Month: April 2022
-
Kerala
ബലാത്സംഗ കേസില്‍ അറസ്റ്റിലായ യുവാവ്, നിരപരാധിയാണെന്ന് കത്തെഴുതിവച്ചിട്ട് തൂങ്ങി മരിച്ചു
‘ഞാൻ നിരപരാധി തെറ്റ് ചെയ്തിട്ടില്ല’ എന്ന സഹദിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാവുന്നു പോക്‌സോ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത യുവാവ് തൂങ്ങിമരിച്ച നിലയില്‍. നിരപരാധിയാണെന്ന് കുറിപ്പെഴുതി വെച്ചാണ് ആത്മഹത്യ ചെയ്തത്. മതിലകം കൊടുങ്ങൂക്കാരന്‍ സഹദിനെയാണ് (26) വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകീട്ടോടെ മുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് ഈ യുവാവിനെ കണ്ടെത്തിയത്. കഴിഞ്ഞ ഡിസംബറില്‍ പോക്‌സോ കേസില്‍ ജയിലിലായിരുന്ന സഹദ് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ജാമ്യത്തില്‍ ഇറങ്ങിയത്. കേസില്‍ താന്‍ തെറ്റു ചെയ്തിട്ടില്ലെന്ന് പറഞ്ഞ് സഹദ് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. “പോക്സോ, ബലാത്സംഗം ഇതിലൊന്നും ഞാന്‍ തെറ്റ് ചെയ്തിട്ടില്ല. എന്നെ രണ്ട് വര്‍ഷത്തോളം, പരാതി കൊടുത്ത കുട്ടി ക്രൂരമായി ടോര്‍ച്ചര്‍ ചെയ്തു. എല്ലാം അവസാനിപ്പിച്ചു പോയ ആ കുട്ടി എന്റെ വിവാഹം ഓകെ ആയ ശേഷം വീണ്ടും വന്നു. എന്റെ വീട്ടില്‍ വന്നു ഞാനാ കുട്ടിയുടെ കാല്‍ പിടിച്ചു. വീട്ടില്‍ ഉമ്മാനോടും വാപ്പാനോടും മിണ്ടാറില്ല. ചൈല്‍ഡ്…
Read More » -
Kerala
മകൾ ജോത്സനയെ ‘കാണാതായതാ’ണെന്ന് അച്ഛന്‍, കോൺഗ്രസും ബി.ജെ.പിയും മുതലെടുപ്പിന് ശ്രമിക്കുന്നു എന്ന് മന്ത്രി മുഹമ്മദ് റിയാസ്
കോടഞ്ചേരിയില്‍ ഡി.വൈ.എഫ്.ഐ നേതാവായ ഷിജിനെ വിവാഹം ചെയ്ത ജോത്സനയെ ‘കാണാതായതാ’ണെന്ന് അച്ഛന്‍ ജോസഫ്. മകളെ ‘കാണാതായതിന്’ പിന്നില്‍ ദുരൂഹതയുണ്ട്. എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കണം. സംഭവം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും സംസ്ഥാനപൊലീസില്‍ വിശ്വാസമില്ലെന്നും ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. ജോത്സനയ്ക്ക് വേണ്ടി ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ടെന്നാണ് അച്ഛന്‍ പറയുന്നത്. എന്നാല്‍, തന്റെ സ്വന്തം ഇഷ്ടപ്രകാരം ഷിജിനൊപ്പം വിവാഹിതയായി ജീവിക്കാന്‍ തീരുമാനിച്ചതാണെന്ന് ജോത്സന മാധ്യമങ്ങളോട് വ്യക്തമാക്കിരുന്നു. ഇത് താമരശ്ശേരി ജില്ലാ കോടതിയില്‍ എത്തി ജോത്സന ബോധിപ്പിക്കുകയും ചെയ്തു. കോടഞ്ചേരിയിലെ മിശ്രവിവാഹ വിഷയത്തിൽ കോൺഗ്രസും ബി.ജെ.പിയും മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ജനകീയ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം മാത്രമാണ് ലൗ ജിഹാദ്. ജനങ്ങൾക്കിടയിൽ ചേരിതിരിവുണ്ടാക്കുന്ന വിഷയങ്ങളെ സജീവമാക്കുകയാണ് ഇവരുടെ പ്രധാന ലക്ഷ്യം. എങ്കിലേ ഇവരുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ യാഥാർത്ഥ്യമാവൂ. പെട്രോൾ, ഡീസൽ വില വർദ്ധനവ് ഉൾപ്പടെയുള്ള ജനകീയ വിഷയങ്ങൾ മറച്ച് പിടിക്കാനുള്ള തന്ത്രമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. മിശ്രവിവാഹ വിഷയത്തിൽ…
Read More » -
Kerala
മലയാളി കണികണ്ടുണരുന്നത് പുത്തൻ പ്രതീക്ഷയുടെ വിഷു, ഇത്തവണ കൊവിഡ് നിയന്ത്രണങ്ങളില്ലാത്ത ആഘോഷം
ഐശ്വര്യത്തിന്റേയും സമ്പൽസമൃദ്ധിയുടേയും സന്ദേശമായ വിഷുവിനെ വരവേറ്റ് ലോകമെങ്ങുമുള്ള മലയാളികൾ. കാർഷികസമൃദ്ധിയുടെ പോയകാല സ്മരണകൾക്കൊപ്പം വരാനിരിക്കുന്ന നല്ല നാളുകളുടെ പ്രതീക്ഷ കൂടിയാണ് ഓരോ വിഷുവും. മലയാളക്കരയുടെ കാര്‍ഷികോത്സവമാണ് വിഷു. രാത്രിയും പകലും തുല്യമായ ദിവസം. സമൃദ്ധിയുടെ സ്മരണകളും പ്രതീക്ഷകളുമായി വിഷു ആഘോഷത്തിലാണ് മലയാളി ഇന്ന്. കണിയൊരുക്കിയും കൈനീട്ടം നൽകിയുമാണ് മലയാളികൾ വിഷുവിനെ വരവേൽക്കുന്നത്. ഇത്തവണ കർശന കൊവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കിയതിനാൽ പൊതുസ്ഥലങ്ങളിലും ആഘോഷങ്ങളുണ്ടാകും. സാധാരണയില്‍ നിന്നും വ്യത്യസ്‌തമായി ഇത്തവണ മേടം രണ്ടിനാണ് വിഷു. കോവിഡ് മഹാമാരി തീര്‍ത്ത രണ്ട് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം വിഷു ആഘോഷിക്കാനായതിന്റെ ആവേശത്തിലാണ് നാടും നഗരവും. കൊവിഡ് നിയന്ത്രണങ്ങളില്ലാത്ത വിഷുവായതിനാൽ ഇത്തവണ കച്ചവടക്കാരും ആശ്വാസത്തിലാണ്. കണിക്കൊന്നയും കണിവെളളരിയും വാൽകണ്ണാടിയുമൊരുക്കി വിശ്വാസികൾ ഇന്ന് കണികണ്ടുണരും. സമ്പൽ സമൃദ്ധിയുടെ, ആശങ്കകൾ ഇല്ലാത്ത ഒരു നല്ല നാളേയാണ് മലയാളികളുടെ മനസിൽ ഇത്തവണ വിഷു നിറക്കുന്നത്. വിഷുവിനോട് അനുബന്ധിച്ച് വ്യാപാര സ്‌ഥാപനങ്ങളിലും മറ്റും കഴിഞ്ഞ ദിവസങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. സദ്യവട്ടങ്ങള്‍ ഒരുക്കുന്നതിനായി സാധനങ്ങള്‍…
Read More » -
Kerala
സോപ്പു കമ്പനി തുറന്നു കിടക്കുന്നത് കണ്ട് അടയ്ക്കാന്‍ ചെന്ന പിതാവ് കണ്ടത് യന്ത്രത്തില്‍ കുടുങ്ങിയ 18കാരൻ മകന്‍റെ മൃതദേഹം, ദാരുണ സംഭവം മലപ്പുറത്ത്
മലപ്പുറം: പാണ്ടിക്കാട് പുളമണ്ണ തെച്ചിയോടൻ ഷമീറിൻ്റെ മകൻ മുഹമ്മദ് ഷാമിൽ സോപ്പ് കമ്പനിയിലെ യന്ത്രത്തിൽ കുടുങ്ങി മരിച്ചു. പിതാവ് ഷമീറിൻ്റെ ഉടമസ്ഥതയിലുള്ള സോപ്പ് കമ്പനിയിലാണ് അപകടം നടന്നത്. രാത്രി ഏഴു മണിയോടെ ഷമീർ സോപ്പ് കമ്പനിയുടെ വാതിൽ തുറന്നു കിടക്കുന്നത് കണ്ട് നോക്കിയപ്പോഴാണ് മകൻ മുഹമ്മദ് ഷാമിൽ മെഷീൻ്റെ ഉള്ളിൽ കുടുങ്ങി മരിച്ചുകിടക്കുന്നത് കണ്ടത്. ഒഴിവുസമയങ്ങളിൽ ഷാമിലും സോപ്പുപൊടി നിർമാണത്തിൽ വ്യാപൃതനാകാറുണ്ട്. ഇതിനിടെയാകാം അപകടം എന്നാണ് നിഗമനം. മഞ്ചേരിയിൽ നിന്നെത്തിയ അഗ്നിശമനസേന, പാണ്ടിക്കാട് പോലീസ് ട്രോമാകെയർ, പൊലീസ് വോളണ്ടിയർ, നാട്ടുകാർ എന്നിവരുടെ ഏറെ നേരത്തെ പരിശ്രമത്തിന് ഒടുവിലാണ് മൃതദേഹം പുറത്തെടുത്തത്. തുവ്വൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയാണ് ഷാമിൽ. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മാതാവ്: സൗദാബി, സഹോദരങ്ങൾ: മിൻഹ, അഷ്മിൽ, ജുൻഹ.
Read More » -
NEWS
കര്‍ശന ലോക്ഡൗണില്‍ വലഞ്ഞ് ഷാങ്ഹായ് നിവാസികള്‍; സഹായത്തിനായി കേണപേക്ഷിച്ച് ജനങ്ങള്‍
ഷാങ്ഹായ്: കോവിഡ് കേസുകള്‍ കുതിച്ചുയരുന്നതിനേത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ കര്‍ശന ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ വലഞ്ഞിരിക്കുകയാണ് ചൈനയിലെ ഷാങ്ഹായ് നിവാസികള്‍. ഭക്ഷണവും വെള്ളവും മറ്റ് അവശ്യ സാധനങ്ങളുമില്ലാതെ ദുരിതത്തിലാണ് ഇവിടുത്തെ ജനങ്ങള്‍. അടച്ചിടലില്‍ വലഞ്ഞ സാധാരണക്കാര്‍ പ്രാദേശിക നേതൃത്വങ്ങളുമായി പോരടിക്കുകയാണ്. ഷാങ്ഹായില്‍ നിന്ന് പുറത്ത് വരുന്ന ചിത്രങ്ങളും ദൃശ്യങ്ങളും റിപ്പോര്‍ട്ടുകളുമാണ് ഇപ്പോള്‍ ലോകശ്രദ്ധ നേടുന്നത്. അതിദാരുണ വിവരങ്ങളാണ് ചൈനയിലെ പ്രമുഖ നഗരങ്ങളിലൊന്നായ ഷാങ്ഹായില്‍ നിന്ന് പുറത്ത് വരുന്നത്. ഏപ്രില്‍ 5 മുതല്‍ ഷാങ്ഹായ് നഗരം അടച്ചിട്ടിരിക്കുകയാണ്. വുഹാനില്‍ കോവിഡ് തിരിച്ചറിഞ്ഞ ശേഷമുള്ള ചൈനയിലെ ഏറ്റവും വലിയ വ്യാപനമാണ് നഗരം നേരിടുന്നത്. ഇതോടെ, ഏതാണ്ട് 26 മില്യണ്‍ ജനങ്ങളെയാണ് കര്‍ശന ലോക്ഡൗണിലാക്കിയിരിക്കുന്നത്. വീടുകളില്‍ നിന്ന് പുറത്ത് ഇറങ്ങാനാകാതെ വലയുകയാണിവര്‍. കര്‍ശന നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പലര്‍ക്കും അവശ്യസാധനങ്ങള്‍ പോലും ലഭിക്കുന്നില്ലെന്നാണ് വിവരം. മരുന്ന് അടക്കമുള്ള അവശ്യവസ്തുക്കളുടെ വലിയ തോതിലുള്ള ലഭ്യതക്കുറവ് നേരിടുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പലരും ഭക്ഷണമടക്കമുള്ള അവശ്യവസ്തുക്കള്‍ക്കായി മണിക്കൂറുകളോളം കാത്തിരിക്കുകയാണ്. തുടര്‍ച്ചയായുള്ള അടച്ചിടല്‍ അവരുടെ മാനസിക ആരോഗ്യത്തെയും…
Read More » -
India
ഹാര്‍ദിക് പട്ടേലിനെ സ്വാഗതം ചെയ്ത് ആം ആദ്മി പാര്‍ട്ടി
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ കോണ്‍ഗ്രസ് നേതൃത്വത്തോടുള്ള അതൃപ്തി വ്യക്തമാക്കി രംഗത്തെത്തിയ പാര്‍ട്ടി ഗുജറാത്ത് വര്‍ക്കിങ് പ്രസിഡന്റ് ഹാര്‍ദിക് പട്ടേലിനെ സ്വാഗതം ചെയ്ത് ആം ആദ്മി പാര്‍ട്ടി. കോണ്‍ഗ്രസില്‍ സംതൃപ്തനല്ലെങ്കില്‍ അദ്ദേഹത്തെ ആം ആദ്മിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഗോപാല്‍ ഇതാലിയ പറഞ്ഞു. ഹാര്‍ദിക് പട്ടേലിനായി ഞങ്ങളുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്ന് ഇതാലിയ പറഞ്ഞു. ഗുജറാത്തില്‍ പട്ടേലിനെപ്പോലുള്ള പോരാളിയായ യുവ നേതാവിനെ തീര്‍ച്ചയായും സ്വാഗതം ചെയ്യും. പട്ടേല്‍ സമുദായത്തിനിടയില്‍ അദ്ദേഹത്തിനുള്ള സ്വീകാര്യതയും ഇഷ്ടവും തങ്ങള്‍ക്ക് ബോധ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ കോണ്‍ഗ്രസില്‍ തനിക്ക് അവഗണനയാണെന്നും ഒരുകാര്യവും ചര്‍ച്ചചെയ്യാറില്ലെന്നും കുറ്റപ്പെടുത്തി ഹാര്‍ദിക് പട്ടേല്‍ രംഗത്തെത്തിയിരുന്നു. ‘വന്ധ്യംകരണത്തിന് വിധേയനാക്കപ്പെട്ട നവവര’ന്റെ അവസ്ഥയിലാണ് താനെന്ന് ഹാര്‍ദിക് പറഞ്ഞിരുന്നു. ”ഈയിടെ 75 ജനറല്‍ സെക്രട്ടറിമാരെ നിയമിച്ചപ്പോള്‍ ആലോചിച്ചില്ല. പി.സി.സി. യോഗം അറിയിക്കാറില്ല. സമുദായനേതാവ് നരേഷ് പട്ടേലിനെ പാര്‍ട്ടിയിലെത്തിക്കും എന്നുപറയുന്നതല്ലാതെ ഒന്നുംചെയ്യുന്നില്ല. ഇപ്പോഴുള്ള പട്ടേലിനെ തന്നെ ഉപയോഗിക്കുന്നില്ല. 2017-ലെ കോണ്‍ഗ്രസിന്റെ മുന്നേറ്റത്തിനുകാരണം പട്ടേല്‍…
Read More » -
NEWS
ജമ്മുകശ്മീരിൽ വാഹനാപകടം; രണ്ട് സൈനികർ കൊല്ലപ്പെട്ടു
ജമ്മുകശ്മീരിലെ ഷോപിയാനില്‍ സൈനികര്‍ സഞ്ചരിച്ചിരുന്ന സുമോ വാഹനം അപകടത്തില്‍പ്പെട്ട് രണ്ട് മരണം.അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.റോഡില്‍ നിന്ന് തെന്നിമാറിയ വാഹനം തലകീഴായി മറിയുകയായിരുന്നു. ഹവീല്‍ദാര്‍ റാം അവതാര്‍, ശിപായി പവന്‍ ഗൗതം എന്നിവരാണ് അപകടത്തില്‍ മരിച്ചത്.പരിക്കേറ്റവരെ ആദ്യം ഷോപിയാന്‍ ജില്ല ആശുപത്രിയിലും പിന്നീട് വിദഗ്‌ധ ചികിത്സക്കായി ശ്രീനഗറിലെ ആര്‍മിയുടെ 92 ബേസ് ആശുപത്രിയിലേക്കും മാറ്റി.
Read More » -
Crime
മെട്രോ സ്‌റ്റേഷന് മുകളിൽ നിന്നും താഴേക്ക് ചാടി യുവതി; സാഹസികമായി രക്ഷപ്പെടുത്തി സിഐഎസ്എഫ്
ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോ സ്‌റ്റേഷനില്‍ നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്യാന്‍ യുവതിയുടെ ശ്രമം. ഡല്‍ഹിയിലെ അക്ഷര്‍ദാം മെട്രോ സ്‌റ്റേഷനിലെ നാല്‍പ്പത് അടിയോളം ഉയരമുള്ള ഹൈ എലിവേറ്റെഡ് പ്ലാറ്റ്‌ഫോമില്‍ നിന്നാണ് യുവതി താഴേക്ക് ചാടിയത്. എന്നാല്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ യുവതിയെ അതി സാഹസികമായി രക്ഷപ്പെടുത്തി. സംഭവത്തിന്‍രെ ദൃശ്യങ്ങള്‍ സി.ഐ.എസ്.എഫ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. രക്ഷപ്പെടുത്തിയ ഉടന്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ യുവതിയെ ആശുപത്രിയില്‍ എത്തിച്ചു. യുവതിക്ക് കാര്യമായ പരിക്കുകള്‍ പറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതായി സി.ഐ.എസ്.എഫ് വക്താവ് അറിയിച്ചു. #Salute to #CISF personal whose timely intervention saved a life at #Akshardham railway station.*CISF personnel of #DMRC, Delhi prevented a #suicide at Akshardham #Metro Station, #Delhi*Visual speaks it all. pic.twitter.com/zqZ3VqclXj — Breaking News with Nitish kumar (@kumaarnitish) April 14, 2022 രാവിലെ ഏഴരയോടെ മെട്രോ സ്‌റ്റേഷന് മുകളില്‍…
Read More » -
NEWS
2 കോടി രൂപ സമ്മാനമുള്ള ഗ്ലോബല്‍ നഴ്‌സസ് അവാര്‍ഡിനുള്ള പരിഗണനാപ്പട്ടികയില്‍ മലയാളി വനിതയും
ഇരിങ്ങാലക്കുട: ആസ്‌റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്‌സസ് അവാര്‍ഡിനുള്ള പരിഗണനാപ്പട്ടികയില്‍ ഇടം നേടി മലയാളി വനിത.ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലെ സീനിയര്‍ നഴ്‌സിങ് ഓഫീസറും പുത്തന്‍ചിറ സ്വദേശിനിയുമായ ലിന്‍സി പീറ്റര്‍ പഴയാറ്റില്‍ ആണ് 84 ലോക രാഷ്‌ട്രങ്ങളില്‍നിന്നുള്ള 24000 നഴ്‌സ്‌മാരില്‍നിന്നു മികച്ച നഴ്‌സിനുള്ള അന്തര്‍ദേശീയ(ഇന്റര്‍നാഷണല്‍) അവാര്‍ഡിന്റെ പരിഗണന പട്ടികയിലെ പത്തില്‍ ഒരാളായി തെരഞ്ഞെടുക്കപ്പെട്ടത്. അടുത്ത മാസം 12ന് ദുബായില്‍ നടക്കുന്ന ചടങ്ങിലാണ് അവാര്‍ഡ് പ്രഖ്യാപനം. കേരളത്തില്‍നിന്ന് ലിന്‍സി മാത്രമാണ് പട്ടികയിലുള്ളത്.രണ്ടു കോടിയോളം രൂപയാണ് അവാര്‍ഡ് തുക.2016ല്‍ ദേശീയ ഫ്‌ളോറന്‍സ് നൈറ്റിംഗേള്‍ നഴ്‌സസ് അവാര്‍ഡ്,സര്‍ക്കാര്‍ മേഖലയിലെ മികച്ച നഴ്‌സിനുള്ള അവാര്‍ഡ്, ഭാരത കേരള കത്തോലിക്കാ സഭ എക്‌സലന്‍സ് അവാര്‍ഡ്, 2021ലെ ദേശീയതലത്തില മലയാള മനോരമയുടെ കാവല്‍മാലാഖ പുരസ്‌കാരം, ഏഷ്യാനെറ്റ് എക്‌സലന്‍സ് അവാര്‍ഡ്, ഇരിങ്ങാലക്കുട രൂപത സി.എല്‍.സി. ഏര്‍പ്പെടുത്തിയ ആദരണം 2022, കെ.സി.വൈ.എം. ഏര്‍പ്പെടുത്തിയ തേജസ്വനി 2021 എന്നിവ ലഭിച്ചിട്ടുണ്ട്. വെള്ളിക്കുളങ്ങര മാളിയേക്കല്‍ പടിക്കൽ ജോസിന്റെ മകളാണ്.ഭര്‍ത്താവ് പീറ്റര്‍ പഴയാറ്റില്‍. റോസ് മരിയ പീറ്റര്‍, പോള്‍ജോ പീറ്റര്‍ എന്നിവര്‍…
Read More » -
NEWS
ഒമാനിൽ ബസ് മറിഞ്ഞ് മൂന്ന് വിദ്യാര്‍ഥിനികള്‍ മരിച്ചു
മസ്‌കത്ത്: ഒമാനില്‍ നിയന്ത്രണംവിട്ട ബസ് മറിഞ്ഞ് മൂന്ന് വിദ്യാര്‍ഥിനികള്‍ മരിച്ചു. ഏഴുപേര്‍ക്ക് സാരമായി പരിക്കേറ്റു.വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ സഹം വിലായത്തില്‍ വ്യാഴാഴ്ചയായിരുന്നു അപകടം. അപകടത്തിൽ ബസ് പൂര്‍ണമായി തകര്‍ന്നു. റോയല്‍ ഒമാന്‍ പൊലീസും സിവില്‍ ഡഫന്‍സ് അധികൃതരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Read More »