തൃശൂർ:കുതിരാൻ പടിഞ്ഞാറെ തുരങ്കമുഖത്തെ പാറപൊട്ടിക്കല്‍ പൂര്‍ത്തിയായി. പാറകള്‍ പൊട്ടിച്ചു നീക്കിയഭാഗം നിരപ്പാക്കുന്ന പണികളാണ് ഇപ്പോള്‍ നടക്കുന്നത്.ജനുവരി ഏഴിന് ആരംഭിച്ച പാറപൊട്ടിക്കല്‍ മൂന്നു മാസം കൊണ്ടാണു പൂര്‍ത്തിയായത്.
പാറപൊട്ടിക്കല്‍ പൂര്‍ത്തിയായതോടെ പ്രധാനപാതയുടെ പണികള്‍ വേഗതയില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നു കന്പനി അധികൃതര്‍ അറിയിച്ചു.നിലവില്‍ വഴുക്കുംപാറയില്‍ നിന്നുള്ള ഒന്‍പതു മീറ്റര്‍ ഉയരത്തില്‍ പോകുന്ന പ്രധാന റോഡിന്റെ പണികള്‍ പുരോഗമിക്കുന്നുണ്ട്. റോഡിന്റെ പടിഞ്ഞാറ് ഭാഗത്തു സംരക്ഷണ ഭിത്തിയുടെ നിര്‍മാണവും ഇതോടൊപ്പം നടക്കുന്നുണ്ട്.