NEWS

കെ എസ് ആര്‍ ടി സി സ്വിഫ്റ്റിനെതിരെയുള്ള സംഘടിത അക്രമത്തിന് പിന്നിൽ സ്വകാര്യ ബസ് ലോബിയോ ?

കെഎസ്ആർടിസി സ്വിഫ്റ്റിനെതിരെ മാധ്യമങ്ങൾ വഴിയും നവ മാധ്യമങ്ങൾ വഴിയും സംഘടിത ആക്രമണങ്ങൾ നടത്തുന്നത് സ്വകാര്യ ബസ് ലോബിയാണെന്ന് സൂചന.കാരണം ബംഗളൂരു ഉൾപ്പടെ സിഫ്റ്റിന്റെ റൂട്ടുകള്‍ പ്രധാനമായും സ്വകാര്യ ഓപ്പറേറ്റര്‍മാരുടെ കുത്തക റൂട്ടുകളാണ്.യാത്രക്കാരെ പിഴിഞ്ഞുകൊണ്ടുള്ള തങ്ങളുടെ കൊള്ള ഇനി നടക്കില്ലെന്ന ഭയമാണ് അവരെ ഭരിക്കുന്നത്.ഇന്ന് സ്വകാര്യ ബസ് കമ്ബനികള്‍ ഈടാക്കുന്ന ബാഗ്ലൂര്‍ -എറണാകുളം റേറ്റുകള്‍ പരിശോധിച്ചാല്‍  ഞെട്ടിപ്പിക്കുന്ന ഈ തട്ടിപ്പിന്റെ പൂര്‍ണ്ണരൂപം ലഭിക്കും.
14/04/2022 ( ഇന്നലെ) ബാഗ്ലൂര്‍ -എറണാകുളം റൂട്ടിൽ കെ-സിഫ്റ്റ്(AC Volvo Sleeper) ഈടാക്കിയത് 1264 രൂപയായിരുന്നു.അതേസമയം 2800 രൂപയായിരുന്നു സ്വകാര്യ ബസുകളുടെ ചാർജ്.അതേപോലെ A/C volvo Semi Sleeper (2:2) സ്വകാര്യ ബസ് RS:1699.കെ -സിഫ്റ്റ് Rs1134.
ഇതിനെല്ലാം പുറമെയാണ് വെള്ളി-ഞായര്‍ ദിവസങ്ങളിലെ കൊള്ള.ഇത് യാത്രക്കാര്‍ എളുപ്പത്തില്‍ തിരിച്ചറിയും എന്നതാണ് അവരുടെ ഭയം.കേരളത്തില്‍ നിന്നും പ്രൈവറ്റ് ഓപ്പറേറ്റര്‍മാരുടെ ആയിരക്കണക്കിന് ബസ്സുകള്‍ ഇങ്ങനെ സര്‍വ്വീസ് നടത്തുന്നുണ്ട്.ഒരു ബസ്സിന് 1000 രൂപ വച്ച്‌ കുട്ടിയാല്‍ തന്നെ കോടികളുടെ തട്ടിപ്പാണ് നടന്നുവരുന്നത്.യാത്രക്കാര്‍ കൂടുതല്‍ ഉള്ള ദിവസങ്ങളില്‍ ചാർജ്ജ് രണ്ടും മൂന്നും ഇരട്ടി ആകുകയും ചെയ്യും.
ഇങ്ങനെ സ്വകാര്യ ബസുകള്‍ കുത്തകയാക്കി വച്ചിരുന്ന റൂട്ടിലാണ് ഇന്ന് സിഫ്റ്റ്, സാധാരണക്കാരന് താങ്ങാന്‍ കഴിയുന്ന നിലയില്‍ നിരക്ക് തീരുമാനിച്ച്‌ സര്‍വീസ് നടത്തുന്നത്.ഇതോടെ സ്വകാര്യ ബസുകളുടെ കൊള്ള നടക്കാതെ വരും.ഇതുതന്നെയാണ് സ്വിഫ്റ്റിനെതിരെ ചിലർ ബോധപൂർവമായ പ്രചാരണം നടത്തുന്നതിന് പിന്നിലുമെന്നാണ് കരുതപ്പെടുന്നത്.
അതേസമയം എറണാകുളത്തുനിന്നും കൂടുതല്‍ ദീര്‍ഘദൂര സര്‍വീസുകൾ ആരംഭിക്കാൻ ഒരുങ്ങുകയാണ് സ്വിഫ്റ്റ്.നിലവില്‍ ബംഗളൂരുവിലേക്കുള്ള രണ്ടു സര്‍വീസുകളാണ് ആരംഭിച്ചിട്ടുള്ളത്. വെല്‍ക്കം ഡ്രിങ്കും ലഘുഭക്ഷണവും നല്‍കിയാണ് യാത്രക്കാരെ ബസിൽ വരവേല്‍ക്കുന്നത്.

ഞായര്‍ ഉള്‍പ്പെടെ ദിവസവും രാത്രി എട്ടിനും ഒമ്ബതിനുമാണ് എറണാകുളം ഡിപ്പോയില്‍നിന്നുള്ള ബംഗളൂരു സര്‍വീസുകള്‍.ആദ്യസര്‍വീസുതന്നെ 40 ബര്‍ത്തിലും യാത്രികരുമായിട്ടായിരുന്നു ബസിന്റെ യാത്ര.തൃശൂര്‍, പാലക്കാട്, കോയമ്ബത്തൂര്‍, ഈറോഡ്, സേലം വഴിയാണ് പോകുന്നത്.ബംഗളൂരുവില്‍നിന്നുള്ള സര്‍വീസ് വൈകിട്ട് 4.45നും രാത്രി എട്ടിനുമാണ്.ഡ്രൈവറും കണ്ടക്ടറുമായി മാറിമാറി ജോലി ചെയ്യുന്ന രണ്ട് ജീവനക്കാരാണ് സ്വിഫ്റ്റിലുണ്ടാകുക.രാത്രി ഏഴിന് എറണാകുളത്തുനിന്നുള്ള മറ്റൊരു ബംഗളൂരു സര്‍വീസുകൂടി ഉടൻ സ്വിഫ്റ്റിന് കീഴിലാകും.

 

 

വോള്‍വോയുടെ ബി 11 ആര്‍ സീരീസ് ബസുകളാണ് ഗജരാജ് എന്ന പേരില്‍ സ്വിഫ്റ്റ് സര്‍വീസിലുള്ളത്.ബര്‍ത്തുകളില്‍ റീഡിങ് ലാംപ്, മൊബൈല്‍ ചാര്‍ജര്‍ സംവിധാനം, വിസ്താരമുള്ള ലഗേജ് സൗകര്യം എന്നിവയുമുണ്ട്.ടിക്കറ്റുകൾ ‘എന്റെ കെഎസ്‌ആര്‍ടിസി’ മൊബൈല്‍ ആപ് വഴിയും www.online.keralartc.com എന്ന വെബ്സൈറ്റ് വഴിയും ബുക്ക് ചെയ്യാം.ഡിപ്പോയിലെത്തിയും ടിക്കറ്റെടുക്കാം.

Back to top button
error: