Month: April 2022

  • NEWS

    ഖത്തർ ലോകകപ്പ് ഫുട്ബോൾ: സമ്മാനത്തുക പ്രഖ്യാപിച്ച് ഫിഫ

    സൂറിച്ച്: ഖത്തർ ലോകകപ്പ് ഫുട്ബോളിന്റെ സമ്മാനത്തുക പ്രഖ്യാപിച്ച് ഫിഫ.ലോകകപ്പിന് യോഗ്യത നേടിയ 32 ടീമുകള്‍ക്കും മുന്നൊരുക്കത്തിനായി ഫിഫ നല്‍കുക ഒന്നരമില്യണ്‍ ഡോളര്‍ വീതമാണ്. ഇന്ത്യന്‍ രൂപയില്‍ 11 കോടിയിലേറെ വരുമിത്. ലോകകപ്പ് ജേതാക്കള്‍ക്ക് ഇത്തവണ സമ്മാനത്തുകയായി കിട്ടുക 319 കോടി രൂപ. രണ്ടാം സ്ഥാനക്കാരെ കാത്തിരിക്കുന്നതും വമ്ബന്‍ തുക, 227കോടി രൂപ. മൂന്നാം സ്ഥാനത്ത് എത്തുന്ന ടീമിന് 205 കോടി രൂപയും നാലാം സഥാനത്തെത്തുന്നവര്‍ക്ക് 189 കോടി രൂപയും സമ്മാനത്തുകയായി കാത്തിരിക്കുന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്താവുന്ന ടീമുകള്‍ക്ക് 129 കോടി രൂപ വീതവും പ്രീക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്താവുന്നവര്‍ക്ക് 98 കോടി രൂപ വീതവും മറ്റ് ടീമുകള്‍ക്ക് 68 കോടി രൂപ വീതവും സമ്മാനത്തുകയായി ഫിഫ നല്‍കും. ഏഷ്യ വേദിയാവുന്ന രണ്ടാമത്തെ ലോകകപ്പിന് ഖത്തര്‍ ഒരുങ്ങുന്നത്. 2002ല്‍ ജപ്പാനും കൊറിയയും സംയുക്തമായാണ് ലോകകപ്പിന് വേദിയായത്. അന്ന് ജര്‍മനിയെ തോല്‍പിച്ച്‌ ബ്രസീല്‍ കിരീടം നേടിയിരുന്നു.

    Read More »
  • NEWS

    വിമാനം നേരത്തെ പുറപ്പെട്ടു; തിരുവനന്തപുരത്ത് യാത്രക്കാരുടെ പ്രതിഷേധം

    തിരുവനന്തപുരം:യാത്രക്കാരെത്തുന്നതിന് മുൻപേ വിമാനം പുറപ്പെട്ടതിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം.തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട് വഴി ഖത്തറിലേക്ക് പോകേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനമാണ് നേരത്തെ പുറപ്പെട്ടത്.  രാവിലെ 10.10നായിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്.അതിനാൽ റിപ്പോര്‍ട്ടിങ് സമയമായ ഏഴ് മണിക്ക് മുൻപ് തന്നെ യാത്രക്കാര്‍ വിമാനത്താവളത്തിൽ എത്തിയിരുന്നു.എന്നാല്‍ പുലര്‍ച്ചെ നാലരയ്‌ക്ക് തന്നെ വിമാനം പുറപ്പെട്ടുവെന്നാണ് യാത്രക്കാര്‍ക്ക് അറിയാന്‍ കഴിഞ്ഞത്. വിമാനം പുറപ്പെടുന്ന സമയം സംബന്ധിച്ച്‌ മറ്റ് മുന്നറിയിപ്പുകള്‍ ഒന്നും തന്നെ വന്നിരുന്നില്ല എന്നാണ് യാത്രക്കാരുടെ പ്രതികരണം.അതേസമയം ഇത് സംബന്ധിച്ച്‌ വിമാനക്കമ്ബനി അധികൃതരുടെ വിശദീകരണമെത്തിയിട്ടില്ല.

    Read More »
  • Kerala

    കാസർകോട് പിലിക്കോട് ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

    കാഞ്ഞങ്ങാട്: മോട്ടോർ ബൈക്കുകൾ കൂട്ടിയിടിച്ച് 26കാരനായ യുവാവിന് ദാരുണാന്ത്യം. കാടങ്കോട് കൊട്ടാരം വാതുക്കലിലെ രാജൻ – പ്രീത ദമ്പതികളുടെ മകൻ വി അഖിൽ (26) ആണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ഒരു ബൈക്ക് റോഡരുകിലെ ആൽമരങ്ങൾക്കിടയിൽ കുടുങ്ങിയാണ് മരണം സംഭവിച്ചത്. പിലിക്കോട് മട്ടലായി പെട്രോൾ പമ്പിന് സമീപം വെള്ളിയാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനിയുടെ തൃക്കരിപ്പൂരിലെ സ്ഥാപനത്തിലെ പ്രൊബേഷനറി ഓഫീസറാണ് അഖിൽ. അഖിൽ ജോലി കഴിഞ്ഞ് ബൈക്കിൽ വരുന്നതിനിടെ എതിരെ വരികയായിരുന്ന ബൈക്കിൽ ശക്തിയിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട അഖിലിൻ്റെ ബൈക് തെറിച്ച് റോഡരികിലെ രണ്ട് ആൽമരങ്ങൾക്കിടയിൽ കുടുങ്ങുകയായിരുന്നു. നാട്ടുകാർ ഓടി കൂടി യുവാവിനെ പുറത്തെടുത്ത് ചെറുവത്തൂരിലെ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി. തുടർന്ന് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴി മധ്യേ മരണം സംഭവിക്കുകയായിരുന്നു. അശ്വതി ഏക സഹോദരിയാണ്. അപകടത്തിൽ പരിക്കേറ്റ കൊടക്കാട്ടെ കുഞ്ഞിക്കണ്ണ(52) നെ…

    Read More »
  • NEWS

    മകളുടെ മരണത്തിനു ശേഷവും പിതാവിന്റെ സ്വത്തില്‍ മരുമകന് അവകാശമുണ്ട്: കോടതി

    ന്യൂഡൽഹി:മകളുടെ മരണത്തിനു ശേഷവും പിതാവിന്റെ സ്വത്തില്‍ മരുമകന് അവകാശമുണ്ടെന്ന് ഡല്‍ഹിയിലെ സ്വത്ത് തര്‍ക്ക കേസ് പരിഗണിക്കുന്ന കോടതിയുടെ സുപ്രധാന വിധി.ഡല്‍ഹി സാകേതിലുള്ള കോടതിയുടേതാണ് ഈ വിധി. ഒരു സ്വത്ത് തര്‍ക്ക കേസില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.സ്വത്ത് സംബന്ധിച്ച്‌ മരുമകന്‍ നല്‍കിയ ഹര്‍ജിയില്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ വസ്തു വില്‍ക്കുന്നത് കോടതി സ്റ്റേ ചെയ്തു. മകള്‍ മരിച്ചിട്ടുണ്ടെങ്കില്‍ അവളുടെ പിതാവിന്റെ സ്വത്തില്‍ ഭര്‍ത്താവിനും മക്കള്‍ക്കും അവകാശമുണ്ടെന്നും ഈ സാഹചര്യത്തില്‍, വസ്തുവിലെ വിഹിതം നിര്‍ണയിക്കുന്നത് വരെ മറ്റൊരു കക്ഷിക്ക് വസ്തു വില്‍ക്കാന്‍ കഴിയില്ലെന്നും ഡല്‍ഹി സാകേതിലെ കോടതി വ്യക്തമാക്കി.

    Read More »
  • NEWS

    ബാങ്കില്‍നിന്ന് സ്വര്‍ണവും പണവുമായി പോയ ആളെ കാണാതായിട്ട് രണ്ടു വർഷം

    തിരുവനന്തപുരം: ബാങ്കില്‍നിന്ന് സ്വര്‍ണവും പണവുമായി പോയ മനുഷ്യനെ  കാണാതായിട്ട് രണ്ട് വര്‍ഷം ആകാൻ പോകുന്നു.ബാങ്കില്‍നിന്ന് 50 പവനും 50,000 രൂപയുമായി മറ്റൊരു ബ്രാഞ്ചിലേക്ക് പോയ കുളപ്പട സുവര്‍ണ നഗര്‍ ഏദന്‍ നിവാസില്‍ കെ.മോഹനനെയാണ് (56) 2020 മേയ് 8 മുതൽ കാണാതായത്. ലോക്ഡൗണ്‍ സമയത്ത് യാത്രാ നിയന്ത്രണം ഉണ്ടായിരുന്നതിനാല്‍ ജില്ലവിട്ടു പോകാനുള്ള സാഹചര്യമില്ലായിരുന്നു. മോഹനനു സാമ്ബത്തിക ബാധ്യതയോ ശത്രുക്കളോ ഇല്ലെന്ന് കുടുംബം പറയുന്നു. ഫോണ്‍ കോള്‍ രേഖകളിലും സംശയകരമായി ഒന്നുമില്ല.ഭാര്യാ സഹോദരന്‍ പറണ്ടോട്ട് നടത്തുന്ന ഫിനാന്‍സ് സ്ഥാപനത്തിലാണ് 10 വര്‍ഷമായി മോഹനന്‍ ജോലി ചെയ്തിരുന്നത്.   അവിടെനിന്ന് പേരൂര്‍ക്കട സര്‍വീസ് സഹകരണ ബാങ്കില്‍ (പ്രഭാതശാഖ) സ്വര്‍ണം കൊണ്ടുപോയി പണയം വയ്ക്കുന്നതും തിരികെ എടുക്കുന്നതും മോഹനനാണ്.ബാങ്കില്‍ പോയി തിരികെ വരുന്നതിനിടയിലാണ് വാഹനവുമായി മോഹനൻ അപ്രത്യക്ഷനാകുന്നത്.പേരൂര്‍ക്കട-നെടുമങ്ങാട് റോഡില്‍ കരകുളം പഞ്ചായത്ത് ഓഫിസിനു സമീപംവരെ മോഹനന്‍ എത്തിയതായി തെളിവ് ലഭിച്ചു.കരകുളം അഴീക്കോടിന് അടുത്ത് ഇഷ്ടിക കമ്ബനിയുടെ സമീപത്തെ കടയിലെ സിസിടിവികളില്‍ 11.02ന് മോഹനന്‍ സ്കൂട്ടറില്‍ കടന്നു…

    Read More »
  • NEWS

    നീറ്റ്​ പരീക്ഷ പരിശീലന കേന്ദ്രത്തില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത നിലയില്‍ 

    കോയമ്ബത്തൂര്‍:കോവില്‍പാളയത്തുള്ള സ്വകാര്യ റസിഡന്‍ഷ്യല്‍ നീറ്റ്​ പരീക്ഷ പരിശീലന കേന്ദ്രത്തില്‍ വിദ്യാര്‍ഥിനിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.കോയമ്ബത്തൂര്‍ വടവള്ളി സ്വദേശിനി ശ്വേത(19) ആണ്​ ഹോസ്റ്റല്‍മുറിയില്‍ തൂങ്ങിമരിച്ചത്​. പ്രണയ നൈരാശ്യമാണ്​ ആത്മഹത്യക്ക്​ കാരണമെന്ന്​ പൊലീസ്​ അറിയിച്ചു. മുറിയില്‍നിന്ന്​ പ്രണയലേഖനങ്ങളും മൊബൈല്‍ഫോണ്‍ സന്ദേശങ്ങളും പൊലീസ്​ കണ്ടെടുത്തു.

    Read More »
  • NEWS

    ശബരിമല പാതയിൽ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു;വാഹനവും മൃതദേഹവും കണ്ടെത്തിയത്‌ രണ്ടു ദിവസത്തിന്‌ ശേഷം

    പത്തനംതിട്ട: മണ്ണാറക്കുളഞ്ഞി-ശബരിമല പാതയില്‍ പ്ലാപ്പള്ളിക്ക്‌ സമീപം മയിലാടുംപാറയില്‍ ലോറി കൊക്കയിലേക്ക്‌ മറിഞ്ഞ്‌ ഡ്രൈവര്‍ മരിച്ചു.അപകടം ആരും അറിയാതിരുന്നതിനാൽ വാഹനവും മൃതദേഹവും കണ്ടെത്തിയത്‌ രണ്ടു ദിവസത്തിന്‌ ശേഷമാണ്. തിരുനെല്‍വേലിയില്‍ നിന്നും സിമെന്റ്‌ കയറ്റിവന്ന ലോറിയാണ്‌ മറിഞ്ഞത്‌. ഡ്രൈവര്‍ തമിഴ്‌നാട്‌ സ്വദേശിയായ മാരിയപ്പനെ (30)വാഹനത്തിനു സമീപം മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹത്തിന്‌ രണ്ടു ദിവസത്തോളം പഴക്കമുണ്ട്‌.ആദിവാസി വിഭാഗത്തിപ്പെട്ട ആളുകളാണ്‌ വാഹനം അപകടത്തില്‍പെട്ട വിവരം പുറം ലോകത്തെ അറിയിച്ചത്‌. ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ വനം വകുപ്പ്‌ ഉദ്യോഗസ്‌ഥരും ഫയര്‍ ഫോഴ്‌സും , പോലീസും സ്‌ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. റോഡില്‍നിന്നു വളരെ താഴ്‌ചയിലേക്കാണ്‌ വാഹനം മറിഞ്ഞിരിക്കുന്നത്‌.ആള്‍താമസം ഇല്ലാത്ത മേഖലയായതിനാലും റോഡില്‍ നിന്നും കാണാന്‍ പറ്റാത്ത താഴ്‌ചയായതിനാലുമാണ്‌ വാഹനം അപകടത്തില്‍ പെട്ട വിവരം ആരും അറിയാതിരുന്നത്.പമ്ബയിലേക്ക്‌ നിര്‍മ്മാണത്തിന്‌ ആവശ്യമായ സിമിന്റുമായി പോയാതായിരുന്നു വാഹനം. മേഖലയിൽ ഒരാഴ്ചയിലേറെയായി കനത്ത മഴയുമായിരുന്നു ഉണ്ടായിരുന്നത്.

    Read More »
  • NEWS

    കനത്തമഴയിൽ ബസ് റോഡിൽ നിന്നും തെന്നിമാറി

    റാന്നി: കനത്തമഴയില്‍ നിറയെ യാത്രക്കാരുമായെത്തിയ സ്വകാര്യ ബസ് റോഡില്‍ നിന്നും തെന്നിമാറിയെങ്കിലും യാത്രക്കാർ പരിക്കില്ലാതെ രക്ഷപ്പെട്ടു.റാന്നി – അത്തിക്കയം റൂട്ടില്‍ കക്കുടുമണ്ണിന് സമീപം ഇന്നലെ വൈകിട്ട് നാലരയോടാണ് സംഭവം. ബസ് മരത്തില്‍ തട്ടി നിന്നതിനാല്‍ ആര്‍ക്കും പരിക്കേറ്റില്ല.കനത്ത മഴയും കാറ്റും ഉള്ളപ്പോഴായിരുന്നു സംഭവം.ഓടിക്കൂടിയ നാട്ടുകാര്‍ യാത്രക്കാരെ സുരക്ഷിതരായി പുറത്തിറക്കി.വലിയ ഇറക്കം ഇറങ്ങി വന്ന ബസ് വളവില്‍ നിയന്ത്രണം നഷ്ടപ്പെട്ടാണ് കുഴിയിലേക്ക് ചരിഞ്ഞത്.റോഡ് ഉന്നത നിലവാരത്തില്‍ നിര്‍മ്മിച്ച ശേഷം ഇവിടെ അപകടങ്ങള്‍ പതിവാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. അപകടങ്ങള്‍ ഏറിയതോടെ ഇവിടെ സിഗ്‌നല്‍ ലൈറ്റും സ്ഥാപിച്ചിരുന്നു.

    Read More »
  • Kerala

    ലഡുവും വടവും പിന്നെ എസ്.എസ്.എൽ.സി പരീക്ഷയും

    അജീഷ് മാത്യു കറുകയിൽ ഇപ്പോൾ എസ്.എസ്.എൽ.സി പരീക്ഷയുടെ സമയമാണല്ലോ. ഒരൊന്നൊന്നര പരീക്ഷയാണത്. ഈയുള്ളവർ പണ്ട് പരീക്ഷ എഴുതാൻ പോയത് തെല്ല് പേടിയോടും ആശങ്കയോടുമാണ്. പാസാകുന്നവർ ലഡുവും പാസാകാത്തവർ വടവും തേടുന്ന ഗൗരവമുള്ള പരീക്ഷണഘട്ടം. എല്ലാകൊല്ലത്തെയും പോലെ ഇക്കൊല്ലവും റാങ്കു ജേതാക്കളുടെ പടം പത്രത്തിൽ വരും. അബദ്ധത്തിൽ പോലും ശരാശരിക്കാരനായ ഈയുള്ളവന് റാങ്ക് കിട്ടില്ലെന്നറിയാമെങ്കിലും ‘ദിപ്പോ കൊണ്ട് വരും കൊട്ടകണക്കിനു മാർക്ക്’ എന്ന എന്റെ ഭാവം കണ്ടു തെറ്റിദ്ധരിച്ച കൂട്ടുകാരാൻ അജയഘോഷ് പരീക്ഷ തുടങ്ങും മുൻപ് എന്നെ വന്നു കണ്ട് ചില ചില്ലറ സഹായങ്ങൾ പ്രതീക്ഷിക്കുന്നു എന്നറിയിച്ചു. എന്റെ തൊട്ടടത്താണ് അവൻ്റെ സീറ്റ്. കുഞ്ഞനിൽ കുഞ്ഞനായ എന്നെ ദഹിപ്പിക്കുന്ന ഒരു നോട്ടവുമായി മൂന്നാം തവണ പരീക്ഷ എഴുതുന്ന അജയഘോഷ് എന്നോട് ചേർന്നിരുന്നു. പണ്ടേ ദുർബലനും ഇപ്പൊ പരീക്ഷാർത്ഥിയുമായ ഞാൻ അജയനു വഴങ്ങണോ വേണ്ടയോ എന്ന ചിന്തയിൽ മന്ദിച്ചിരിക്കെ തലയിൽ ചന്ദനഗന്ധമുള്ള ആ അദ്ധ്യാപകൻ മന്ദം മന്ദം പരീക്ഷാ ഹാളിലേയ്ക്കു കടന്നു വന്നു .…

    Read More »
  • LIFE

    ഷെ സ്വീ എന്ന ഹ്രസ്വ ചിത്രം റിലീസ് ചെയ്തു

    യുവ സംവിധായകന്‍ അർജുൻ അജു കരോട്ടുപാറയിൽ സംവിധാനം ചെയ്യുന്ന പുതിയ ഹ്രസ്വ ചിത്രമാണ് ‘ഷെ സ്വീ’. ‘ഞാൻ ആകുന്നു’ എന്നർത്ഥം വരുന്ന ഫ്രഞ്ച് വാചകമാണ് ചിത്രത്തിന്റെ പേര്‌. ചിത്രത്തിന്റെ പ്രമേയത്തില്‍ കൂടുതല്‍ അര്‍ത്ഥ തലങ്ങളുമുണ്ട്. 10 മിനിട്ടിൽ താഴെയുള്ള ചിത്രം വ്യത്യസ്തമായ ആഖ്യാന രീതികൊണ്ട് കഥ പറയുകയാണ്.  ഒരാൾ മാത്രമുള്ള ഈ ചിത്രം ചുരുങ്ങിയ നിമിഷത്തില്‍ പ്രേക്ഷകരെ ഭീതിയിലാഴ്ത്തും. 5D എന്റർടൈൻമെന്റിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നത് അനന്ത കൃഷ്ണൻ വലിയപറമ്പിലാണ്. ചിത്രത്തിന് കഥയെഴുതിയത് യദീഷ് ശിവനാണ്. എഡിറ്റിങ്ങ് :  ജെറിൻ സണ്ണി. ഡി.ഒ.പി: അസറൂദ്ദീൻ റഷീദ്. ഡബ്ബിംഗ്: ആല്‍ഫാലക്സ് അങ്കമാലി

    Read More »
Back to top button
error: