IndiaNEWS

അ​ശ്ലീ​ല വീ​ഡി​യോ ചി​ത്രീ​ക​രി​ച്ചു: പൂ​നം പാ​ണ്ഡെ​യ്ക്കും ഭ​ർ​ത്താ​വിനുമെ​തി​രെ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

അ​ശ്ലീ​ല വീ​ഡി​യോ ചി​ത്രീ​ക​രി​ച്ചെ​ന്ന കേ​സി​ൽ ന​ടി​യും മോ​ഡ​ലു​മാ​യ പൂ​നം പാ​ണ്ഡെ​യ്ക്കും മു​ൻ ഭ​ർ​ത്താ​വ് സാം ​ബോം​ബേ​ക്കു​മെ​തി​രെ ഗോ​വ പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. ക​ന​ക്കോ​ണ​യി​ലെ ജു​ഡീ​ഷ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ലാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. അ​ശ്ലീ​ലം, അ​തി​ക്ര​മി​ച്ച് ക​ട​ക്ക​ൽ, അ​ശ്ലീ​ല വീ​ഡി​യോ പ്ര​ച​രി​പ്പി​ക്ക​ൽ എ​ന്നീ കു​റ്റ​ങ്ങ​ളാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

 

Signature-ad

2020 ന​വം​ബ​റി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ക​ന​ക്കോ​ണ​യി​ലെ സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ച​പ്പോ​ളി അ​ണ​ക്കെ​ട്ടി​ന് സ​മീ​പം അ​ശ്ലീ​ല വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്. പൂ​ന​ത്തി​നെ​യും ഭ​ർ​ത്താ​വി​നെ​യും നേ​ര​ത്തെ അ​റ​സ്റ്റു​ചെ​യ്യു​ക​യും ജാ​മ്യ​ത്തി​ൽ വി​ടു​ക​യും ചെ​യ്തി​രു​ന്നു.

Back to top button
error: