NEWS

ഇന്ത്യ-നേപ്പാൾ ട്രെയിൻ സർവീസ് നാളെമുതൽ

ന്യൂഡൽഹി‍:ഇന്ത്യയിൽ  നിന്ന് നേപ്പാളിലേക്കുള്ള  ആദ്യത്തെ ബ്രോഡ് ഗേജ് പാസഞ്ചര്‍ തീവണ്ടി നാളെ (ഏപ്രില്‍ രണ്ടിന്) പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും.35 കിലോമീറ്റ‍ര്‍ ദൂരം നീണ്ടുകിടക്കുന്ന ഈ സര്‍വീസ്  ബിഹാറിലുള്ള ജയനഗറിനെയും നേപ്പാളിലെ കു‍ര്‍ത്തയെയും തമ്മിലാണ് ബന്ധിപ്പിക്കുന്നത്.

അഞ്ച് കോച്ചുകളുള്ള ഡെമു തീവണ്ടിയാണ് ആദ്യമായി ഈ റൂട്ടിലൂടെ ഓടിത്തുടങ്ങുക.ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കാന്‍ ഈ റെയില്‍വേ സര്‍വീസ് കമ്മീഷന്‍ ചെയ്യുന്നതിലൂടെ സാധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു.

Back to top button
error: