NEWS

കൊല്ലത്ത് സ്കൂൾ വാൻ മറിഞ്ഞു;കുട്ടികൾ പരിക്കില്ലാതെ രക്ഷപ്പെട്ടു

കൊല്ലം: കൊല്ലത്ത് സ്കൂൾ വാൻ മറിഞ്ഞെങ്കിലും കുട്ടികൾ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഏരൂര്‍ അയിലറയില്‍  സര്‍ക്കാര്‍ യുപി സ്കൂളിലെ വിദ്യാര്‍ത്ഥികളുമായി പോയ വാഹനമാണ് മറിഞ്ഞത്.പതിനഞ്ചോളം കുട്ടികളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.ആര്‍ക്കും ഗുരുതര പരിക്കില്ല.

കയറ്റം കയറുന്നതിനിടെ പെട്ടെന്ന് നിന്നുപോയ വാഹനം മുന്നോട്ട് എടുക്കാന്‍ ശ്രമിക്കുന്നതിനിടയിൽ വശത്തേക്ക് മറിയുകയായിരുന്നു. നാട്ടുകാരെത്തി വാഹനത്തിന്‍റെ ചില്ലുകള്‍ തകര്‍ത്ത് വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തുകയായിരുന്നു.

Back to top button
error: