Month: May 2022

  • NEWS

    സ്വവർഗാനുരാഗികളായ പെൺകുട്ടികൾക്ക് ഒന്നിച്ചുജീവിക്കാൻ ഹൈക്കോടതിയുടെ അനുമതി

    കൊച്ചി: സ്വവർഗാനുരാഗികളായ പെൺകുട്ടികൾക്ക് ഒന്നിച്ചുജീവിക്കാൻ ഹൈക്കോടതിയുടെ അനുമതി. പ്രണയിനിക്കൊപ്പം ജീവിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആലുവ സ്വദേശിനിയായ ആദില നസ്രിൻ നൽകിയ ഹേബിയസ് കോർപസ് ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.പങ്കാളിയായ താമശേരി സ്വദേശിനി ഫാത്തിമ നൂറയെ ആദിലയ്ക്കൊപ്പം പോകാനും കോടതി അനുവദിച്ചു. തന്റെ പങ്കാളിയായ ഫാത്തിമയെ ബന്ധുക്കൾ ബലമായി പിടിച്ചുകൊണ്ടുപോയെന്ന് ആരോപിച്ച് ഇന്നു രാവിലെയാണ് ആദില കോടതിയിൽ ഹർജി നൽകിയത്. പ്രായപൂർത്തിയായവർക്ക് ഒന്നിച്ചു ജീവിക്കാൻ വിലക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. നേരത്തെ ആലുവയിലുള്ള ആദിലയുടെ ബന്ധുവിന്റെ വീട്ടിലായിരുന്നു ഇരുവരും താമസിച്ചത്. ഇവിടെനിന്നാണ് മാതാപിതാക്കളും ബന്ധുക്കളും ചേർന്ന് ഫാത്തിമ്മയെ കടത്തിക്കൊണ്ടുപോയത്.

    Read More »
  • NEWS

    ആലപ്പുഴയിൽ വൈദികൻ തൂങ്ങിമരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് പള്ളിയുടെ ഓഡിറ്റോറിയത്തിൽ

    ആലപ്പുഴ: ആലപ്പുഴയിൽ വൈദികൻ തൂങ്ങിമരിച്ച നിലയിൽ.കാളാത്ത് സെന്റ് പോൾസ് പള്ളി വികാരിയായ ഫാ. സണ്ണി അറയ്ക്കലിനെയാണ് (65) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. പള്ളിയുടെ ഓഡിറ്റോറിയത്തിലാണ് വികാരിയെ മരിച്ചനിലയിൽ കണ്ടെത്തിയത്.പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മാരാരിക്കുളം ചെത്തി സ്വദേശിയായ ഫാ. സണ്ണി കഴിഞ്ഞ അഞ്ചുവർഷമായി കത്തോലിക്ക സഭയ്ക്ക് കീഴിലുള്ള കാളാത്ത് പള്ളിയിൽ വികാരിയായിരുന്നു.

    Read More »
  • NEWS

    ഭ‍ര്‍ത്താവുമായുള്ള വഴക്ക്;ആറ് മക്കളെ  കിണറ്റിലെറിഞ്ഞ് കൊന്ന അമ്മ അറസ്റ്റിൽ

    മുംബൈ: ഭ‍ര്‍ത്താവുമായുള്ള വഴക്കിനെ തുട‍ര്‍ന്ന് ആറ് മക്കളെ അമ്മ കിണറ്റിലെറിഞ്ഞ് കൊന്നു. അഞ്ച് പെണ്‍കുട്ടികളും ഒരാണ്‍ കുട്ടിയുമാണ് കൊല്ലപ്പെട്ടത്. 10 വയസ്സിനും 18 മാസത്തിനും ഇടയിലുള്ള ആറ് കുട്ടികളാണ് മരിച്ചത്. 30കാരിയായ റൂണ ചിഖുരി സാഹ്നിയാണ് കുഞ്ഞുങ്ങളെ കിണറ്റിലെറിഞ്ഞ് കൊന്നത്. കുട്ടികളെ കിണറ്റിലെറിഞ്ഞതിന് പിന്നാലെ സാഹ്നിയും ചാടാന്‍ ശ്രമിച്ചു.എന്നാല്‍ നാട്ടുകാ‍ര്‍ ഓടിയെത്തി സാഹ്നിയെ പിടിച്ചു മാറ്റുകയായിരുന്നു. മുംബൈയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ മഹാദിലെ ഒരു ഗ്രാമത്തില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്.മദ്യപാനത്തെ ചൊല്ലി ഭര്‍ത്താവുമായി വഴക്കിട്ടതിനെ തുടര്‍ന്നാണ് യുവതി പ്രകോപിതയായത്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള കുടുംബം മെച്ചപ്പെട്ട ജോലി തേടി മഹാരാഷ്ട്രയിലെത്തിയതായിരുന്നു.സംഭവത്തിൽ റൂണ ചിഖുരി സാഹ്നിയെ പോലീസ് അറസ്റ്റ് ചെയ്തു.

    Read More »
  • Business

    പുനരുപയോഗ മേഖലയില്‍ 3 വര്‍ഷത്തിനുള്ളില്‍ 6,000 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി ഗെയില്‍

    മുംബൈ: പൊതുമേഖലാ സ്ഥാപനമായ ഗെയില്‍ ഇന്ത്യ പുനരുപയോഗ മേഖലയില്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 6,000 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങുന്നു. 2030 ഓടെ നിക്ഷേപം 20,000 കോടി രൂപ വരെ വര്‍ധിച്ചേക്കാമെന്ന് ഗെയില്‍ ഇന്ത്യ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മനോജ് ജെയിന്‍ പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം നികുതിക്ക് ശേഷമുള്ള അറ്റാദായം 112 ശതമാനം വര്‍ധിച്ച് 10,364 കോടി രൂപയായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. കമ്പനി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 40,000 കോടി രൂപ വരെയുള്ള മൂലധനച്ചെലവ് പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടെന്ന് ?ഗെയില്‍ ഇന്ത്യ ഡയറക്ടര്‍ (ധനകാര്യം) രാകേഷ് കുമാര്‍ ജെയിന്‍ വ്യക്തമാക്കി. 20,000 കോടി രൂപ വരെ കടമെടുക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ബാക്കിയുള്ള തുക കമ്പനിയുടെ ആഭ്യന്തര വരുമാനത്തില്‍ നിന്നാണ് കണ്ടെത്തുന്നത്. 2030 ഓടെ ഏകദേശം 3 ജിഗാവാട്ട് പുനരുപയോഗ ശേഷിയാണ് ലക്ഷ്യമിടുന്നത്. അതില്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ആരംഭിക്കുന്ന 1 ജിഗാവാട്ടും ഉള്‍പ്പെടുന്നു. രാജ്യത്തെ ഏറ്റവും വലിയ ദ്രവീകൃത ഹൈഡ്രജന്‍ ഉല്‍പ്പാദന…

    Read More »
  • Business

    നാലാം പാദത്തില്‍ മികച്ച പ്രകടനവുമായി ഐആര്‍സിടിസി; അറ്റാദായം ഇരട്ടിയായി

    2022 സാമ്പത്തിക വര്‍ഷത്തെ അവസാന പാദത്തില്‍ മികച്ച പ്രകടനവുമായി ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐആര്‍സിടിസി). മാര്‍ച്ചില്‍ അവസാനിച്ച പാദത്തിലെ അറ്റാദായം 105.99 ശതമാനം വര്‍ധിച്ച് 213.78 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 103.78 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം കഴിഞ്ഞ കാലയളവിലെ 338.78 കോടി രൂപയില്‍ നിന്ന് 103.95 ശതമാനം വര്‍ധിച്ച് 690.96 കോടി രൂപയായും ഉയര്‍ന്നു. ഇന്റര്‍നെറ്റ് ടിക്കറ്റിംഗില്‍ നിന്നുള്ള വരുമാനം മുന്‍വര്‍ഷത്തെ 212.01 കോടി രൂപയില്‍ നിന്ന് 292.82 കോടി രൂപയായാണ് വര്‍ധിച്ചത്. കാറ്ററിംഗില്‍ നിന്നുള്ള വരുമാനത്തില്‍ വന്‍കുതിച്ചു ചാട്ടമാണുണ്ടായത്. ഈ വിഭാഗത്തിലെ വരുമാനം കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ 67.38 കോടിയില്‍ നിന്ന് നാലിരട്ടി വര്‍ധിച്ച് 266.19 കോടി രൂപയായി. റെയില്‍ നീറില്‍ നിന്നുള്ള വരുമാനം 27.80 കോടിയില്‍ നിന്ന് 51.88 കോടിയായി. കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതാണ് ഐആര്‍സിടിസിയുടെ പ്രകടനം മെച്ചപ്പെടാന്‍ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. കൂടാതെ,…

    Read More »
  • Business

    ഡീസല്‍, ഗ്യാസോലിന്‍ ആഗോള ആവശ്യം നിറവേറ്റാന്‍ പാടുപെട്ട് റിഫൈനറികള്‍

    ഡീസല്‍, ഗ്യാസോലിന്‍ എന്നിവയുടെ ആഗോള ആവശ്യം നിറവേറ്റാന്‍ പാടുപെട്ട് ലോകമെമ്പാടുമുള്ള റിഫൈനര്‍മാര്‍. യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ബ്രസീല്‍ തുടങ്ങിയ വന്‍കിട ഉപഭോക്താക്കളില്‍ നിന്ന് യുദ്ധം തകര്‍ത്ത യുക്രെയിന്‍, ശ്രീലങ്ക തുടങ്ങിയ ചെറിയ രാജ്യങ്ങളിലേക്കും ക്ഷാമം പടരുന്നു. ഒപ്പം ഉയര്‍ന്ന വിലയും രാജ്യങ്ങളെ തളര്‍ത്തുകയാണ്. ആഗോള ഇന്ധന ആവശ്യം കൊറോണക്ക് മുമ്പുള്ള തലത്തിലേക്ക് ഉയര്‍ന്നു. എന്നാല്‍ ലോക്ക്ഡൗണ്‍, റഷ്യയ്ക്കെതിരായ ഉപരോധം, ചൈനയിലെ കയറ്റുമതി ക്വാട്ടകള്‍ എന്നിവ കാരണം ഡിമാന്‍ഡ് നിറവേറ്റാന്‍ റിഫൈനര്‍മാര്‍ ബുദ്ധിമുട്ടുകയാണ്. അമേരിക്ക കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ മൂന്ന് ഇന്ധന ശുദ്ധീകരണ രാജ്യങ്ങളില്‍ രണ്ടാണ് ചൈനയും റഷ്യയും. ഇവ മൂന്നും നിലവില്‍ ഏറ്റവും ഉയര്‍ന്ന ഉല്‍പ്പാദന തലത്തിന് താഴെയാണ്. കരുതല്‍ ശേഖരത്തില്‍ നിന്ന് ക്രൂഡ് ഓയില്‍ പുറത്തിറക്കി വില കുറയ്ക്കാനുള്ള ലോക സര്‍ക്കാരുകളുടെ ശ്രമത്തെ ഇത് തുരങ്കം വയ്ക്കുന്നു. രണ്ട് വര്‍ഷം മുമ്പ്, കൊറോണ കാരണം ലോക്ക്ഡൗണ്‍ വന്നപ്പോള്‍ ഇന്ധനം നിര്‍മ്മിക്കുന്നതിനുള്ള മാര്‍ജിനുകള്‍ നന്നേ കുറഞ്ഞിരുന്നു. റിഫൈനറികള്‍ ഇന്ധന ശുദ്ധീകരണ ശേഷി…

    Read More »
  • Business

    വൈദ്യുതി വാഹനങ്ങള്‍ക്കായി ബാറ്ററി സ്വാപ്പിങ് സേവനം ആരംഭിക്കാനൊരുങ്ങി ബിപിസിഎല്‍

    ബൗണ്‍സ് ഇന്‍ഫിനിറ്റി, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡുമായി (ബിപിസിഎല്‍) സഹകരിച്ച് പമ്പുകളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ സൗകര്യമൊരുക്കുന്നു. പൊതുമേഖലാ എണ്ണക്കമ്പനിയായ ബിപിസിഎല്ലിന്റെ പമ്പുകളില്‍ ബാറ്ററി സ്വാപ്പിങ് സേവനം ആരംഭിക്കുമെന്നാണു പ്രഖ്യാപനം. ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്ത പമ്പ് ഔട്ട്ലെറ്റുകളിലാകും സേവനം അവതരിപ്പിക്കുക. ഉപയോക്താക്കളില്‍ നിന്നുള്ള പ്രതികരണം മനകിലാക്കിയ ശേഷമാകും തുടര്‍നടപടികള്‍. ബംഗളൂരുവില്‍ നിന്ന് ആരംഭിക്കുന്ന ബാറ്ററി സ്വാപ്പിങ് സേവനം ഘട്ടം ഘട്ടമായി പ്രധാന മെട്രോ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും, മികച്ച 10 നഗരങ്ങളിലായി 3,000 സ്റ്റേഷനുകള്‍ സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും ബൗണ്‍സ് പറഞ്ഞു. ഇരുചക്ര വാഹനങ്ങള്‍ക്കും, മുച്ചക്ര വാഹനങ്ങള്‍ക്കും പരസ്പരം പ്രവര്‍ത്തിപ്പിക്കാവുന്ന പങ്കാളികളെ പിന്തുണയ്ക്കുന്നതാകും പദ്ധതി. നഗര വിപണികളില്‍ ഊന്നല്‍ നല്‍കുന്ന പങ്കാളിത്തം രാജ്യത്തെ പ്രധാന നഗരങ്ങളെയും സാമ്പത്തിക കേന്ദ്രങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്ന പ്രധാന ഹൈവേകളില്‍ അതിവേഗ ചാര്‍ജിങ് ഇടനാഴികള്‍ സ്ഥാപിക്കുന്നതിനുള്ള ബി.പി.സി.എല്ലിന്റെ മൊത്തത്തിലുള്ള ഇവി ചാര്‍ജിങ് റോഡ്മാപ്പിനെ പിന്തുണയ്ക്കുന്നതാണ്. ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തുകള്‍ നിറയുമ്പേഴേക്കും വിപണി പിടിച്ചടക്കുകയാണ് സഹകരണത്തിന്റെ പ്രധാന ലക്ഷ്യം. രാജ്യത്ത്…

    Read More »
  • Business

    എല്‍ഐസി അറ്റാദായത്തില്‍ 17 ശതമാനത്തിന്റെ ഇടിവ്

    ന്യൂഡല്‍ഹി: 2022 മാര്‍ച്ചില്‍ അവസാനിച്ച നാലാംപാദത്തിലെ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എല്‍ഐസി) കണ്‍സോളിഡേറ്റഡ് അറ്റാദായം 2,409.39 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ 2,917.33 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് 17.41 ശതമാനം കുറവാണ്. മൊത്തം പ്രീമിയം വരുമാനം മുന്‍ വര്‍ഷം ഇതേ പാദത്തിലെ 1,22,290.64 കോടി രൂപയില്‍ നിന്ന് 17.88 ശതമാനം വര്‍ധിച്ച് 1,44,158.84 കോടി രൂപയായി. ഓഹരികള്‍ ലിസ്റ്റ് ചെയ്തതിന് ശേഷമുള്ള എല്‍ഐസിയുടെ ആദ്യ വരുമാന പ്രസ്താവനയാണിത്. ഒരു ഓഹരിക്ക് എല്‍ഐസി 1.50 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചതായി റെഗുലേറ്ററി ഫയലിംഗില്‍ കമ്പനി അറിയിച്ചു. നിക്ഷേപത്തില്‍ നിന്നുള്ള കമ്പനിയുടെ വരുമാനം, മുന്‍വര്‍ഷത്തെ 67,684.27 കോടിയുമായി താരതമ്യം ചെയ്യുമ്പോള്‍, അവലോകന പാദത്തില്‍ ഏകദേശം 67,855.59 കോടി രൂപയായി. ആദ്യവര്‍ഷ പ്രീമിയം, പുതുക്കല്‍ പ്രീമിയം എന്നിവയുടെ ശക്തമായ വളര്‍ച്ചയുടെ പശ്ചാത്തലത്തില്‍, മാര്‍ച്ച് പാദത്തിലെ എല്‍ഐസിയുടെ മൊത്ത വരുമാനം മുന്‍വര്‍ഷത്തെ 1.9 ട്രില്യണ്‍ രൂപയില്‍ നിന്ന് 2.12 ട്രില്യണ്‍…

    Read More »
  • Business

    വോഡഫോണ്‍ ഐഡിയയുടെ രക്ഷകനായി ആമസോണ്‍; 20,000 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങുന്നു

    പ്രമുഖ ടെലികോം ഓപ്പറേറ്റര്‍ സംവിധാനമായ വോഡഫോണ്‍ ഐഡിയയുടെ ഓഹരികള്‍ ആമസോണ്‍ ഏറ്റെടുക്കുവാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഇ-കൊമേഴ്സ് രംഗത്തെ വമ്പന്‍മാരായ ആമസോണ്‍ 20,000 കോടി രൂപ വരെ നിക്ഷേപിക്കാനുള്ള തയ്യാറെടുപ്പിലാണെന്നാണ് വിവരം. മുന്‍പ് നേരിട്ട വലിയ സാമ്പത്തിക തകര്‍ച്ചയെ തുടര്‍ന്ന് ഗവണ്‍മെന്റ് സഹായത്തോടെയാണ് വോഡഫോണ്‍ ഐഡിയ വീണ്ടും സജീവമായി ബിസിനസിലേക്കിറങ്ങിയത്. കമ്പനിയുടെ ആകെ വരുമാനവും പലിശയും ഇക്വിറ്റിയിലേക്ക് മാറ്റുമ്പോള്‍ ഇതിന്റെ 35.8 ശതമാനം സര്‍ക്കാരിന്റെ ഉടമസ്ഥതയിലായിരിക്കുമെന്നും കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ടെലികോം ഓപ്പറേറ്റര്‍മാരുടെ താരിഫ് ഉയര്‍ത്തിയെങ്കിലും പുതിയ ഉപയോക്താക്താക്കളുടെ കുറവ് കമ്പനിയെ ബാധിച്ചിരുന്നു. അതേ സമയം മാര്‍ച്ച് അവസാനത്തോടെ പത്തു ലക്ഷത്തിലധികം പുതിയ 4ഏ വരിക്കാരുണ്ടായത് കമ്പനിക്ക് ആശ്വാസകരമായി. ഇതോടെ പ്രവര്‍ത്തന ലാഭം സമീപകാല താരിഫ് വര്‍ദ്ധനയുടെ സഹായത്തോടെ ആകെ 22 ശതമാനമായി കൂടി. കടം വീട്ടാനും കമ്പനിയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും വേണ്ടി നിക്ഷേപകരെ വോഡഫോണ്‍ ഐഡിയ തിരയുന്നുവെന്നത് നേരത്തെ വാര്‍ത്തയായിരുന്നു. കമ്പനിയുടെ ഭാവിക്ക് വേണ്ടി മൂലധനം സ്വരൂപിക്കുന്നതിന്…

    Read More »
  • Business

    സ്വര്‍ണവിലയില്‍ ഇടിവ്

    കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,200 രൂപയായി. ഗ്രാമിന് പത്തുരൂപ കുറഞ്ഞു. 4775 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 37,920 രൂപയായിരുന്നു സ്വര്‍ണവില. 18ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍ സ്വര്‍ണവില എത്തി. 36,880 രൂപയായിരുന്നു അന്ന് സ്വര്‍ണത്തിന്റെ വില. 25ന് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരവും രേഖപ്പെടുത്തി. 38,320 രൂപയായാണ് ഉയര്‍ന്നത്. 18ന് ശേഷം സ്വര്‍ണവില തുടര്‍ച്ചയായി ഉയരുന്നതാണ് ദൃശ്യമായത്. തുടര്‍ച്ചയായ ദിവസങ്ങളിലെ മുന്നേറ്റത്തിന് ശേഷം കഴിഞ്ഞ ദിവസം വില താഴുകയും പിന്നീട് ഉയരുകയും ചെയ്തു.

    Read More »
Back to top button
error: