ല, രണ്ടു തവണയാണ് ബാബുവിനെ ഭാഗ്യദേവത അനുഗ്രഹിച്ചത്.ഒന്നാം സമ്മാനം അടിച്ച ലോട്ടറി ടിക്കറ്റിലെ അവസാന നാലക്ക നമ്പറുകളിലെ സമ്മാനം നോക്കിയശേഷം ബാബു അത് വലിച്ചെറിയുകയായിരുന്നു. നിരന്തരം ലോട്ടറി ടിക്കറ്റ് എടുക്കാറുള്ളആളാണ് ബാബു.പലപ്പേഴും ചെറിയ സമ്മാനങ്ങളും നേടിയിട്ടുണ്ട്. ഇത്തവണയും നറുക്കെടുപ്പു ഫലം വന്നപ്പോള്‍ ചെറിയ സമ്മാനം എന്തെങ്കിലും കിട്ടിയോ എന്നു പരിശോധിച്ചെങ്കിലും ഒന്നും ഇല്ലാതിരുന്നതിനാല്‍ ടിക്കറ്റ് വേസ്റ്റ് ബോക്സിൽ ഇടുകയായിരുന്നു.തുടര്‍ന്ന് മറ്റൊരു സീരിയലില്‍ ഇതേ നമ്പർ ഉണ്ടായിരുന്നയാള്‍ വന്നു സമ്മാനം ഉണ്ടെന്നറിയിച്ചപ്പോഴാണ് ഉപേക്ഷിച്ച ടിക്കറ്റ് ബാബു വീണ്ടും എടുത്തു നോക്കുന്നത്.പിന്നീട് സമ്മാനം ലഭിച്ച ടിക്കറ്റ് ബാബു മുടിയൂര്‍ക്കര കേരള ബാങ്കില്‍ ഏല്‍പ്പിച്ചു. സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്തയാളാണ് ബാബു.ഏറെ നാളുകളായി മെഡിക്കല്‍ കോളജ് പരിസരത്ത് തട്ടുകട നടത്തിയാണ് ഇദ്ദേഹം കഴിയുന്നത്.…
Read More » -
NEWS
മലമ്പുഴ മലയിൽ കുടുങ്ങിയ ബാബു കഞ്ചാവിന് അടിമയോ….?
പാലക്കാട്: മലമ്ബുഴ ചെറാട് മലയില്‍ കുടുങ്ങിയ ബാബു കഞ്ചാവ് ഉപയോഗിച്ച ശേഷം ലഹരി മൂത്ത് അക്രമാസക്തനാകുന്നതിന്റെയും സ്വന്തം അമ്മയെ ഉള്‍പ്പെടെ കേട്ടാലറയ്ക്കുന്ന തെറി വിളിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. കഞ്ചാവ് അമിതമായി ഉപയോഗിച്ചതിന്റെ പരാക്രമമാണ് ബാബു കാട്ടുന്നത് എന്നാണ് ഭൂരിപക്ഷം ആളുകളും പറയുന്നത്. കുടുംബ പ്രശ്നങ്ങളുടെ പേരില്‍ ആത്മഹത്യ ചെയ്യാനുള്ള ശ്രമത്തെ സുഹൃത്തുക്കള്‍ തടയുന്നതാകാം എന്നും അഭിപ്രായം ഉയരുന്നുണ്ട്.എന്നാൽ ലഹരി മൂത്ത ബാബു തന്നെ നിയന്ത്രിക്കാനെത്തിയ ചെറുപ്പക്കാരെയും ആക്രമിക്കുന്നുണ്ട്. താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുന്നു എന്നലറിക്കൊണ്ടാണ് ബാബു അക്രമം കാട്ടുന്നത്. 2022 ഫെബ്രുവരി എട്ടിനാണ് ബാബു ചെങ്കുത്തായ ചെറാട് മലയില്‍ കുടുങ്ങിയത്. ബാബുവും സുഹൃത്തുക്കളുമാണ് മല കയറിയത്. തിരിച്ചിറങ്ങുന്നതിനിടെ ബാബു മലയിടുക്കില്‍ കുടുങ്ങുകയായിരുന്നു. ബാബു തന്നെ അറിയിച്ചത് അനുസരിച്ച് ഉടന്‍ രക്ഷാപ്രവര്‍ത്തക സംഘം സ്ഥലത്തെത്തി. നാട്ടുകാരും സന്നദ്ധപ്രവര്‍ത്തകരും ഫയര്‍ഫോഴ്‌സും രക്ഷപ്പെടുത്താന്‍ പലവിധ ശ്രമങ്ങള്‍ നടത്തിയെങ്കിലും വിഫലമായി. തുടര്‍ന്ന് സൈന്യവും എന്‍ ഡി ആര്‍ എഫും സംയുക്തമായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് ബാബുവിനെ തിരിച്ചിറക്കിയത്.
Read More » -
NEWS
ഓട്ടോയില്‍ സ്‌ഫോടനം: യുവതിയും കുഞ്ഞും മരിച്ചു; ഭര്‍ത്താവ് കിണറ്റില്‍ ചാടി ജീവനൊടുക്കി
മലപ്പുറം പെരിന്തല്‍മണ്ണയില്‍ ഗുഡ്‌സ് ഓട്ടോയിലുണ്ടായ സ്‌ഫോടനത്തില്‍ യുവതിയും കുഞ്ഞും മരിച്ചു.സ്‌ഫോടനത്തിന് പിന്നാലെ ഭര്‍ത്താവ് മുഹമ്മദ് കിണറ്റില്‍ ചാടി ജീവനൊടുക്കി.ഇവര്‍ക്കൊപ്പമുണ്ടായിരുന്ന അഞ്ച് വയസ്സുകാരി പൊള്ളലേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മുഹമ്മദ് സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഓട്ടോയുമായെത്തി ഭാര്യയെയും കുട്ടികളെയും അടുത്തേക്ക് വിളിച്ച് സ്‌ഫോടനം നടത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മുഹമ്മദിന്റെ ഭാര്യ ജാസ്മിനും കുഞ്ഞുമാണ് സ്‌ഫോടനത്തില്‍ മരിച്ചത്. സ്‌ഫോടനം നടത്തിയതിനു പിന്നാലെ മുഹമ്മദ് അടുത്തുള്ള കിണറ്റില്‍ ചാടി ജീവനൊടുക്കുകയായിരുന്നു.ഇയാൾ ചില കേസുകളില്‍ പ്രതിയാണെന്നും സൂചനയുണ്ട്. പാണ്ടിക്കാട് പെരിന്തല്‍മണ്ണ റോഡിലേക്കുള്ള കൊണ്ടിപ്പറമ്പിലെ പഞ്ചായത്ത് റോഡിലാണ് സംഭവം. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സ്‌ഫോടനമുണ്ടായത്.പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Read More » -
India
കേരളമേ ലജ്ജിക്കൂ, ഉറങ്ങിക്കിടന്ന പത്തുവയസ്സുകാരിയായ സ്വന്തം മകളെ പീഡിപ്പിച്ച ഈ നരാധമന് ഏന്തു ശിക്ഷ നൽകിയാലാണ് മതിയാകുക
തിരുവനന്തപുരം: കേരളത്തിൻ്റെ സാംസ്കാരിക പെരുമയെക്കുറിച്ചും വിദ്യാഭ്യാസ നിലവാരത്തെക്കുറിച്ചുമൊക്കെ അഭിമാനിച്ചിരുന്നവർ ശിരസ്സു കുനിച്ചോളൂ. ക്രൂരവും മനുഷ്യത്വരഹിതവുമായ കുറ്റകൃത്യങ്ങളുടെ വാർത്തകൾ കണ്ടാൽ ഏതെങ്കിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലായിരിക്കും എന്നാണ് നാം ധരിച്ചിരുന്നത്. എന്നാൽ ഹീനവും ലജ്ജാകരവുമായ ഒരു വാർത്ത കേൾക്കാനിടയായത് നമ്മുടെ തലസ്ഥാന നഗരിയിൽ നിന്നു തന്നെ. ഒരു ഡെപ്യൂട്ടി തഹസില്‍ദാര്‍ പത്തുവയസ്സുകാരിയായ സ്വന്തം മകളെ പീഡിപ്പിച്ചു. ഈ കേസില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ക്ക് 17 വര്‍ഷം കഠിന തടവും പതിനാറര ലക്ഷം രൂപ പിഴയും തിരുവനന്തപുരം പോക്സോ കോടതി ശിക്ഷ വിധിച്ചു. ഉറങ്ങിക്കിടന്ന സ്വന്തം മകളെ പീഡിപ്പിച്ച കുറ്റത്തിനാണ് ഡെപ്യൂട്ടി തഹസില്‍ദാര്‍ക്ക് കോടതി ശിക്ഷ വിധിച്ചത്. ക്ലാസ്സില്‍ പഠിക്കാന്‍ മിടുക്കിയായിരുന്ന കുട്ടി പീഡനത്തിന് ശേഷം സ്‌കൂളില്‍ മൂകയായി. എല്ലാവരില്‍ നിന്നും ഒഴിഞ്ഞുമാറുന്നത് പതിവായത് ശ്രദ്ധയില്‍പ്പെട്ട ക്ലാസ് ടീച്ചര്‍ അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിച്ചു. കേസില്‍, കഴിഞ്ഞദിവസം പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി. രാജ്യത്ത് ആദ്യമായി പോക്സോ കേസിൽ രണ്ട് പ്രതികൾക്ക് വധശിക്ഷ…
Read More » -
NEWS
മദ്യപിച്ച് ബോധം നഷ്ടപ്പെട്ട പിതാവിന് കാവലായി വഴിയരികിൽ അഞ്ച് വയസ്സുകാരൻ
കുന്നംകുളം: മദ്യപിച്ച് ബോധം നഷ്ടപ്പെട്ട് വഴിയരികിൽ കിടന്ന പിതാവിന് കാവലായി അഞ്ച് വയസ്സുകാരൻ.എങ്ങോട്ട് പോകണമെന്നറിയാതെ നഗരത്തിൽ തനിച്ചായി കരഞ്ഞുകൊണ്ടിരുന്ന കുട്ടിക്ക് ഒടുവിൽ പോലീസ് തുണയായി. ഗുരുവായൂർ റോഡിലുള്ള പെട്രോൾ പമ്പിന് സമീപത്താണ് അഞ്ചുവയസ്സുള്ള കുട്ടിയുമായെത്തിയയാൾ മദ്യപിച്ച് ബോധമില്ലാതെ കിടന്നത്. കുട്ടിയുമായി നഗരത്തിലൂടെ അപകടകരമായരീതിയിലാണ് ഇയാൾ നടന്നിരുന്നത്.സമീപത്തെ ഓട്ടോക്കാർ ഇത് ചോദിച്ചപ്പോൾ അവരോട് തട്ടിക്കയറി.ഒടുവിൽ പമ്പിന് സമീപമെത്തിയപ്പോൾ ഇയാൾ വഴിയിൽ വിരിവച്ചു.അതോടെ കുട്ടി കരയാൻ തുടങ്ങി. വിവരമറിഞ്ഞെത്തിയ എ. എസ്.ഐ. സക്കീർ അഹമ്മദ്, സി.പി.ഒ. അബു താഹിർ, അനൂപ് എന്നിവർ കുട്ടിയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു.പിന്നീട് നാട്ടുകാരുടെ സഹായത്തോടെ ചങ്ങരംകുളത്തിന് സമീപം മൂക്കുതലയിലുള്ള വീട്ടിൽ കുഞ്ഞിനെയെത്തിച്ചു.കുട്ടിയുടെ പിതാവിനെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം കേസെടുത്തു.ഇയാൾക്ക് പേരുപോലും പറയാൻ കഴിഞ്ഞിരുന്നില്ലെന്നും പോലീസ് പറഞ്ഞു.
Read More » -
India
ടി.വിക്കും കമ്പ്യൂട്ടറിനും മൊബൈലിനും മുന്നിൽ മണിക്കൂറുകളോളം ചിലവഴിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകും… സൂക്ഷിക്കുക
മണിക്കൂറുകളോളം ടി.വി കണ്ടും കമ്പ്യൂട്ടറിനും മൊബൈലിനും മുന്നിലും സമയം ചിലവഴിക്കുന്നവരാണ് പലരും. ഒരുപക്ഷേ ജോലിയുടെ ഭാഗമായി കമ്പ്യൂട്ടര്‍ ഒഴിവാക്കാനാവില്ല. പക്ഷേ മണിക്കൂറുകളോളമുള്ള ഒറ്റയിരുപ്പ് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകും. ഇടയ്ക്ക് പോലും എഴുന്നേല്‍ക്കാതെ മണിക്കൂറോളം ടി.വിയുടെയോ കമ്പ്യൂട്ടറിന്റെയോ മുന്നിലിരിക്കുന്നത് രക്തം കട്ടപിടിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ദിവസം നാല് മണിക്കൂറിലധികം ഒറ്റയടിയ്ക്ക് ഇരിക്കുന്നത് മസ്തിഷ്‌കക്ഷയത്തിന് മാത്രമല്ല, കാലുകളിലോ ശ്വാസകോശത്തിലോ ജീവന്‍ അപകടപ്പെടുത്തുന്ന രക്തം കട്ടപിടിക്കുന്നതിനും ഇടയാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ദീര്‍ഘനേരം ഇരിക്കുന്നത് വെനസ് ത്രോംബോബോളിസം (വിടിഇ) വികസിപ്പിക്കാനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് സിരകളില്‍ രക്തം കട്ടപിടിക്കുന്ന അവസ്ഥയാണ്. ഒരാള്‍ ദീര്‍ഘനേരം ഇരിക്കുമ്പോള്‍ കാലുകളിലൂടെയുള്ള സാധാരണ രക്തചംക്രമണം തകരാറിലാകുകയും മന്ദഗതിയിലാകുകയും അത് അടിഞ്ഞുകൂടാനും കട്ടപിടിക്കാനും സാധ്യതയുണ്ട്. കമ്പ്യൂട്ടറിന്റെ മുന്നില്‍ കൂടുതല്‍ നേരം ഇരുന്ന് ജോലി ചെയ്യുന്നവര്‍ ഇടയ്ക്കിടെ ലഘുവ്യായാമങ്ങള്‍ ചെയ്യാന്‍ ശീലിക്കണം. ഇന്ത്യക്കാർ ദിവസത്തിൽ 6 മണിക്കൂറോളം മൊബൈലിന് മുന്നിലെന്ന് പഠനം. മൊബൈൽ നമ്മുടെ ശരീത്തിന്റെ ഒരു അവയവം പോലെ മാറിയിരിക്കുന്നു.…
Read More » -
NEWS
അക്ഷയ തൃതീയയ്ക്ക് പ്രചാരം നല്‍കുന്നതിലൂടെ കള്ളക്കടത്തിന് പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്: കെ പി ശശികല
അക്ഷയ തൃതീയയ്ക്ക് പ്രചാരം നല്‍കുന്നതിലൂടെ കള്ളക്കടത്തിന് പ്രേരിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് ഹിന്ദു ഐക്യവേദി അധ്യക്ഷ കെ പി ശശികല ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. എവിടെ നിന്നാണീ അക്ഷയ തൃതീയ പൊട്ടിവീണത്. ഒരു പത്തു വര്‍ഷം മുന്‍പ് ഈ സ്വര്‍ണ്ണം വാങ്ങല്‍ ഭ്രാന്തില്ലായിരുന്നല്ലോ ? അതിനു മുന്‍പ് അക്ഷയ തൃതീയയെ പറ്റി അറിയാവുന്നവര്‍ക്ക് അത് ദാനം കൊടുക്കാനുള്ള പുണ്യദിനം മാത്രമായിരുന്നു’- ഫേസ്ബുക്ക് പോസ്റ്റില്‍ കെ പി ശശികല പറയുന്നു. കെ പി ശശികലയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം കളളക്കടത്തിന് പ്രേരിപ്പിക്കുന്നത് നമ്മളാണ്.. എവിടെ നിന്നാണീ അക്ഷയ തൃതീയ പൊട്ടിവീണത്. ഒരു പത്തു വര്‍ഷം മുന്‍പ് ഈ സ്വര്‍ണ്ണം വാങ്ങല്‍ ഭ്രാന്തില്ലായിരുന്നല്ലോ ? അതിനു മുന്‍പ് അക്ഷയ തൃതീയയെ പറ്റി അറിയാവുന്നവര്‍ക്ക് അത് ദാനം കൊടുക്കാനുള്ള പുണ്യദിനം മാത്രമായിരുന്നു. ജ്വല്ലറിക്കാര്‍ വിരിച്ച വലയില്‍ എത്ര സുഖമായി നാം പോയി വീണു കൊടുത്തു ! വാണിജ്യം ഉത്തേജിപ്പിക്കുന്നത് ഒരു തെറ്റല്ല .പക്ഷേ അതിന് ആചാരങ്ങളെ വളച്ചൊടിക്കണോ? ഏതെങ്കിലും…
Read More » -
NEWS
ഖത്തർ ലോകകപ്പിന് ഇനി 200 ദിവസങ്ങൾ മാത്രം
ദോഹ: ഭൂമി സൂര്യനെ ചുറ്റുന്നതു പോലെ ഒരു പന്ത് അതിന്റെ പ്രയാണം പൂർത്തിയാക്കി ഖത്തറിൽ എത്തിയിരിക്കയാണ്.2018 ജൂലൈ 14 ന് റഷ്യയിലെ ലുഷ്നികി സ്റ്റേഡിയത്തിൽ ഒരു ലോങ് വിസിലോടെ അനക്കമറ്റ് കിടന്ന പന്താണത്.ഇനി 2022 നവംബർ 21-ന് ഖത്തറിലെ അൽഖോറിലെ അൽ ബെയ്ത് സ്റ്റേഡിയത്തിന്റെ മധ്യവൃത്തത്തിൽ അത് അനക്കമറ്റ് കിടക്കും.മറ്റൊരു വിസിൽ അതിനെ വിളിച്ചുണർത്തും.മറ്റൊരു ബൂട്ട് അതിനെ ചലിപ്പിക്കും.ലോകത്തുള്ള കോടിക്കണക്കിന് കൃഷ്ണമണികൾ അതിനൊപ്പം ഉരുളും.ഒടുവിൽ ഡിസംബർ 18ന് ലുസൈല്‍ സ്റ്റേഡിയത്തിൽ ആ പാച്ചിലും നിലയ്ക്കുമ്പോൾ ലോകം ഫുട്ബോളിലെ പുതിയൊരു ഉദയത്തിന് സാക്ഷിയാകും.ലോകഫുട്ബോളിലെ സൂര്യകിരീടം ആ പന്തിനെ കീഴടക്കിയവർ കൊണ്ടുപോകും. കാല്‍പന്തു ലോകം അക്ഷമയോടെ കാത്തിരിക്കുന്ന മഹാമേളയുടെ കിക്കോഫിന് ഇനി 200 നാള്‍ ദൂരം. ഒരുക്കമെല്ലാം പൂര്‍ത്തിയാക്കി പന്തുരുളാന്‍ മാത്രമുള്ള നാളെണ്ണലിലാണ് ഖത്തറും ലോകവും.നവംബർ 21നാണ് കാൽപന്ത് ലോകം അക്ഷമയോടെ കാത്തിരിക്കുന്ന വിശ്വമേളക്ക് ഖത്തറിന്‍റെ മണ്ണിൽ പന്തുരുളുന്നത്.നവംബര്‍ 21-ന് ഖത്തറും ഇക്വഡോറും തമ്മിലാകും ഉദ്ഘാടന മത്സരം. പശ്ചിമേഷ്യയിൽ ആദ്യമായി വിരുന്നെത്തുന്ന ലോകകപ്പിനായി ഖത്തറിൽ എട്ട് വേദികൾ ഒരു വർഷം മുമ്പേ സർവസജ്ജമായി കാത്തിരിപ്പിലാണ്.92…
Read More » -
Crime
നിര്‍മ്മാതാവ് വിജയ് ബാബുവിന്റെ സാമ്പത്തിക ഇടപാടുകളിന്മേല്‍ അന്വേഷണം,കണക്കില്‍ പെടാത്ത പണം സിനിമാ മേഖലയില്‍ നിക്ഷേപിക്കപ്പെട്ടിട്ടുണ്ടെന്ന് സംശയം
ബലാത്സംഗ പരാതിയേത്തുടര്‍ന്ന് ദുബായില്‍ ഒളിവില്‍ കഴിയുന്ന വിജയ് ബാബുവിനെ കണ്ടെത്താന്‍ ഇന്റര്‍പോള്‍ സഹായം തേടാനൊരുങ്ങി പൊലീസ്. ഇന്റര്‍പോള്‍ വിജയ് ബാബുവിനെതിരെ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കിയാല്‍ ഇയാളുടെ ഒളിസങ്കേതം കണ്ടെത്താനാകുമെന്നാണ് അന്വേഷണസംഘം കരുതുന്നുത്. ബ്ലൂ കോര്‍ണര്‍ നോട്ടീസിന് ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചെന്നും അന്തിമ നടപടികള്‍ പൂര്‍ത്തിയായെന്നും കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ വി യു കുര്യാക്കോസ് പ്രതികരിച്ചു. തെരയുന്നയാള്‍ ഏത് വിദേശ രാജ്യത്ത് എവിടെയെന്ന് കണ്ടെത്താന്‍ വേണ്ടിയാണ് ബ്ലൂ കോര്‍ണര്‍ നോട്ടീസ് ഇറക്കുക. നിര്‍മ്മാതാവ് കൂടിയായ വിജയ് ബാബുവിന്റെ സാമ്പത്തിക ഇടപാടുകളിന്മേല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗങ്ങള്‍ക്ക് രഹസ്യവിവരങ്ങള്‍ ലഭിച്ചതിനേത്തുടര്‍ന്നാണിത്. ക്രൈം ബ്രാഞ്ചിന്റെ കീഴിലുള്ള സാമ്പത്തിക കുറ്റങ്ങള്‍ അന്വേഷിക്കുന്ന സംഘത്തിനാണ് ചുമതലയെന്നാണ് വിവരം. വിജയ് ബാബുവിനെ ബിനാമിയാക്കി കണക്കില്‍ പെടാത്ത പണം സിനിമാ മേഖലയില്‍ നിക്ഷേപിക്കപ്പെട്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
Read More »