Month: April 2022

  • Kerala

    “ഐ ബോയികോട്ട് ” നൃത്തപരിപാടിയില്‍ നിന്ന് പിന്മാറി നര്‍ത്തകി; മന്‍സിയ്ക്ക് പിന്തുണ

    മതത്തിന്റെ പേരില്‍ നൃത്ത പരിപാടിയില്‍ വിലക്ക് നേരിട്ട മന്‍സിയ്ക്ക് പിന്തുണയുമായി നർത്തകി അഞ്ജു അരവിന്ദ്. കൂടല്‍മാണിക്യം നൃത്തോത്സവത്തില്‍ മുന്‍ക്കൂട്ടി നിശ്ചയിച്ച തന്റെ നൃത്ത പരിപാടിയില്‍ നിന്ന് പിന്മാറി നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് അഞ്ജു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് പിന്മാറ്റം അഞ്ജു പ്രഖ്യാപിച്ചത്. ഒരു കലാകാരി എന്ന നിലയില്‍ കലയ്ക്ക് ജാതിയും മതവുമില്ലെന്ന് ബോധ്യമുണ്ട്, അതിനാല്‍ ഹിന്ദുവാണെന്ന് എഴുതി സമ്മതിച്ച ആ വേദിയില്‍ നൃത്തം അവതരിപ്പിക്കാന്‍ സാധിക്കില്ലെന്നും അഞ്ജു പറയുന്നു. പരിപാടിയില്‍ അഞ്ജുവിന്റെ ഭരതനാട്യവും ഉള്‍പ്പെടുത്തിയിരുന്നു. കൂടല്‍മാണിക്യം കമ്മിറ്റിയുടെ നിബന്ധനകളില്‍ പറയുന്ന പോലെ അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്ന് നിയമം നിലനില്‍ക്കെ അപേക്ഷ പരിഗണിച്ച് നോട്ടീസ് അടിച്ചിറക്കിയ ശേഷം ഒഴിവാക്കിയ രീതിയോട് യോജിക്കാനാവില്ലെന്നും അഞ്ജു കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു. അ‍ഞ്ജുവിൻരെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം… And….. Yes, I have decided not to perform at the Koodalmanikyam dance festival which was scheduled for the 21st of April. ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് എത്താന്‍…

    Read More »
  • Kerala

    ഭൂമിയിടപാട്: ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന കര്‍ദിനാളിന്റെ ആവശ്യം നിരാകരിച്ച് സുപ്രീംകോടതി

    ന്യൂഡല്‍ഹി: സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാടില്‍ കൈമാറിയത് സര്‍ക്കാര്‍ ഭൂമിയാണോയെന്ന് അന്വേഷിക്കാന്‍ നിര്‍ദേശിച്ച ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കാക്കനാട് ഫസ്റ്റ് ക്‌ളാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള കേസുകളുടെ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. അതെസമയം ഹൈക്കോടതി ഉത്തരവിന് എതിരെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പടെയുള്ള എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കൈമാറ്റം ചെയ്തത് സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയാണെന്ന ആരോപണം പരാതിക്കാര്‍ക്ക് പോലും ഇല്ലെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ സിദ്ധാര്‍ഥ് ലൂതറ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. കര്‍ദിനാളിന് എഴുപത് വയസ് കഴിഞ്ഞു. അന്വേഷണം സ്റ്റേ ചെയ്തില്ലെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്തേക്കുമെന്ന് അഭിഭാഷകന്‍ ആശങ്ക പ്രകടിപ്പിച്ചു. എന്നാല്‍ ഹൈക്കോടതി ഉത്തരവ് കഴിഞ്ഞ ഓഗസ്റ്റിലാണ് ഉണ്ടായതെന്നും കര്‍ദിനാള്‍ അപ്പീല്‍ ഫയല്‍ ചെയ്തത്…

    Read More »
  • Kerala

    കെ-റെയില്‍ കല്ലിട്ട ഭൂമി: പണയമാക്കാനാകില്ലെന്ന് കോണ്‍ഗ്രസ് നിയന്ത്രിക്കുന്ന സഹകരണ ബാങ്കുകള്‍

    തിരുവനന്തപുരം: കെ-റെയില്‍ അടയാളക്കല്ലിട്ട ഭൂമി പണയമാക്കാനാകില്ലെന്ന് കോണ്‍ഗ്രസ് നിയന്ത്രിക്കുന്ന സഹകരണ ബാങ്കുകള്‍. നിലവില്‍ പണയമായ ഭൂമിയില്‍ കല്ലിടുന്നത് പ്രശ്നമല്ല. പ്രതിസന്ധി ഒഴിവാക്കാന്‍ ഉത്തരവിറക്കണമെന്ന് സഹകരണ ജനാധിപത്യ വേദി ആവശ്യപ്പെട്ടു. ഇത് എല്ലാ സഹകരണ ബാങ്കുകളുടെയും പ്രശ്നമാണെന്ന് സഹകരണ ജനാധിപത്യ വേദി ചെയര്‍മാന്‍ കരകുളം കൃഷ്ണപിള്ള് പറഞ്ഞു. കെ-റെയില്‍ എന്ന് രേഖപ്പെടുത്തിയ കല്ലിട്ട ഭൂമി ഒരു പ്രത്യേക ആവശ്യത്തിനായി ഏറ്റെടുക്കാന്‍ പോകുന്ന ഭൂമിയാണ് എന്നുള്ള കാര്യം വ്യക്തമാണ്. ഈ ഭൂമി അടുത്ത ഘട്ടത്തില്‍ സര്‍ക്കാര്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന കാര്യം വായ്പ നല്‍കുന്ന സംഘങ്ങള്‍ക്ക് അറിയാന്‍ കഴിയില്ല. വായ്പ കൊടുക്കുന്ന സംഘങ്ങള്‍ക്ക് അത് ഈടാക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാകുമ്പോള്‍ അത് ബാധ്യതയായി മാറും. അതുകൊണ്ടുതന്നെ അത്തരമൊരു റിസ്‌ക് എടുക്കാന്‍ സഹകരണ സംഘങ്ങള്‍ക്ക് സാധിക്കില്ല. കല്ലിട്ടതുകൊണ്ട് ഈ വസ്തുവിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചോ ക്രയവിക്രയം സംബന്ധിച്ചോ ഒരു തടസവുമില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയാല്‍ ഈ പ്രശ്നങ്ങള്‍ പരിഹരിക്കാനാവും. കേരളത്തിലെ പ്രതിപക്ഷ-ഭരണപക്ഷ പാര്‍ട്ടികള്‍ നിയന്ത്രിക്കുന്ന ഒരു സഹകരണ ബാങ്കിനും…

    Read More »
  • Kerala

    സിപിഎം പി.ബി: എസ്ആര്‍പിയുടെ ഒഴിവിലേക്ക് എ.വിജയരാഘവനു സാധ്യത

    തിരുവനന്തപുരം: സിപിഎം പൊളിറ്റ് ബ്യൂറോയില്‍നിന്ന് എസ്.രാമചന്ദ്രന്‍പിള്ള (എസ്ആര്‍പി) ഒഴിയുമ്പോള്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവനു സാധ്യത. മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, എം.എ.ബേബി, എസ്.രാമചന്ദ്രന്‍പിള്ള എന്നിവരാണ് നിലവിലെ പിബി അംഗങ്ങള്‍. 75 വയസ്സ് എന്ന മാനദണ്ഡം ബാധകമാക്കിയതോടെയാണ് കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ എസ്ആര്‍പി ഒഴിയുന്നത്. പിണറായി വിജയന് 75 വയസ്സ് പിന്നിട്ടെങ്കിലും പിബിയില്‍ തുടരും. കോടിയേരി ബാലകൃഷ്ണനും എം.എ.ബേബിയും പിബിയിലുണ്ടാകും. സൂര്യകാന്ത് മിശ്രയും ബിമന്‍ ബസുവും പിബിയില്‍നിന്ന് ഒഴിയും. എ.വിജയരാഘവന്‍ പിബിയിലെത്തിയാല്‍ എല്‍ഡിഎഫിനു പുതിയ കണ്‍വീനറുണ്ടായേക്കും. എ.കെ.ബാലനെയോ ഇ.പി.ജയരാജനെയോ പരിഗണിച്ചേക്കാം. കേന്ദ്ര കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാക്കളുള്‍പ്പെടെ 18 പേരാണ് കേരളത്തില്‍നിന്നുള്ളത്. പാലോളി മുഹമ്മദ് കുട്ടിയും വി.എസ്.അച്യുതാനന്ദനുമാണ് പ്രത്യേക ക്ഷണിതാക്കള്‍. പാര്‍ട്ടി രൂപീകരണത്തിന് നേതൃത്വം നല്‍കിയ നേതാവെന്ന നിലയില്‍ വി.എസ്.അച്യുതാനന്ദനെ ക്ഷണിതാവായി നിലനിര്‍ത്തിയേക്കും. സംസ്ഥാന കമ്മിറ്റിയിലും വിഎസിനെ ക്ഷണിതാവായി നിലനിര്‍ത്തിയിരുന്നു. പാലോളി സ്ഥാനമൊഴിയും. എസ്.രാമചന്ദ്രന്‍ പിള്ള കേന്ദ്ര കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവായേക്കും. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി.കരുണാകരന്‍, വൈക്കം…

    Read More »
  • NEWS

    ഇന്ത്യയിൽ വിഡ്ഡി ദിനമില്ല;അച്ഛേ ദിന്‍ മാത്രം:ശശി തരൂർ എംപി

    ലോക വിഡ്ഢി ദിനത്തിൽ ബിജെപിയെ ട്രോളി ശശി തരൂര്‍ എംപി.ഏപ്രില്‍ ഫൂള്‍ എന്നത് പാശ്ചാത്യ ആശയമാണെന്നും ഇന്ത്യയില്‍ ഇങ്ങനെയൊരു ​ദിനമില്ലെന്നും പകരം ഇന്ത്യക്കാര്‍ അന്ന് അച്ഛേ ദിന്‍ ആയാണ് ആഘോഷിക്കുന്നതെന്നുമായിരുന്നു ശശി തരൂരിന്റെ ട്രോള്‍. രാജ്യത്തെ ഇന്ധന വില വര്‍ധനയുള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ബിജെപി സര്‍ക്കാരിന്റെ മുദ്രാവാക്യമായ അച്ഛേ ദിന്നിനെ ശശി തരൂര്‍ കളിയാക്കിയത്.

    Read More »
  • NEWS

    ബിരിയാണി കഴിച്ചാല്‍ കുട്ടികളുണ്ടാവില്ലെന്ന് ഹിന്ദുത്വ സംഘടനകൾ;ഉള്ളിക്കറി കഴിച്ചാൽ മതിയോന്ന് മന്ത്രി വി ശിവന്‍കുട്ടി

    ബിരിയാണി കഴിച്ചാല്‍ കുട്ടികളുണ്ടാവില്ലെന്ന ഹിന്ദുത്വ സംഘനകളുടെ പ്രചാരണത്തിന് ചുട്ട മറുപടിയുമായി മന്ത്രി വി ശിവന്‍കുട്ടി.പകരം ഉള്ളിക്കറി കഴിച്ചാൽ മതിയോന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.തമിഴ്‌നാട്ടിലെ മുസ്‌ലിം വ്യാപാര സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകള്‍ നടത്തുന്ന വ്യാജ പ്രചാരണത്തിന് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി മറുപടി നല്‍കിയിരിക്കുന്നത്. ബിരിയാണിയില്‍ വന്ധ്യതയ്ക്ക് കാരണമാകുന്ന ഗുളികകള്‍ ചേര്‍ക്കുന്നു എന്ന പ്രചാരണമാണ് വ്യാപകമായി നടക്കുന്നത്. ഹിന്ദുക്കളെ വന്ധ്യംകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം കടകള്‍ പ്രവര്‍ത്തിക്കുന്നത് എന്നാണ് പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നവര്‍ ആരോപിക്കുന്നത്. രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും കഴിഞ്ഞ വര്‍ഷം സമാന രീതിയില്‍ പ്രചാരണം നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും കുറിപ്പുകളും ബിരിയാണി ജിഹാദ് ഇന്‍ കോയമ്ബത്തൂര്‍ എന്ന പേരിലെ ഫേസ്ബുക്ക് അക്കൗണ്ടില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.പിന്നാലെ വ്യാജ വാര്‍ത്തകള്‍ പങ്കുവയ്ക്കരുത് എന്നാവശ്യപ്പെട്ട് കോയമ്ബത്തൂര്‍ സിറ്റി പൊലീസ് പ്രസ്താവനയിറക്കുകയും ചെയ്തിരുന്നു.

    Read More »
  • NEWS

    പഴയ വാഹനങ്ങൾക്ക് ഇന്ന് മുതൽ പിടിവീഴും

    ഡല്‍ഹി: പഴയ വാഹനങ്ങള്‍ സ്ക്രാപ്പ് ചെയ്യാനുള്ള നിയമം രാജ്യത്ത് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.ആക്സിഡന്റുകളും മലിനീകരണവും കുറയ്ക്കുക എന്നതാണ് പ്രധാനമായും ഈ നിയമം കൊണ്ട് ഉദ്ദേശിക്കുന്നത്. വാഹനം സ്ക്രാപ്പ് ചെയ്യാനുള്ള നിയമപ്രകാരം, രജിസ്റ്റര്‍ ചെയ്തതിനു ശേഷം 15 വര്‍ഷം പിന്നിട്ടു കഴിഞ്ഞാല്‍ വാഹനം സ്ക്രാപ്പ് ചെയ്യാവുന്നതാണ്. ഡല്‍ഹി പോലെയുള്ള കൂടിയ മലിനീകരണമുള്ള നഗരത്തില്‍, പെട്രോള്‍ വണ്ടികള്‍ 15  വര്‍ഷവും ഡീസല്‍ വണ്ടികള്‍ 10 വര്‍ഷം കഴിഞ്ഞാല്‍ രജിസ്ട്രേഷന്‍ റദ്ദാക്കപ്പെടും. പിന്നീട് അവ സ്ക്രാപ്പ് ചെയ്യണം.   ഉയര്‍ന്ന മലിനീകരണം മൂലം, ഡല്‍ഹിയില്‍ പഴയ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പുതുക്കി നല്‍കില്ല. എന്നാല്‍, രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ ഇത് റീരജിസ്റ്റര്‍ ചെയ്യാന്‍ നിങ്ങള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. വാഹനം കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിക്കുന്നെങ്കില്‍ നിങ്ങള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കും.   ഇത്തരം പ്രവണതകള്‍ ഒഴിവാക്കാനായി ഉയര്‍ന്ന ഫീസാണ് റീരജിസ്ട്രേഷന് ഈടാക്കുന്നത്. കൃത്യമായി പറഞ്ഞാല്‍, പുതിയ വാഹനം രജിസ്റ്റര്‍ ചെയ്യാനുള്ള തുകയുടെ എട്ടിരട്ടി. ആള്‍ക്കാര്‍ പഴയ വാഹനങ്ങള്‍ തുടര്‍ന്നുപയോഗിക്കുന്നതു…

    Read More »
  • NEWS

    ആലപ്പുഴയിൽ നിന്ന് കാണാതായ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

    ആലപ്പുഴ: പുന്നപ്രയില്‍ കാണാതായ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി.പുന്നപ്ര പറവൂര്‍ ആയിരം തൈ വളപ്പില്‍ ജോസുകുട്ടിയുടെ ഭാര്യ ജെസി ജോസ് (50 ) ആണ് മരിച്ചത്. ബുധനാഴ്ച മുതല്‍ ഇവരെ കാണാനില്ലായിരുന്നു. അന്വേഷണം നടക്കുന്നതിനിടയിലാണ് ഇന്ന് രാവിലെ ആസ്പിന്‍വാളിന് സമീപം മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. മരണം ആത്മഹത്യയാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം അടക്കമുള്ള വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ പറയാന്‍ കഴിയുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം ആളൊഴിഞ്ഞ പുരയിടത്തില്‍ എങ്ങനെ എത്തി എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസിന് അന്വേഷിക്കുന്നുണ്ട്.

    Read More »
  • NEWS

    ഇന്നു മുതൽ നിങ്ങൾ നിരീക്ഷണത്തിലാണ്

    തിരുവനന്തപുരം: ഗതാഗത നിയമ ലംഘനങ്ങള്‍ പിടികൂടാനായി മോട്ടോര്‍ വാഹന വകുപ്പ് സ്ഥാപിച്ച അത്യാധുനിക നിരീക്ഷണ ക്യാമറകള്‍ ഇന്നുമുതല്‍ കേരളത്തിന്റെ പാതയോരങ്ങളിൽ മിന്നിത്തുടങ്ങും.സേഫ് കേരള പദ്ധതിയുടെ ഭാഗമായാണ് ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്നതാണ് ഈ ക്യാമറകള്‍. ഓട്ടമാറ്റിക്കായി നിയമലംഘനം പിടികൂടുന്ന ക്യാമറകള്‍ ആദ്യമായാണ് സംസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്.മോട്ടോര്‍ വാഹന വകുപ്പിന്റെയും പൊലീസിന്റെയും നിലവിലുള്ള നിരീക്ഷണ ക്യാമറകള്‍ക്കു പുറമേയാണു പുതിയവ സ്ഥാപിച്ചത്. സംസ്ഥാനത്ത് ഇത്തരം 700 ക്യാമറകള്‍ സ്ഥാപിക്കുന്നത് ഏറെക്കുറെ പൂര്‍ത്തിയായി.   കെല്‍ട്രോണാണ് പദ്ധതി നടപ്പിലാക്കുന്നത്. പൊതുവിലുള്ള ട്രാഫിക് നിയമലംഘനങ്ങളും പാര്‍ക്കിങ്‌ നിയമലംഘനങ്ങളും കണ്ടെത്തുന്നതിനായി ഈ ക്യാമറകള്‍ ക്രമീകരിക്കും.സൗരോര്‍ജം ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്നതിനാല്‍ വൈദ്യുതി മുടക്കം തടസ്സമാകില്ല.

    Read More »
  • NEWS

    കേരളത്തിലെ പിള്ളേർ ആറാടുകയാണ്; മലയാളത്തിൽ പോസ്റ്റുമായി മുംബൈ ഇന്ത്യൻസ്

    മുംബൈ: നാളെ നടക്കാനിരിക്കുന്ന ഐപിഎല്ലിലെ മുംബയ് ഇന്ത്യന്‍സ്-രാജസ്ഥാന്‍ റോയല്‍സ് പോരാട്ടത്തിന് മുന്നോടിയായി മലയാളത്തില്‍ പോസ്‌റ്റുമായി മുംബയ് ഇന്ത്യന്‍സ്. കേരളത്തിലെ പിള്ളേര്‍ ആറാടുകയാണ്’ എന്നാണ് ഔദ്യോഗിക പേജിലൂടെ തങ്ങള്‍ക്കുവേണ്ടി കളത്തിലിറങ്ങുന്ന പേസര്‍ ബേസില്‍ തമ്ബിയുടെയും രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണിന്റെയും ചിത്രം പങ്കുവച്ച്‌ മുംബയ് കുറിച്ചിരിക്കുന്നത്.     കേരള ടീമില്‍ ഒന്നിച്ച്‌ കളിച്ചിട്ടുള‌ള ഇരുവരും നാളെ നേര്‍ക്കുനേര്‍ വരുന്നതിനെ സൂചിപ്പിച്ചാണ് പോസ്‌റ്റ്.മുംബയ് നായകന്‍ രോഹിത്ത് ശര്‍മ്മയ്‌ക്കൊപ്പവും കീപ്പര്‍ ഇശാന്‍ കിഷനൊപ്പവും സഞ്ജു നില്‍ക്കുന്ന ചിത്രങ്ങളും മുംബയ് പോസ്‌റ്റ് ചെയ്‌തിട്ടുണ്ട്.

    Read More »
Back to top button
error: