Month: May 2022

  • NEWS

    സെഞ്ച്വറി അടിക്കാൻ ഡോ.ജോ ജോസഫ്;പഴയ പ്രസംഗം വൈറലാകുന്നു

    തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ഡോ. ജോ ജോസഫിന്റെ പഴയ പ്രസം​ഗം വൈറലാകുന്നു.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണയോ​ഗത്തിലെ ഡോ. ജോ ജോസഫിന്റെ പ്രസം​ഗമാണ് വീണ്ടും ചര്‍ച്ചയാകുന്നത്. ”അവര്‍ നടത്തിയ സര്‍വേകളില്‍ പോലും 75 മുതല്‍ 90 സീറ്റുകള്‍ വരെ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് പ്രതീക്ഷിക്കാമെന്ന് പറയുന്നു.എന്നാല്‍ ഗ്രൗണ്ടില്‍ വര്‍ക്ക് ചെയ്യുന്ന നമ്മുടെ ആൾക്കാർ പറയുന്നത് നമ്മള്‍ ചിലപ്പോള്‍ സെഞ്ച്വറി അടിച്ച്‌ കൂടെന്നില്ല എന്നാണ്.തീർച്ചയായും നമ്മൾ സെഞ്ച്വറി അടിക്കും”-ഡോ. ജോ ജോസഫ് പ്രസം​ഗത്തില്‍ പറഞ്ഞു. ഫലം വന്നപ്പോള്‍ 99 സീറ്റ് നേടിയാണ് ഇടതുപക്ഷം ഭരണത്തുടര്‍ച്ച ഉറപ്പിച്ചത്.തൃക്കാക്കര ഉപതെര‍ഞ്ഞെടുപ്പില്‍ വിജയിച്ച്‌ 100 സീറ്റ് നേടാനുള്ള ചുമതല എല്‍ഡിഎഫ് ഇന്ന് ഡോ ജോ ജോസഫിനെ ഏല്‍പ്പിച്ചുവെന്നത് ഒരുപക്ഷേ കാലം കാത്തുവെച്ച കൗതുകമാകാം.

    Read More »
  • NEWS

    തിരുവനന്തപുരത്ത് പാർസൽ വാങ്ങിയ ഭക്ഷണത്തോടൊപ്പം പാമ്പിന്റെ തോൽ; ഹോട്ടൽ അടപ്പിച്ചു

    തിരുവനന്തപുരം: തിരുവനന്തപുരത്ത് ഹോട്ടലില്‍ നിന്ന് വാങ്ങിയ ഭക്ഷണപ്പൊതിയില്‍ പാമ്ബിന്റെ തോല്‍ കണ്ടെത്തി.ചന്തമുക്കിലെ ഹോട്ടല്‍ ഷാലിമാറില്‍ നിന്ന് വാങ്ങിയ ഭക്ഷണപ്പൊതിയില്‍ നിന്നാണ് പാമ്പിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് ഹോട്ടല്‍ അടപ്പിച്ചു. നേരത്തെ നടത്തിയ പരിശോധനയില്‍ കഴക്കൂട്ടത്തെ അല്‍സാജ്, തക്കാരം, തമ്ബാനൂരിലെ ഹൈലാന്‍ഡ് എന്നീ ഹോട്ടലുകളില്‍ പരിശോധനയിലും പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടിയിരുന്നു. തക്കാരം ഹോട്ടലില്‍നിന്ന് പഴകിയതും ഉപയോഗശൂന്യമായതുമായ 12 കിലോ കോഴിയിറച്ചിയും ആറ് കിലോ മറ്റ് ആഹാര സാധനങ്ങളും നിരോധിച്ച ക്യാരിബാഗ് എന്നിവയും പിടിച്ചെടുത്തതായി ആരോഗ്യവിഭാഗം അറിയിച്ചു.ഈ ഹോട്ടലും സീൽവച്ചു. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയ അല്‍സാജ് ഹോട്ടലിന് നോട്ടീസ് നല്‍കി.നഗരത്തിലെ വിവിധ ഭാഗങ്ങളിലെ മറ്റ് ഹോട്ടലുകളിലും ആരോഗ്യവിഭാഗം ഇന്ന് പരിശോധന നടത്തി.

    Read More »
  • NEWS

    കുഞ്ഞ് ബാധ്യതയാകുമെന്ന് കരുതി ഉപേക്ഷിച്ചു;അമ്മ അറസ്റ്റിൽ

    കോഴിക്കോട്: രാമനാട്ടുകരയില്‍ ഒരു മാസത്തോളം മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു.രാമനാട്ടുകര വൈദ്യരങ്ങാടി സ്വദേശി ഫാത്തിമയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഒരു മാസത്തില്‍ താഴെ മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ ഇന്ന് രാവിലെയാണ് റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.ഇതുവഴി വന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് വഴിയരികില്‍ പിഞ്ചുകുഞ്ഞിനെ ആദ്യം കണ്ടത്.തുടര്‍ന്ന് ഇവര്‍ സമീപവാസികളെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. ഭര്‍ത്താവ് ഉപേക്ഷിച്ചതിനാല്‍ കുഞ്ഞ് ഒരു ബാധ്യതയാകുമെന്ന് കരുതിയാണ് ഉപേക്ഷിച്ചതെന്ന് ഫാത്തിമ പോലീസിനോട് പറഞ്ഞു.നീലിത്തോട് പാലത്തിന് സമീപം പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് കുഞ്ഞിനെ കണ്ടെത്തുന്നത്.

    Read More »
  • NEWS

    സ്കൂൾ, ഹോസ്റ്റൽ എന്നിവിടങ്ങളിൽ കൗണ്‍സിലര്‍ നിയമനം

    പത്തനംതിട്ട ജില്ലയിലെ റാന്നി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, പ്രീമെട്രിക് ഹോസ്റ്റല്‍ ചിറ്റാര്‍, പ്രീമെട്രിക് ഹോസ്റ്റല്‍ കടുമീന്‍ചിറ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിംങും കരിയര്‍ ഗൈഡന്‍സും നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു.2022-23 അധ്യയനവര്‍ഷത്തില്‍ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. മൂന്ന് കൗണ്‍സിലര്‍മാരുടെ ഒഴിവുകള്‍ ഉണ്ട്. (പുരുഷന്‍- 2, സ്ത്രീ- 1)   അപേക്ഷകര്‍ എം.എ സൈക്കോളജി/എം.എസ്.ഡബ്ല്യു (സ്റ്റുഡന്റ് കൗണ്‍സിലിംഗ് പരിശീലനം നേടിയവരായിരിക്കണം), എം.എസ്.സി സൈക്കോളജി യോഗ്യതയുള്ളവര്‍ ആയിരിക്കണം. കേരളത്തിന് പുറത്തുള്ള സര്‍വകലാശാലകളില്‍ നിന്ന് യോഗ്യത നേടിയവര്‍ തുല്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. കൗണ്‍സിലിംഗില്‍ സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ നേടിയവര്‍ക്കും സ്റ്റുഡന്റ് കൗണ്‍സിലിംഗ് രംഗത്ത് മുന്‍പരിചയം ഉള്ളവര്‍ക്കും മുന്‍ഗണന. പ്രായപരിധി 2022 ജനുവരി ഒന്നിന് 25 നും 45 നും മധ്യേ. നിയമനകാലാവധി 2022 ജൂണ്‍ മുതല്‍ 2023 മാര്‍ച്ച്‌ വരെ.       തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 18,000 രൂപ ഓണറേറിയവും, യാത്രാപ്പടി പരമാവധി 2000 രൂപയും നല്‍കും. നിയമനങ്ങള്‍ക്ക് പ്രാദേശികമായ മുന്‍ഗണന ഉണ്ടായിരിക്കുന്നതല്ല.…

    Read More »
  • NEWS

    തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി ഡോ.ജോ ജോസഫ് ആരാണ്?

    കൊച്ചി: പതിവ് രീതികള്‍ വിട്ടുള്ള സ്ഥാനാര്‍ത്ഥി പ്രഖ്യാപനമാണ് ഇക്കുറി ഇടതുപക്ഷം തൃക്കാക്കരയില്‍ നടത്തിയത്.യുവനേതാവ് കെഎസ് അരുണ്‍ കുമാറിന്റെ പേരിൽ ചുവരെഴുത്തുകൾ വരെ നടന്നെങ്കിലും അതെല്ലാം മായ്ച്ചു കൊണ്ടാണ് എറണാകുളം ലിസ്സി ആശുപത്രിയിലെ ഡോ.ജോ ജോസഫ് തൃക്കാക്കരയില്‍ സ്ഥാനാ‍ര്‍ത്ഥിയായി എത്തുന്നത്.അറിയപ്പെടുന്ന ഹൃദ്രോ​ഗവിദ​ഗ്ദ്ധന്‍ എന്ന നിലയില്‍ എറണാകുളത്തിനു പുറത്തും പ്രശസ്തനായ ജോ ജോസഫ് കേരളം ഉറ്റുനോക്കിയ ഒട്ടനവധി അവയവമാറ്റ ശസ്ത്രക്രിയകളില്‍ പങ്കാളിയായിട്ടുണ്ട്. മാറ്റിവയ്ക്കാനുള്ള ഹൃദയവുമായി ആംബുലന്‍സിനും ഹെലികോപ്റ്ററിലുമേറി കുതിക്കുന്ന ജോ ജോസഫിനെ ആ രീതിയില്‍ പല‍ര്‍ക്കും പരിചയമുണ്ട്.   അരുവിത്തുറ സെന്‍റ് ജോര്‍ജ് കോളേജിലെ പഠനത്തിനു ശേഷം കോട്ടയം മെ‍ഡിക്കല്‍ കോളേജിൽ എത്തിയ ഡോ.ജോ ജോസഫ്  1996 ബാച്ചില്‍ അവിടെ എംബിബിഎസ് പഠനം പൂ‍ര്‍ത്തിയാക്കി.പിന്നീട് കട്ടക്ക് എസ്.എസ്.ബി മെഡിക്കല്‍ കോളേജില്‍ നിന്നും ജനറല്‍ മെഡിസിനില്‍ എംഡിയും ഡല്‍ഹി ആള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും കാര്‍ഡിയോളജിയില്‍ ഡിഎമ്മും നേടി. കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി എറണാകുളം ലിസ്സി ആശുപത്രിയിലാണ് അദ്ദേഹം ജോലി ചെയ്യുന്നത്.മികച്ച വാ​ഗ്മിയും എഴുത്തുകാരനും…

    Read More »
  • NEWS

    മുസ്ലിം യുവതിയെ വിവാഹം കഴിച്ച ഹിന്ദു യുവാവിനെ കുത്തിക്കൊന്നു

    ഹൈദരാബാദ്: സഹപാഠിയായ മുസ്ലിം യുവതിയെ വിവാഹം കഴിച്ച ഹിന്ദു യുവാവിനെ കുത്തിക്കൊന്നു. ഹൈദരാബാദിനു സമീപം സരൂര്‍നഗറില്‍ കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം.കാര്‍ ഷോറൂമിലെ ജീവനക്കാരനായ നാഗരാജ് എന്നായാളാണ് കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങുമ്ബോഴായിരുന്നു ബൈക്കിലെത്തിയ അക്രമികള്‍ നാഗരാജിനെ കുത്തിവീഴ്ത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.യുവതിയുടെ ബന്ധുക്കളാണ് കൊലയ്ക്ക് പിന്നിലെന്ന് നാഗരാജിന്റെ കുടുംബവും സുഹൃത്തുക്കളും ആരോപിച്ചു. രണ്ടുമാസം മുൻപാണ് 23 കാരിയായ സയ്യിദ് അഷ്രിന്‍ സുല്‍ത്താനയെ (പല്ലവി) നാഗരാജ് വിവാഹം കഴിച്ചത്.കോളേജ് കാലം മുതല്‍ പ്രണയത്തിലായിരുന്ന ഇരുവരും ഓള്‍ഡ് സിറ്റിയിലെ ആര്യസമാജ് മന്ദിറില്‍ വച്ചായിരുന്നു വിവാഹിരായത്. ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം.തങ്ങളുടെ എതിര്‍പ്പവഗണിച്ച്‌ വിവാഹം നടത്തിയതില്‍ പല്ലവിയുടെ ബന്ധുക്കള്‍ക്ക് അമര്‍ഷമുണ്ടായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിന് കാരണമെന്നുമാണ് നാഗരാജിന്റെ ബന്ധുക്കള്‍ പറയുന്നത്.

    Read More »
  • Kerala

    തൃക്കാക്കരയിൽ ഡോക്ടർ ജോ ജോസഫ് എൽ ഡി എഫ് സ്ഥാനാർത്ഥി

    തൃ​ക്കാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യെ പ്ര​ഖ്യാ​പി​ച്ചു. ഡോ. ​ജോ ജോ​സ​ഫ് ആ​ണ് സ്ഥാ​നാ​ര്‍​ഥി. തൃ​ക്കാ​ക്ക​ര മ​ണ്ഡ​ല​ത്തി​ലെ വാ​ഴ​ക്കാ​ല സ്വ​ദേ​ശി​യാ​ണ് ജോ ​ജോ​സ​ഫ്. എറണാകുളം ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധനാണ് ജോ ജോസഫ്. എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ഇ.പി. ജ​യ​രാ​ജ​ന്‍, മ​ന്ത്രി പി.​രാ​ജീ​വ് എ​ന്നി​വ​ര്‍ വി​ളി​ച്ചു ചേ​ര്‍​ത്ത വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് ജോ ​ജോ​സ​ഫി​ന്‍റെ പേ​ര് ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്. ബു​ധ​നാ​ഴ്ച എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി ഡോ. ​കെ.​എ​സ്. അ​രു​ൺ​കു​മാ​റി​ന്‍റെ പേ​രു​ക​ൾ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്നു​വെ​ങ്കി​ലും എ​ൽ​ഡി​എ​ഫ് നേ​തൃ​ത്വം ഇ​ത് ത​ള്ളി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ അ​രു​ൺ കു​മാ​റി​ന്‍റെ പേ​ര് ചു​വ​രി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു​വെ​ങ്കി​ലും അ​ത് പി​ന്നീ​ട് മാ​യ്ച്ചു ക‍​ള​യു​ക​യാ​യി​രു​ന്നു.

    Read More »
  • Kerala

    കോട്ടയത്ത് വനിതാ അസിസ്റ്റൻ്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ ബിനു ജോസ് കൈക്കൂലി കേസിൽ വിജിലൻസ് പിടിയിൽ

    കോട്ടയം: കരാറുകാരനോട് പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ മൈനർ ഇറിഗേഷൻ വകുപ്പിലെ വനിതാ അസിസ്റ്റൻ്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ വിജിലൻസ് പിടിയിൽ. കോട്ടയം ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റിലെ സബ് ഡിവിഷൻ അസി. എക്സിക്യുട്ടീവ് എഞ്ചിനീയർ ചങ്ങനാശേരി പെരുന്ന സ്വദേശിനി ബിനു ജോസ് ആണ് പിടിയിലായത്. സെക്യൂരിറ്റി ഡെപ്പോസിറ്റ് തുക കരാറുകാരന് റിലീസ് ചെയ്തു നൽകുന്നതിനാണ് ഇവർ പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. 2017 കാലഘട്ടത്തിൽ അനുവദിച്ച അഞ്ച് ലിഫ്റ്റ് ഇറിഗേഷൻ വർക്ക് ചെയ്തതിൻ്റെ സെക്യുരിറ്റി ഡെപ്പോസിറ്റ് തുക 2,25000 രൂപ മാറി നൽകുന്നിതിന് കോട്ടയം സ്വദേശിയായ കോൺട്രാക്ടറിൽ നിന്നും പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടു. ഇതേ തുടർന്നു കരാറുകാരൻ പരാതിയുമായി വിജിലൻസിനെ സമീപിച്ചു. പണം വാങ്ങുന്നതിനിടെയാണ് തിരുനക്കര മിനി സിവിൽ സ്റ്റേഷനിലെ മൈനർ ഇറിഗേഷൻ ഓഫിസിൽ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് ഓഫീസറുടെ മുറിയിൽ നിന്ന് ബിനു ജോസിനെ വിജിലൻസ് പിടികൂടിയത്. ഫിനോഫ്തലിൻ പൗഡർ പുരട്ടി വിജിലൻസ് സംഘം നൽകിയ പണവും, ഇവരിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. വിജിലൻസ്…

    Read More »
  • Breaking News

    സംവിധായകൻ സനൽ കുമാർ ശശിധരനു പ്രണയ രോഗം, മഞ്ജു വാര്യരുടെ ജീവന്‍ അപകടത്തിലാണെന്ന് ഫെയ്സ് ബുക്ക് പോസ്റ്റ്; നടിയുടെ പരാതിയില്‍ സംവിധായകൻ അകത്തായി

    സംവിധായകൻ സനൽ കുമാർ ശശിധരൻ അറസ്റ്റിൽ. സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന മഞ്ജുവാര്യരുടെ പരാതിയിലാണ് നടപടി. എളമക്കര പൊലീസ് പാറശ്ശാലയിലെത്തി സംവിധായകനെ കസ്റ്റഡിയിലെടുത്തു. മഞ്ജു വാര്യർ നായികയായ ‘കയറ്റം’ എന്ന സിനിമയുടെ സംവിധായകനാണ് സനല്‍കുമാര്‍ ശശിധരൻ. സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കുകയും പിന്തുടരുകയും ചെയ്തെന്ന മഞ്ജു വാര്യരുടെ പരാതിയിൽ എളമക്കര പൊലീസ് ആണ് കേസ് എടുത്തത്. ഭീഷണിപ്പെടുത്തൽ, ഐ ടി ആക്ട് അടക്കം ഉള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. മഞ്ജു വാര്യരോടു പ്രണയാഭ്യർത്ഥന നടത്തിയ സനൽ കമാർ ശശിധരൻ അവരുടെ ജീവന്‍ അപകടത്തില്‍ ആണെന്നും അവര്‍ ചിലരുടെ തടങ്കലില്‍ ആണ് എന്നും സൂചിപ്പിച്ച്‌ ഫെയ്സ് ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഇതേ വിഷയം ചൂണ്ടിക്കാട്ടി ഇന്നലെ വീണ്ടും പുതിയ പോസ്റ്റുമായി സനല്‍കുമാര്‍ വീണ്ടും രംഗത്തെത്തി. സനല്‍ കുമാര്‍ ശശിധരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: “വളരെയധികം ഉത്തരവാദിത്ത ബോധത്തോടെയും ഭവിഷ്യത്തുകളെക്കുറിച്ചുള്ള തികഞ്ഞ ബോധ്യത്തോടെയും എഴുതുന്ന പോസ്റ്റാണിത്. ഇതിനെ അര്‍ഹിക്കുന്ന ഗൗരവത്തോടെ കാണണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. മഞ്ജുവാര്യരെ…

    Read More »
  • NEWS

    പിതാവിന്റെ അന്ത്യാഭിലാഷം സഫലമാക്കാൻ 1.5 കോടിയുടെ ഭൂമി ഈദ്ഗാഹിന് വിട്ടുനൽകി ഹിന്ദു സഹോദരങ്ങൾ

    ഡെഹ്റാഡൂൺ: അന്തരിച്ച പിതാവിന്റെ ആഗ്രഹസഫലീകരണത്തിനായി ഒന്നരക്കോടി രൂപ വിലമതിക്കുന്ന ഭൂമി ഈദ്ഗാഹിനായി സംഭാവന ചെയ്ത് ഹിന്ദുസഹോദരിമാർ. ഉത്തരാഖണ്ഡിലെ ഉധംസിങ് നഗർ ജില്ലയിലെ കാശിപുർ ഗ്രാമത്തിലുള്ള സഹോദരിമാരായ സരോജ്, അനിത എന്നിവരാണ് പിതാവ് ബ്രജ്നന്ദൻ പ്രസാദ് രസ്തോഗിയുടെ ആഗ്രഹം യാഥാർഥ്യമാക്കാൻ കൃഷിഭൂമി ഈദ്ഗാഹിനായി വിട്ടുനൽകിയത്. 2003 ജനുവരിയിലാണ് ബ്രജ്നന്ദൻ രസ്തോഗി അന്തരിച്ചത്. ഈദ്ഗാഹ് നടക്കുന്ന സ്ഥലം വിപുലപ്പെടുത്താൻ തന്റെ ഭൂമി വിട്ടുകൊടുക്കാനുള്ള ആഗ്രഹം അടുത്ത ബന്ധുക്കളിൽ ചിലരോട് രസ്തോഗി പങ്കുവെച്ചിരുന്നു. എന്നാൽ ഇക്കാര്യം മക്കളെ അറിയിക്കുന്നതിന് മുൻപേ അദ്ദേഹം മരിച്ചു. ഈയടുത്താണ് രസ്തോഗിയുടെ ആഗ്രഹത്തെ കുറിച്ച് ചില ബന്ധുക്കളിൽനിന്ന് സരോജും അനിതയും അറിഞ്ഞത്. തുടർന്ന് ഇവർ, കാശിപുരിൽ താമസിക്കുന്ന സഹോദരൻ രാകേഷ് രസ്തോഗിയുമായി ബന്ധപ്പെട്ടു. രാകേഷും അച്ഛന്റെ ആഗ്രഹം സഫലീകരിക്കുന്നതിനോട് യോജിക്കുകയായിരുന്നു.തുടർന്ന് സരോജും അനിതയും ഞായറാഴ്ച കാശിപുരിലെത്തി ഭൂമി കൈമാറുന്നതിനുള്ള നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. സരോജ് ഡൽഹിയിലും അനിത മീററ്റിലുമാണ് താമസിക്കുന്നത്.

    Read More »
Back to top button
error: