Month: May 2022

  • Business

    മാര്‍ച്ച് പാദത്തില്‍ മികച്ച പ്രകടനവുമായി ഇസാഫ് ബാങ്ക്; അറ്റാദായത്തില്‍ 144 ശതമാനം വര്‍ധന

    2022ലെ മാര്‍ച്ച് പാദത്തില്‍ മികച്ച പ്രകടനവുമായി ഇസാഫ് ബാങ്ക്. മുന്‍വര്‍ഷത്തെ കാലയളവിനേക്കാള്‍ 143.93 ശതമാനത്തിന്റെ വര്‍ധനവാണ് മാര്‍ച്ച് പാദത്തിലെ അറ്റാദായത്തില്‍ ഇസാഫ് ബാങ്ക് രേഖപ്പെടുത്തിയത്. അറ്റാദായം 43.29 കോടി രൂപയില്‍നിന്ന് 105.60 കോടി രൂപയായി ഉയര്‍ന്നു. 2021-22 സാമ്പത്തിക വര്‍ഷം 54.73 കോടി രൂപയാണ് ഇസാഫിന്റെ അറ്റാദായം. നാലാം പാദ പ്രവര്‍ത്തന ലാഭം 174.99 ശതമാനം വര്‍ധിച്ച് 158.09 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേകാലയളവില്‍ 57.49 കോടി രൂപയായിരുന്നു. 2022 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തന ലാഭം 17.96 ശതമാനം വര്‍ധിച്ച് 491.84 കോടി രൂപയായി. മുന്‍ വര്‍ഷം 416.98 കോടി രൂപയായിരുന്നു ഇത്. നിക്ഷേപം 42.40 ശതമാനം വര്‍ധിച്ച് 12,815 കോടി രൂപയായി. വായ്പാ വിതരണം 44.15 ശതമാനം വര്‍ധിച്ച് 12,131 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം 8415 കോടി രൂപയായിരുന്നു. മൊത്തം ബിസിനസ് 17425 കോടി രൂപയില്‍ നിന്നും 44.36 ശതമാനം വര്‍ധിച്ച് 25,156 കോടി…

    Read More »
  • India

    ഓണ്‍ലൈന്‍ ഗെയിമിംഗ് വ്യവസായത്തെ 18 ശതമാനം ജിഎസ്ടി സ്ലാബില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യം

    ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഗെയിമിംഗ് വ്യവസായത്തെ 18 ശതമാനം ചരക്ക് സേവന നികുതി സ്ലാബില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യം. ഏറ്റവും ഉയര്‍ന്ന 28 ശതമാനം നികുതി നിരക്ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനുപകരം തങ്ങളുടെ സേവനം 18 ശതമാനം ജിഎസ്ടി സ്ലാബിന് കീഴില്‍ നിലനിര്‍ത്താനാണ് വൈദഗ്ധ്യത്തെ അടിസ്ഥാനമാക്കിയിട്ടുള്ള ഓണ്‍ലൈന്‍ ഗെയിമിംഗ് വ്യവസായം ആവശ്യപ്പെടുന്നത്. വര്‍ധിച്ച നികുതി ഈ മേഖലയ്ക്ക് വിനാശകരമാകുമെന്ന് മാത്രമല്ല, ഇന്ത്യന്‍ നികുതി അധികാരപരിധി ഒഴിവാക്കാന്‍ മറ്റ് രാജ്യങ്ങളില്‍ ഗെയിമുകള്‍ നടത്താന്‍ ഓഫ്‌ഷോര്‍ ഓപ്പറേറ്റര്‍മാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് ഗെയിംസ്24×7 കോ-സിഇഒ ത്രിവിക്രമന്‍ തമ്പി പറഞ്ഞു. ഇത് വ്യവസായത്തെ പ്രതികൂലമായി ബാധിക്കുമെന്നും വ്യവസായം നഷ്ടപ്പെടുക, സര്‍ക്കാരിന് നികുതി വരുമാനം നഷ്ടപ്പെടുക, കൂടാതെ ഗെയും കളിക്കാര്‍ നഷ്ടപ്പെടുക എന്നിങ്ങനെ മൂന്നിരട്ടി ആഘാതമായിരിക്കും വ്യവസായം നേരിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. 45,000 ല്‍ പരം ആളുകള്‍ ജോലി ചെയ്യുന്ന, 400 കളിക്കാര്‍ ഉള്ള വ്യവസായത്തിനെ 18 ശതമാനം  ജിഎസ്ടി സ്ലാബിന് കീഴില്‍ നിലനിര്‍ത്തുന്നതിനായി വൈദഗ്ധ്യത്തെ അടിസ്ഥാനമാക്കിയിട്ടുള്ള ഓണ്‍ലൈന്‍ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളുടെ അസോസിയേഷന്‍ അധികാരികള്‍…

    Read More »
  • Business

    എയർ ഇന്ത്യ സിഇഒ ആയി കാംപ്ബെൽ വിൽസണെ ടാറ്റ സൺസ് നിയമിച്ചു

    ന്യൂഡൽഹി: സിംഗപ്പൂർ എയർലൈൻസിന്റെ അനുബന്ധ കമ്പനിയായ സ്കൂട്ടിന്റെ സിഇഒ കാംപ്ബെൽ വിൽസണെ (50) എയർ ഇന്ത്യ സിഇഒയും മാനേജിങ് ഡയറക്ടറുമായി ടാറ്റ സൺസ് നിയമിച്ചു. വിൽസന്റെ നിയമനത്തിന് എയർ ഇന്ത്യ ബോർഡ് അംഗീകാരം നൽകിയതായി ടാറ്റ സൺസ് പ്രസ്താവനയിൽ അറിയിച്ചു. എയർ ഇന്ത്യയെ നയിക്കാനും ടാറ്റ ഗ്രൂപ്പിന്റെ ഭാഗമാകാനും തിരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്ന് വിൽസൺ പറഞ്ഞു. വിൽസണിന് 26 വർഷത്തെ വ്യോമയാന വ്യവസായ വൈദഗ്ധ്യമുണ്ടെന്നും എയർ ഇന്ത്യ ചെയർമാൻ എൻ. ചന്ദ്രശേഖരൻ പറഞ്ഞു. വിൽസൺ 2011ൽ സ്‌കൂട്ടിന്റെ സ്ഥാപക സിഇഒ ആയിരുന്നു. 2016 വരെ സ്‌കൂട്ടിനെ നയിച്ചു. പിന്നീട് സിംഗപ്പൂർ എയർലൈൻസിന്റെ സെയിൽസ് ആൻഡ് മാർക്കറ്റിങ് സീനിയർ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. 2020 ഏപ്രിലിൽ സ്‌കൂട്ടിന്റെ സിഇഒ ആയി തിരിച്ചെത്തി.

    Read More »
  • Kerala

    ജീവനക്കാരുടെ ശമ്പള വിതരണത്തിൽ പ്രതിസന്ധി ഉണ്ടാകില്ല: കെ.എൻ.ബാലഗോപാൽ

    കൊട്ടാരക്കര: സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണത്തിൽ പ്രതിസന്ധി ഉണ്ടാകില്ലെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. അടുത്ത മാസത്തെ ശമ്പളത്തിൽ 10% പിടിച്ചുവയ്ക്കുമെന്ന വാർത്ത അടിസ്ഥാന രഹിതമാണ്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പു മുന്നിൽക്കണ്ടു ആശങ്ക സൃഷ്ടിക്കാനുള്ള വ്യാജ പ്രചാരണമാണിത്. ശമ്പളം മുടങ്ങാതിരിക്കാനുള്ള ലിക്വിഡിറ്റി മാനേജ്മെന്റ് സർക്കാർ ചെയ്യുന്നുണ്ടെന്നും മന്ത്രി കൊട്ടാരക്കരയിൽ പറഞ്ഞു. സംസ്ഥാനത്തിന്റെ കടമെടുക്കൽ പരിധി നിശ്ചയിച്ചു നൽകേണ്ടതു കേന്ദ്ര സർക്കാരാണ്. നാലോ അഞ്ചോ സംസ്ഥാനങ്ങൾക്കു മാത്രമാണു പുതിയ സാമ്പത്തിക വർഷം തുടങ്ങിയ ശേഷം കടമെടുക്കൽ അനുമതി ലഭിച്ചിട്ടുള്ളത്. സംസ്ഥാന സർക്കാർ ഇതുസംബന്ധിച്ചു എഴുത്തുകുത്തുകൾ നടത്തിവരികയാണ്. അനുമതി ഉടൻ ലഭിക്കുമെന്നാണു വിശ്വാസം. കേന്ദ്ര സർക്കാർ എല്ലാ സംസ്ഥാനങ്ങളുടെയും രക്ഷാകർത്താവാണ്. കഴിഞ്ഞ മാസം സംസ്ഥാനം കടമെടുത്തില്ല എന്ന പേരിൽ ആശങ്ക വേണ്ടെന്നും മന്ത്രി വിശദീകരിച്ചു.

    Read More »
  • Crime

    കെ.സി. ലിതാരയുടെ ആത്മഹത്യ: ആരോപണ വിധേയനായ കോച്ചിനെ സസ്പെൻഡ് ചെയ്തു

    പട്ന: റെയിൽവേയിലെ മലയാളി ബാസ്കറ്റ് ബോൾ താരം കെ.സി.ലിതാര ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയനായ കോച്ച് രവി സിങ്ങിനെ റെയിൽവേ സസ്പെൻഡ് ചെയ്തായി ഈസ്റ്റ് സെൻട്രൽ റെയിൽവേ സിപിആർഒ ബീരേന്ദ്ര കുമാർ അറിയിച്ചു. എന്നാൽ സസ്പെൻഷൻ ഉത്തരവിൽ ലിതാരയുടെ ആത്മഹത്യ കേസ് പരാമർശിച്ചിട്ടില്ല. അനധികൃതമായി ജോലിക്കു ഹാജരാകുന്നില്ലെന്നതിന്റെ പേരിലാണ് സസ്പെൻഷൻ നടപടി. കോച്ച് രവി സിങ്ങിന്റെ മാനസിക, ലൈംഗിക പീഡനം കാരണമാണു ലിതാര ആത്മഹത്യ ചെയ്തതെന്നു ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. രവി സിങ്ങിനെതിരെ രാജീവ് നഗർ പൊലീസ് സ്റ്റേഷനിൽ ആത്മഹത്യാ പ്രേരണ കുറ്റത്തിനു എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടുണ്ട്. വടകര വട്ടോളി കത്തിയണപ്പൻ ചാലിൽ കരുണന്റെ മകളാണ് ലിതാര. കഴിഞ്ഞ മാസം 26നാണ് പട്നയിലെ ഫ്ലാറ്റിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടത്. കേസന്വേഷണത്തിനു പട്ന ഡിവിഷനൽ പൊലീസ് ഓഫിസർ സഞ്ജയ് കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. രവി സിങ് ഒളിവിലാണെന്നു പൊലീസ് പറയുന്നു. ലിതാര ആത്മഹത്യ കേസിൽ…

    Read More »
  • India

    ‘കിംവദന്തികൾ രാഷ്ട്രീയത്തിന്റെ ഭാഗം’; ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹം തള്ളി ഹാർദിക്

    ന്യൂഡൽഹി: ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി ഗുജറാത്ത് കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ഹാർദിക് പട്ടേൽ. കിംവദന്തികൾ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും സംസ്ഥാനത്തെ പാർട്ടി കാര്യങ്ങളെക്കുറിച്ചുള്ള തന്റെ പരാതികൾ സ്ഥിരം ആഭ്യന്തര പ്രശ്‌നങ്ങളാണെന്നും അവ ഉടൻ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ‘മുതിർന്ന കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി തനിക്ക് പ്രശ്‌നങ്ങളൊന്നുമില്ല. ജനങ്ങളോട് വിശ്വസ്തത പുലർത്തുന്ന നേതാക്കൾക്ക് പാർട്ടി ഉത്തരവാദിത്തം ഏൽപ്പിക്കുക എന്നതാണ് ഏറ്റവും പ്രധാനം. രാഷ്ട്രീയ കുടുംബങ്ങളിൽ നിന്നുള്ളവരല്ലാത്തതിനാൽ ഞങ്ങൾ വ്യത്യസ്ത തരം രാഷ്ട്രീയക്കാരാണ്. പദവി ലഭിക്കാൻ തിരഞ്ഞെടുപ്പിന് മുൻപ് നേതൃത്വത്തെ സമ്മർദത്തിലാക്കാൻ ആഗ്രഹിക്കുന്നില്ല.’– അദ്ദേഹം പറഞ്ഞു. താൻ പാർട്ടിയിൽ ചേർന്നിട്ട് രണ്ട് വർഷമായതിനാൽ ജനങ്ങൾക്ക് ഒരുപാട് പ്രതീക്ഷകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘ഞാൻ ജനങ്ങൾക്കിടയിൽ സഞ്ചരിക്കുകയും അവരുടെ പ്രതീക്ഷകളും അഭിലാഷങ്ങളും മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. 8,000 ഗ്രാമങ്ങളിൽ യാത്ര ചെയ്തിട്ടുണ്ട്. നിങ്ങൾ എന്നെ വർക്കിങ്…

    Read More »
  • Kerala

    വഴിപാടായി ലഭിച്ച ഥാർ വീണ്ടും ലേലം ചെയ്യാൻ ഗുരുവായൂർ ദേവസ്വം; ലേലം ജൂൺ 6ന്

    ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ മഹീന്ദ്ര കമ്പനി വഴിപാട് നൽകിയ വാഹനമായ ഥാർ പുനർലേലം ചെയ്യാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ജൂൺ 6ന് ലേലം നടക്കും. ലേല തീയതിയും വിശദാംശങ്ങളും പത്രത്തിൽ പരസ്യം ചെയ്യും. മഹീന്ദ്ര കമ്പനി 2021ഡിസംബർ 4ന് ക്ഷേത്രത്തിൽ വഴിപാടായി നൽകിയ ഥാർ, ഡിസംബർ 18ന് തന്നെ ദേവസ്വം ലേലം ചെയ്തിരുന്നു. അമൽ മുഹമ്മദ് അലി എന്ന പ്രവാസി വ്യവസായിക്ക് വേണ്ടി സുഭാഷ് പണിക്കർ എന്ന വ്യക്തി മാത്രമാണ് അന്ന് ലേലത്തിൽ പങ്കെടുത്തത്. 15.10 ലക്ഷം രൂപയ്ക്ക് ദേവസ്വം ഭരണസമിതി ലേലം ഉറപ്പിച്ചു. എന്നാൽ, വേണ്ടത്ര പ്രചാരം നൽകാതെ കാർ ലേലം ചെയ്തതും ലേലത്തിൽ ഒരാൾ മാത്രം പങ്കെടുത്തിട്ടും ലേലം ഉറപ്പിച്ചു നൽകിയതും ചോദ്യം ചെയ്ത് ഹിന്ദു സേവാസംഘം ഹൈക്കോടതിയിൽ പരാതി നൽകി. തുടർന്ന് ഹൈക്കോടതി നിർദേശ പ്രകാരം ഏപ്രിൽ 9ന് ദേവസ്വം കമ്മിഷണർ ഡോ. ബിജു പ്രഭാകർ ഗുരുവായൂരിൽ സിറ്റിങ് നടത്തി പരാതികൾ കേട്ടു. അന്ന് 8 പേർ…

    Read More »
  • Kerala

    വിദേശജോലികൾക്ക് ഇനി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകില്ല; ഡ‍ിജിപിയുടെ ഉത്തരവ്

    തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലെ ജോലിക്കോ മറ്റു കാര്യങ്ങൾക്കോ ഇനി മുതൽ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാൻ പാടില്ലെന്ന് ഡിജിപിയുടെ ഉത്തരവ്. സംസ്ഥാനത്തിനകത്തെ ജോലികൾക്കായി ‘കേസുകളിൽ ഉൾപ്പെട്ടിട്ടില്ല’ എന്ന സർട്ടിഫിക്കറ്റ് നൽകാനേ പൊലീസിന് ഇനി കഴിയൂ. വിദേശത്തെ ജോലികൾക്ക് ഗുഡ് കോൺടാക്റ്റ് സർട്ടിഫിക്കറ്റ് (ജിസിസി) നൽകുന്നത് കേന്ദ്രത്തിന്റെ അംഗീകൃത ഏജൻസികളിലൂടെ ആയിരിക്കണമെന്ന ഹൈക്കോടതി വിധിയെ തുടർന്നാണ് ഡിജിപി ഉത്തരവിറക്കിയത്. സർട്ടിഫിക്കറ്റ് ലഭിക്കാനുള്ള അപേക്ഷ എസ്പി ഓഫിസിലോ ബന്ധപ്പെട്ട സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫിസർക്കോ നൽകണം. അപേക്ഷിക്കുന്ന ആൾ തന്നെ അപേക്ഷ തയാറാക്കുന്നതായിരിക്കും ഉചിതം. അതിനു സാധിക്കാത്ത സാഹചര്യത്തിൽ അപേക്ഷകർ എഴുതി നൽകുന്ന സമ്മതപത്രം ഹാജരാക്കിയാൽ മറ്റുള്ളവർക്കും അപേക്ഷ സമർപിക്കാം. സർട്ടിഫിക്കറ്റ് വാങ്ങാൻ അപേക്ഷകൻ നേരിട്ടു ഹാജരാകണമെന്ന് നിർബന്ധമില്ല. അപേക്ഷകൻ രേഖാമൂലം ചുമതലപ്പെടുത്തുന്ന ആൾക്ക് തിരിച്ചറിയൽ രേഖകൾ ഹാജരാക്കി സർട്ടിഫിക്കറ്റ് വാങ്ങാം. 500 രൂപയാണ് സർട്ടിഫിക്കറ്റിന്റെ ഫീസ്. തുണ സിറ്റിസൺ പോർട്ടൽ വഴിയും പൊലീസിന്റെ ആപ് വഴിയും സൈറ്റിലൂടെയും ഫീസടച്ച് സർട്ടിഫിക്കറ്റ് വാങ്ങാം. അപേക്ഷകന്…

    Read More »
  • ‘ദിലീപിനെതിരെ പുതിയ തെളിവുകളുണ്ടോ? കോടതിയെ കളങ്കപ്പെടുത്താന്‍ ശ്രമിക്കരുത്’

    കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതി നടൻ ദിലീപ് സാക്ഷികളെ സ്വാധീനിച്ചതിനു നേരിട്ടുള്ള തെളിവുകളുണ്ടോയെന്നു കോടതി. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി വിചാരണക്കോടതി പരിഗണിക്കുകയാണ്. ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ മതിയായ പുതിയ തെളിവുകളുണ്ടോ?. നിഗമനങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ പ്രോസിക്യൂഷന്‍ ആരോപണം ഉന്നയിക്കരുതെന്നും കോടതി പറഞ്ഞു. രേഖകള്‍ ചോര്‍ന്നുവെന്ന ആരോപണത്തില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരെ രൂക്ഷവിമര്‍ശനവും കോടതി ഉന്നയിച്ചു. കോടതിയെ പുകമറയില്‍ നിര്‍ത്താന്‍ ശ്രമിക്കരുത്. പൊലീസ് പ്രോസിക്യൂട്ടറല്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ഓര്‍ക്കണമെന്നും കോടതി വ്യക്തമാക്കി. ഫോൺറെക്കോർഡുകൾ എങ്ങനെ പുറത്തുപോയെന്ന് ആരാഞ്ഞ കോടതി, ശബ്ദരേഖകൾ പുറത്തുപോയത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ തങ്ങൾ പുറത്തുകൊടുത്തിട്ടില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ദിലീപ് സമാന്തര ജുഡീഷ്യൽ സംവിധാനമുണ്ടാക്കുന്നുവെന്നും പ്രോസിക്യൂഷൻ പറഞ്ഞു. പബ്ലിക് പ്രോസിക്യൂട്ടറോട് സഹതാപമെന്ന് മറുപടി പറഞ്ഞ കോടതി, കോടതിയെ കളങ്കപ്പെടുത്താന്‍ ശ്രമിക്കരുതെന്നും ആവശ്യപ്പെട്ടു. ഉത്തമബോധ്യത്തോടെയാണ് ഈ കസേരയിൽ ഇരിക്കുന്നതെന്നും വിചാരണക്കോടതി ജഡ്ജി വ്യക്തമാക്കി.

    Read More »
  • Kerala

    കെ.വി.തോമസിന്റെ ചിത്രം റോഡിലിട്ട് കത്തിച്ചു; കുമ്പളങ്ങിയില്‍ അണികളുടെ രോഷം

    കൊച്ചി: കെ.വി.തോമസിനെ കോൺഗ്രസിൽനിന്നു പുറത്താക്കിയെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ അറിയിച്ചതിനു പിന്നാലെ, കെ.വി.തോമസിനെതിരെ ജന്മനാടായ കുമ്പളങ്ങിയിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. കുമ്പളങ്ങി കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസിൽ നിന്നും നേതാക്കൾക്കൊപ്പം വച്ചിരുന്ന കെ.വി.തോമസിന്റെ ചിത്രം എടുത്തുമാറ്റിയ പ്രവർത്തകർ, ഓഫിസിനു പുറത്ത് റോഡിലിട്ട് തീയിടുകയും ചെയ്തു. ‘തിരുത തോമസ്’ ഗോബാക്ക് മുദ്രാവാക്യം വിളികളും ഉയർത്തിയാണ് പ്രവർത്തകർ ചിത്രം നീക്കാൻ എത്തിയത്. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ.സഗീർ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകി. തൃക്കാക്കര മണ്ഡലം എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷനിൽ പങ്കെടുത്തതിനു പിന്നാലെയാണ് കെ.വി.തോമസിനെ കോൺഗ്രസിൽ നിന്നു പുറത്താക്കിയത്. എഐസിസിയുെട അനുമതിയോടെയാണ് തീരുമാനമെന്ന് കെ.സുധാകരന്‍ അറിയിച്ചു. പരമാവധി കാത്തിരുന്നുവെന്നും ഇനി കാത്തിരിക്കാനാകില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു. തൃക്കാക്കരയിൽ എൽഡിഎഫിനായി പ്രചാരണത്തിനിറങ്ങുമെന്ന് കെ.വി.തോമസ് അറിയിച്ചിരുന്നു.

    Read More »
Back to top button
error: