NEWS

വാങ്ങാൻ ആരുമില്ല; സ്ഥലം നറുക്കെടുപ്പിന് വച്ച് ദമ്പതികൾ

തൃശൂര്‍: നാല് വര്‍ഷം തുടര്‍ച്ചയായി ശ്രമിച്ചിട്ടും ഭൂമി വില്‍ക്കാനാകാതെ വന്നതോടെ സ്ഥലം നറുക്കെടുപ്പിന് വച്ച് ദമ്പതികൾ. പുതുക്കാട് കല്ലൂര്‍ നായരങ്ങാടി തുണിയമ്ബ്രാലില്‍ മുജി തോമസും ഭാര്യ ബൈസിയുമാണ് സ്വന്തം സ്ഥലം വിൽക്കാൻ ഇങ്ങനെ വേറിട്ടൊരു മാർഗം സ്വീകരിച്ചിരിക്കുന്നത്.

ലക്ഷങ്ങള്‍ വില വരുന്ന തങ്ങളുടെ 68 സെന്റ് സ്ഥലമാണ് ദമ്പതികൾ നറുക്കെടുപ്പിന് വച്ചിരിക്കുന്നത്.ഈ ഭാഗ്യ പരീക്ഷണത്തിന് ചിലവ് ആയിരം രൂപയാണ്.ആയിരം മുടക്കി ഒരു സമ്മാന കൂപ്പണ്‍ എടുക്കുക.നിശ്ചിത ദിവസത്തിന് ശേഷം ഒരാളെ നറുക്കെടുത്ത് അയാള്‍ക്ക് ഈ ഭൂമി നല്‍കും. അങ്ങനെ ഒരു ഭാഗ്യ ശാലിക്ക് തങ്ങളുടെ 68 സെന്റ് സ്ഥലം വെറും ആയിരം രൂപയ്ക്ക് സ്വന്തമാക്കാമെന്നാണ് ഇവര്‍ പറയുന്നത്.

 

കടബാധ്യതകള്‍ തീര്‍ക്കാനും മകന്റെ പഠനചെലവിനുമായാണ് ഈ ഭൂമി വില്‍ക്കാന്‍ ഇവര്‍ തീരുമാനിച്ചത്.രണ്ട് പ്രളയവും കൊവിഡ് കാലവുമെല്ലാമെത്തിയതോടെ ഭൂമി കച്ചവടം തന്നെ മന്ദഗതിയിലായതാണ് വില്‍പ്പന നടക്കാത്തതിനുള്ള പ്രധാന കാരണം.

Back to top button
error: