Month: April 2022

  • NEWS

    കൊല്ലത്ത് സ്കൂൾ വാൻ മറിഞ്ഞു;കുട്ടികൾ പരിക്കില്ലാതെ രക്ഷപ്പെട്ടു

    കൊല്ലം: കൊല്ലത്ത് സ്കൂൾ വാൻ മറിഞ്ഞെങ്കിലും കുട്ടികൾ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഏരൂര്‍ അയിലറയില്‍  സര്‍ക്കാര്‍ യുപി സ്കൂളിലെ വിദ്യാര്‍ത്ഥികളുമായി പോയ വാഹനമാണ് മറിഞ്ഞത്.പതിനഞ്ചോളം കുട്ടികളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.ആര്‍ക്കും ഗുരുതര പരിക്കില്ല. കയറ്റം കയറുന്നതിനിടെ പെട്ടെന്ന് നിന്നുപോയ വാഹനം മുന്നോട്ട് എടുക്കാന്‍ ശ്രമിക്കുന്നതിനിടയിൽ വശത്തേക്ക് മറിയുകയായിരുന്നു. നാട്ടുകാരെത്തി വാഹനത്തിന്‍റെ ചില്ലുകള്‍ തകര്‍ത്ത് വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തുകയായിരുന്നു.

    Read More »
  • NEWS

    ആദിവാസി യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിൽ

    വയനാട്: മാനന്തവാടിയില്‍ ആദിവാസി യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കണിയാമ്ബറ്റ കരണിയിലെ പാലക്കല്‍ വീട്ടില്‍ ബിനീഷ് (42) ആണ് അറസ്റ്റിലായത്.  ഭര്‍ത്താവ് മരിച്ച യുവതി സ്വകാര്യ സ്ഥാപനത്തില്‍ ജോലി നോക്കുന്നതിനിടെയാണ് സ്ഥാപനത്തിലെ  ഡ്രൈവറായ ബിനീഷുമായി പരിചയപ്പെടുന്നത്.പിന്നീട് വിവാഹവാഗ്ദാനം നല്‍കി ഗുരുവായൂരിലും തലശ്ശേരിയിലും എത്തിച്ച്‌ ബിനീഷ് തന്നെ പീഡിപ്പിച്ചെന്നാണ് യുവതി നല്‍കിയ പരാതിയിലുള്ളത്.

    Read More »
  • NEWS

    ഇന്ത്യ-നേപ്പാൾ ട്രെയിൻ സർവീസ് നാളെമുതൽ

    ന്യൂഡൽഹി‍:ഇന്ത്യയിൽ  നിന്ന് നേപ്പാളിലേക്കുള്ള  ആദ്യത്തെ ബ്രോഡ് ഗേജ് പാസഞ്ചര്‍ തീവണ്ടി നാളെ (ഏപ്രില്‍ രണ്ടിന്) പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും.35 കിലോമീറ്റ‍ര്‍ ദൂരം നീണ്ടുകിടക്കുന്ന ഈ സര്‍വീസ്  ബിഹാറിലുള്ള ജയനഗറിനെയും നേപ്പാളിലെ കു‍ര്‍ത്തയെയും തമ്മിലാണ് ബന്ധിപ്പിക്കുന്നത്. അഞ്ച് കോച്ചുകളുള്ള ഡെമു തീവണ്ടിയാണ് ആദ്യമായി ഈ റൂട്ടിലൂടെ ഓടിത്തുടങ്ങുക.ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കാന്‍ ഈ റെയില്‍വേ സര്‍വീസ് കമ്മീഷന്‍ ചെയ്യുന്നതിലൂടെ സാധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു.

    Read More »
  • India

    തടാകത്തില്‍ നീന്തുന്നതിനിടെ രണ്ട് കോളജ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

    കുന്താപുരം: രണ്ട് കോളജ് വിദ്യാര്‍ഥികള്‍ ഇവിടെയടുത്ത് മച്ചാട്ടു കലിനജഡ്ഡു തടാകത്തില്‍ നീന്തുന്നതിനിടെ മുങ്ങിമരിച്ചു.  ശങ്കരനാരായണ ജൂനിയര്‍ കോളജിലെ വിദ്യാര്‍ഥികളായ സുമന്ത് മടിവാള(18), ഗണേഷ് (18) എന്നിവരാണ് മരിച്ചത്. ഇരുവരും ഉള്ളൂര്‍ സ്വദേശികളാണ്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. കുന്താപുരം അമാസെബൈല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പരിധിയിലെ മച്ചാട്ടു കലിനജഡ്ഡു തടാകത്തില്‍ നീന്തുന്നതിനിടെയാണ്  വിദ്യാര്‍ഥികള്‍ ഒഴുക്കില്‍ പെട്ടത്. കർണ്ണാടകത്തിലെ ഉഡുപ്പി ജില്ലയിലാണ് കുന്താപുരം എന്ന കടലോര പട്ടണം സ്ഥിതി ചെയ്യുന്നത്. ജില്ലാകേന്ദ്രമായ ഉഡുപ്പിയിൽനിന്ന് കുന്താപുരത്തേയ്ക്ക് 36 കിലോമീറ്റർ ദൂരമുണ്ട്. കുട്ടികൾ ഒഴുക്കിൽ പെട്ടത് കണ്ടുനിന്ന ഒരാളും നാട്ടുകാരും ചേർന്ന് സുമന്തിനെയും ഗണേഷിനെയും രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒഴുക്കില്‍ പെട്ട് നിലയില്ലാക്കയത്തിൽ മുങ്ങി മരിക്കുകയായിരുന്നു ഇരുവരും.

    Read More »
  • NEWS

    കുതിരാനിലെ രണ്ടാമത്തെ തുരങ്ക പാതയും പൂർത്തിയാകുന്നു

    തൃശൂർ:കു​തി​രാ​ൻ പ​ടി​ഞ്ഞാ​റെ തു​ര​ങ്ക​മു​ഖ​ത്തെ പാ​റ​പൊ​ട്ടി​ക്ക​ല്‍ പൂ​ര്‍​ത്തി​യാ​യി. പാ​റ​ക​ള്‍ പൊ​ട്ടി​ച്ചു നീ​ക്കി​യ​ഭാ​ഗം നി​ര​പ്പാ​ക്കു​ന്ന പ​ണി​ക​ളാ​ണ് ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത്.ജ​നു​വ​രി ഏ​ഴി​ന് ആ​രം​ഭി​ച്ച പാ​റ​പൊ​ട്ടി​ക്ക​ല്‍ മൂ​ന്നു മാ​സം കൊ​ണ്ടാ​ണു പൂ​ര്‍​ത്തി​യാ​യ​ത്.​  പാ​റ​പൊ​ട്ടി​ക്ക​ല്‍ പൂ​ര്‍​ത്തി​യാ​യ​തോ​ടെ പ്ര​ധാ​ന​പാ​ത​യു​ടെ പ​ണി​ക​ള്‍ വേ​ഗ​ത​യി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നു ക​ന്പ​നി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.നി​ല​വി​ല്‍ വ​ഴു​ക്കും​പാ​റ​യി​ല്‍ നി​ന്നു​ള്ള ഒ​ന്പ​തു മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ല്‍ പോ​കു​ന്ന പ്ര​ധാ​ന റോ​ഡി​ന്‍റെ പ​ണി​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്. റോ​ഡി​ന്‍റെ പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തു സം​ര​ക്ഷ​ണ ഭി​ത്തി​യു​ടെ നി​ര്‍​മാ​ണ​വും ഇതോടൊപ്പം ന​ട​ക്കു​ന്നുണ്ട്.

    Read More »
  • NEWS

    യുക്രൈൻ -റഷ്യ യുദ്ധത്തിന് കാരണം നരേന്ദ്രമോഡി:മമതാ ബാനർജി

    കൊൽക്കത്ത: നരേന്ദ്രമോദി സര്‍ക്കാരിനെതിരെ വിചിത്രമായ ആരോപണമുന്നയിച്ച തൃണമൂല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ മമത ബാനര്‍ജി.യുക്രെയ്നില്‍ റഷ്യ യുദ്ധം നടത്തുന്നതിന് കാരണം മോദി സര്‍ക്കാരാണെന്നായിരുന്നു മമതയുടെ ആരോപണം. പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തുന്ന മമത ബാനര്‍ജിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. യുക്രെയ്നില്‍ റഷ്യ യുദ്ധം ആരംഭിക്കുന്നതിന് ‘തിരികൊളുത്തുന്നതിന്’ മുമ്ബ് മോദി ചിന്തിക്കേണ്ടതായിരുന്നു. അവിടെ നിന്നും തിരിച്ചെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഇനിയെന്ത് ചെയ്യുമെന്ന് ആലോചിക്കണമായിരുന്നു. അവരെവിടെ പോകും, എങ്ങിനെ പഠിത്തം പൂര്‍ത്തിയാക്കും ഇതില്ലാം യുദ്ധത്തിന് തുടക്കമിട്ട മോദി ചിന്തിക്കണമായിരുന്നു എന്നാണ് മമത പറഞ്ഞത്. ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യവെയായിരുന്നു തൃണമൂല്‍ അദ്ധ്യക്ഷയുടെ അതിവിചിത്രമായ ആരോപണം. അതേസമയം ബിജെപി നേതാവും പശ്ചിമ ബംഗാള്‍ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി ഇതിനെതിരെ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തി.മമത ബാനര്‍ജി നടത്തിയ പരാമര്‍ശങ്ങള്‍ ‘സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത’താണെന്ന് അദ്ദേഹം പറഞ്ഞു. ബംഗാള്‍ മുഖ്യമന്ത്രിയുടെ ആരോപണം പരിധി ലംഘിക്കുന്നതാണ്. നയതന്ത്രപരമായി ഇന്ത്യയ്ക്കെതിരെ ഉപയോഗിക്കാവുന്ന വാക്കുകളാണിതെന്ന് മമതയ്ക്ക് അറിവില്ലാത്തതാണോയെന്നും രാജ്യത്തിന്റെ വിദേശനയത്തെയും അന്താരാഷ്ട്ര ബന്ധങ്ങളെയും പോലും ബാധിച്ചേക്കാവുന്നതാണ്…

    Read More »
  • NEWS

    മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഉടമയാരാണെന്ന് നിശ്ചയിക്കണമെന്ന് ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസ് 

    ഡല്‍ഹി: മുല്ലപെരിയാര്‍ അണക്കെട്ടിന്റെ ഉടമയാരാണെന്ന് നിശ്ചയിക്കണമെന്ന് ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസ് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.എന്നാല്‍ ഉടമസ്ഥാവകാശം സംബന്ധിച്ച അന്യായം തങ്ങളുടെ പരിഗണനയില്‍ ഇല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കമുണ്ടെങ്കില്‍ അത് നിശ്ചയിക്കുന്നതിനുള്ള അന്യായം സര്‍ക്കാരിന് ഫയല്‍ ചെയ്യാവുന്നതാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മുല്ലപെരിയറുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണയ്ക്കവേയാണ് ഡീന്‍ കുര്യാക്കോസിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ മനോജ് ജോര്‍ജ്, സുല്‍ഫിക്കര്‍ അലി പി.എസ് എന്നിവര്‍ അണക്കെട്ടിന്റെ ഉടമയാരാണെന്ന് നിശ്ചയിക്കണെമെന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടത്.

    Read More »
  • NEWS

    പ്രതിപക്ഷ നേതാവിനെതിരെ ഐഎൻടിയുസി പ്രതിഷേധം

    ചങ്ങനാശേരി: കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ല ഐഎന്‍ടിയുസി എന്ന സതീശന്റെ പരാമര്‍ശത്തിനെതിരെ ചങ്ങനാശേരിയിൽ ഐഎൻടിയുസി പ്രതിഷേധം.സംയുക്ത ട്രേഡ് യൂണിയന്‍ നടത്തിയ ദ്വിദിന ദേശീയ പണിമുടക്കിൽ പങ്കെടുത്ത പശ്ചാത്തലത്തിലായിരുന്നു ഐ എന്‍ ടി യു സിയെ തള്ളിക്കൊണ്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്തു വന്നത്.   വി ഡി സതീശന്‍ രാജിവയ്ക്കണമെന്നും ഇവിടെ പ്രതിപക്ഷം വേണ്ടെന്നും പ്രതിഷേധത്തിനിടയിൽ ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസിനു വേണ്ടി പോസ്റ്റര്‍ ഒട്ടിക്കാനും കൊടിപിടിക്കാനും പോകുന്നത് തങ്ങളാണെന്നും നേതാക്കന്‍മാരൊക്കെ കൊടിവെച്ച്‌ കാറില്‍ ചീറിപാഞ്ഞ് പോകാറെയുള്ളുവെന്നും  പ്രതിഷേധക്കാര്‍ പറഞ്ഞു.

    Read More »
  • NEWS

    ന​ഴ്​​സി​നെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി​;  നാ​ല്​ നീ​ന്ത​ല്‍ താ​ര​ങ്ങ​ള്‍ അ​റ​സ്റ്റി​ൽ

    ബംഗ​ളൂ​രു:  ന​ഴ്​​സി​നെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി​യെ​ന്ന പ​രാ​തി​യി​ല്‍ നാ​ല്​ നീ​ന്ത​ല്‍ താ​ര​ങ്ങ​ള്‍ അ​റ​സ്റ്റി​ല്‍.ഡ​ല്‍​ഹി സ്വ​ദേ​ശി​ക​ളാ​യ ര​ജ​ത്​, ശി​വാ​ര​ണ്‍, ദേ​വ്​ സ​രോ​യ്​, യോ​ഗേ​ഷ്​ കു​മാ​ര്‍ എ​ന്നി​വ​രാ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്. ബം​ഗ​ളൂ​രു​വി​ല്‍ നീ​ന്ത​ല്‍ പ​രി​ശീ​ല​ന​ത്തി​ന്​ എ​ത്തി​യ​താ​യി​രു​ന്നു നാ​ലു​പേ​രും. ഇ​തി​നി​ടെ ഡേ​റ്റി​ങ്​ ആ​പ്​ വ​ഴി ര​ജ​ത്​ പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യെ ഡി​ന്ന​റി​ന്​ ക്ഷ​ണി​ച്ചു. ഭ​ക്ഷ​ണ​ശേ​ഷം ഇ​വ​രു​ടെ മു​റി​യി​ലെ​ത്തി​യ​പ്പോ​ള്‍ യു​വ​തി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യെ​ന്നാ​ണ്​ പ​രാ​തി. തു​ട​ര്‍​ന്ന്​ ത​ന്‍റെ സു​ഹൃ​ത്തു​ക്ക​ളെ വി​ളി​ച്ചു​വ​രു​ത്തി​യാ​ണ്​ യു​വ​തി മു​റി​യി​ല്‍​നി​ന്ന്​ ര​ക്ഷ​പ്പെ​ട്ട​തെ​ന്ന്​ പ​രാ​തി​യി​ല്‍ പ​റ​ഞ്ഞു.

    Read More »
  • NEWS

    വാങ്ങാൻ ആരുമില്ല; സ്ഥലം നറുക്കെടുപ്പിന് വച്ച് ദമ്പതികൾ

    തൃശൂര്‍: നാല് വര്‍ഷം തുടര്‍ച്ചയായി ശ്രമിച്ചിട്ടും ഭൂമി വില്‍ക്കാനാകാതെ വന്നതോടെ സ്ഥലം നറുക്കെടുപ്പിന് വച്ച് ദമ്പതികൾ. പുതുക്കാട് കല്ലൂര്‍ നായരങ്ങാടി തുണിയമ്ബ്രാലില്‍ മുജി തോമസും ഭാര്യ ബൈസിയുമാണ് സ്വന്തം സ്ഥലം വിൽക്കാൻ ഇങ്ങനെ വേറിട്ടൊരു മാർഗം സ്വീകരിച്ചിരിക്കുന്നത്. ലക്ഷങ്ങള്‍ വില വരുന്ന തങ്ങളുടെ 68 സെന്റ് സ്ഥലമാണ് ദമ്പതികൾ നറുക്കെടുപ്പിന് വച്ചിരിക്കുന്നത്.ഈ ഭാഗ്യ പരീക്ഷണത്തിന് ചിലവ് ആയിരം രൂപയാണ്.ആയിരം മുടക്കി ഒരു സമ്മാന കൂപ്പണ്‍ എടുക്കുക.നിശ്ചിത ദിവസത്തിന് ശേഷം ഒരാളെ നറുക്കെടുത്ത് അയാള്‍ക്ക് ഈ ഭൂമി നല്‍കും. അങ്ങനെ ഒരു ഭാഗ്യ ശാലിക്ക് തങ്ങളുടെ 68 സെന്റ് സ്ഥലം വെറും ആയിരം രൂപയ്ക്ക് സ്വന്തമാക്കാമെന്നാണ് ഇവര്‍ പറയുന്നത്.   കടബാധ്യതകള്‍ തീര്‍ക്കാനും മകന്റെ പഠനചെലവിനുമായാണ് ഈ ഭൂമി വില്‍ക്കാന്‍ ഇവര്‍ തീരുമാനിച്ചത്.രണ്ട് പ്രളയവും കൊവിഡ് കാലവുമെല്ലാമെത്തിയതോടെ ഭൂമി കച്ചവടം തന്നെ മന്ദഗതിയിലായതാണ് വില്‍പ്പന നടക്കാത്തതിനുള്ള പ്രധാന കാരണം.

    Read More »
Back to top button
error: