NEWS

ലോട്ടറിയുടെ അവസാന സമ്മാനങ്ങൾ മാത്രം നോക്കി ടിക്കറ്റ് വലിച്ചെറിയുന്നവരുടെ ശ്രദ്ധയ്ക്ക്

കോട്ടയം: ഇക്കഴിഞ്ഞ വിന്‍​​വി​​ന്‍ ലോ​​ട്ട​​റി​​യു​​ടെ ഒ​​ന്നാം സ​​മ്മാ​​ന​​മാ​​യ 75 ല​​ക്ഷം രൂപ കോട്ടയം മെഡിക്കൽ കോളേജിന് സമീപം ത​​ട്ടു​​ക​​ട​ നടത്തുന്ന പത്തനംതിട്ട മ​​ല്ല​​പ്പ​​ള്ളി വാ​​യ്പു​ര് കൊ​​റ്റ​​മ​​ല മേ​​ല്‍​​പ്പു​​റ​​ത്ത് ബാ​​ബു​​വി (56) നാണ് ലഭിച്ചത്.അന്നേദിവസം ഒന്നല്ല, രണ്ടു തവണയാണ് ബാബുവിനെ ഭാ​​ഗ്യ​​ദേ​​വ​​ത അ​​നു​​ഗ്ര​​ഹി​​ച്ച​​ത്.ഒന്നാം സമ്മാനം അടിച്ച ലോട്ടറി ടിക്കറ്റിലെ അവസാന നാലക്ക നമ്പറുകളിലെ സമ്മാനം നോക്കിയശേഷം ബാബു അത് വലിച്ചെറിയുകയായിരുന്നു.
നി​​ര​​ന്ത​​രം ലോ​​ട്ട​​റി ടി​​ക്ക​​റ്റ് എ​​ടു​​ക്കാ​​റുള്ള​​ആളാണ് ബാ​​ബു.പ​​ല​​പ്പേ​​ഴും ചെ​​റി​​യ സ​​മ്മാ​​ന​​ങ്ങ​​ളും നേ​​ടി​​യി​​ട്ടു​​ണ്ട്. ഇ​​ത്ത​​വ​​ണ​​യും ന​​റു​​ക്കെ​​ടു​​പ്പു ഫ​​ലം വ​​ന്ന​​പ്പോ​​ള്‍ ചെ​​റി​​യ സ​​മ്മാ​​നം എ​​ന്തെ​​ങ്കി​​ലും കി​​ട്ടി​​യോ എ​​ന്നു പ​​രി​​ശോ​​ധി​​ച്ചെ​​ങ്കി​​ലും ഒ​​ന്നും ഇ​​ല്ലാ​​തി​​രു​​ന്ന​​തി​​നാ​​ല്‍ ടി​​ക്ക​​റ്റ് വേസ്റ്റ് ബോക്സിൽ  ഇടുകയായിരുന്നു.തു​​ട​​ര്‍​​ന്ന് മ​​റ്റൊ​​രു സീ​​രി​​യ​​ലി​​ല്‍ ഇതേ നമ്പർ ​​ഉ​​ണ്ടാ​​യി​​രു​​ന്ന​​യാ​​ള്‍ വ​​ന്നു സ​​മ്മാ​​നം ഉ​​ണ്ടെ​​ന്ന​​റി​​യി​​ച്ച​​പ്പോ​​ഴാ​​ണ് ഉ​​പേ​​ക്ഷി​​ച്ച ടി​​ക്ക​​റ്റ് ബാബു വീ​​ണ്ടും എ​​ടു​​ത്തു നോ​​ക്കുന്നത്.പിന്നീട് സ​​മ്മാ​​നം ല​​ഭി​​ച്ച ടി​​ക്ക​​റ്റ് ബാബു മു​​ടി​​യൂ​​ര്‍​​ക്ക​​ര കേ​​ര​​ള ബാ​​ങ്കി​​ല്‍ ഏ​ല്‍​പ്പിച്ചു.
സ്വ​​ന്ത​​മാ​​യി വീ​​ടോ സ്ഥ​​ല​​മോ ഇ​​ല്ലാത്തയാളാണ് ബാബു.ഏ​​റെ നാ​​ളു​​ക​​ളാ​​യി മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് പ​​രി​​സ​​ര​​ത്ത് തട്ടുകട നടത്തിയാണ് ഇ​​ദ്ദേ​​ഹം ക​​ഴി​​യുന്നത്.
ഭാഗ്യക്കുറി എടുക്കുന്നവരിൽ ഏറിയ പങ്കിനും സംഭവിക്കുന്ന അബദ്ധമാണ് ബാബുവിനും സംഭവിച്ചത്.ബമ്പർ ലോട്ടറികളുടെ സമ്മാനം അടിക്കുന്നവരുടെ ഫോട്ടോയും മറ്റു വിവരങ്ങളും മാധ്യമങ്ങളിൽ വരാറുണ്ട്.എന്നാൽ ദിവസേനയുള്ള ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റിന്റെ നമ്പറുകൾ പത്രത്തിൽ വരുമെങ്കിലും അതാരെന്ന് പലപ്പോഴും ആർക്കും അറിയുകയുമില്ല.പുറത്തറിയാതിരിക്കാൻ പലരും ശ്രമിക്കുന്നതും ഒരു കാരണമാണ്.എന്നാൽ കൂടുതൽ പേരും മുകളിൽ പറഞ്ഞ അബദ്ധങ്ങൾ വഴി സമ്മാനം നഷ്ടപ്പെടുത്തുകയാണ് ചെയ്യാറെന്നതാണ് വാസ്തവം.

Back to top button
error: