NEWS

അക്ഷയ തൃതീയയ്ക്ക് പ്രചാരം നല്‍കുന്നതിലൂടെ കള്ളക്കടത്തിന് പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്: കെ പി ശശികല 

ക്ഷയ തൃതീയയ്ക്ക് പ്രചാരം നല്‍കുന്നതിലൂടെ കള്ളക്കടത്തിന് പ്രേരിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് ഹിന്ദു ഐക്യവേദി അധ്യക്ഷ കെ പി ശശികല ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
എവിടെ നിന്നാണീ അക്ഷയ തൃതീയ പൊട്ടിവീണത്. ഒരു പത്തു വര്‍ഷം മുന്‍പ് ഈ സ്വര്‍ണ്ണം വാങ്ങല്‍ ഭ്രാന്തില്ലായിരുന്നല്ലോ ? അതിനു മുന്‍പ് അക്ഷയ തൃതീയയെ പറ്റി അറിയാവുന്നവര്‍ക്ക് അത് ദാനം കൊടുക്കാനുള്ള പുണ്യദിനം മാത്രമായിരുന്നു’- ഫേസ്ബുക്ക് പോസ്റ്റില്‍ കെ പി ശശികല പറയുന്നു.

കെ പി ശശികലയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം

കളളക്കടത്തിന് പ്രേരിപ്പിക്കുന്നത് നമ്മളാണ്..

എവിടെ നിന്നാണീ അക്ഷയ തൃതീയ പൊട്ടിവീണത്. ഒരു പത്തു വര്‍ഷം മുന്‍പ് ഈ സ്വര്‍ണ്ണം വാങ്ങല്‍ ഭ്രാന്തില്ലായിരുന്നല്ലോ ? അതിനു മുന്‍പ് അക്ഷയ തൃതീയയെ പറ്റി അറിയാവുന്നവര്‍ക്ക് അത് ദാനം കൊടുക്കാനുള്ള പുണ്യദിനം മാത്രമായിരുന്നു. ജ്വല്ലറിക്കാര്‍ വിരിച്ച വലയില്‍ എത്ര സുഖമായി നാം പോയി വീണു കൊടുത്തു ! വാണിജ്യം ഉത്തേജിപ്പിക്കുന്നത് ഒരു തെറ്റല്ല .പക്ഷേ അതിന് ആചാരങ്ങളെ വളച്ചൊടിക്കണോ? ഏതെങ്കിലും പാവപ്പെട്ട കുട്ടിയ്ക്കുവേണ്ടി ഒരു സ്വര്‍ണ്ണനിധി ശേഖരിക്കാമായിരുന്നല്ലോ ? ഓരോ ക്ഷേത്രത്തിലും ഒന്നോ രണ്ടോ പവനുള്ള ധനം സമാഹരിച്ച്‌ ആ നാട്ടിലെ ഏറ്റവും അര്‍ഹയായ ഒരു പെണ്‍കൂട്ടിയ്ക് നല്കാമായിരുന്നു.

ഇന്നലെ ഒരു ദിവസം ജ്വല്ലറിക്കാര്‍ വാരിക്കൂട്ടിയത്
4720×1000 x 4000 =18,880,000,000 രൂപ ! അതായത് 1888 കോടി . കുളപ്പുള്ളിയിലെ ഗൗരി മോള്‍ക്ക് ജീവിക്കാന്‍ വേണ്ടത് 17 കോടി .

അങ്ങനെ എതയോ കുട്ടികള്‍ !!

ആ കുഞ്ഞുമക്കളെ ജീവിപ്പിക്കാന്‍ അതീന്ന് ഒരു പത്തു കോടിയെങ്കിലും ചിലവഴിച്ചിരുന്നെങ്കില്‍ …??!!

Back to top button
error: