Month: May 2022
-
India
400 രൂപ കൂലി കൊടുക്കാമെന്ന് വ്യാപാരി; തന്നോടൊപ്പം വന്നാൽ ദിവസം 2,000 തരാമെന്ന് ഭിക്ഷക്കാരൻ
തിരുപ്പൂർ: നാനൂറു രൂപ ദിവസക്കൂലിയിൽ സൈക്കിൾ പാർട്സ് കടയിൽ ജോലി വാഗ്ദാനം ചെയ്ത വ്യാപാരി ഭിക്ഷക്കാരന്റെ മറുപടി കേട്ട് ഞെട്ടി ! തന്റെ കൂടെ വന്നാൽ ദിവസം രണ്ടായിരം രൂപ നൽകാമെന്നാണ് ഓഫർ. വ്യാപാര സ്ഥാപനത്തിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. തന്റെ സ്‌ഥാപനത്തിൽ ഭിക്ഷാടനത്തിനെത്തിയ ആളോട് കൈകാലുകളും നല്ല ആരോഗ്യവും ഉണ്ടല്ലോ പിന്നെന്തിനാണു ഭിക്ഷ യാചിക്കുന്നതെന്നും എന്തെങ്കിലും ജോലി ചെയ്ത് ജീവിച്ചുകൂടേ എന്നും വ്യാപാരി ചോദിച്ചു. തന്റെ സൈക്കിൾ സ്‌പെയർ പാർട്സ് കടയിൽ ദിവസം 400 രൂപ കൂലിയിൽ ജോലിയും വാഗ്‌ദാനം ചെയ്തപ്പോഴായിരുന്നു ഭിക്ഷക്കാരന്റെ ഞെട്ടിക്കുന്ന മറുപടി. യാചകന്റെ വാക്കുകൾ ഇങ്ങനെ: ‘ഭിക്ഷ നൽകുന്നുണ്ടോ ഇല്ലയോ എന്നു പറയുക. അല്ലാതെയുള്ള ചർച്ച വേണ്ട. ഞാനെന്തിന് നിന്റെ കടയിൽ ജോലി ചെയ്യണം?. ദിവസവും ഭിക്ഷ യാചിച്ച് രണ്ടായിരം രൂപയിലധികം സമ്പാദിക്കുന്നുണ്ട്. വേണമെങ്കിൽ നിനക്കും എന്റെ കൂടെ ചേരാം. ദിവസം രണ്ടായിരം രൂപ ശമ്പളം നൽകാം’.…
Read More » -
Kerala
മൊബൈൽ വെളിച്ചത്തിലെ വിവാദ പരീക്ഷ റദ്ദാക്കി വീണ്ടും നടത്തിയപ്പോൾ മെഴുകുതിരിവെട്ടം!
കൊച്ചി: മൊബൈൽ ഫ്ലാഷ് ലൈറ്റിൽ വിദ്യാർഥികൾ പരീക്ഷയെഴുതിയതിനെ തുടർന്നുണ്ടായ വിവാദത്തിനു പിന്നാലെ എറണാകുളം മഹാരാജാസ് കോളജിൽ ‘കാൻഡിൽ ലൈറ്റ് എക്സാം!’ മൊബൈലിനു വിലക്കുള്ള പരീക്ഷാ ഹാളിനുള്ളിൽ വിദ്യാർഥികൾ മൊബൈൽ ഫോണിന്റെ ഫ്ലാഷ് ലൈറ്റ് തെളിയിച്ചു പരീക്ഷ എഴുതിയതിനെത്തുടർന്നു റദ്ദാക്കിയ പരീക്ഷ ഇന്നലെ വീണ്ടും നടത്തിയതു മെഴുകുതിരി വെട്ടത്തിൽ. ഇരുട്ടത്തെ പരീക്ഷകൾ മഹാരാജാസിൽ തുടർക്കഥയാകുമ്പോൾ വിദ്യാർഥികൾ കടുത്ത പ്രതിഷേധത്തിലാണ്. ഏപ്രിൽ പതിനൊന്നിനാണു പവർകട്ട് സമയത്തു മഹാരാജാസിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥികൾ മൊബൈൽ ഫ്ലാഷ് ലൈറ്റിന്റെ വെളിച്ചത്തിൽ പരീക്ഷയെഴുതിയത്. ഇതേപ്പറ്റി മനോരമ വാർത്ത നൽകിയതോടെ സംഭവം വിവാദമായി. തുടർന്ന് അധികൃതർ പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ നടത്താൻ തീരുമാനിച്ചു. ഇന്നലെ വീണ്ടും പരീക്ഷ നടത്തിയതും കഴിഞ്ഞ തവണ ഇരുട്ടിലമർന്ന ഇംഗ്ലിഷ് വിഭാഗത്തിലെ ക്ലാസ് മുറികളിൽ തന്നെയായിരുന്നു. 10നു പരീക്ഷയാരംഭിച്ച് 20 മിനിറ്റിനുള്ളിൽ മഴയെത്തി. വൈദ്യുതി നിലച്ചു. ഇതോടെ പരീക്ഷാ ഹാളുകളെല്ലാം ഇരുട്ടിലായി. 20 മിനിറ്റോളം വിദ്യാർഥികൾ ഇരുട്ടത്തു വെറുതെയിരുന്നു. ഇതോടെ, അധികൃതർ ഹാളിൽ മെഴുകുതിരികൾ…
Read More » -
NEWS
ബംഗളൂരുവില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയ യുവാവിന്റെ മൃതദേഹം കൊക്കയില്‍ പുഴുവരിച്ച നിലയിൽ
പത്തനംതിട്ട: ബംഗളൂരുവില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയ യുവാവിന്റെ മൃതദേഹം കൊക്കയില്‍ പുഴുവരിച്ച നിലയില്‍.കുളനട പുന്തല കോളശേരില്‍ അനീഷ് കുമാറിന്റെ (സജി-40) മൃതദേഹമാണ് വെട്ടിപ്പീടിക-കൊഴുവല്ലൂര്‍ റോഡില്‍ 14 അടി താഴ്ചയുള്ള കൊക്കയില്‍ നിന്നും കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് മൃതദേഹം കണ്ടത്.മൃതദേഹത്തിന് ഒരാഴ്ചയ്ക്ക് മേല്‍ പഴക്കമുണ്ട്. ജീര്‍ണിച്ച് തുടങ്ങിയതിനാൽ മരിച്ചയാളെ ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. മൃതദേഹത്തിന് സമീപമുണ്ടായിരുന്ന ബാഗാണ് ആളെ തിരിച്ചറിയാന്‍ ഇടയാക്കിയത്. ഏറെ കാലമായി കുവൈറ്റിലും, സൗദിയിലും ആയിരുന്നു അനീഷ് കുമാർ. ഒരു മാസം മുന്‍പാണ് ബംഗളൂരുവിലുള്ള സുഹൃത്തിന്റെ അടുത്തേക്ക് പോയത്. ഒരാഴ്ച മുന്‍പ് അവിടെ നിന്ന് നാട്ടിലേക്ക് തിരിച്ചുവെന്ന് വിവരം ലഭിച്ചിരുന്നു.പിന്നീട് വിളിച്ചപ്പോള്‍ ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ചിഡ് ഓഫായിരുന്നു. അതേസമയം സജിയുടെ തിരോധാനം സംബന്ധിച്ച് പരാതിയൊന്നും വീട്ടുകാര്‍ നല്‍കിയിരുന്നില്ലെന്ന് പോലീസ് പറയുന്നു. ഭാര്യ മാവേലിക്കര ചെറിയാനാട് സ്വദേശിനിയാണ്.ജോലി ഇല്ലാത്തതിനാൽ മാനസിക പ്രയാസം അനുഭവിച്ചിരുന്നതായും അതിനുവേണ്ടിയാണ് ബംഗളൂരുവിലേക്ക് പോയതെന്നും എന്നാൽ അവിടെയും ജോലി ശരിയായില്ലെന്നും ഭാര്യ…
Read More » -
Kerala
സേവന നിലവാരം വിലയിരുത്താന്‍ ഓണ്‍ലൈന്‍ സര്‍വ്വേയുമായി കെഎസ്ഇബി; വിജയിക്ക് 50,000 രൂപ സമ്മാനം
തിരുവനന്തപുരം: കെഎസ്ഇബിയില്‍നിന്ന് ലഭിക്കുന്ന സേവനങ്ങളുടെ ഗുണനിലവാരത്തെപ്പറ്റിയുളള ഉപഭോക്താക്കളുടെ അഭിപ്രായം തേടി ഓണ്‍ലൈന്‍ സര്‍വ്വേയുമായി കെഎസ്ഇബി ലിമിറ്റഡ്. കെഎസ്ഇബിയുടെ ഉപഭോക്തൃ സേവന വെബ്സൈറ്റായ wss.kseb.in ലൂടെയാണ് സര്‍വ്വേ നടത്തുന്നത്. രജിസ്റ്റേഡ് ഉപഭോക്താക്കള്‍ക്ക് സൈറ്റില്‍ പ്രവേശിച്ച് അഭിപ്രായം രേഖപ്പെടുത്താന്‍ കഴിയും. വൈദ്യുതി വിതരണം, പരാതി പരിഹരിക്കല്‍, ഓണ്‍ലൈന്‍ പണമടയ്ക്കല്‍, വാതില്‍പ്പടി സേവനം, ബില്ലിംഗ്, പുരപ്പുറ സൌരോര്‍ജ്ജ പദ്ധതി, ഇലക്ട്രിക് വാഹനങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലുളള 15 ചോദ്യങ്ങളാണ് ഈ സര്‍വ്വേയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. വൈദ്യുതി സേവനം മെച്ചപ്പെടുത്താനുളള നിര്‍ദ്ദേശങ്ങള്‍ രേഖപ്പെടുത്താനും അവസരമുണ്ട്. ചോദ്യാവലി തെറ്റ് കൂടാതെ പൂര്‍ണ്ണമായും പൂരിപ്പിക്കുന്ന ഉപഭോക്താക്കളില്‍ നിന്ന് സംസ്ഥാന വ്യാപകമായി നടത്തുന്ന മെഗാ നറുക്കെടുപ്പിലൂടെ കണ്ടെത്തുന്ന ഒരു വിജയിക്ക് 50,000 രൂപയും രണ്ട് രണ്ടാം സ്ഥാനക്കാര്‍ക്ക് 25,000 രൂപ വീതവും സമ്മാനം നല്‍കും. ഇത് കൂടാതെ ഓരോ വിതരണ ഡിവിഷനിലും നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന വിജയിക്ക് 1000 രൂപ സമ്മാനം നല്‍കും. കെഎസ്ഇബി ഉപഭോക്താക്കള്‍ക്ക് ജൂണ്‍ ആദ്യവാരം വരെ wss.kseb.in ല്‍ ലോഗിന്‍…
Read More » -
India
റായ്പൂരിൽ പരിശീലനപ്പറക്കലിനിടെ ഹെലികോപ്ടർ തകർന്ന് രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു
റായ്പൂർ: ഛത്തീസ്ഗഡിലെ റായ്പൂരിലെ വിമാനത്താവളത്തിൽ ഹെലികോപ്റ്റർ തകർന്ന് രണ്ട് പൈലറ്റുമാർ മരിച്ചു. പരിശീലന പറക്കലിനിടെ യാണ് അപകടമുണ്ടായത്. ക്യാപ്റ്റൻ ഗോപാൽ കൃഷ്ണ പാണ്ഡെ, ക്യാപ്റ്റൻ എ പി ശ്രീവാസ്തവയുമാണ് മരിച്ചത്. ഹെലികോപ്റ്റർ ഇറക്കാൻ ശ്രമിക്കുന്നതിനിടെയാണ് തീപിടിച്ച് അപകടമുണ്ടായത്. ഇവർ മാത്രമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. മന പൊലീസ് സ്റ്റേഷൻ പരിധിയിലെ റായ്പൂരിലെ സ്വാമി വിവേകാനന്ദ വിമാനത്താവളത്തിൽ രാത്രി ഒമ്പതോടെയാണ് സംഭവം നടന്നതെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് (എസ്എസ്പി) പ്രശാന്ത് അഗർവാൾ പറഞ്ഞു. അപകടത്തിന്റെ കാരണം ഉടൻ വ്യക്തമായിട്ടില്ല. അപകട കാരണം കണ്ടെത്താനായി വിശദമായ അന്വേഷണം നടത്തുമെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. ഛത്തീസ്ഗഡ് മുഖ്യമന്ത്രി അനുശോചനം അറിയിച്ചു. Sad news. Chattisgarh state helicopter crashes at the Raipur airport. Both pilots killed in the accident. Rest in Peace. pic.twitter.com/IBZZEJBMtV — Aditya Raj Kaul (@AdityaRajKaul) May 12, 2022
Read More » -
NEWS
ചരക്കുലോറി പാളത്തിൽ കുടുങ്ങി ട്രെയിന്‍ഗതാഗതം തടസപ്പെട്ടു; ലോറി ഉടമ റെയില്‍വേയ്ക്കു നഷ്ടപരിഹാരമായി ഒന്നേ മുക്കാല്‍ ലക്ഷം നല്‍കണമെന്ന് നിര്‍ദ്ദേശം
തലശേരി: കൊടുവള്ളി റെയില്‍വേ ലെവല്‍ക്രോസില്‍ ചരക്കുലോറി കുടുങ്ങി ട്രെയിന്‍ഗതാഗതം തടസപ്പെട്ട സംഭവത്തില്‍ ലോറിയുടെ ഉടമ റെയില്‍വേയ്ക്കു നഷ്ടപരിഹാരമായി ഒന്നേ മുക്കാല്‍ ലക്ഷം നല്‍കണമെന്ന് നിര്‍ദ്ദേശം. ലോറി പാളത്തിൽ കുടുങ്ങിയതിനെ തുടർന്ന് നാലു യാത്രാ ട്രെയിനുകളും ഒരു ചരക്കുവണ്ടിയും പിടിച്ചിടേണ്ടി വന്നതിന്റെ നഷ്ടപരിഹാരമായാണിത്. 1,77,000 രൂപയാണ് നഷ്ടപരിഹാരമായി നല്‍കേണ്ടത്.ഇതുസംബന്ധിച്ചു റെയില്‍വേ എന്‍ജിനിയറിങ് വിഭാഗമാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത്. അപകടമുണ്ടായതിനെ തുടര്‍ന്ന് ചരക്കുലോറി ഡ്രൈവര്‍ ശരണ്‍രാജിനെ റെയില്‍വേ അധികൃതരുടെ നിര്‍ദ്ദേശപ്രകാരം ആര്‍.പി. എഫ് അറസ്റ്റു ചെയ്തിരുന്നു.പിന്നീട് ഇയാളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ഉടമ പിഴയടച്ചില്ലെങ്കില്‍ ഇയാളെ വീണ്ടും അറസ്റ്റു ചെയ്യുമെന്നാണ് റെയില്‍വേ അധികൃതരുടെ വാദം.
Read More » -
Crime
റിഫ മെഹ്നുവിന്‍റെ മരണം: ഭർത്താവ് മെഹ്നാസിന് മേല്‍ കുരുക്ക് മുറുകുന്നു; ലുക്ക് ഔട്ട് നോട്ടീസിറക്കും
കോഴിക്കോട്: മരിച്ച മലയാളി വ്ളോഗർ റിഫ മെഹ്‍നുവിന്‍റെ ദുരൂഹ മരണത്തിൽ ഭർത്താവ് മെഹ്നാസിനായി ലുക് ഔട്ട് നോട്ടീസ് ഇറക്കാനുളള നീക്കവുമായി അന്വേഷണ സംഘം. ചോദ്യം ചെയ്യലിന് ഹാജാരാൻ സമയം നൽകിയിട്ടും മെഹ്നാസിനെ എത്താത്തതിനാലാണ് ലുക് ഔട്ട് നോട്ടീസ് ഇറക്കുക. റിഫയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടും രാസപരിശോധന ഫലവും അടുത്ത ദിവസം കിട്ടുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണക്കുകൂട്ടൽ. വ്ളോഗർ റിഫയുടെ മരണത്തിൽ ദുരൂഹതയാരോപിച്ച് കുടുംബാംഗങ്ങൾ പരാതി നൽകിയതോടെയാണ് കേസന്വേഷിക്കുന്ന താമരശ്ശേരി ഡിവൈഎസ്പിയും സംഘവും കഴിഞ്ഞ ദിവസം കാസർകോട്ടുളള മെഹ്നാസിന്റെ വീട്ടിലെത്തിയത്. കുടുംബാംഗങ്ങളെയും സുഹൃത്തുകളെയും നേരിട്ട് കണ്ട് അന്വേഷണ സംഘം മൊഴിയെടുത്തെങ്കിലും മെഹ്നാസിനെ കണ്ടത്താനായില്ല. വ്യാഴാഴ്ചക്കകം കോഴിക്കോട്ടെത്തി അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ മെഹ്നാസിന് സമയം നൽകിയിരുന്നു. എന്നാൽ പെരുന്നാളിന് ശേഷം യാത്ര പോയ മെഹ്നാസ് ഇതുവരെ തിരിച്ചെത്തിയിട്ടില്ലെന്ന മറുപടിയാണ് മാതാപിതാക്കൾ നൽകിയത്. നിലവിൽ മെഹ്നാസിനെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസ്സെടുത്തിട്ടുണ്ട്. മെഹ്നാസിൽ നിന്ന് കൂടുതൽ വിവരങ്ങളറിഞ്ഞാലേ തുടർനടപടികളിലേക്ക് കടക്കാനാവൂ എന്ന ഘട്ടത്തിലാണ് അന്വേഷണ സംഘം. മെഹ്നാസ്…
Read More » -
NEWS
ബംഗളൂരു യാത്രക്കാർക്ക് തീരാദുരിതമായി ബാനസവാഡിയിൽ ഒരുമണിക്കൂറിലേറെ പിടിച്ചിടുന്ന കണ്ണൂർ യശ്വന്ത്പൂർ എക്സ്പ്രസ്
ബംഗളൂരു: മലബാറിൽനിന്ന് ദിവസേന നൂറുകണക്കിന് യാത്രക്കാരാണ് ബംഗളൂരുവിലേക്ക് യാത്ര ചെയ്യുന്നത്. ഇതിൽ ഭൂരിഭാഗം ആളുകളും തീവണ്ടി മാർഗമാണ് യാത്ര ചെയ്യുന്നത്. മലബാറിൽ നിന്ന് ബാംഗ്ലൂരിലേക്ക് ഡെയിലി സർവീസ് നടത്തുന്ന കണ്ണൂർ യശ്വന്ത്പൂർ എക്സ്പ്രസാണ് ഇവരുടെ ആശ്രയം.കണ്ണൂരിൽനിന്ന് യശ്വന്ത്പൂർ എത്താൻ ഈ വണ്ടി എടുക്കുന്ന സമയം 14 മണിക്കൂറാണ്.ഇതിൽ ഒരുമണിക്കൂറോളം ബാംഗ്ലൂർ സിറ്റിക്ക് അകത്തുള്ള ബാനസവാഡി എന്ന് സ്റ്റേഷനിൽ പിടിച്ചിടുന്നതാണ്. ഈ ട്രെയിൻ എത്തിച്ചേർന്ന് അഞ്ചു മിനിറ്റുകൾക്ക് ശേഷം ബാനസവാഡിയിൽ എത്തിച്ചേരുന്ന യശ്വന്ത്പൂർ വരെയുള്ള ഹൗറ യശ്വന്ത്പൂർ എക്സ്പ്രസിന് വെറും രണ്ട് മിനിറ്റുകൊണ്ട് സിഗ്നൽ വീഴുമ്പോഴാണ് ഇതെന്നോർക്കണം. നഗരപരിധിക്കുള്ളിലാണെങ്കിലും ചെറിയൊരു ഗ്രാമമാണ് ബാനസവാഡി.അധികം ബസ് സർവീസ് ഇല്ലാത്തതിനാൽ ഇവിടെയിറങ്ങുന്നവർക്ക് ഓട്ടോ ടാക്സികാർക്ക് വലിയ പണം കൊടുത്ത് പോകേണ്ട അവസ്ഥയാണുള്ളത്.മലബാർ ബാംഗ്ലൂർ റൂട്ടിലെ ഏറ്റവും തിരക്കുള്ള ഒരു ട്രെയിൻ കൂടിയാണിത്.ബാനസവാഡിയിലെ ഒരു മണിക്കൂറോളമുള്ള കാത്തുകിടപ്പ് ഒഴിവാക്കിയാൽ ഈ ട്രെയിനിന് 13 മണിക്കൂർ കൊണ്ട് യശ്വന്ത്പൂരിൽ എത്താൻ സാധിക്കും.ജനപ്രതിനിധികൾ അടിയന്തരമായി ഈ വിഷയത്തിൽ ഇടപെടണമെന്നാണ്…
Read More » -
NEWS
ഗൃഹോപകരണം റിപ്പയർ ചെയ്യാനെത്തിയ യുവാവുമായി അടുപ്പത്തിലായി; അരക്കോടി രൂപ നഷ്ടപ്പെട്ടെന്ന് പ്രവാസിയുടെ ഭാര്യ
കണ്ണൂര്‍: പ്രവാസിയുടെ ഭാര്യയെ പ്രലോഭിപ്പിച്ച് വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി ലൈംഗികമായി പീഡപ്പിക്കുകയും അരക്കോടി രൂപ തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ.കൂത്തുപറമ്ബ് സ്വദേശിയായ മെക്കാനിക്ക് സായൂജിനെയാണ് (36) പോലീസ് അറസ്റ്റ് ചെയ്തത് കല്യാശേരി സ്വദേശിനിയായ 43 കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.പലതവണ പീഡിപ്പിക്കുകയും അരക്കോടി രൂപ തട്ടിയെടുക്കുകയും ചെയ്തതായാണ് പരാതിയില്‍ പറയുന്നത്.ഇവരുടെ ഭർത്താവ് ഗൾഫിലാണ്. 2014 ലാണ് ഗള്‍ഫുകാരന്റെ ഭാര്യയായ യുവതിയുമായി സായൂജ് പരിചയപ്പെടുന്നത്.യുവതിയുടെ വീട്ടില്‍ ഗൃഹോപകരണം റിപ്പയര്‍ ചെയ്യാനെത്തിയ ഇയാളുമായി അടുപ്പത്തിലായ യുവതിയെ പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിക്കുകയും വിവരം പുറത്തു പറയാതിരിക്കാന്‍ ഭീഷണിപ്പെടുത്തി പലപ്പോഴായി പണം വാങ്ങുകയും ചെയ്തിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. അരക്കോടി രൂപയോളം നഷ്ടപ്പെട്ട യുവതി പണം തിരികെ കിട്ടാത്തതിനെ തുടര്‍ന്ന് ഒടുവിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥന് പരാതി നല്‍കുകയായിരുന്നു.തുടര്‍ന്ന് കണ്ണപുരം പൊലീസ് യുവാവിനെതിരെ കേസെടുത്ത് അന്വേഷണമാരംഭിക്കുകയായിരുന്നു.
Read More » -
NEWS
വയനാട് ചുരം റോഡും ടിപ്പു സുൽത്താനും പിന്നെ ബ്രിട്ടീഷുകാരും
വയനാടൻ ചുരം എന്നറിയപ്പെടുന്ന താമരശ്ശേരി ചുരം റോഡ് ആരാണ് നിർമ്മിച്ചത്? ചുരവുമായി ബന്ധപ്പെട്ട നിരവധി ഐതിഹ്യങ്ങൾ നിലവിലുണ്ട്. സമതലത്തിൽ നിന്ന് ചുരം കയറിയെത്തുന്നിടത്താണ് ബ്രിട്ടീഷ് രേഖകളിൽ ലക്കിടിക്കോട്ട എന്നറിയപ്പെടുന്ന പ്രദേശം. വയനാട്ടിലേക്കുള്ള ഈ കവാടത്തിൽ വൃദ്ധനായൊരു വൃക്ഷത്തിൽ ബന്ധിച്ച ഇരുമ്പ് ചങ്ങല ഇപ്പോഴും തൂങ്ങിക്കിടക്കുന്നുണ്ട്. ഈ വൃക്ഷത്തറയിൽ ഗോത്ര സമുദായങ്ങൾ വാർഷിക പൂജ നടത്താറുണ്ട്. കോഴിക്കോടുനിന്ന് വരികയായിരുന്ന ഒരു ബ്രിട്ടീഷുകാരന് വയനാട്ടിലേക്ക് വഴി കാണിച്ചുകൊടുത്ത പണിയന്റെ പ്രേതാത്മാവിനെയാണ് ഈ മരത്തിൽ തളച്ചിരിക്കുന്നതെന്നാണ് വയനാടൻ പഴമ. വയനാട്ടിലേക്കുള്ള വഴി കണ്ടുപിടിച്ചത് തങ്ങളാണെന്ന് സ്ഥാപിക്കുവാൻ , വഴി കാട്ടിയ കരിന്തണ്ടൻ എന്ന പണിയനെ ബ്രിട്ടീഷുകാരൻ വധിച്ചുവത്രെ. പിന്നീട് വഴിപോക്കരെ ശല്യപ്പെടുത്തിക്കൊണ്ടിരുന്ന കരിന്തണ്ടനെന്ന പ്രേതത്തെ ദേശവാസികൾ മരത്തിൽ തളച്ചിടുകയായിരുന്നുവെന്നും ഐതിഹ്യം പറയുന്നു. വയനാട്ടിൽ പ്രചാരത്തിലുള്ള ഈ ഐതിഹ്യത്തേക്കാൾ മറ്റൊരു കഥയാണ് വയനാടൻ മലകൾക്ക് താഴെയുള്ള താമരശ്ശേരി പ്രദേശങ്ങളിൽ നിലനിൽക്കുന്നത്. ലക്കിടിക്കോട്ട വാഴുന്ന ലക്കിടി എന്ന ഗോത്രത്തലവനാണ് ഇതിലെ കഥാപാത്രം. സാമൂതിരിയുടെ ഭരണകാലത്ത് സുഗന്ധവ്യഞ്ജനങ്ങൾ തേടി കോഴിക്കോടെത്തിയിരുന്ന…
Read More »