Month: April 2022
-
NEWS
മദ്യത്തിന്റെ മണമുണ്ടെന്ന് കരുതി ഒരാൾ മദ്യപിച്ചെന്ന് പറയാനാവില്ല: ഹൈക്കോടതി
കൊച്ചി : മദ്യത്തിന്‍റെ മണം ഉണ്ടെന്നതുകൊണ്ട് ഒരാള്‍ മദ്യപിച്ചെന്ന് പറയാനാവില്ലെന്ന് ഹൈക്കോടതി. മറ്റുള്ളവര്‍ക്ക് ശല്യമുണ്ടാകാതെ സ്വകാര്യസ്ഥലത്ത് മദ്യപിക്കുന്നത് കുറ്റകരമല്ലെന്നും പൊലീസ് രജിസ്റ്റര്‍ ചെയ്‌ത കേസ് റദ്ദാക്കി, കോടതി പറഞ്ഞു. ജസ്റ്റിസ് സോഫി തോമസാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. മദ്യത്തിന്‍റെ മണമുണ്ടെന്ന കാരണത്താല്‍ ഒരാള്‍ മദ്യപിച്ചിട്ടുണ്ടെന്ന് വിലയിരുത്താനാവില്ലെന്നും ജസ്റ്റിസ് സോഫി തോമസ് വിലയിരുത്തി. ലഹരിയില്‍ ആത്മനിയന്ത്രണം നഷ്ടപ്പെട്ട് പൊതുവിടത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കുമ്പോള്‍ മാത്രമാണ് ഈ വകുപ്പ് ബാധകമാണെന്നും കോടതി പറഞ്ഞു. അനധികൃത മണൽ വാരൽ കേസിലെ പ്രതികളെ തിരിച്ചറിയാൻ വില്ലേജ് ഓഫീസറെ വിളിച്ചു വരുത്തിയപ്പോൾ അദ്ദേഹത്തിന് പ്രതികളെ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല.തുടർന്ന് അദേഹം മദ്യലഹരിയിൽ ആയിരുന്നു എന്നായിരുന്നു പോലീസിന്റെ റിപ്പോർട്ട്.എങ്ങനെ മനസ്സിലായെന്ന കോടതിയുടെ ചോദ്യത്തിന് അദ്ദേഹത്തെ മദ്യം മണത്തിരുന്നു എന്നായിരുന്നു പോലീസിന്റെ മറുപടി.2013- ലായിരുന്നു കേസിനാസ്പദമായ സംഭവം.ഇതേത്തുടർന്ന് വില്ലേജ് ഓഫീസറെ അന്ന് സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു.തുടർന്ന് വില്ലേജ് ഓഫീസർ കോടതിയെ സമീപിക്കുകയായിരുന്നു.
Read More » -
NEWS
സ്കൂൾ കുട്ടികളിൽ ലഹരി ഉപയോഗം വർധിക്കുന്നു; ഈ ഏഴ് ജില്ലകളിൽ ഏറ്റവും കൂടുതൽ
സംസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരി ഗുളികകളുടെ ഉപയോഗം വർദ്ധിക്കുന്നതായി കണ്ടെത്തി.തമിഴ്നാട്ടില്‍ നിന്നാണ് ഈ ഗുളികകള്‍ ഏറെയും എത്തിക്കുന്നതെന്ന് പിടിയിലായ ഒരു വിദ്യാര്‍ത്ഥി പറഞ്ഞു.ഇതേത്തുടർന്ന് സംസ്ഥാനത്തെ ഏഴ് ജില്ലകള്‍ പ്രത്യേക നിരീക്ഷണത്തിലാണെന്ന് ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം അറിയിച്ചു. മാനസിക പ്രശ്നങ്ങള്‍ക്ക് ഉള്‍പ്പെടെ ഉപയോഗിക്കുന്ന മരുന്നുകളാണ് ഇങ്ങനെ വിദ്യാര്‍ത്ഥികള്‍ ലഹരിക്കായി ഉപയോഗിക്കുന്നത്.തമിഴ് നാട്ടിലെ തൂത്തുക്കുടിയില്‍ നിന്നാണ് അധികവും ഗുളികകള്‍ കേരളത്തിലേക്ക് എത്തിക്കുന്നത്.തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, കൊല്ലം, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം ഇതിനായി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം ഡോക്ടറുടെ കുറിപ്പില്ലാതെ അനധികൃതമായി ഗുളികകൾ വില്പന നടത്തിയതിന് ആറുമാസത്തിനിടെ സംസ്ഥാനത്തെ 72 മെഡിക്കല്‍ സ്റ്റോറുകളുടെ ലൈസന്‍സ് റദ്ദാക്കിയിട്ടുണ്ട്.
Read More » -
NEWS
നടൻ ജഗദീഷിന്റെ ഭാര്യ അന്തരിച്ചു
തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ ഫൊറൻസിക് വിഭാഗം മുൻ മേധാവി ഡോ. പി.രമ (61) അന്തരിച്ചു. നടൻ ജഗദീഷിന്റെ ഭാര്യയാണ്. സംസ്ക്കാരം വൈകീട്ട് നാലിനു തൈക്കാട് ശാന്തി കവാടത്തിൽ. മക്കള്‍: രമ്യ, സൗമ്യ
Read More » -
India
പുതിയ സാമ്പത്തിക വർഷമായ ഇന്ന് മുതൽ നികുതി ഭാരം കൂടും
പുതിയ സാമ്പത്തിക വർഷമായ ഇന്ന് മുതൽ നികുതി ഭാരം കൂടും. അടിസ്ഥാന ഭൂനികുതിയിൽ വരുന്നത് ഇരട്ടിയിലേറെ വർധനയാണ്. ഇതിലൂടെ ഏകദേശം 80 കോടി രൂപയുടെ അധികവരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഭൂമിയുടെ ന്യായവിലയില്‍ 10 ശതമാനം വര്‍ധന നടപ്പാക്കും. 200കോടിയുടെ അധികവരുമാനമാണ് പ്രതീക്ഷിക്കുന്നത്. ഭൂരേഖകള്‍ കൈകാര്യം ചെയ്യുന്നതിലെ കേന്ദ്ര ഘടകമായ അടിസ്ഥാന ഭൂനികുതി പരിഷ്കരിക്കും. ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും 40.47 ആറിന് മുകളില്‍ പുതിയ സ്ലാബ് ഏര്‍പ്പെടുത്തി അടിസ്ഥാന ഭൂനികുതി പരിഷ്കരിക്കും. 339 കോടി രൂപ ചിലവില്‍ ഡിജിറ്റല്‍ ഭൂസര്‍വ്വേ പദ്ധതി ഉള്‍പ്പടെ അത്യാധുനിക സാങ്കേതിക മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനുള്ള പദ്ധതികളും ഒന്നാംഘട്ടമായി സര്‍ക്കാര്‍ നടപ്പിലാക്കി വരികയാണ്. ഭൂമിയുടെ ന്യായവില പല പ്രദേശങ്ങളിലും നിലവിലുള്ള വിപണിമൂല്യവുമായി പൊരുത്തപ്പെടുന്നില്ല. ദേശീയപാത വികസനം, മെട്രോ റെയില്‍ പദ്ധതി, കോര്‍ റോഡ് ശൃംഖല വിപുലീകരണം തുടങ്ങിയ ബഹുത്തായ അടിസ്ഥാന സൗകര്യ പദ്ധതികള്‍ സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. ഇതിന്‍റെ ഫലമായി സമീപപ്രദേശങ്ങളില്‍ വിപണിമൂല്യം പലമടങ്ങ് വര്‍ധിച്ചു. എല്ലാ വിഭാഗങ്ങളിലും നിലവിലുള്ള ന്യായവിലയില്‍…
Read More » -
Kerala
ആരതീ അഭിമാനിക്കുന്നു, പീഡനത്തിനും അപമാനത്തിനും എതിരെ കരുത്തോടെ പോരാടിയതിന്. ബസില്‍ വെച്ച് ഉപദ്രവിച്ച പ്രതിയെ ഓടിച്ചിട്ട് പിടിച്ച് പൊലീസിൽ ഏല്പിച്ച 21കാരി സമൂഹത്തിന് മാതൃക
കാഞ്ഞങ്ങാട്: ആരതി ഒരു മാതൃകയാണ്. ചെറുത്തുനില്‍പ്പിന്റെയും പോരാട്ടത്തിന്റെയും മാതൃക. കരിവെള്ളൂര്‍ കുതിരുമ്മലെ പി. തമ്പാന്‍ പണിക്കരുടെയും ടി. പ്രീതയുടെയും മകള്‍ പി.ടി ആരതിയാണ് യാത്രയ്ക്കിടെ ബസ്സില്‍വെച്ച് തന്നെ ഉപദ്രവിച്ച പ്രതിയെ ഓടിച്ച് പിടിച്ച് പോലീസിൽ ഏല്പിച്ചത്. കഴിഞ്ഞ ദിവസം കരിവെള്ളൂരില്‍നിന്ന് കാഞ്ഞങ്ങാട്ടേക്ക് കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്ര ചെയ്യുമ്പോഴാണ് സംഭവം. പി.എസ്.സി കോച്ചിങ് സെന്ററിൽ പോവുകയായിരുന്നു 21കാരിയായ ആരതി. സ്വകാര്യ ബസ് പണിമുടക്കായതിനാല്‍ ബസ്സില്‍ നല്ല തിരക്കായിരുന്നു. നീലേശ്വരത്ത് വെച്ചാണ് ഷര്‍ട്ടും ലുങ്കിയും ധരിച്ച ഒരാള്‍ ആരതിയെ ശല്യം ചെയ്യാന്‍ തുടങ്ങിയത്. യുവതി പല തവണ അയാളോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രതി ഉപദ്രവം തുടരുകയായിരുന്നു. ബസിലെ മറ്റ് യാത്രക്കാര്‍ ആരും പ്രതികരിച്ചില്ല. ഉപദ്രവം തുടര്‍ന്നതോടെ പിങ്ക്‌പോലീസിനെ വിളിക്കാനായി ബാഗില്‍നിന്ന് ഫോണെടുത്തു. അപ്പോഴേക്കും ബസ് കാഞ്ഞങ്ങാട്ടെത്തിയിരുന്നു. ഇതിനിടയില്‍ അയാള്‍ ബസ്സില്‍നിന്ന് ഇറങ്ങിയോടി. എന്തുവന്നാലും വിടില്ലെന്നുറച്ച് ആരതിയും പിന്നാലെ പാഞ്ഞു. കാഞ്ഞങ്ങാട് ടൗണിലൂടെ നൂറുമീറ്ററോളം പിറകെ ഓടി. ഒടുവില്‍ ഒരു ലോട്ടറി സ്റ്റാളില്‍…
Read More » -
Business
സിഎന്‍ജി നിരക്കും ടോള്‍ നിരക്കും കൂട്ടി
പുതിയ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ദിവസം തന്നെ സിഎന്‍ജി നിരക്കും ടോള്‍ നിരക്കും കൂടി. സംസ്ഥാനത്ത് ഒരു കിലോ സിഎന്‍ജിക്ക് എട്ടുരൂപയാണ് കൂടിയത്. കൊച്ചിയില്‍ ഒരു കിലോ സിഎന്‍ജിക്ക് 80 രൂപയാണ് പുതുക്കിയ വില. മറ്റു ജില്ലകളില്‍ ഇത് 83 രൂപ വരെയാകും. വിവിധ റോഡുകളിലെ ടോള്‍ നിരക്ക് 10 ശതമാനം കൂടി. കാറുകള്‍ക്ക് 10 രൂപ മുതല്‍ വലിയ വാഹനങ്ങള്‍ക്ക് 65 രൂപ വരെ വര്‍ധന. ഒരു മാസത്തേക്ക് എടുക്കുന്ന പാസ് നിരക്കിലും വര്‍ധനയുണ്ട്.
Read More » -
LIFE
ചാമ്പിക്കോ.. ഭീഷ്മ സ്റ്റൈലിൽ മന്ത്രി വി ശിവൻകുട്ടി
അമൽ നീരദ് സംവിധാനം ചെയ്ത ഭീഷ്മപർവം സിനിമയിൽ നായകനായ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫോട്ടോഷൂട്ട് സീനും ബിജിഎമ്മും മാസ് ഹിറ്റാണ്. ആ സീനിനെ അനുകരിച്ച് മലയാളികളുടെ നിരവധി വീഡിയോകൾ വന്നു. ട്രെൻഡിനൊപ്പം സഞ്ചരിക്കുകയാണ് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടിയും. ഭീഷ്മ ശൈലിയിൽ ഫോട്ടോഷൂട്ട് ഫേസ്ബുക്കിൽ ഷെയർ ചെയ്തതാണ് മന്ത്രി ട്രെൻഡിനൊപ്പം സഞ്ചരിച്ചത്. “ട്രെൻഡിനൊപ്പം.. ചാമ്പിക്കോ..’ എന്ന ക്യാപ്ഷനോടെയാണ് മന്ത്രി ഫേസ്ബുക്കിൽ വീഡിയോ ഷെയർ ചെയ്തത്. വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക നേരത്തെ സിപിഎം നേതാവ് പി ജയരാജന്റെ ഭീഷ്മ സ്റ്റൈലും വൈറലായിരുന്നു.
Read More » -
India
പാൻ കാർഡ് ആധാർ നമ്പറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ ഇനി കീശ കാലി..
പാൻ കാർഡ് ആധാർ നമ്പറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി നീട്ടി. 2023 മാർച്ച് 31 വരെയാണ് സമയം നീട്ടിയത്.ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡുകൾ ഈ വർഷം ബ്ലോക്ക് ചെയ്യില്ല. ഇന്നു മുതൽ ആധാറും പാൻ കാർഡും ബന്ധിപ്പിക്കുന്നവർ പ്രത്യേക ഫീസ് നൽകേണ്ടി വരും. പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിന് നേരത്തേ പ്രഖ്യാപിച്ചിരുന്ന അവസാന തീയതി വ്യാഴാഴ്ചയായിരുന്നു. ഒരു വർഷത്തേക്കുകൂടി നിശ്ചിത ഫീസോടു കൂടി സമയപരിധി നീട്ടിയതായി സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് അറിയിച്ചു .അടുത്ത ജൂണ്‍ 30 വരെ 500 രൂപയും, അതിന് ശേഷം 1000 രൂപയുമാണ് ഫീസ്.വർദ്ധിച്ച ഫീസിനെതിരെ കടുത്ത പ്രതിഷേധം ആണ് ഉയരുന്നത്. കേന്ദ്ര സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നാണ് ആക്ഷേപം ഉയരുന്നത്.
Read More » -
Business
മഞ്ജു വാര്യരുടെ യാത്ര ഇനി ഇലക്ട്രിക് മിനി കൂപ്പറിൽ
പ്രശസ്ത ചലച്ചിത്ര താരം മഞ്ജു വാര്യർ പുതിയ ഇലക്ട്രിക് മിനി കൂപ്പർ കാർ സ്വന്തമാക്കി.പരിസര മലിനീകരണം ഒട്ടുമില്ലാത്ത ഈ കാർ പ്രകൃതി സംരക്ഷണത്തിന് നല്ലൊരു മാതൃക കൂടിയാണെന്ന് കാറിന്റെ താക്കോൽ ഏറ്റുവാങ്ങി താരം പ്രതികരിച്ചു
Read More » -
Kerala
പാലാ നഗരസഭയിലെ കോൺഗ്രസ് കൗൺസിലർമാർക്കെതിരെ നടപടിക്കൊരുങ്ങി കോട്ടയം ഡിസിസി
പാലാ നഗരസഭയിലെ കോൺഗ്രസ് കൗൺസിലർമാർക്കെതിരെ നടപടിക്കൊരുങ്ങി കോട്ടയം ഡിസിസി. കെ റെയിൽ സമരം കത്തിനിൽക്കെ സിപിഎം കൗൺസിലർമാർക്കൊപ്പമാണ് കോൺഗ്രസ് അംഗങ്ങൾ ഉല്ലാസയാത്ര പോയത്. ഇത് കോൺഗ്രസ്സ് നേതൃത്വത്തിൽ വലിയ വിവാദങ്ങൾക്ക് വഴി വെച്ചു.ഇത്തരം പ്രവർത്തി അംഗീകരിക്കാൻ കഴിയില്ലെന്നും സിപിഎം ക്രൂരതയെ നേരിടുന്ന സാധാരണ പ്രവർത്തകരുടെ വികാരത്തെ പാലായിലെ കൗൺസിലർമാർ വ്രണപ്പെടുത്തിയെന്നും ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷ് പറഞ്ഞു. കഴിഞ്ഞമാസം 20നായിരുന്നു എൽഡിഎഫ് ഭരിക്കുന്ന പാലാ നഗരസഭയിലെ കൗൺസിലർമാരുടെ ഉല്ലാസയാത്ര. സിപിഎം, കോൺഗ്രസ്, ജോസഫ് വിഭാഗം അംഗങ്ങളാണ് ഞായറാഴ്ച വാഗമൺ ഭാഗത്ത് വിനോദ യാത്ര നടത്തിയത്. എന്നാല്‍ മാണിവിഭാഗം വിട്ടുനിൽക്കുകയും ചെയ്തു. കെ റെയിൽ സമരത്തിൽ സിപിഎം കോൺഗ്രസ് നേർക്കുനേർ പോരാട്ടത്തിനിടെയുള്ള ഉല്ലാസത്തെ ഗൗരവമായി കാണുകയാണ് ഡിസിസി. സിപിഎം പാർട്ടി കോൺഗ്രസ് വേദിയിൽ നിന്ന് തരൂരിനേയും കെ.വി.തോമസിനേയും കോൺഗ്രസ് വിലക്കിയ പശ്ചാത്തലത്തിൽ കൂടിയാണ് കോട്ടയം ഡിസിസി വടിയെടുക്കുന്നത്. അംഗീകരിക്കാൻ കഴിയാത്ത പ്രവർത്തിയെന്നും വിശദീകരണം ചോദിക്കുമെന്നും നാട്ടകം സുരേഷ് പറഞ്ഞു
Read More »