Month: April 2022
-
Business
വാഹന വില വര്‍ധിപ്പിച്ച് മഹീന്ദ്ര; 63,000 രൂപ വരെ വില ഉയരും
വാഹനങ്ങളുടെ വിലയില്‍ 2.5 ശതമാനം വരെ വര്‍ധനവുമായി ഇന്ത്യന്‍ ഓട്ടോമോട്ടീവ് കമ്പനിയായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ്. വില വര്‍ധനവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് വാഹന നിര്‍മാതാക്കള്‍ അറിയിച്ചു. കമ്പനിയുടെ ഈ വില വര്‍ധന തങ്ങളുടെ ശ്രേണികളിലുടനീളം 10,000 – 63,000 രൂപ വരെ വില ഉയരാന്‍ കാരണമാകും. സ്റ്റീല്‍, അലുമിനിയം, പലേഡിയം തുടങ്ങിയ പ്രധാന ഉല്‍പ്പന്നങ്ങളുടെ വില തുടര്‍ച്ചയായി ഉയര്‍ന്നതാണ് വില വര്‍ധനവിന് കാരണം. കമ്മോഡിറ്റി വിലയിലെ അഭൂതപൂര്‍വമായ വര്‍ധനവ് ഭാഗികമായി നികത്താന്‍ കമ്പനി ആവശ്യമായ നടപടികള്‍ എടുത്തിട്ടുണ്ട്. വില പരിഷ്കരണത്തിലൂടെ ഉപഭോക്താക്കള്‍ക്ക് ചെലവ് വര്‍ധനയുടെ ഏറ്റവും കുറഞ്ഞ ശതമാനം കൈമാറുന്നുവെന്ന് കമ്പനി പറഞ്ഞു.
Read More » -
Business
ട്വിറ്ററിന് വിലയിട്ട് ഇലോണ്‍ മസ്ക്; 4100 കോടി ഡോളറിന് ഏറ്റെടുക്കാമെന്ന് വാഗ്ദാനം
വാഷിങ്ടണ്‍: സാമൂഹിക മാധ്യമമായ ട്വിറ്ററിന് വില പറഞ്ഞ് പ്രമുഖ വ്യവസായിയും ടെസ്ല സിഇഒയുമായ ഇലോണ്‍ മസ്ക്. 4100 കോടി ഡോളറിന് ട്വിറ്റര്‍ വാങ്ങാമെന്ന ഓഫറാണ് ഇലോണ്‍ മസ്ക് മുന്നോട്ടുവച്ചിരിക്കുന്നത്. ട്വിറ്റര്‍ ചെയര്മാന് ഇലോണ്‍ മസ്ക് അയച്ച കത്തിലാണ് ഇക്കാര്യം പറയുന്നത്. വ്യാഴാഴ്ച നടന്ന റെഗുലേറ്ററി ഫയലിങ്ങിലൂടെ ഇലോണ്‍ മസ്കിന്റെ ഓഫര്‍ പ്രൈസ് പുറത്തുവന്നു. ഒരു ഓഹരിക്ക് 54.20 ഡോളറാണ് മസ്ക് വിലയിട്ടിരിക്കുന്നത്. ഏപ്രില്‍ ഒന്നിന് ഓഹരി വിപണി അവസാനിച്ചപ്പോള്‍ ഉള്ള വിലയുടെ 38 ശതമാനം അധികമാണിത്. നിലവില്‍ ട്വിറ്ററില്‍ ടെസ്ലയ്ക്ക് ഓഹരിപങ്കാളിത്തമുണ്ട്. ‘മെച്ചപ്പെട്ട ഓഫറാണ് ഞാന്‍ മുന്നോട്ടുവച്ചിരിക്കുന്നത്. ഇത് അംഗീകരിച്ചില്ലെങ്കില്‍ ട്വിറ്ററിന്റെ ഓഹരിയുടമ എന്ന നിലയിലുള്ള പദവിയെ കുറിച്ച് പുനഃപരിശോധന നടത്തേണ്ടി വരുമെന്ന് ഇലോണ്‍ മസ്ക് പറയുന്നു. ഈയാഴ്ചയുടെ തുടക്കത്തില്‍ ട്വിറ്ററിന്റെ ബോര്‍ഡ് അംഗമാവാനുള്ള തീരുമാനം വേണ്ടെന്ന് വച്ചതായി മസ്ക് അറിയിച്ചിരുന്നു. ബോര്‍ഡ് അംഗമായാല്‍ കമ്പനിയെ ഏറ്റെടുക്കാനുള്ള തന്റെ പദ്ധതിക്ക് തടസ്സം നേരിടുമെന്നാണ് ഇതിന് വിശദീകരണമായി മസ്ക് പറഞ്ഞത്.
Read More » -
Business
ഇന്ത്യ-ചൈന വ്യാപാര ഇടപാടില്‍ 15.3 ശതമാനം വര്‍ധനയെന്ന് റിപ്പോര്‍ട്ട്
ബെയ്ജിങ്: ഇന്ത്യ-ചൈന വ്യാപാര ഇടപാടില്‍ 15.3 ശതമാനം വര്‍ധനയെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം ആദ്യ മൂന്നുമാസം കൊണ്ട് 3196 കോടി ഡോളറിന്റെ ഇടപാടാണ് ഇരുരാജ്യങ്ങളും നടത്തിയതെന്ന് ചൈനീസ് കസ്റ്റംസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാലയളവില്‍ ഇന്ത്യയിലേക്കുള്ള ചൈനയുടെ കയറ്റുമതി മുന്‍ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 28.3 ശതമാനം കൂടി 2710 കോടി ഡോളറിന്റേതായി. അതേസമയം ഇന്ത്യയില്‍ നിന്ന് ചൈനയിലേക്കുള്ള കയറ്റുമതി 26.1 ശതമാനം ഇടിഞ്ഞ് 487 കോടി ഡോളറായി. കഴിഞ്ഞ വര്‍ഷം ഇന്ത്യ-ചൈന വ്യാപാര ഇടപാട് റെക്കോര്‍ഡ് നിലയായ 12500 കോടി ഡോളറിന് മുകളില്‍ എത്തിയിരുന്നു. ചൈനയുടെ കയറ്റുമതി 46.2 ശതമാനം വര്‍ധിച്ച് 9752 കോടി ഡോളറായിരുന്നു. ഇന്ത്യയില്‍ നിന്ന് ചൈനയിലേക്കുള്ള കയറ്റുമതി 34.2 ശതമാനം വര്‍ധിച്ച് 2814 കോടി ഡോളറായി. മൊബൈല്‍ ഫോണ്‍, മരുന്നുനിര്‍മാണത്തിനുള്ള ഘടകങ്ങള്‍ എന്നിവ പ്രധാനമായും ഇന്ത്യ ചൈനയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ചൈന ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത് മുഖ്യമായും ഇരുമ്പ് അയിരാണ്.
Read More » -
India
രൂപ-റൂബിള്‍ ഉഭയകക്ഷി വ്യാപാരം ആലോചിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: രൂപയും റഷ്യന്‍ കറന്‍സി റൂബിളും ഉപയോഗിച്ച് ഉഭയകക്ഷി വ്യാപാരം ആലോചിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വാണിജ്യ സെക്രട്ടറി ബിവിആര്‍ സുബ്രഹ്മണ്യം ആണ് ഇക്കാര്യം വ്യക്തമാക്കിയത്. യുക്രെയ്നെ ആക്രമിച്ചതിനെ തുടര്‍ന്ന് വ്യാപകമായി ഉപരോധം നേരിടുന്ന റഷ്യയുമായി സ്വന്തം കറന്‍സികളില്‍ വ്യാപാരം നടത്താന്‍ ഇന്ത്യ പദ്ധതിയിടുന്നു എന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തു വന്നിരുന്നു. അതേ സമയം യുദ്ധത്തിന് മുമ്പ് റഷ്യയുമായി വ്യാപാരം നടത്തിയവരുടെ ഇടപാടുകള്‍ സുഗമമാക്കാനുള്ള നടപടികള്‍ ഇന്ത്യ സ്വീകരിക്കുന്നുണ്ടെന്നും വാണിജ്യ സെക്രട്ടറി അറിയിച്ചു. ഇതുവരെ ഉപരോധങ്ങള്‍ ബാധിക്കാത്ത റഷ്യന്‍ ബാങ്കുകളിലൂടെയാണ് ഇടപാടുകള്‍ നടത്തുന്നത്. രൂപയും റൂബിളും ഇടപാടിനായി ഉപയോഗിക്കുന്നില്ല. താന്‍ കൂടി ഉള്‍പ്പെടുന്ന സമിതിയാണ് ഇത്തരം കാര്യങ്ങള്‍ പരിഗണിക്കുന്നത്. ആ സമിതിയുടെ ചര്‍ച്ചയില്‍ രൂപ-റൂബ്ള്‍ വ്യാപാരം വന്നിട്ടില്ലെന്നും വാണിജ്യ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. രൂപയും റഷ്യന്‍ കറന്‍സിയും വ്യാപാരത്തിന് ഉപയോഗിക്കാനുള്ള നിര്‍ദ്ദേശം കേന്ദ്ര വാണിജ്യ വകുപ്പ് കൈമാറിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിലവില്‍ യൂറോയിലാണ് ഇന്ത്യന്‍ ചരക്കുകള്‍ക്ക് റഷ്യയില്‍ നിന്ന് പണം നല്‍കുന്നത്.…
Read More » -
Kerala
‘ഓളങ്ങ’ളും ‘യാത്ര’യും നിർമ്മിച്ച ജോസ് പ്രക്കാട്ട് അന്തരിച്ചു
കോട്ടയം: ചലച്ചിത്ര നിർമാതാവും വ്യവസായിയുമായിരുന്ന നാട്ടകം പ്രക്കാട്ടിൽ ജോസ് പ്രക്കാട്ട് (ജോസഫ് എബ്രഹാം-74) അന്തരിച്ചു. അർബുദബാധയെത്തുടർന്ന് പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ലൂർദ് പള്ളി സെമിത്തേരിയിൽ. മധ്യതിരുവിതാംകൂറിലെ പ്രമുഖ സ്വർണവ്യാപാരി പി.ടി. എബ്രഹാമിൻ്റെ മകനാണ്. പിന്നീട് ജ്വല്ലറിയുടെ ചുമതല ജോസ് ഏറ്റെടുത്തു. ഓളങ്ങൾ, യാത്ര, ഊമക്കുയിൽ, കൂടണയും കാറ്റ് എന്നീ സിനിമകൾ നിർമിച്ചിട്ടുണ്ട്. ബാലു മഹേന്ദ്രയെ പരിചയപ്പെട്ടതോടെയാണ് സിനിമനിർമാണ മേഖലയിലേക്ക് കടന്നത്. പ്രക്കാട്ട് ഫിലിംസ് എന്ന പേരിൽ ബാലു മഹേന്ദ്ര, ഐ.വി. ശശി എന്നിവരുമായി ചേർന്ന് ജോസ് പുറത്തിറക്കിയ സിനിമകൾ സൂപ്പർ ഹിറ്റായിരുന്നു. മമ്മൂട്ടി, ശോഭന എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ, 1985ൽ പുറത്തിറങ്ങിയ ‘യാത്ര’യാണ് ആദ്യനിർമാണ സംരംഭം. ഭാര്യ: ആർപ്പൂക്കര പുളിക്കപ്പറമ്പിൽ റോസമ്മ. മക്കൾ: ഡോൺ പ്രക്കാട്ട്, കരീന, അപ്പു പ്രക്കാട്ട്. മരുമക്കൾ: റിയ, ജോർജ് ചെറിയാൻ, വർഷ.
Read More » -
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 4 തവണ പലിശ നിരക്ക് ഉയര്‍ത്തിയേക്കുമെന്ന് വിലയിരുത്തല്‍
രാജ്യത്തെ ഉപഭോക്തൃ വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 7 ശതമാനത്തിനടുത്തെത്തിയതോടെ നടപ്പ് സാമ്പത്തിക വര്‍ഷം 4 തവണയെങ്കിലും പലിശ നിരക്ക് ഉയര്‍ത്തിയേക്കുമെന്ന് വിലയിരുത്തല്‍. ജൂണിലെ പണവായ്പ അവലോകന യോഗത്തില്‍ ആദ്യനിരക്ക് വര്‍ധന പ്രഖ്യാപിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. വിലക്കയറ്റ നിരക്ക് ഇതേ രീതിയില്‍ തുടര്‍ന്നാല്‍ 0.50 ശതമാനം മുതല്‍ 2 ശതമാനം വരെ നിരക്കില്‍ വര്‍ധനയുണ്ടായേക്കാം. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ശാരശരി പണപ്പെരുപ്പം 6.2 ശതമാനമാകുമെന്നാണ് വിവിധ ഏജന്‍സികളുടെ വിലയിരുത്തല്‍. അതേസമയം, 5.7 ശതമാനമായിരിക്കുമെന്നാണ് ആര്‍ബിഐയുടെ അനുമാനം. എട്ട് എംപിസി യോഗങ്ങളിലായി കാല് ശതമാനം വീതം നിരക്ക് ഉയര്‍ത്തിയേക്കുമെന്നാണ് നോമുറയുടെ വിലയിരുത്തല്‍. 4 തവണയായി നിരക്കില്‍ ഒരു ശതമാനമെങ്കിലും വര്‍ധന വരുത്തിയേക്കുമെന്ന് ബാര്‍ക്ലെയ്സ് പറയുന്നു. എംകെ ഗ്ലോബലും സമാനമായ വിലയിരുത്തലാണ് നടത്തിയിട്ടുള്ളത്. അതേസമയം, എസ്ബിഐ പ്രതീക്ഷിക്കുന്നത് മുക്കാല്‍ ശതമാനത്തിന്റെ വര്‍ധനവാണ്. ഐസിഐസിഐ സെക്യൂരിറ്റീസ്, ബാങ്ക് ഓഫ് ബറോഡ എന്നിവ അരശതമാനം വര്‍ധന നടപ്പ് സാമ്പത്തിക വര്‍ഷത്തിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. രാജ്യത്തെ വളര്‍ച്ചയെ ബാധിക്കുമെന്നതിനാലാണ് ഇത്തവണ കൂടി നിരക്ക്…
Read More » -
Business
ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങി ഫസ്റ്റ്ക്രൈ
ഇ-കൊമേഴ്സ് സ്റ്റാര്‍ട്ടപ്പായ ഫസ്റ്റ്ക്രൈ.കോം ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങുന്നു. ഇതിന് മുന്നോടിയായി രേഖകള്‍ ഈ മാസം മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിക്ക് മുമ്പാകെ സമര്‍പ്പിച്ചേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ ഏകദേശം 700 മില്യണ്‍ ഡോളര്‍ സമാഹരിക്കാനാണ് ഫസ്റ്റ്ക്രൈ ലക്ഷ്യമിടുന്നത്. ബേബി ഉല്‍പ്പന്നങ്ങളുടെ ഇ-കൊമേഴ്സ് സ്റ്റാര്‍ട്ട്അപ്പായ ഫസ്റ്റ്ക്രൈ ഐപിഒയിലൂടെ കുറഞ്ഞത് 6 ബില്യണ്‍ ഡോളറിന്റെ മൂല്യനിര്‍ണ്ണയമാണ് പ്രതീക്ഷിക്കുന്നത്. പ്രാഥമിക ഓഹരി വില്‍പ്പനയില്‍ പുതിയതും നിലവിലുള്ളതുമായ ഓഹരികള്‍ ഉള്‍പ്പെടുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം തന്നെ ഐപിഒ നടത്തി വിപണിയില്‍ ലിസ്റ്റ് ചെയ്യാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ടിപിജിയുടെ പിന്തുണയോടെ സ്ഥാപകന്‍ സുപം മഹേശ്വരിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി 2021 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ലാഭത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇ-കൊമേഴ്സ് കമ്പനി 2010ലാണ് ആരംഭിച്ചത്. തുടക്കത്തില്‍ ബേബി ഉല്‍പ്പന്നങ്ങളുടെ റീട്ടെയിലിംഗിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.
Read More » -
NEWS
സാമ്പത്തിക പ്രതിസന്ധി: പ്രവാസികളോട് നാട്ടിലേക്ക് പണമയയ്ക്കാന്‍ അഭ്യര്‍ത്ഥിച്ച് ശ്രീലങ്ക
കൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ വിദേശ വായ്പകളുടെ തിരിച്ചടവ് താല്‍ക്കാലികമായി നിറുത്തി വെച്ചതിന് പിന്നാലെ പ്രവാസികളോട് നാട്ടിലേക്ക് പണമയയ്ക്കാന്‍ അഭ്യര്‍ത്ഥിച്ച് ശ്രീലങ്ക. വളരെ പരിമിതമായ അളവിലുള്ള വിദേശ നാണ്യം മാത്രമേ ഇപ്പോള്‍ ശ്രീലങ്കയുടെ പക്കലുള്ളൂ. ഇത് ധാന്യം, ഇന്ധനം, മരുന്ന് തുടങ്ങിയ അവശ്യ വസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നതിനായി ഉപയോഗിക്കുമെന്നും അതിനാലാണ് വായ്പാ തിരിച്ചടവ് തല്ക്കാലം നിറുത്തുന്നതെന്നും ശ്രീലങ്കന്‍ കേന്ദ്ര ബാങ്ക് ഗവര്‍ണര്‍ പി. നന്ദലാല്‍ വീരസിംഗെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിദേശത്ത് നിന്നും ശ്രീലങ്കന്‍ പൗരന്മാരായ പ്രവാസികള്‍ രാജ്യത്തേക്ക് പണമയയ്ക്കണമെന്ന് ഗവര്‍ണര്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. എന്നാല്‍ ഭരണകൂടത്തിനെതിരായ പ്രതിഷേധം നിലനില്‍ക്കുന്നതിനൊപ്പം 2004ല്‍ സുനാമി ഫണ്ട് തിരിമിറി ഉള്‍പ്പടെയുള്ള സംഭവങ്ങള്‍ മനസിലുള്ളതിനാല്‍ സര്‍ക്കാര്‍ പ്രഖ്യാപനങ്ങളോട് ശ്രീലങ്കന്‍ പൗരന്മാര് സഹകരിക്കാനുള്ള സാധ്യത കുറവാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അന്താരാഷ്ട്ര നാണ്യനിധിയില്‍ നിന്നും വായ്പ അനുവദിച്ച് കിട്ടുന്നത് വരെയാണ് വിദേശ വായ്പാ തിരിച്ചടവ് നിറുത്തി വെക്കുന്നതെന്നും ശ്രീലങ്കന്‍ ധനകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. നിലവിലുള്ള കണക്കുകള്‍ പ്രകാരം…
Read More » -
India
രാജാ രവിവർമ്മയുടെ ‘ദ്രൗപതിയുടെ വസ്ത്രാക്ഷേപം’ വിറ്റത് 21 കോടിക്ക്
ആധുനിക ഇന്ത്യന്‍ ചിത്രകലയുടെ പിതാവെന്നറിയപ്പെടുന്ന ചിത്രകാരന് രാജാരവിവര്‍മ്മ 130 വര്‍ഷം മുന്‍പ് വരച്ച, പ്രശസ്തമായ ‘ദ്രൗപതിയുടെ വസ്ത്രാക്ഷേപം’ പെയിന്റിംഗ് ലേലത്തില്‍ വിറ്റത് ഞെട്ടിക്കുന്ന വിലയ്ക്ക്. ‘മോഡേണ്‍ ഇന്ത്യന്‍ ആര്‍ട്ട്’ എന്ന പേരില്‍ കഴിഞ്ഞ ദിവസം ഒരു പ്രമുഖ സ്ഥാപനം നടത്തിയ ലേലത്തിലാണ്, രവിവര്‍മ്മയുടെ ഐതിഹാസിക ചിത്രങ്ങളിലൊന്നായ ‘ദ്രൗപതിയുടെ വസ്ത്രാക്ഷേപം’ മോഹവിലയായ 21 കോടി രൂപയ്ക്ക് വിറ്റുപോയത്. സ്വകാര്യ വ്യക്തിയുടെ കൈവശമായിരുന്ന ചിത്രത്തിന് 20 കോടി വരെയാണ് സംഘാടകര്‍ പ്രതീക്ഷിച്ചിരുന്ന വില. രാജസദസില്‍ വച്ച് കൗരവരുടെയും പാണ്ഡവരുടെയും മദ്ധ്യത്തില്‍ ദുശാസനന് ദ്രൗപദിയെ വസ്ത്രാക്ഷേപം നടത്താന്‍ ശ്രമിക്കുന്നതിനെ അടിസ്ഥാനമാക്കിയാണ് ചിത്രം വരച്ചിട്ടുള്ളത്. മഹാരാജ് സയാജിറാവു ഗെയ്ക്വാദിന്റെ നിര്‍ദ്ദേശ പ്രകാരം, 1888-’90 കാലഘട്ടത്തില്‍ രവിവര്‍മ്മ വരച്ച 14 ചിത്രങ്ങളിലൊന്നാണിത്. തിരുവനന്തപുരത്തും പിന്നീട് ബറോഡയിൽ സയാജിറാവു ഗെയ്ക്ക് വാദ് പണി കഴിപ്പിച്ച ലക്ഷ്മി വിലാസ് കൊട്ടാരത്തിലും പ്രദർശിപ്പിച്ചിരുന്ന ചിത്രം തുടർന്ന് രവിവർമ ഫൈൻ ആർട്സ് ലിത്തോ ഗ്രാഫിക്സ് പ്രസിൻ്റെ ഒരു ഓഹരി ഉടമയിലേയ്ക്ക് എത്തിച്ചേർന്നു. തുടർന്ന് പുരാവസ്തു…
Read More » -
NEWS
കണികാണുന്നത് വിഷുകിറ്റ്; ഒപ്പം 101 രൂപ കൈനീട്ടവും
കൊച്ചി: വൈപ്പിനിലെ നിർധനരായ 25 കുടുംബങ്ങൾ കുറച്ചു വർഷങ്ങളായി വിഷുനാളിൽ കണികണ്ടുണരുന്നത് ഒരു കിറ്റ് കണ്ടിട്ടാവും.വീട്ടിലേക്ക് അത്യാവശ്യം വേണ്ട പച്ചക്കറികൾക്കൊപ്പം പായസക്കിറ്റും കൈനീട്ടമായി 101രൂപയും അതിലുണ്ടാകും.ആരാണ് ഉമ്മറ വാതിലിൽ അത് കൊണ്ട് വച്ചിട്ട് പോയതെന്നു പോലും വീട്ടുകാര്‍ക്ക് അറിയത്തില്ലായിരുന്നു.പിന്നീട് പല വിഷുക്കാലത്തും ഇത് ആവർത്തിച്ചപ്പോൾ അവർ ആളെ കണ്ട് പിടിച്ചു. യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി നോബല്‍ കുമാറായിരുന്നു ഇതിന് പിന്നില്‍.വിഷുക്കാലത്ത് തന്റെ ജീവിതത്തിലുണ്ടായ ചില മോശം അനുഭവങ്ങള്‍ മറ്റാര്‍ക്കും ഉണ്ടാകരുതെന്ന ആഗ്രഹമാണ് ഈ നീക്കത്തിന്റെ പിന്നിലെന്ന് നോബൽ പറയുന്നു. ഒരു വിഷുവിന്റെ തലേ ദിവസം വീട്ടില്‍ സാധനങ്ങള്‍ ഒന്നുമില്ലായിരുന്നു. കടയിലേക്ക് പോകാന്‍ അമ്മ പറഞ്ഞതുകേട്ട് പോയി. സാധനങ്ങളുടെ ലിസ്റ്റ് കൊടുത്തു ശേഷം കടക്കാരന് കണക്കുകൂട്ടി ഇത്ര രൂപ എന്നു പറഞ്ഞു. കയ്യില്‍ ഇരുന്ന പറ്റ് ബുക്ക് ഞാന്‍ അദ്ദേഹത്തിനു കൊടുത്തപ്പാടെ നേരെ അതെന്റെ മുഖത്തെറിഞ്ഞു. പത്ത് പൈസ തരാതെ ഒരു സാധനം പോലും തരില്ല എന്നും പറഞ്ഞു. ചെറിയ കുട്ടിയായ…
Read More »