CrimeNEWS

നിര്‍മ്മാതാവ് വിജയ് ബാബുവിന്റെ സാമ്പത്തിക ഇടപാടുകളിന്മേല്‍ അന്വേഷണം,കണക്കില്‍ പെടാത്ത പണം സിനിമാ മേഖലയില്‍ നിക്ഷേപിക്കപ്പെട്ടിട്ടുണ്ടെന്ന് സംശയം

ബലാത്സംഗ പരാതിയേത്തുടര്‍ന്ന് ദുബായില്‍ ഒളിവില്‍ കഴിയുന്ന വിജയ് ബാബുവിനെ കണ്ടെത്താന്‍ ഇന്റര്‍പോള്‍ സഹായം തേടാനൊരുങ്ങി പൊലീസ്. ഇന്റര്‍പോള്‍ വിജയ് ബാബുവിനെതിരെ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കിയാല്‍ ഇയാളുടെ ഒളിസങ്കേതം കണ്ടെത്താനാകുമെന്നാണ് അന്വേഷണസംഘം കരുതുന്നുത്. ബ്ലൂ കോര്‍ണര്‍ നോട്ടീസിന് ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചെന്നും അന്തിമ നടപടികള്‍ പൂര്‍ത്തിയായെന്നും കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ വി യു കുര്യാക്കോസ് പ്രതികരിച്ചു. തെരയുന്നയാള്‍ ഏത് വിദേശ രാജ്യത്ത് എവിടെയെന്ന് കണ്ടെത്താന്‍ വേണ്ടിയാണ് ബ്ലൂ കോര്‍ണര്‍ നോട്ടീസ് ഇറക്കുക.

നിര്‍മ്മാതാവ് കൂടിയായ വിജയ് ബാബുവിന്റെ സാമ്പത്തിക ഇടപാടുകളിന്മേല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗങ്ങള്‍ക്ക് രഹസ്യവിവരങ്ങള്‍ ലഭിച്ചതിനേത്തുടര്‍ന്നാണിത്. ക്രൈം ബ്രാഞ്ചിന്റെ കീഴിലുള്ള സാമ്പത്തിക കുറ്റങ്ങള്‍ അന്വേഷിക്കുന്ന സംഘത്തിനാണ് ചുമതലയെന്നാണ് വിവരം. വിജയ് ബാബുവിനെ ബിനാമിയാക്കി കണക്കില്‍ പെടാത്ത പണം സിനിമാ മേഖലയില്‍ നിക്ഷേപിക്കപ്പെട്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: