Month: May 2022
-
Kerala
‘സാബുവിന്റെ പ്രസ്താവനയെക്കുറിച്ചറിയില്ല; ട്വന്റി20യുമായുള്ള സഖ്യത്തിൽ തീരുമാനമായില്ല’
കൊച്ചി: ട്വന്റി20യുമായുള്ള സഖ്യരൂപീകരണം തീരുമാനം ആയിട്ടില്ലെന്ന് ആം ആദ്മി പാർട്ടി സംസ്ഥാന സെക്രട്ടറി പത്മനാഭൻ ഭാസ്കരൻ. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ പൊതുസ്ഥാനാർഥിയെ മത്സരിപ്പിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ല. സ്ഥാനാർഥിയുണ്ടാകുമെന്ന സാബു എം.ജേക്കബിന്റെ പ്രസ്താവനയെക്കുറിച്ചറിയില്ലെന്നാണ് എഎപി നിലപാട്. വികസന രാഷ്ട്രീയം അജൻഡയാക്കി എഎപി – ട്വന്റി20 സഖ്യം തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ മത്സരത്തിനിറങ്ങുമെന്നായിരുന്നു സാബു എം. ജേക്കബ് പറഞ്ഞത്. എന്നാൽ സഖ്യമുണ്ടാക്കുന്നതിൽ തീരുമാനം ആയിട്ടില്ലെന്ന് എഎപി സംസ്ഥാന നേതൃത്വം പറയുന്നു. ഇരുപാർട്ടികളും തമ്മിൽ ചർച്ചകൾ നടന്നിട്ടുണ്ട്. മത്സരിക്കുന്നുണ്ടോയെന്നതിൽ രണ്ടു ദിവസത്തിനുള്ളിൽ തീരുമാനം ഉണ്ടാകും. എഎപി– ട്വന്റി20 സഖ്യത്തിന്റെ സ്ഥാനാർഥി ഉണ്ടാകുമെന്ന സാബു എം.ജേക്കബിന്റെ പ്രസ്താവനയുടെ അടിസ്ഥാനമെന്താണെന്ന് അറിയില്ലെന്നും സംസ്ഥാന സെക്രട്ടറി പത്മനാഭൻ ഭാസ്കരൻ പറഞ്ഞു. മേയ് 15നു ദേശീയ കൺവീനർ അരവിന്ദ് കേജ്‌രിവാൾ എത്തുമ്പോൾ സഖ്യമുണ്ടാക്കുന്നതിനെക്കുറിച്ച് ചർച്ച ഉണ്ടാകും. പൊതുസ്ഥാനാർഥിയെ മത്സരിപ്പിക്കണമെങ്കിൽ പതിനൊന്നാം തീയതിക്ക് മുൻപ് തീരുമാനിക്കേണ്ടിവരും.
Read More » -
Crime
വൈറൽ താരം കൈലിയ പോസി മരിച്ച നിലയിൽ
വാഷിങ്ടൻ∙ പ്രശസ്ത ടിവി ഷോ താരം കൈലിയ പോസി (16)യെ മരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്ച, കനേഡിയൻ അതിർത്തിക്കു സമീപം വാഷിങ്ടനിലെ ബിർച്ച് ബേ സ്റ്റേറ്റ് പാർക്കിലാണ് കൈലിയയുടെ മൃതദേഹം കണ്ടെത്തിയത്. താരം ജീവനൊടുക്കിയതാണെന്ന് കുടുംബം അറിയിച്ചതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. കൈലിയയുടെ അമ്മ മാർസി പോസിയാണ് മരണവിവരം സമൂഹമാധ്യമത്തിൽ ആദ്യം പങ്കുവച്ചത്. അമേരിക്കൻ ടിവി ചാനലായ ടിഎൽസിയിൽ സംപ്രേക്ഷണം ചെയ്ത ‘ടോഡ്‌ലേഴ്സ് ആൻഡ് ടിയാരാസ്’ എന്ന ടിവി ഷോയിലൂടെയാണ് കൈലിയ പോസി ലോക പ്രശസ്തയായത്. 2012ൽ, അഞ്ചാമത്തെ വയസ്സിലാണ് കൈലിയ ഷോയിലെ ഒരു എപ്പിസോഡിൽ പ്രത്യക്ഷപ്പെടുന്നത്. ഇതിൽ ചിരിച്ചുകൊണ്ട് കൈലിയ നിൽക്കുന്ന മീം വൈറലായതോടെ ആഗോളതലത്തിൽ ആരാധകർ ഉണ്ടായി. ഷോയിലെ മറ്റൊരു എപ്പിസോഡിൽ കൂടി കൈലിയ പിന്നീടു മുഖംകാണിച്ചു. ലിൻഡൻ ഹൈസ്കൂളിലെ വിദ്യാർഥിയായ കൈലിയ, മിസ് ടീൻ വാഷിങ്ടൻ മത്സരത്തിലും പങ്കെടുത്തിട്ടുണ്ട്.
Read More » -
NEWS
‘ജനങ്ങള്‍ സത്യമറിയണം, എല്ലാം താറുമാറായി; പ്രതിസന്ധി 2 വര്‍ഷം കൂടിയെങ്കിലും തുടരും’: ശ്രീലങ്കന്‍ ധനകാര്യ മന്ത്രി
കൊളംബോ: ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി രണ്ടു വര്‍ഷമെങ്കിലും തുടരുമെന്ന് ധനകാര്യ മന്ത്രി അലി സാബ്രി. അടുത്തുതന്നെ രാജ്യത്ത് പണലഭ്യത കുറയുമെന്നും മന്ത്രി പറഞ്ഞു. ‘ജനങ്ങള്‍ സത്യമറിയണം. നിലവില്‍ രാജ്യം നേരിടുന്ന പ്രശ്‌നത്തിന്റെ വലുപ്പം ജനങ്ങള്‍ തിരിച്ചറിഞ്ഞോ എന്നെനിക്ക് നിശ്ചയമില്ല. ഈ പ്രതിസന്ധി തീര്‍ക്കാന്‍ 2 വര്‍ഷം കൊണ്ടും സാധിച്ചെന്നു വരില്ല. ഭരണകൂടം ഇപ്പോള്‍ ഏറ്റെടുക്കുന്ന പദ്ധതികള്‍ ലങ്കയുടെ ഭാവി സുരക്ഷിതമാക്കാന്‍ സഹായിക്കും.’- മന്ത്രി കൂട്ടിച്ചേര്‍ത്തു. ‘സര്‍ക്കാര്‍ പുതിയ ബജറ്റ് അധികം വൈകാതെ തയാറാക്കും. 2019ല്‍ നികുതി കുറയ്ക്കാന്‍ തീരുമാനിച്ചത് ചരിത്രപരമായ വിഡ്ഢിത്തമായിരുന്നു. കോവിഡ് പ്രതിസന്ധിയും ടൂറിസം വരുമാനം കുറഞ്ഞതും രാജ്യത്തിന്റെ വരുമാനത്തെ വളരെ ബാധിച്ചു. റേഷന്‍ വിതരണവും വൈദ്യുതിയും ഇന്ധനവിതരണവും താറുമാറായിരിക്കുകയാണ്.’- അലി സാബ്രി പറഞ്ഞു.
Read More » -
Kerala
മുഖ്യമന്ത്രിയുടെ പിണറായിയിലെ വീടിനു സുരക്ഷ കൂട്ടും
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ പാണ്ട്യാലമുക്കിലെ വീടിനു പൊലീസ് സുരക്ഷ വർധിപ്പിക്കും. സിപിഎം പ്രവർത്തകൻ പുന്നോൽ ഹരിദാസൻ വധക്കേസിലെ പ്രതിയും ആർഎസ്എസ് പ്രവർത്തകനുമായ നിജിൽദാസ്, മുഖ്യമന്ത്രിയുടെ വീടിന് സമീപം വാടകവീട്ടിൽ ഒളിവിൽ താമസിച്ചതു വൻ സുരക്ഷാ വീഴ്ചയാണെന്നു കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം. വീടിന്റെ 200 മീറ്റർ പരിധിയിൽ നിരീക്ഷണ ക്യാമറകൾ വയ്ക്കാനും പൊലീസുകാരെ കാവൽ നിർത്താനും തീരുമാനിച്ചു. ഈ പരിധിയിൽ വരുന്ന വീടുകളിലെ, താമസക്കാരുടെ വിവരങ്ങൾ ശേഖരിക്കും. മുഖ്യമന്ത്രിയുടെ വീടിന്റെ പരിസരത്തുള്ള പ്രധാന റോഡുകളുടെയും ഇടവഴികളുടെയും വിശദാംശങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ വിശദമായ രൂപരേഖ തയാറാക്കി. പ്രധാന റോഡിൽ നിന്ന് മുഖ്യമന്ത്രിയുടെ വീടിനു പിറകുവശത്തെത്തുന്ന ഇടവഴിയുടേതടക്കമുള്ള രൂപരേഖയാണു തയാറാക്കിയിരിക്കുന്നത്. ഈ വഴിയടക്കം ഡിഐജി രാഹുൽ ആർ.നായർ, സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോ, അഡീഷനൽ കമ്മിഷണർ പി.പി.സദാനന്ദൻ എന്നിവരടങ്ങിയ പൊലീസ് സംഘം കഴിഞ്ഞദിവസം പരിശോധിച്ചു.
Read More » -
India
കോൺഗ്രസിനെതിരെ മമതയ്ക്കു വേണ്ടി വാദിക്കാൻ ചിദംബരം!
കൊൽക്കത്ത: ബംഗാൾ സർക്കാരിനു വേണ്ടി വാദിക്കാൻ കൽക്കട്ട ഹൈക്കോടതിയിലെത്തിയ മുൻ കേന്ദ്ര മന്ത്രിയും മുതിർന്ന അഭിഭാഷകനുമായ പി.ചിദംബരത്തിനെതിരെ കോൺഗ്രസ് അനുകൂല അഭിഭാഷകർ പ്രതിഷേധിച്ചു. കോടതിയിൽനിന്നു മടങ്ങിയ ചിദംബരത്തിനു നേരെ അവർ കരിങ്കൊടി കാണിച്ച് ഗോ ബാക്ക് വിളിച്ചു. ബംഗാൾ കോൺഗ്രസ് പ്രസിഡന്റ് അധീർ രഞ്ജൻ ചൗധരി നൽകിയ മെട്രോ ഡയറി കേസിൽ ബംഗാൾ സർക്കാരിനു വേണ്ടി വാദിക്കാനാണ് മുതിർന്ന കോൺഗ്രസ് ചിദംബരം എത്തിയത്. മമതയുടെ ദല്ലാൾ ആണ് ചിദംബരമെന്നും കോൺഗ്രസിന്റെ പതനത്തിനു കാരണക്കാരനാണ് അദ്ദേഹമെന്നും അഭിഭാഷകർ വിളിച്ചുപറഞ്ഞു. കോൺഗ്രസ് പ്രവർത്തകരും ജനങ്ങളും തൃണമൂൽ ഭരണത്തിൽ ദുരിതം അനുഭവിക്കുകയാണെന്നും ബംഗാൾ സർക്കാരിനെ പ്രതിരോധിക്കാനെത്തിയ ചിദംബരത്തിന്റെ മുഖത്തു തുപ്പുകയായാണെന്നും ഒരു അഭിഭാഷകൻ വിളിച്ചു പറഞ്ഞു. സർക്കാർ-സ്വകാര്യ സംരംഭമായ മെട്രോ ഡയറിയുടെ ഓഹരികൾ കുറഞ്ഞ വിലക്കു സ്വകാര്യ കമ്പനിക്കു വിറ്റതുമായി ബന്ധപ്പെട്ടതാണ് കേസ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഈ കേസ് അന്വേഷിക്കുന്നുണ്ട്.
Read More » -
Crime
പീഡനം: പരാതി നൽകാനെത്തിയ ബാലികയെ പൊലീസ് ഉദ്യോഗസ്ഥനും പീഡിപ്പിച്ചു
ലക്നൗ: 4 പേർ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നു പരാതി നൽകാനെത്തിയ 13 വയസ്സുകാരിയെ സ്റ്റേഷനിൽ പൊലീസ് ഉദ്യോഗസ്ഥനും പീഡിപ്പിച്ചു. യുപിയിലെ ലളിത്പുർ പാലി സ്റ്റേഷൻ ഹൗസ് ഓഫിസർ (എസ്എച്ച്ഒ) തിലക്ധാരി സരോജിനെതിരെ കേസെടുത്തു. ഇയാൾ ഒളിവിലാണ്. ബന്ധുവിന്റെ സഹായത്തോടെ 4 പേർ തന്നെ ഭോപാലിലേക്കു തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും തുടർന്ന് പാലി പൊലീസ് സ്റ്റേഷനു മുൻപിൽ ഇറക്കിവിടുകയും ചെയ്തതായി പെൺകുട്ടി പറയുന്നു. ഇതേക്കുറിച്ചു പരാതിപ്പെടാൻ ചെന്നപ്പോഴാണ് എസ്എച്ച്ഒയും പീഡിപ്പിച്ചത്. സന്നദ്ധ സംഘടനയുടെ കൗൺസലിങ്ങിലാണു വിവരം പുറത്തുവന്നത്. സംഘടന ജില്ലാ പൊലീസ് സൂപ്രണ്ടിനെ വിവരമറിയിച്ചു. തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പെൺകുട്ടിയുടെ ബന്ധുവടക്കം 5 പേരെ അറസ്റ്റ് ചെയ്തു. ദേശീയ സുരക്ഷാ നിയമപ്രകാരം നടപടിയെടുക്കുമെന്നും ഡിഐജിയോടു റിപ്പോർട്ട് ആവശ്യപ്പെട്ടതായും ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് അറിയിച്ചു. സംഭവത്തിൽ യോഗി ആദിത്യനാഥ് സർക്കാരിനെതിരെ സമാജ്‌വാദി പാർട്ടിയും കോൺഗ്രസും രംഗത്തുവന്നു. സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ഇന്നു പെൺകുട്ടിയുടെ വീട് സന്ദർശിക്കും. പൊലീസ് സ്റ്റേഷനുകളിൽ വേണ്ടത്ര വനിതാ കോൺസ്റ്റബിൾമാരെ നിയോഗിക്കാൻ…
Read More » -
NEWS
ആകാശക്കൊള്ളയ്ക്ക് അറുതി വരുത്തണം; മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു
തിരുവനന്തപുരം: യാത്രക്കാര്‍ കൂടുമ്ബോള്‍ നിരക്കു കുറയ്ക്കുകയെന്നതാണ് നീതിയെങ്കിലും വിമാനക്കമ്പനികൾ മറിച്ചാണു ചിന്തിക്കുന്നത്.ഉത്സവ സീസണുകളിൽ നിലവിലുള്ള നിരക്കിന്റെ ഇരട്ടിയോ മൂന്നിരട്ടിയോ ആണ് വാങ്ങുന്നത്. വിമാനയാത്രക്കാര്‍ സംഘടിതരല്ലാത്തതുകൊണ്ട് പറയുന്ന നിരക്ക് നല്‍കി സഞ്ചരിക്കാന്‍ നിര്‍ബന്ധിതരാകും. യാത്ര മുന്‍കൂട്ടി പ്ളാന്‍ ചെയ്യുന്നവരില്‍ ഒരുവിഭാഗം ഇരുട്ടടിയില്‍ നിന്നു രക്ഷപ്പെടുമെങ്കിലും ഭൂരിഭാഗവും അമിതനിരക്കിന്റെ ഇരകളാണ്. രാജ്യത്തെ വിമാനക്കമ്ബനികള്‍ ഇപ്പോള്‍ ഈടാക്കുന്ന അമിത നിരക്ക് കുറയ്ക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് കത്തയച്ചെങ്കിലും ഫലമുണ്ടാകുമോയെന്നു സംശയമാണ്.പ്രവാസി സംഘടനകളും ആഭ്യന്തരസഞ്ചാരികളും ഈ അനീതി കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുള്ളതാണ്.എല്ലാ കമ്ബനികളും ഒരേതരത്തിലാണ് നിരക്ക് കൂട്ടുന്നത്. അതുകൊണ്ടുതന്നെ യാത്രക്കാരന് മറ്റ് ഉപാധികളൊന്നുമില്ല. മരുഭൂമിയിൽ അത്യദ്ധ്വാനം ചെയ്തു സമ്ബാദിക്കുന്ന പണത്തില്‍നിന്ന് ടിക്കറ്റെടുക്കേണ്ടി വരുന്ന സാധാരണക്കാര്‍ക്ക് ഈ നിരക്കുകള്‍ ദുര്‍വഹമാണ്. ഒഴിച്ചുകൂടാനാവാത്ത ചെലവുകള്‍ക്കായി ഉപയോഗിക്കേണ്ട പണമാകും വിമാനയാത്രയ്ക്കായി മാറ്റിവയ്ക്കേണ്ടിവരുന്നത്. മൂന്നും നാലും വര്‍ഷം കൂടുമ്ബോള്‍ മാത്രം നാട്ടിലേക്കു വിമാനം കയറുന്ന സാധാരണ പ്രവാസിയുടെ മിച്ചസമ്ബാദ്യം അപ്പാടെ വേണ്ടിവരും…
Read More » -
Kerala
സിപിഐ – കോൺഗ്രസ് സംഘർഷം; ആലപ്പുഴയില്‍ അഞ്ച് പഞ്ചായത്തുകളിൽ ഇന്ന് ഹർത്താൽ
ആലപ്പുഴ: കൊടിമരത്തെ ചൊല്ലി ചാരുംമൂട്ടിൽ സിപിഐയുടെയും കോൺഗ്രസിന്റെയും പ്രവർത്തകർ ചേരിതിരിഞ്ഞ് തമ്മിൽത്തല്ലിയതിന് പിന്നാലെ ആലപ്പുഴയിലെ അഞ്ച് പഞ്ചായത്തുകളിൽ ഇന്ന് ഹർത്താല്‍. കോൺഗ്രസ് ഓഫീസിന് സമീപം സിപിഐ കൊടിമരം നാട്ടിയതിനെ ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിന് കാരണമായത്. സംഘർഷത്തിൽ 25 പേർക്ക് പരിക്കേറ്റു. നിരവധി പൊലീസുകാർക്കും പരിക്കുണ്ട്. നേരത്തെ സിപിഐ സ്ഥാപിച്ച കൊടിമരം കോൺഗ്രസ് നേതാക്കൾ പരാതി നൽകി പിഴുതുമാറ്റിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം കോൺഗ്രസ് ഓഫീസിന് മുന്നിൽ വീണ്ടും സിപിഐ കൊടിമരം സ്ഥാപിച്ചു. പരാതിയുമായി കോൺഗ്രസ് റവന്യു അധികൃതരെ സമീപിച്ചു. ഇവർ എത്താൽ വൈകിയതോടെയാണ് വാക്കേറ്റവും കൈയ്യാങ്കളിയുമായി. ഏറെ വൈകി ആർഡിഒയും വില്ലേജ് ഓഫീസറും സ്ഥലത്തെത്തി കൊടിമരം പിഴുതുമാറ്റാൻ സിപിഐ പ്രവർത്തകരോട് ആവശ്യപ്പെട്ടു. നടക്കില്ലെന്ന നിലപാടിൽ സിപിഐ പ്രവർത്തകർ നിലയുറപ്പിച്ചു. പിന്നാലെ സിപിഐ സ്ഥാപിച്ച കൊടിമരം നീക്കാൻ കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചു. തുടർന്നാണ് ഇരു പാർട്ടികളുടെയും പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്. വടികളും മറ്റും ഉപയോഗിച്ചായിരുന്നു ഏറ്റുമുട്ടൽ. രൂക്ഷമായ കല്ലേറും ഉണ്ടായി. ഇരുവിഭാഗത്തെയും പിരിച്ചുവിടാൻ…
Read More » -
NEWS
പോലീസ് കോൺസ്റ്റബിൾ തസ്തികയിൽ പി.എസ്.സി അപേക്ഷ ക്ഷണിച്ചു; നഴ്സ് അഭിമുഖം മെയ് 18,19,20 തീയതികളിൽ
തിരുവനന്തപുരം: പൊലീസ് കോണ്‍സ്റ്റബിള്‍ (ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ – കമാന്‍ഡോ വിംഗ്, കാറ്റഗറി നമ്ബര്‍ 136/2022)) തസ്തികയില്‍ പി.എസ്.സി അപേക്ഷ ക്ഷണിച്ചു.അവസാന തീയതി മേയ്18. പ്രായപരിധി 18 – 22. കൂടുതല്‍ വിവരങ്ങള്‍ പി.എസ്.സി ബുള്ളറ്റിനില്‍. തിരുവനന്തപുരം ജില്ലയില്‍ ആയുര്‍വേദ കോളേജില്‍ നഴ്സ് ഗ്രേഡ് 2 (ആയുര്‍വേദ) (കാറ്റഗറി നമ്ബര്‍ 325/2019) തസ്തികയിലേക്കുള്ള ചുരുക്കപട്ടികയിലുള്‍പ്പെട്ടവര്‍ക്ക് 18, 19, 20 തീയതികളില്‍ പി.എസ്.സി ജില്ലാ ഓഫീസില്‍ അഭിമുഖം നടത്തും. വനം വന്യജീവി വകുപ്പില്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ (സംസ്ഥാനതലം) (പട്ടികജാതി/പട്ടികവര്‍ഗം, കാറ്റഗറി നമ്ബര്‍ 330/2019) തസ്തികയിലേക്ക് 6ന് രാവിലെ 9ന് പി.എസ്.സി ആസ്ഥാനത്ത് അഭിമുഖം നടത്തും. ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ഗാര്‍ഡ് – ഒന്നാം എന്‍.സി.എ.- എല്‍.സി./എ.ഐ. (കാറ്റഗറി നമ്ബര്‍ 35/2021) തസ്തികയിലേക്ക് 18ന് രാവിലെ 11.30ന് പി.എസ്.സി ആസ്ഥാനത്ത് അഭിമുഖം നടത്തും. മീറ്റ് പ്രൊഡക്‌ട്സ് ഒഫ് ഇന്ത്യ ലിമിറ്റഡില്‍ ലാബ് ടെക്‌നീഷ്യന്‍ (കാറ്റഗറി നമ്ബര്‍ 203/2019), മെഡിക്കല്‍…
Read More » -
Kerala
ഹേമ കമ്മിറ്റി റിപ്പോർട്ട് : പുറത്തുവിടാം, തീരുമാനിക്കേണ്ടത് സർക്കാരെന്ന് ‘അമ്മ’;എതിർത്ത് ഫിലിം ചേംബർ
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിടണമെന്ന് വീണ്ടും ആവശ്യപ്പെട്ട് ഡബ്ല്യുസിസി. സിനിമാസംഘടനകൾ സർക്കാരുമായി നടത്തിയ ചർച്ച നിരാശാജനകമായിരുന്നെന്നും ഡബ്ല്യുസിസി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടുന്നതിൽ എതിർപ്പ് ഇല്ലെന്ന് താരസംഘടന അമ്മ പ്രതികരിച്ചു. സർക്കാരാണ് ഇതിൽ തീരുമാനം എടുക്കേണ്ടത്. ചർച്ചയിൽ തങ്ങൾക്ക് നിരാശയില്ലെന്നും അമ്മ ഭാരവാഹികൾ പറഞ്ഞു. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പാക്കുന്നത് ചർച്ച ചെയ്യാൻ സർക്കാർ വിളിച്ച യോഗത്തിൽ അമ്മ, ഫെഫ്ക, ഡബ്ല്യുസിസി, ഫിലിം ചേമ്പര്‍, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ അടക്കമുള്ള സിനിമാ മേഖലയിലെ സംഘടനകള് പങ്കെടുത്തു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണം എന്ന് ഇന്നത്തെ യോഗത്തിലും ഡബ്ല്യുസിസി ആവശ്യപ്പെട്ടു. പുറത്ത് വിടാനാകില്ലെന്നു സർക്കാർ ആവർത്തിച്ചു. 500 പേജുള്ള റിപ്പോർട്ട് ആണെന്നും പുറത്തുവിടാനാകില്ലെന്നുമാണ് സർക്കാർ വ്യക്തമാക്കിയത്. ചർച്ചയിൽ ഡബ്ല്യുസിസി പൊസിറ്റീവായാണ് പ്രതികരിച്ചത്. ഇന്നാണ് നിർദേശങ്ങൾ കൈമാറിയത്. എന്തിനെ അടിസ്ഥാനമാക്കിയാണ് നിർദേശങ്ങൾ എന്ന് വ്യക്തമാക്കണം. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിരീക്ഷണങ്ങൾ, നിഗമനങ്ങൾ എന്നിവ അറിയേണ്ടത് ഉണ്ട്. ഇക്കാര്യങ്ങളിൽ വ്യക്തത ഇല്ല.…
Read More »