IndiaNEWS

ടി.വിക്കും കമ്പ്യൂട്ടറിനും മൊബൈലിനും മുന്നിൽ മണിക്കൂറുകളോളം ചിലവഴിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകും… സൂക്ഷിക്കുക

ണിക്കൂറുകളോളം ടി.വി കണ്ടും കമ്പ്യൂട്ടറിനും മൊബൈലിനും മുന്നിലും സമയം ചിലവഴിക്കുന്നവരാണ് പലരും.

ഒരുപക്ഷേ ജോലിയുടെ ഭാഗമായി കമ്പ്യൂട്ടര്‍ ഒഴിവാക്കാനാവില്ല.
പക്ഷേ മണിക്കൂറുകളോളമുള്ള ഒറ്റയിരുപ്പ് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകും.

ഇടയ്ക്ക് പോലും എഴുന്നേല്‍ക്കാതെ മണിക്കൂറോളം ടി.വിയുടെയോ കമ്പ്യൂട്ടറിന്റെയോ മുന്നിലിരിക്കുന്നത് രക്തം കട്ടപിടിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

ദിവസം നാല് മണിക്കൂറിലധികം ഒറ്റയടിയ്ക്ക് ഇരിക്കുന്നത് മസ്തിഷ്‌കക്ഷയത്തിന് മാത്രമല്ല, കാലുകളിലോ ശ്വാസകോശത്തിലോ ജീവന്‍ അപകടപ്പെടുത്തുന്ന രക്തം കട്ടപിടിക്കുന്നതിനും ഇടയാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ദീര്‍ഘനേരം ഇരിക്കുന്നത് വെനസ് ത്രോംബോബോളിസം (വിടിഇ) വികസിപ്പിക്കാനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് സിരകളില്‍ രക്തം കട്ടപിടിക്കുന്ന അവസ്ഥയാണ്. ഒരാള്‍ ദീര്‍ഘനേരം ഇരിക്കുമ്പോള്‍ കാലുകളിലൂടെയുള്ള സാധാരണ രക്തചംക്രമണം തകരാറിലാകുകയും മന്ദഗതിയിലാകുകയും അത് അടിഞ്ഞുകൂടാനും കട്ടപിടിക്കാനും സാധ്യതയുണ്ട്.
കമ്പ്യൂട്ടറിന്റെ മുന്നില്‍ കൂടുതല്‍ നേരം ഇരുന്ന് ജോലി ചെയ്യുന്നവര്‍ ഇടയ്ക്കിടെ ലഘുവ്യായാമങ്ങള്‍ ചെയ്യാന്‍ ശീലിക്കണം.

ഇന്ത്യക്കാർ ദിവസത്തിൽ 6 മണിക്കൂറോളം മൊബൈലിന് മുന്നിലെന്ന് പഠനം.
മൊബൈൽ നമ്മുടെ ശരീത്തിന്റെ ഒരു അവയവം പോലെ മാറിയിരിക്കുന്നു.
കോൾ ചെയ്യുക എന്നതിലുപരി മിക്കവരുടേയും ജോലി പോലും ഇപ്പോൾ മൊബൈലിനെ ആശ്രയിച്ചാണ് നടക്കുന്നത്.
അതിനെ സാധൂകരിക്കുന്ന കണക്കാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

2021 ൽ ഇന്ത്യക്കാർ ദിവസത്തിൽ ശരാശരി 5 മണിക്കൂറും 42 മിനിറ്റും മൊബൈൽ സ്‌ക്രീനിൽ നോക്കിയിരിക്കുകയാണെന്നണ് പുതിയ സർവേ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. കോവിഡിന് മുമ്പ് 2019 നേക്കാളും 27 ശതമാനം കൂടുതലാണ് ഈ കണക്കെന്നും അമേരിക്ക ആസ്ഥാനമായ ഡാറ്റ എ.ഐ എന്ന കമ്പനി വ്യക്തമാക്കുന്നു. പോയ വർഷം ദിവസത്തിൽ ശരാശരി 4 മണിക്കൂറും 17 മിനിറ്റും ഇന്ത്യക്കാർ ടി.,വിക്ക് മുന്നിലായിരുന്നു.

ഇന്ത്യൻ മൊബൈൽ വിപണിയിൽ 96 ശതമാനവും ആൻഡ്രോയിഡ് ഫോണുകളാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചാണ് ഈ വിവരങ്ങൾ കണ്ടെത്തിയത്.

അതേസമയം ചൈനയിലും അർജന്റീനയിലും മൊബൈൽ ഉപയോഗം കുറഞ്ഞു. 2020 ൽ ഒരു ദിവസം ശരാശരി 3.5 മണിക്കൂർ ചൈനക്കാർ മൊബൈൽ സ്‌ക്രീനിന് മുന്നിൽ ചെലവഴിച്ചിരുന്നു. പക്ഷേ 2021 ൽ ഇത് 3.2 മണിക്കൂറായി കുറഞ്ഞു. അർജന്റീനയുടെ മൊബൈൽ ഉപഭോഗം 3.8 മണിക്കൂറിൽ നിന്ന് 3.6 മണിക്കൂറായി കുറഞ്ഞു.

ഇന്ത്യയിൽ 2021 ൽ മാത്രം പുതിയ 2 മില്യൺ ആപ്പുകളും ഗെയിംമുകളും പ്ലേസ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവയിൽ കൂട്ടിച്ചേർക്കപ്പെട്ടതായാണ് ഡാറ്റ.എഐയുടെ കണക്കിൽ വ്യക്തമാകുന്നത്.

Back to top button
error: