LocalNEWS

കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികളിൽ ഒരാൾ മുങ്ങിമരിച്ചു

കോഴിക്കോട്  നാദാപുരം പാറക്കടവ് ഉമ്മത്തൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികളിൽ ഒരാൾ ഒഴുക്കിൽ പെട്ട് മുങ്ങിമരിച്ചു. പാറക്കടവ് ഉമ്മത്തൂർ കൊയിലോത്ത് മൊയ്തുവിന്റ മകൻ മുഹമദ് (13 )ആണ് മരിച്ചത് സുഹൃത്ത് താഴെ കണ്ടത്തിൽ മിസ്ഹബ് 13 ന് വേണ്ടി തിരച്ചിൽ തുടരുകയാണ് .വൈകുന്നേരം ആറ് മണിയോടെ ഉമ്മത്തൂർ സ്ക്കുളന് സമീപത്തെ പുഴക്കടവിൽ കുളിക്കാനിറങ്ങിയ ആറ് വിദ്യാർത്ഥികളിൽ രണ്ട് പേർ ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു.

 

Signature-ad

സ്വയം നീന്തി കരയ്ക്ക് എത്തിയവർ അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ മുഹമ്മദിനെ കരയ്ക്ക് എത്തിച്ച് വടകര ഗവ: ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു തുടർന്ന് ഏഴ് മണിയോടെയാണ് മുഹമ്മദ് മരിച്ചത്. ചേലക്കാട് നിന്ന് അഗ്നിശമന സേന എത്തി തിരച്ചിൽ തുടരുകയാണ്.

Back to top button
error: