Month: May 2022
-
NEWS
കണ്ണൂര്‍ സ്വദേശിനിയെ മംഗളുരുവിലെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
മംഗളൂരു: സ്വകാര്യ മെഡിക്കല്‍ കോളജില്‍ മൂന്നാംവര്‍ഷ ഫിസിയോതെറാപ്പി വിദ്യാര്‍ഥിനിയായ കണ്ണൂര്‍ സ്വദേശിനിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അഴീക്കോട് പഞ്ചായത്ത് മുന്‍ അംഗം പട്ടര്‍കണ്ടി പത്മനാഭന്റെയും പ്രസീതയുടെയും മകള്‍ സാന്ദ്ര (20)യാണു മരിച്ചത്. സുഖമില്ലെന്നു പറഞ്ഞ് ബുധനാഴ്ച രാവിലെ ക്ലാസ്മുറിയില്‍നിന്നു ഹോസ്റ്റലിലേക്ക് പോയതായിരുന്നു. മരിക്കുന്നതിനുമുമ്ബ് സമൂഹമാധ്യമ അക്കൗണ്ടുകളെല്ലാം ഡിലീറ്റ് ചെയ്തിരുന്നു. പാണ്ഡേശ്വരം പോലീസ് കേസെടുത്തു.
Read More » -
NEWS
യാചകയായ, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പത്ത് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി
അമരാവതി: ആന്ധ്രപ്രദേശിലെ പ്രോടത്തൂരിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പത്തു പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി.പ്രദേശത്തെ ഇസ്‌ലാംപുരത്തുള്ള മസ്ജിദില്‍ യാചകയായിരുന്നു പെണ്‍കുട്ടി. കുട്ടിയുടെ പിതാവ് പ്രദേശത്തെ മറ്റൊരു മസ്ജിദിലും യാചകനാണ്.മാതാവ് വര്‍ഷങ്ങള്‍ക്ക് മുൻപേ മരിച്ചുപോയിരുന്നു. പിതാവിന് പീഡന വിവരം അറിയില്ലായിരുന്നു.പീഡനത്തിന് ഇരയായ പെണ്‍കുട്ടി ഗര്‍ഭിണി ആയതോടെയാണ് സംഭവം പുറത്തറിയുന്നത്.ഇതോടെ, പ്രദേശത്തെ ജനങ്ങള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സംരക്ഷണത്തിനായി അമൃത് നഗറിലെ റൂറല്‍ പൊലീസ് പരിധിയിലുള്ള അഭയ കേന്ദ്രത്തിലേക്ക് പെണ്‍കുട്ടിയെ മാറ്റി.എന്നാല്‍, സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാനോ അന്വേഷണം നടത്താനോ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല എന്നാണ് വിവരം.
Read More » -
NEWS
ട്രെയിനുകളിൽ അപായച്ചങ്ങലയ്ക്കു പകരം ഇനി മൊബൈൽ ഫോൺ സംവിധാനം
ട്രെയിനുകളിൽ യാത്ര ചെയ്യുന്ന എല്ലാവരും കാണുന്ന ഒന്നാണ് ട്രെയിനിന്റെ കോച്ചുകളുടെ ഭിത്തിയിൽ “ട്രെയിൻ നിർത്താൻ ചങ്ങല വലിക്കുക ( to stop the train, pull the chain) ” എന്ന എഴുത്തും അതിനൊപ്പമുള്ള ചുവന്ന ലിവറോട് കൂടിയ അപായ ചങ്ങലയും (emergency alarm chain) . ഇന്ത്യൻ റെയിൽവേ പോലെ ലോകത്തെങ്ങുമുള്ള റെയിൽവേകളിൽ ഇത്തരം അപായ ചങ്ങലകൾ ഉണ്ട്. ഏറ്റവും മുമ്പിൽ ഭീമാകാരനായ എൻജിൻ ( ലോകോമോട്ടീവ്), അതിനു പിന്നാലെ വരിവരിയായി 20+ കോച്ചുകൾ. ഏറ്റവും പിന്നിൽ ട്രെയിനിന്റെ ഗാർഡ് കോച്ചും. ഇതാണ് ഏകദേശം ഒരു ഇന്ത്യൻ ട്രെയിനിന്റെ ഘടന. ട്രെയിന്റെ നിയന്ത്രണം മുന്നിൽ ഇരിക്കുന്ന ലോക്കോ പൈലറ്റ് ( loco pilot) അല്ലെങ്കിൽ എൻജിൻ ഡ്രൈവർ, ഏറ്റവും പിന്നിൽ ഉള്ള ഗാർഡ്( guard) എന്നിവരുടെ കയ്യിൽ ആണ്. എന്നാൽ ഒരു യാത്രട്രെയിനിൽ ഏറ്റവും കൂടുതൽ ആളുകൾ ഉള്ളതാകട്ടെ എൻജിനും , ഗാർഡ് കോച്ചിനും ഇടയിലുള്ള കോച്ചുകളിലും. അതുകൊണ്ടു തന്നെ…
Read More » -
NEWS
എന്ന് വരും വേനൽ?
കുടിവെള്ള ക്ഷാമം കൊണ്ട് ‘വെന്തുരുകേണ്ട’ മാസങ്ങളാണ് കടന്നു പോയത്.ഏപ്രിലിനു പിന്നാലെ മെയിലും കേരളത്തിൽ ശക്‌തമായ മഴ പെയ്യുന്നത് ഒരു പക്ഷെ ചരിത്രത്തിൽ ഇതാദ്യമാകും.മാർച്ച് പകുതിയോടെ തുടങ്ങിയ മഴയുടെ കൊട്ടിക്കലാശം ഇനി ഉടനെയൊന്നും പ്രതീക്ഷിക്കേണ്ട.മെയ് അവസാന വാരത്തോടെ കാലവർഷം എത്തുമെന്നാണ് മുന്നറിയിപ്പ്. മഴ ഒരു കാലത്ത് മലയാളിയുടെ നൊസ്റ്റാൾജിയ ആയിരുന്നു.എത്രമാത്രം കഥകൾ, കവിതകൾ,സിനിമകൾ…! പണ്ട് സ്കൂൾ തുറക്കുമ്പോൾ ആദ്യം ഹാജർ വച്ചിരുന്നത് മഴയായിരുന്നു.ഇടവപ്പാതിയും കാലവർഷവും മൺസൂണും ഒക്കെ മഴയുടെ ഓർമ്മകളിലെ ഏറ്റവും സുന്ദരമായ പേരുകളുമായിരുന്നു.പിന്നെ എന്ന് മുതലാണ് മഴ വെറുക്കപ്പെട്ടവനായത്? 2018-ലെ പ്രളയകാലം മുതൽ…? അല്ല, ചിക്കുൻഗുനിയയും ഡെങ്കിപ്പനിയും ഭീതി വിതച്ച മഴക്കാലങ്ങൾ അതിന് മുൻപും ഉണ്ടായിട്ടുണ്ട്.കൃത്യമായി പറഞ്ഞാൽ 2000-ത്തോടുകൂടി മഴയുടെ പുതിയൊരു വേർഷനാണ് കേരളത്തിൽ പെയ്തുകൊണ്ടിരിക്കുന്നത്. 2018,19 വർഷങ്ങൾ പ്രളയത്തിന്റേതായിരുന്നെങ്കിൽ അതിന്റെ തൊട്ടടുത്ത വർഷം മുതൽ അത് ഉരുൾപൊട്ടലുകളുടേതായി മാറി.കഴിഞ്ഞവർഷമായിരുന്നു ഏറ്റവും കൂടുതൽ ഉരുൾപൊട്ടൽ കേരളത്തിൽ ഉണ്ടായത്.ഏറ്റവും കൂടുതൽ മഴ പെയ്ത ഒരു സീസൺ കൂടിയായിരുന്നു കഴിഞ്ഞ വർഷത്തേത്.മെയ് മുതൽ നവംബർ…
Read More » -
NEWS
എന്ന് വരും വേനൽ?
കുടിവെള്ള ക്ഷാമം കൊണ്ട് ‘വെന്തുരുകേണ്ട’ മാസങ്ങളാണ് കടന്നു പോയത്.ഏപ്രിലിനു പിന്നാലെ മെയിലും കേരളത്തിൽ ശക്‌തമായ മഴ പെയ്യുന്നത് ഒരു പക്ഷെ ചരിത്രത്തിൽ ഇതാദ്യമാകും.മാർച്ച് പകുതിയോടെ തുടങ്ങിയ മഴയുടെ കൊട്ടിക്കലാശം ഇനി ഉടനെയൊന്നും പ്രതീക്ഷിക്കേണ്ട.മെയ് അവസാന വാരത്തോടെ കാലവർഷം എത്തുമെന്നാണ് മുന്നറിയിപ്പ്. മഴ ഒരു കാലത്ത് മലയാളിയുടെ നൊസ്റ്റാൾജിയ ആയിരുന്നു.എത്രമാത്രം കഥകൾ, കവിതകൾ,സിനിമകൾ…! പണ്ട് സ്കൂൾ തുറക്കുമ്പോൾ ആദ്യം ഹാജർ വച്ചിരുന്നത് മഴയായിരുന്നു.ഇടവപ്പാതിയും കാലവർഷവും മൺസൂണും ഒക്കെ മഴയുടെ ഓർമ്മകളിലെ ഏറ്റവും സുന്ദരമായ പേരുകളുമായിരുന്നു.പിന്നെ എന്ന് മുതലാണ് മഴ വെറുക്കപ്പെട്ടവനായത്? 2018-ലെ പ്രളയകാലം മുതൽ…? അല്ല, ചിക്കുൻഗുനിയയും ഡെങ്കിപ്പനിയും ഭീതി വിതച്ച മഴക്കാലങ്ങൾ അതിന് മുൻപും ഉണ്ടായിട്ടുണ്ട്.കൃത്യമായി പറഞ്ഞാൽ 2000-ത്തോടുകൂടി മഴയുടെ പുതിയൊരു വേർഷനാണ് കേരളത്തിൽ പെയ്തുകൊണ്ടിരിക്കുന്നത്. 2018,19 വർഷങ്ങൾ പ്രളയത്തിന്റേതായിരുന്നെങ്കിൽ അതിന്റെ തൊട്ടടുത്ത വർഷം മുതൽ അത് ഉരുൾപൊട്ടലുകളുടേതായി മാറി.കഴിഞ്ഞവർഷമായിരുന്നു ഏറ്റവും കൂടുതൽ ഉരുൾപൊട്ടൽ കേരളത്തിൽ ഉണ്ടായത്.ഏറ്റവും കൂടുതൽ മഴ പെയ്ത ഒരു സീസൺ കൂടിയായിരുന്നു കഴിഞ്ഞ വർഷത്തേത്.മെയ് മുതൽ നവംബർ…
Read More » -
Business
ഇന്ത്യന്‍ ബാങ്കിന്റെ അറ്റാദായത്തില്‍ ഇടിവ്; 42 ശതമാനം കുറഞ്ഞ് 984 കോടി രൂപയായി
പൊതുമേഖല ബാങ്കായ ഇന്ത്യന്‍ ബാങ്കിന്റെ അറ്റാദായം മാര്‍ച്ച് പാദത്തില്‍ 42 ശതമാനം കുറഞ്ഞ് 984 കോടി രൂപയായി. വര്‍ഷാടിസ്ഥാനത്തില്‍ നിന്നും ത്രൈമാസാടിസ്ഥാനത്തിലേക്ക് ഡിടിഎ കണക്കാക്കല്‍ മാറ്റിയതിനാലാണ് ലാഭത്തില്‍ കുറവുണ്ടായതെന്ന് ബാങ്ക് അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തില്‍ ഇതേ പാദത്തില്‍ കമ്പനിയുടെ അറ്റാദായം 1,709 കോടി രൂപയായിരുന്നുവെന്നും അതില്‍ 913 കോടി രൂപ ഡിടിഎ മാത്രമായിരുന്നുവെന്നും ബാങ്ക് വ്യക്തമാക്കി. നികുതി കഴിഞ്ഞുള്ള ലാഭം 2021 സാമ്പത്തിക വര്‍ഷത്തിലെ 3,005 കോടിയില്‍ നിന്ന് 2022 സാമ്പത്തിക വര്‍ഷത്തില്‍ 31 ശതമാനം വര്‍ധിച്ച് 3,945 കോടി രൂപയായി. അറ്റ പലിശ വരുമാനം (എന്‍ഐഐ) മുന്‍വര്‍ഷത്തെ 3,334 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 28 ശതമാനം വര്‍ധിച്ച് 4,255 കോടി രൂപയായി. ബാങ്കിന്റെ ആസ്തി നിലവാരം മെച്ചപ്പെട്ടതായാണ് കണക്കുകള്‍ കാണിക്കുന്നത്. മൊത്ത നിഷ്‌ക്രിയ ആസ്തി (ജിഎന്‍പിഎ) മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 138 ബേസിസ് പോയിന്റ് (ബിപിഎസ്) കുറഞ്ഞ് 9.85 ശതമാനത്തില്‍ നിന്ന് 8.47 ശതമാനമായി. അറ്റ എന്‍പിഎ 110 ബിപിഎസ്…
Read More » -
Business
ഡിജിറ്റല്‍ ബാങ്കിംഗ് മേഖലയില്‍ വന്‍ പദ്ധതികളുമായി കാനറ ബാങ്ക്; 1000 കോടി രൂപ നിക്ഷേപിക്കും
സൂപ്പര്‍ ആപ്പ് ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ ബാങ്കിംഗ് ഇക്കോസിസ്റ്റം നിര്‍മിക്കുന്നതിന് വന്‍ പദ്ധതികളുമായി പൊതുമേഖലാ ബാങ്കായ കാനറ ബാങ്ക്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ആയിരം കോടി രൂപയുടെ നിക്ഷേപം നടത്താനാണ് ബാങ്ക് പദ്ധതിയിടുന്നത്. ബെംഗളൂരു ആസ്ഥാനമായുള്ള ബാങ്ക് അതിന്റെ സൂപ്പര്‍ ആപ്പ് അടുത്ത മാസം അവതരിപ്പിക്കും. സൂപ്പര്‍ ആപ്പിന് ഇതുവരെ പേര് നല്‍കിയിട്ടില്ല. 262 ഫീച്ചേഴ്സുകളുമായാണ് സൂപ്പര്‍ ആപ്പ് എത്തുക. പ്രവര്‍ത്തനത്തെക്കുറിച്ചും എളുപ്പത്തിലുള്ള ഉപയോഗത്തെക്കുറിച്ചും ഫീഡ്ബാക്ക് ലഭിക്കുന്നതിന് സൂപ്പര്‍-ആപ്പ് ബീറ്റ ടെസ്റ്റിംഗ് ഘട്ടത്തിലാണ്. മൊബൈല്‍ ബാങ്കിംഗ്, ഡാറ്റ അനലിറ്റിക്‌സ് എന്നിവയുള്‍പ്പെടെ ഡിജിറ്റല്‍ ഇക്കോ സിസ്റ്റത്തിനായി കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലായി 800 കോടി രൂപ വായ്പാ ദാതാവ് ഇതിനകം ചെലവഴിച്ചിട്ടുണ്ട്. പ്രവര്‍ത്തനച്ചെലവിലെ ഒരു ഭാഗം ഡിജിറ്റല്‍ രംഗം ശക്തിപ്പെടുത്താനാണ് വിനിയോഗിച്ചിട്ടുള്ളത്. ഇതിനകം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ – യോനോ, ബാങ്ക് ഓഫ് ബറോഡ – ബോബ് വേള്‍ഡ്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നീ പൊതുമേഖലാ ബാങ്കുകള്‍ സൂപ്പര്‍ ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്.…
Read More » -
20 ലക്ഷത്തിന് മുകളിലുള്ള ഇടപാടുകള്‍ക്ക് പാന്‍, ആധാര്‍ കാര്‍ഡുകള്‍ നിര്‍ബന്ധം
പാന്‍, ആധാര്‍ കൈവശമില്ലാത്തവര്‍ക്ക് വലിയ ബാങ്ക് ഇടപാടുകള്‍ ഇനി പ്രയാസമാകും. 20 ലക്ഷത്തിന് മുകളിലുള്ള നിക്ഷേപത്തിനും പിന്‍വലിക്കലിനും പാന്‍, ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍. പുതുക്കിയ നിയമം സംബന്ധിച്ച വിജ്ഞാപനം ബുധനാഴ്ച കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സിബിഡിടി) പുറത്തിറക്കി. ഉയര്‍ന്ന തുകയ്ക്ക് നിലവില്‍ ബാങ്കുകള്‍ പാന്‍ കാര്‍ഡ് ആവശ്യപ്പെടുന്നുണ്ട്. ഇനി മുതല്‍ ആധാറോ പാന്‍ കാര്‍ഡോ ഇല്ലാതെ ഇടപാടുകള്‍ നടന്നാല്‍ ബാങ്കുകള്‍ക്കെതിരെ കടുത്ത നടപടി ഉണ്ടാകും. വാണിജ്യ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, പോസ്റ്റ് ഓഫിസ് എന്നിവിടങ്ങളില്‍ ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഒന്നോ അതിലധികമോ അക്കൗണ്ടുകളില്‍നിന്ന് 20 ലക്ഷത്തില്‍ കൂടുതല്‍ തുക പിന്‍വലിക്കുന്നതിനും നിക്ഷേപിക്കുന്നതിനും പാന്‍, ആധാര്‍ വിവരങ്ങള്‍ സമര്‍പ്പിക്കണം. കറന്റ്, ക്രെഡിറ്റ് അക്കൗണ്ട് എന്നിവ തുറക്കുന്നതിനും ഇതേ നിബന്ധന ബാധകമാണ്. 20 ലക്ഷത്തിന് മുകളിലെ ഇടപാടുകള്‍ ധനകാര്യ സ്ഥാപനത്തിന്റെ ഡയറക്ടര്‍ ബോര്‍ഡിന്റെ അംഗീകാരത്തോടൊപ്പം ആദായ നികുതി പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ജനറലിനോ ഡയറക്ടര്‍ ജനറലിനോ സമര്‍പ്പിക്കണം. ഇത് പരിശോധിച്ച് ഉറപ്പു വരുത്താതെ…
Read More » -
Business
ബാറ്ററി കമ്പനി ആരംഭിക്കാനുള്ള തയ്യാറെടുപ്പുമായി ടാറ്റാ ഗ്രൂപ്പ്
ന്യൂഡല്‍ഹി: ദേശീയ-അന്തര്‍ ദേശീയ തലത്തില്‍ ബാറ്ററി കമ്പനി ആരംഭിക്കാനുള്ള തയ്യാറെടുപ്പുമായി ടാറ്റാ ഗ്രൂപ്പ്. ഭാവിയില്‍ ആഗോളതലത്തില്‍ സജീവമാകാനുള്ള മാറ്റത്തിന്റെ ഭാഗമായാണ് ഈ നീക്കം. സിഐഐ ബിസിനസ് ഉച്ചകോടിയിലാണ് ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ടാറ്റാ ഗ്രൂപ്പ് പ്രധാന ബിസിനസുകള്‍ വലിയ മാറ്റങ്ങള്‍ക്ക് തയാറെടുക്കുകയാണെന്നും, കാര്‍ബണ്‍ ന്യൂട്രല്‍ ആകുന്നതിനുള്ള ഗ്രൂപ്പിന്റെ ലക്ഷ്യം ഉടന്‍ പ്രഖ്യാപിക്കുമെന്നും ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു. ബിസിനസ്സിന്റെ കാതലായ ഡിജിറ്റല്‍, ഡാറ്റ, നിര്‍മ്മിത ബുദ്ധി, സുസ്ഥിരത എന്നിവ സമന്വയിപ്പിക്കുന്ന ഒരു മാറ്റമായിരിക്കുമിതെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. നിലവിലുള്ള ബിസിനസ്സുകള്‍ മാറ്റങ്ങള്‍ക്ക് വിധേയമാകുമ്പോള്‍ ഗ്രൂപ്പ് പുതിയ മേഖലകളിലേക്ക് പ്രവേശിക്കാനൊരുങ്ങുകയാണ്. ഇലക്ട്രോണിക്സ് കമ്പനിയുടെ ആരംഭം ഇതിന്റെ ഭാഗമാണ്. ഗ്രൂപ്പിന്റെ ടാറ്റ ന്യൂ സൂപ്പര്‍ ആപ്പ് ഉദാഹരണമായി ചൂണ്ടിക്കാട്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു. വാട്ടര്‍ ന്യൂട്രല്‍ എന്ന സങ്കല്‍പ്പവും അദ്ദേഹം പങ്കുവയ്ച്ചു. ടാറ്റയുടെ ഓട്ടോ കമ്പനി പാസഞ്ചര്‍ കാറുകളില്‍ കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്. ഇത് മൂലം വിപണിയില്‍ ഓഹരികള്‍ ഉയര്‍ന്നു. വാണിജ്യ വാഹനങ്ങളില്‍, കമ്പനി…
Read More » -
India
ഡെലിവറി ചെയ്യാന്‍ ആളില്ല; ഫുഡ്-ഗ്രോസറി ഡെലിവറി കമ്പനികള്‍ പ്രതിസന്ധിയില്‍
ഡെലിവറി ചെയ്യാന്‍ ആളുകളെ കിട്ടാനില്ലാത്തത് ഫുഡ് ഡെലിവറി, ഗ്രോസറി ഡെലിവറി കമ്പനികള്‍ക്ക് മുന്നില്‍ പുതിയ വെല്ലുവിളി. ആളുകള്‍ കൂടുതലായി ഓണ്‍ലൈന്‍ ഡെലിവറി കമ്പനികളെ ആശ്രയിച്ചു തുടങ്ങുമ്പോഴാണ് ഇത്തരത്തിലുള്ള പ്രശ്നം കമ്പനികള്‍ നേരിടുന്നത്. സൊമാറ്റോ, സ്വിഗ്ഗി, സെപ്റ്റോ തുടങ്ങി പ്രമുഖ കമ്പനികളെല്ലാം ഈ പ്രശ്നം നേരിടുന്നുണ്ടെന്നാണ് വിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ട്. ഈ മേഖലയിലെ കമ്പനികളെല്ലാം ഗിഗ് വര്‍ക്കേഴ്സ് എന്നറിയപ്പെടുന്ന ഫ്രീലാന്‍സായി ജോലി ചെയ്യുന്നവരെയാണ് ഡെലിവറി രംഗത്ത് കൂടുതലായും നിയമിച്ചിരുന്നത്. സ്ഥിര ജോലിക്കാരല്ലാത്തതു കൊണ്ടു തന്നെ അവര്‍ക്ക് തൊഴിലാളികളുടേതായ ആനുകൂല്യങ്ങളൊന്നും നല്‍കേണ്ടിയിരുന്നില്ല. എന്നാല്‍ ഇന്ധനവിലയില്‍ ഉണ്ടായ വര്‍ധനവും പണപ്പെരുപ്പം സൃഷ്ടിക്കുന്ന പ്രശ്നങ്ങളും മൂലം ഡെലിവറി ചെയ്യല്‍ ജോലിക്കാരെ സംബന്ധിച്ച് നഷ്ടക്കച്ചവടമായി. പലരും ജോലി ഉപേക്ഷിച്ചു. മറ്റു ചിലര്‍ കോവിഡ് പടരുന്നതിന് മുമ്പുള്ള തങ്ങളുടെ ജോലികളിലേക്ക് മടങ്ങിയതും ആള്‍ക്ഷാമത്തിന് കാരണമായി. ഡെലിവറിക്ക് ആളെ കിട്ടാത്തതിനെ തുടര്‍ന്ന് പ്രമുഖ കമ്പനികളെല്ലാം സേവനങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഫുഡ് ഡെലിവറി ചെയ്യുന്ന സ്വിഗ്ഗി മുംബൈ, ഹൈദരാബാദ്, ബംഗളൂരു അടക്കമുള്ള നഗരങ്ങളിലെല്ലാം…
Read More »