Month: April 2022
-
Kerala
ഈ പുലർച്ചെ 2.30ന് ഗുരുവായൂരിൽ വിഷുക്കണി, ഗുരുവായൂരപ്പനെ കണികാണാം
ഗുരുവായൂർ ക്ഷേത്രത്തില്‍ വിഷുക്കണി ദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കണ്ണനെ കണികാണാന്‍ ആയിരങ്ങളാണ് വിഷുപുലരിയില്‍ ഗുരുവായൂരിലെത്തുക. ദിവസവും പുലര്‍ച്ചെ മൂന്നിന് തുറക്കാറുള്ള ഗുരുവായൂര്‍ ക്ഷേത്രം വിഷുദിനത്തില്‍ രണ്ടരയ്ക്ക് തുറക്കും. പുലര്‍ച്ചെ 2.30 മുതല്‍ 3.30 വരെയുള്ള ഒരുമണിക്കൂറാണ് കണിദര്‍ശനം. രാത്രി കീഴ്ശാന്തി നമ്പൂതിരിമാര്‍ ശ്രീലകത്ത് കണിക്കോപ്പുകള്‍ ഒരുക്കിവച്ചു. തുടര്‍ന്ന് ഭക്തര്‍ക്ക് കണികാണാനുള്ള അവസരമാണ്. കണ്ണടച്ചും കണ്ണുകെട്ടിയും നില്‍ക്കുന്ന ഭക്തര്‍ ശ്രീകോവിലിനു മുന്നിലെത്തി കണ്ണുതുറന്ന് കണ്ണനെ കണികണ്ട് കാണിക്കയര്‍പ്പിക്കും. നാലമ്പലത്തിനകത്ത് പ്രദക്ഷിണം വച്ച് ഗണപതിയെ വണങ്ങി പുറത്തുകടന്ന് ഭഗവതിയേയും അയ്യപ്പനേയും തൊഴുത് പ്രദക്ഷിണമായി പുറത്തുകടന്നാല്‍ കണിദര്‍ശനം പൂര്‍ത്തിയാകും. പുലർച്ചെ 2.15ന് മേൽശാന്തി തിയ്യന്നൂർ കൃഷ്ണചന്ദ്രൻ നമ്പൂതിരി ശ്രീലകത്ത് പ്രവേശിക്കും. കണിക്കോപ്പിലെ നറുനെയ് നിറച്ച നാളികേരമുറികളിലുള്ള അരിത്തിരികളിലേക്ക് അഗ്നി പകരും. ഗുരുവായൂരപ്പനെ കണികാണിച്ച് തൃക്കൈയിൽ വിഷുക്കൈനീട്ടം സമർപ്പിക്കും. ഭക്തർക്ക് കണിദർശനത്തിന് ശ്രീലകവാതിൽ തുറക്കും. ക്ഷേത്രപരിചാരകർക്കും ഭക്തർക്കും മേൽശാന്തി കൈനീട്ടം നൽകും. കണി ദര്‍ശനം കഴിഞ്ഞവര്‍ക്ക് മേല്‍ശാന്തി വിഷുക്കൈനീട്ടം നല്‍കും. വിഷു വിളക്ക് സമ്പൂര്‍ണ നെയ് വിളക്കായാണ്…
Read More » -
Kerala
നിലമ്പൂരിലെ ഫാസ് ഇൻ്റർനാഷണൽ ഫിറ്റ്നസിൽ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു, ഇൻസ്ട്രക്ടർ അറസ്റ്റിൽ
നിലമ്പൂര്‍: നിലമ്പൂര്‍ കോടതിപ്പടിയില്‍ പ്രവര്‍ത്തിക്കുന്ന ഫിറ്റ്നെസ് സെന്ററില്‍ വ്യായാമ പരിശീലനത്തിനായി വന്ന യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഫിറ്റ്നെസ് പരിശീലകന്‍ അറസ്റ്റില്‍. നിലമ്പൂര്‍ ചക്കാലക്കുത്ത് മംഗലശ്ശേരി ആഷിക്(36) ആണ് അറസ്റ്റിലായത്. നിലമ്പൂര്‍ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. ഭീഷണിപ്പെടുത്തി പണം കൈക്കലാക്കല്‍, ബലാത്സംഗം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്പെക്ടര്‍ വിഷ്ണുവാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യായാമ പരിശീലനം നൽകാൻ സൗകര്യമുള്ള ഫാസ് ഇൻ്റർനാഷണൽ ഫിറ്റ്നസ് സെൻ്ററിലെ പരിശീലകനായ പ്രതി വ്യായാമ പരിശീലനത്തിൻ്റെ മറവിൽ യുവതിയെ നിരന്തരം ഭീക്ഷണിപ്പെടുത്തി പീഡിപ്പിച്ചു എന്നാണ് കേസ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. കസ്റ്റടിയിൽ ലഭിക്കാനായി പൊലീസ് അപേക്ഷ നൽകിയിട്ടുണ്ട്.
Read More » -
NEWS
ഗ്രീൻ ടീ കുടിച്ചാൽ കാൻസർ മാറുമോ? കാൻസർ വിദഗ്ദൻ ഡോ ജോജോ വി ജോസഫിന്റെ മറുപടി കേൾക്കൂ
ഗ്രീൻ ടീയുടെ ഗുണങ്ങളെക്കുറിച്ച് ഇന്ന് വാതോരാതെ പലരും സംസാരിക്കാറുണ്ട്. ഗ്രീൻ ടീ, ആന്റി ഓക്സിഡന്റുകളുടെ കലവറയാണെന്നും അത് കാൻസർ രോഗികൾക്ക് വളരെ ഫലപ്രദമാണെന്നുമാണ് പലരുടെയും വിശ്വാസം. അവരുടെ അറിവിന്റെ അടിസ്ഥാനമെന്നു പറയുന്നതോ പരസ്യങ്ങളും സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്തുവരുന്ന പോസ്റ്റുകളും. വൈദ്യമേഖലയിൽ ഉള്ളവർ പോലും കൃത്യമായ പഠനങ്ങൾ നടത്താതെ ഇത്തരം പോസ്റ്റുകൾ പ്രചരിപ്പിക്കുന്നുണ്ട് എന്നതാണ് വിരോധാഭാസം. എന്നാൽ യഥാർത്ഥത്തിൽ എന്താണ് ഗ്രീൻ ടീയുടെ ഗുണദോഷങ്ങൾ എന്ന് നമുക്ക് കാണാം. പലതരം ചായപ്പൊടികൾ ഇന്ന് മാർക്കറ്റുകളിൽ ലഭ്യമാണ്. ബ്ലാക്ക് ടീ, വൈറ്റ് ടീ, അതുപോലെ ഗ്രീൻ ടീ. ഇവയെല്ലാം ഒരേ തരം തേയിലകളിൽ നിന്നാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. തേയില നാമ്പുകൾ ഇലയായി വിടരുന്നതിനു മുമ്പ്, ആ നാമ്പുകൾ വെളുത്ത രോമം പോലുള്ള ഒരു പദാർത്ഥത്താൽ മൂടപ്പെട്ടിരിക്കും. ആ വെളുത്ത പദാർത്ഥങ്ങളുള്ള നാമ്പുകൾ ഇറുത്തെടുത്ത്, വിവിധ പ്രക്രിയകളിലൂടെ അവയെ ഉണക്കിയെടുത്താണ് വൈറ്റ് ടീ പൊടികൾ ഉത്പാദിപ്പിക്കുന്നത്. നാം സാധാരണയായി ഉപയോഗിക്കുന്ന കറുത്ത നിറത്തിലുള്ള ചായയെയാണ് ബ്ലാക്ക്…
Read More » -
NEWS
ഇ-മെയിൽ സന്ദേശങ്ങളെ നിയന്ത്രിക്കാം; ആവശ്യമില്ലാതെ പരസ്യം അയക്കുന്ന കമ്പനികളെ ബ്ലോക്കാക്കാം
ആവശ്യമുള്ളതും ഇല്ലാത്തതുമായ നൂറു കണക്കിന് സന്ദേശങ്ങളാണ് ഓരോ ദിവസവും നമ്മുടെ ജി മെയില്‍ അക്കൗണ്ടിലേക്ക് വരുന്നത്.അത്തരത്തില്‍ വര്‍ഷങ്ങളായുള്ള ലക്ഷക്കണക്കിന് മെയിലുകളായിരിക്കും നമ്മുടെ അക്കൗണ്ടില്‍ നിറഞ്ഞു കിടക്കുക.അവ സമയോചിതമായി നീക്കം ചെയ്തുകൊണ്ടിരിക്കണം.അല്ലാത്ത പക്ഷം മെയിലുകള്‍ കൊണ്ട് സ്റ്റോറേജ് ഫുള്‍ ആവും.അങ്ങനെ ഇന്‍ബോക്സ് നിറഞ്ഞാല്‍ പിന്നീട് ആരും അയക്കുന്ന സന്ദേശങ്ങള്‍ നമുക്ക് ലഭിക്കാതെ വരും. ഒറ്റ ക്ലിക്കില്‍ തന്നെ എല്ലാ സന്ദേശങ്ങളെയും സെലക്‌ട് ചെയ്യാനുള്ള സൗകര്യവും അവ ഡിലീറ്റ് ചെയ്യാനുള്ള സൗകര്യവും ജി മെയിലിലുണ്ട്.എന്നാല്‍ അങ്ങനെ ചെയ്യുന്നത് വഴി പ്രധാനപ്പെട്ട മെയിലുകളും നഷ്ടപ്പെട്ടുപോകാന്‍ സാദ്ധ്യതയുണ്ട്.അതിനാല്‍ തന്നെ ഓരോ സന്ദേശവും തുറന്നു നോക്കി പരസ്യങ്ങള്‍ പോലെ വേണ്ടാത്തവ ഡിലീറ്റ് ചെയ്തു കളയുന്നതാണ് പലരും പിന്തുടരുന്ന രീതി. ഇത് വളരെ സമയം പിടിക്കുന്ന കാര്യമാണ്. എന്നാല്‍ ഒറ്റ ക്ലിക്കില്‍ പ്രധാനപ്പെട്ട മെയിലുകള്‍ നഷ്ടപ്പെടാതെ ആവശ്യമില്ലാത്ത എല്ലാ മെയിലുകളും ഡിലീറ്റ് ചെയ്യാന്‍ സാധിച്ചാല്‍ എങ്ങനെയുണ്ടാകും? അങ്ങനെയൊരു സൗകര്യം ജി മെയിലിലുണ്ട്.പലര്‍ക്കും അതിനെ പറ്റി വലിയ ധാരണയില്ല എന്നതാണ്…
Read More » -
Kerala
ഇന്ന് വിഷു, സദ്യ കെങ്കേമമാകാൻ സ്വാദിഷ്ടമായ രണ്ടു വിഭവങ്ങൾ തയ്യാറാക്കാം
വിഷു സ്‌പെഷ്യല്‍ പഴം പ്രഥമൻ ആവശ്യമായ സാധനങ്ങൾ ◉ ശര്‍ക്കര- അരക്കിലോ (ഉരുക്കിയത്) ◉ ഏത്തപ്പഴം- മുക്കാല്‍ കിലോ (വേവിച്ച് നാരും അരിയും കളഞ്ഞ് ഉടച്ചത്) ◉ നെയ്യ്- 300 മില്ലി ◉ ചവ്വരി- 5 വലിയ സ്പൂണ്‍ (വേവിച്ചത്) ◉ 3 തേങ്ങ പിഴിഞ്ഞെടുത്ത മൂന്നാം പാല്‍- 4 കപ്പ് ◉ രണ്ടാം പാല്‍- 3 കപ്പ് ◉ ഒന്നാം പാല്‍- 2 കപ്പ് ◉ ഉണക്ക മുന്തിരി, കശുവണ്ടിപ്പരിപ്പ്- ആവശ്യത്തിന് ◉ ഏലയ്ക്കാപ്പൊടി- 1 ടീസ്പൂണ്‍ തയ്യാറാക്കുന്ന വിധം ഉരുളിയില്‍ ശര്‍ക്കര ഉരുക്കിയതും ഏത്തപ്പഴവും ചേര്‍ത്ത് അല്‍പ്പാല്‍പ്പം നെയ്യ് ചേര്‍ത്ത് വരട്ടുക ഇതില്‍ ചവ്വരി ചേര്‍ത്ത് ഒന്നുകൂടി വരട്ടി മൂന്നാംപാല്‍ ചേര്‍ത്ത് വറ്റിക്കുക രണ്ടാം പാല്‍ ചേര്‍ത്ത് തുടരെയിളക്കി കുറുകുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്ത് ഇളക്കി വാങ്ങിവെക്കാം നെയ്യ് ചൂടാക്കി ഉണക്കമുന്തിരിയും അണ്ടിപ്പരിപ്പും വറുത്ത് കോരി പായസത്തില്‍ ചേര്‍ക്കുക ഇതിലേക്ക് ഏലയ്ക്കാപ്പൊടിയും ചേര്‍ച്ച് ഇളക്കിയെടുത്താല്‍ രുചിയേറും പഴം പ്രഥമന്‍…
Read More » -
NEWS
മൂത്രം ഇടയ്ക്കിടെ ഒഴിക്കാൻ തോന്നുന്നുണ്ടോ? എങ്കിൽ ഇത് വായിക്കാതെ പോകരുത്
വൃക്കരോഗം സങ്കീർണമായി മാറുകയോ സങ്കീർണതകളിലേക്കു നീങ്ങിത്തുടങ്ങുകയോ ചെയ്യുന്നുവെന്നു സൂചിപ്പിക്കുന്ന ആറു സൂചനകൾ ചുവടെ പറയുന്നു. ഈ ഘട്ടത്തിലെങ്കിലും ചികിത്സ തേടാൻ വൈകരുത്. 1 മൂത്രത്തിന്റെ മാറ്റം ആരോഗ്യവാനായ ഒരാൾ രാത്രിയിൽ ഒരു തവണയും പകൽ മൂന്നു നാലുതവണയും മൂത്രമൊഴിക്കുന്നത് സാധാരണമാണ്. എന്നാൽ രാത്രിയിൽ കൂടുതൽ തവണ മൂത്രമൊഴിക്കാൻ എഴുന്നേൽക്കുന്നത് വൃക്കകളുടെ തകരാറുകളുടെ സൂചനയാകാം. ഇതിനു പുറമേ മൂത്രമൊഴിക്കുമ്പോൾ അമിതമായി പതയുകയോ നുരയുകയോ കുമിളകൾ ഉണ്ടാകുകയോ ചെയ്യുന്നുണ്ടെങ്കിലും ശ്രദ്ധിക്കണം. സാധാരണമല്ലാത്ത വിധം മൂത്രം നേർത്ത് കട്ടികുറഞ്ഞ് പോകുക, കട്ടികൂടിയ മൂത്രം അൽപാൽപമായി പോകുക, മൂത്രത്തിന്റെ നിറം കട്ടൻ ചായയുടെ നിറം പോലെയാകുക, മൂത്രത്തിൽ രക്തം കാണുക, മൂത്രമൊഴിക്കാൻ പ്രയാസം നേരിടുക—മുതലായവയും വൃക്കരോഗങ്ങളെ സൂചിപ്പിക്കുന്നു. 2 ക്ഷീണവും ശ്വാസം മുട്ടും അകാരണവും നീണ്ടു നിൽക്കുന്നതുമായ ക്ഷീണം സൂക്ഷിക്കണം. വൃക്കയുടെ തകരാറുമൂലം ചുവന്ന രക്താണുക്കളുടെ ഉൽപാദനവും വളർച്ചയും അവതാളത്തിലാവും. ഇതുമൂലം ശരീരപ്രവർത്തനത്തിനാവശ്യമായ ഓക്സിജൻ എത്തിക്കാൻ ചുവന്ന രക്താണുക്കൾക്കു കഴിയാതെ വരുന്നതുമൂലം തലച്ചോറും പേശികളും ക്ഷീണിക്കുന്നു.…
Read More » -
NEWS
കേരളത്തിൽ നിന്നും പോത്തന്നൂർ ഭാഗത്തേക്ക് ട്രെയിൻ ഓടാൻ തുടങ്ങിയിട്ട് 160 വർഷങ്ങൾ; ഐലന്റ് എക്സ്പ്രസ് ഓടാൻ തുടങ്ങിയിട്ട് 158 വർഷങ്ങളും!
കേരളത്തിൽനിന്നും കോയമ്പത്തൂരിനടുത്തുള്ള പോത്തനൂരിലേക്ക് ട്രെയിൻ ഓടാൻ തുടങ്ങിയിട്ട് ഇന്നലെ(ഏപ്രിൽ 14) 160 വർഷങ്ങളായി.ഇപ്പോൾ ബംഗളൂരൂ-കന്യാകുമാരി റൂട്ടിൽ സർവീസ് നടത്തുന്ന ഐലന്റ് എക്സ്പ്രസ് ഓടാൻ തുടങ്ങിയിട്ട് 158 വർഷങ്ങളും.വിശ്വസിക്കുമോ? അതിലേക്ക് കടക്കുന്നതിന് മുൻപ് മറ്റുചില കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടതുണ്ട്. 1853 ഏപ്രിൽ16 ആം തീയതിയാണ് ഇന്ത്യയിലെ ആദ്യത്തെ യാത്രാതീവണ്ടി ഓടിത്തുടങ്ങിയത്.മഹാരാഷ്ട്രയിലെ ബോറിബന്ദർ,ബോംബെ, താനെ എന്നീ സ്ഥലങ്ങളിലൂടെയാണ് ഈ തീവണ്ടി ഓടിയത്.1854 ഓഗസ്റ്റ് 15-ന് ബംഗാളിലെ ഹൗറയിൽ നിന്ന് ഹൂഗ്ലിയിലേക്കും യാത്രാവണ്ടി ഓടാൻ തുടങ്ങി.1856-ൽ മദ്രാസ് റെയിൽവേ കമ്പനി മദ്രാസിലും ആദ്യത്തെ തീവണ്ടിപ്പാത തുറന്നു.ഇത് റോയപുരം മുതൽ ചിന്നാമപ്പേട്ട വരെ ആയിരുന്നു. കേരളത്തിൽ സ്ഥാപിക്കപ്പെട്ട ആദ്യത്തെ റെയിൽപ്പാത ബേപ്പൂർ മുതൽ തിരൂർ വരെ 30.5 കി. മീ. നീളത്തിൽ 1861, മാർച്ച്, 12ന് പ്രവർത്തനം തുടങ്ങി.തിരൂരിൽ നിന്ന് കുറ്റിപ്പുറത്തേക്ക് ആ വർഷം മെയ് ഒന്നിനും, കുറ്റിപ്പുറത്തുനിന്ന് പട്ടാമ്പിയിലേക്ക് അടുത്ത വർഷം സെപ്തംബർ 23 നും, പട്ടാമ്പിയിൽ നിന്നു കോയമ്പത്തൂരിനടുത്തുള്ള പോത്തനൂർക്ക് 1862 ഏപ്രിൽ 14 നും തീവണ്ടികൾ ഓടിത്തുടങ്ങി.അതായത് 160 വർഷങ്ങൾ! ചരിത്രത്തിൻ്റെ പാളത്തിലൂടെ ചൂളം വിളിച്ചോടുന്ന ഐലൻറ് എക്സ്പ്രസ് .…
Read More » -
NEWS
കെ എസ് ആര്‍ ടി സി സ്വിഫ്റ്റിനെതിരെയുള്ള സംഘടിത അക്രമത്തിന് പിന്നിൽ സ്വകാര്യ ബസ് ലോബിയോ ?
കെഎസ്ആർടിസി സ്വിഫ്റ്റിനെതിരെ മാധ്യമങ്ങൾ വഴിയും നവ മാധ്യമങ്ങൾ വഴിയും സംഘടിത ആക്രമണങ്ങൾ നടത്തുന്നത് സ്വകാര്യ ബസ് ലോബിയാണെന്ന് സൂചന.കാരണം ബംഗളൂരു ഉൾപ്പടെ സിഫ്റ്റിന്റെ റൂട്ടുകള്‍ പ്രധാനമായും സ്വകാര്യ ഓപ്പറേറ്റര്‍മാരുടെ കുത്തക റൂട്ടുകളാണ്.യാത്രക്കാരെ പിഴിഞ്ഞുകൊണ്ടുള്ള തങ്ങളുടെ കൊള്ള ഇനി നടക്കില്ലെന്ന ഭയമാണ് അവരെ ഭരിക്കുന്നത്.ഇന്ന് സ്വകാര്യ ബസ് കമ്ബനികള്‍ ഈടാക്കുന്ന ബാഗ്ലൂര്‍ -എറണാകുളം റേറ്റുകള്‍ പരിശോധിച്ചാല്‍ ഞെട്ടിപ്പിക്കുന്ന ഈ തട്ടിപ്പിന്റെ പൂര്‍ണ്ണരൂപം ലഭിക്കും. 14/04/2022 ( ഇന്നലെ) ബാഗ്ലൂര്‍ -എറണാകുളം റൂട്ടിൽ കെ-സിഫ്റ്റ്(AC Volvo Sleeper) ഈടാക്കിയത് 1264 രൂപയായിരുന്നു.അതേസമയം 2800 രൂപയായിരുന്നു സ്വകാര്യ ബസുകളുടെ ചാർജ്.അതേപോലെ A/C volvo Semi Sleeper (2:2) സ്വകാര്യ ബസ് RS:1699.കെ -സിഫ്റ്റ് Rs1134. ഇതിനെല്ലാം പുറമെയാണ് വെള്ളി-ഞായര്‍ ദിവസങ്ങളിലെ കൊള്ള.ഇത് യാത്രക്കാര്‍ എളുപ്പത്തില്‍ തിരിച്ചറിയും എന്നതാണ് അവരുടെ ഭയം.കേരളത്തില്‍ നിന്നും പ്രൈവറ്റ് ഓപ്പറേറ്റര്‍മാരുടെ ആയിരക്കണക്കിന് ബസ്സുകള്‍ ഇങ്ങനെ സര്‍വ്വീസ് നടത്തുന്നുണ്ട്.ഒരു ബസ്സിന് 1000 രൂപ വച്ച് കുട്ടിയാല്‍ തന്നെ കോടികളുടെ തട്ടിപ്പാണ് നടന്നുവരുന്നത്.യാത്രക്കാര്‍ കൂടുതല്‍ ഉള്ള ദിവസങ്ങളില്‍ ചാർജ്ജ് രണ്ടും മൂന്നും ഇരട്ടി ആകുകയും…
Read More » -
NEWS
കാവ്യ മാധവനെ ചോദ്യം ചെയ്യാൻ അവർക്ക് ഇഷ്ടമുള്ള സ്ഥലം പറയാൻ പോലീസ് ആവശ്യപ്പെടുന്നത് എന്തുകൊണ്ട്?
സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട ചില നിയമവശങ്ങൾ ഒരു സ്ത്രീയേയും, പോലീസ് സ്റ്റേഷനിലേക്ക് ചോദ്യം ചെയ്യാൻ വിളിപ്പിക്കാൻ പാടില്ല. അവർ താമസിക്കുന്നതോ, നിർദ്ദേശിക്കുന്നതോ ആയ സ്ഥലത്ത് വെച്ച് ഒരു സ്ത്രീ പോലീസ് ഓഫീസറുടേയോ, കുടുംബാഗങ്ങളുടേയോ സുഹൃത്തുക്കളുടേയോ സാന്നിധ്യത്തിൽ മാത്രമേ, ചോദ്യം ചെയ്യാൻ പാടുള്ളു എന്നതാണ് നിയമം.അതുതന്നെയാണ് കാവ്യ മാധവന്റെ കാര്യത്തിൽ സംഭവിച്ചിരിക്കുന്നതും നമ്മുടെ രാജ്യത്ത് സ്ത്രീ ശാക്തീകരണ നിയമങ്ങൾ അനവധിയുണ്ടെങ്കിലും, സാധാരണയായി സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട ചില അത്യാവശ്യ, അവശ്യ നിയമങ്ങൾ, സഹായ ഏജൻസികൾ ഏതൊക്കെയെന്ന് നോക്കാം… സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന രീതിയിലുള്ള അശ്ലീല പുസ്തകങ്ങൾ വിൽക്കുന്നതും, അശ്ലീല ഗാനങ്ങൾ പാടുന്നതും ഇന്ത്യൻ പീനൽ കോഡ് പ്രകാരം രണ്ടു വർഷം മുതലും, ‘5 വർഷം വരെ (രണ്ടാം വട്ടവും ചെയ്താൽ ) തടവും പിഴയും ലഭിക്കുന്ന കുറ്റകൃത്യമാണ്. ഏതെങ്കിലും സ്ത്രീയുടെ ശിശുവിനെ ജീവനോടെ പ്രസവിക്കുന്നത് തടയുന്നതും പ്രസവിച്ച ഉടനെ കൊന്നുകളയുന്നതും അമ്മയുടെ ജീവൻ രക്ഷിക്കണമെന്ന ഉദ്ദേശത്തോടെയല്ല ചെയ്തതെങ്കിൽ പത്തു വർഷം വരെ തടവും പിഴയും…
Read More » -
NEWS
യേശുവിന്റെ പീഡാനുഭവത്തിന്റെയും കാല്‍വരിയിലെ കുരിശുമരണത്തിന്റെയും ഓർമ്മ പുതുക്കി മറ്റൊരു ദുഃഖവെള്ളി കൂടി
ഗെത്ത് ശെമന എന്ന തോട്ടത്തിൽ വെച്ചു തന്റെ ശിഷ്യനായ യൂദാസ് സ്കറിയോത്താ മുപ്പതു വെള്ളിക്കാശിന് (മത്തായി 26:14-16) പട്ടാളകാർക്കും,മഹാപുരോഹിതന്മാർക്കും,പരീശന്മാർക്കും യേശുവിനെ കാണിച്ചുകൊടുത്തു.അവർ അവനെ ബന്ധനസ്ഥനാക്കി മഹാപുരോഹിതനായ കയ്യഫാവിന്റെ അമ്മായപ്പൻ ആയിരുന്നു ഹന്നാവിന്റെ അടുക്കൽ കൊണ്ടുപോയി ചോദ്യം ചെയ്തു. ഫലം ഇല്ലായ്കയാൽ ഹന്നാവ് അവനെ കെട്ടപ്പെട്ടവനായി കയ്യഫായുടെ അടുക്കൽ ശാസ്ത്രിമാരും മൂപ്പന്മാരും ഒന്നിച്ചുകൂടിയിരുന്നേടത്തെക്ക് അയച്ചു.(യോഹന്നാൻ 18:1-24) അവിടെവെച്ച് മഹാപുരോഹിതന്മാരും ന്യായാധിപസംഘം ഒക്കെയും യേശുവിനെ കൊല്ലേണ്ടതിന്നു അവന്റെ നേരെ കള്ളസ്സാക്ഷ്യം അന്വേഷിച്ചു;കള്ളസ്സാക്ഷികൾ പലരും വന്നിട്ടും ഒന്നും ഫലിച്ചില്ല.ഒടുവിൽ മഹാപുരോഹിതൻ അവനോടു “നീ ദൈവപുത്രനായ ക്രിസ്തു തന്നേയോ എന്ന് ചോദിച്ചു?” അതിന് ഞാൻ ആകുന്നു; എന്നു ഉത്തരം നൽകി. ഇതു കേട്ട ഉടൻ മഹാപുരോഹിതൻ വസ്ത്രം കീറി ഇവൻ ദൈവദൂഷണം പറഞ്ഞു എന്നു ഉത്തരം പറഞ്ഞു. (മത്തായി 26:57-66) പുലർച്ചെക്കു മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും എല്ലാം യേശുവിനെ കൊല്ലുവാൻ കൂടി വിചാരിച്ചു,അവനെ ബന്ധിച്ചു നാടുവാഴിയായ പീലാത്തൊസിനെ ഏല്പിച്ചു.പീലാത്തൊസ് യേശുവിനെ വിസ്ഥരിച്ചതിനു ശേഷം മരണയോഗ്യമായ യാതൊന്നും അവനിൽ കണ്ടില്ല. (ലൂക്കോസ് 23:1-5) …
Read More »