ഡല്‍ഹി: മുല്ലപെരിയാര്‍ അണക്കെട്ടിന്റെ ഉടമയാരാണെന്ന് നിശ്ചയിക്കണമെന്ന് ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസ് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.എന്നാല്‍ ഉടമസ്ഥാവകാശം സംബന്ധിച്ച അന്യായം തങ്ങളുടെ പരിഗണനയില്‍ ഇല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കമുണ്ടെങ്കില്‍ അത് നിശ്ചയിക്കുന്നതിനുള്ള അന്യായം സര്‍ക്കാരിന് ഫയല്‍ ചെയ്യാവുന്നതാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
മുല്ലപെരിയറുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണയ്ക്കവേയാണ് ഡീന്‍ കുര്യാക്കോസിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ മനോജ് ജോര്‍ജ്, സുല്‍ഫിക്കര്‍ അലി പി.എസ് എന്നിവര്‍ അണക്കെട്ടിന്റെ ഉടമയാരാണെന്ന് നിശ്ചയിക്കണെമെന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടത്.