CrimeNEWS

കെ.സി. ലിതാരയുടെ ആത്മഹത്യ: ആരോപണ വിധേയനായ കോച്ചിനെ സസ്പെൻഡ് ചെയ്തു

പട്ന: റെയിൽവേയിലെ മലയാളി ബാസ്കറ്റ് ബോൾ താരം കെ.സി.ലിതാര ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയനായ കോച്ച് രവി സിങ്ങിനെ റെയിൽവേ സസ്പെൻഡ് ചെയ്തായി ഈസ്റ്റ് സെൻട്രൽ റെയിൽവേ സിപിആർഒ ബീരേന്ദ്ര കുമാർ അറിയിച്ചു. എന്നാൽ സസ്പെൻഷൻ ഉത്തരവിൽ ലിതാരയുടെ ആത്മഹത്യ കേസ് പരാമർശിച്ചിട്ടില്ല. അനധികൃതമായി ജോലിക്കു ഹാജരാകുന്നില്ലെന്നതിന്റെ പേരിലാണ് സസ്പെൻഷൻ നടപടി.

കോച്ച് രവി സിങ്ങിന്റെ മാനസിക, ലൈംഗിക പീഡനം കാരണമാണു ലിതാര ആത്മഹത്യ ചെയ്തതെന്നു ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. രവി സിങ്ങിനെതിരെ രാജീവ് നഗർ പൊലീസ് സ്റ്റേഷനിൽ ആത്മഹത്യാ പ്രേരണ കുറ്റത്തിനു എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടുണ്ട്.

വടകര വട്ടോളി കത്തിയണപ്പൻ ചാലിൽ കരുണന്റെ മകളാണ് ലിതാര. കഴിഞ്ഞ മാസം 26നാണ് പട്നയിലെ ഫ്ലാറ്റിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടത്. കേസന്വേഷണത്തിനു പട്ന ഡിവിഷനൽ പൊലീസ് ഓഫിസർ സഞ്ജയ് കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. രവി സിങ് ഒളിവിലാണെന്നു പൊലീസ് പറയുന്നു. ലിതാര ആത്മഹത്യ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു എൽജെഡി സംസ്ഥാന ജനറൽ സെക്രട്ടറി സലിം മടവൂർ പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസിനു കത്തയച്ചു. കത്ത് പൊതുതാൽപര്യ ഹർജിയായി പരിഗണിക്കണമെന്ന് അഭ്യർഥിച്ചിട്ടുണ്ട്.

Back to top button
error: