KeralaNEWS

നിലമ്പൂരിലെ ഫാസ് ഇൻ്റർനാഷണൽ ഫിറ്റ്നസിൽ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു, ഇൻസ്ട്രക്ടർ അറസ്റ്റിൽ

   നിലമ്പൂര്‍: നിലമ്പൂര്‍ കോടതിപ്പടിയില്‍ പ്രവര്‍ത്തിക്കുന്ന ഫിറ്റ്നെസ് സെന്ററില്‍ വ്യായാമ പരിശീലനത്തിനായി വന്ന യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഫിറ്റ്നെസ് പരിശീലകന്‍ അറസ്റ്റില്‍.
നിലമ്പൂര്‍ ചക്കാലക്കുത്ത് മംഗലശ്ശേരി ആഷിക്(36) ആണ് അറസ്റ്റിലായത്.

നിലമ്പൂര്‍ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. ഭീഷണിപ്പെടുത്തി പണം കൈക്കലാക്കല്‍, ബലാത്സംഗം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്പെക്ടര്‍ വിഷ്ണുവാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യായാമ പരിശീലനം നൽകാൻ സൗകര്യമുള്ള ഫാസ് ഇൻ്റർനാഷണൽ ഫിറ്റ്നസ് സെൻ്ററിലെ പരിശീലകനായ പ്രതി വ്യായാമ പരിശീലനത്തിൻ്റെ മറവിൽ യുവതിയെ നിരന്തരം ഭീക്ഷണിപ്പെടുത്തി പീഡിപ്പിച്ചു എന്നാണ് കേസ്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. കസ്റ്റടിയിൽ ലഭിക്കാനായി പൊലീസ് അപേക്ഷ നൽകിയിട്ടുണ്ട്.

Back to top button
error: