Month: April 2022
-
NEWS
ഇറാഖിലെ റിഫൈനറിയിലെ തൊഴില്‍ പ്രതിസന്ധി: ജീവനക്കാരെ കമ്പനി അനധികൃതമായി കസ്റ്റഡിയിലെടുത്തെന്ന്; ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടിട്ടും നടപടിയില്ല
ദില്ലി: ഇറാഖ് കര്‍ബല റിഫൈനറിയിലെ തൊഴില്‍ പ്രതിസന്ധിയില്‍ കുടുങ്ങിയ ഇന്ത്യക്കാരായ ജീവനക്കാരെ കമ്പനിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അനധികൃതമായി കസ്റ്റഡിയിലെടുക്കുന്നതായി പരാതി. വിസ പ്രശ്‌നത്തില്‍ തൊഴിലാളികള്‍ പ്രതിഷേധം തുടങ്ങിയതിന് പിന്നാലെയാണ് നടപടി. ഫോണ്‍ അടക്കം കൈവശപ്പെടുത്തി തൊഴിലാളികളെ മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റി. കസ്റ്റഡിയിലെടുത്തവരെ ബന്ധപ്പെടാനാകുന്നില്ലെന്നും മറ്റു തൊഴിലാളികള്‍ പറയുന്നു. ഇറാഖിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടിട്ടും നടപടിയില്ലെന്ന് ഇവര്‍ പരാതിപ്പെടുന്നു. മലയാളികള്‍ അടക്കം അയ്യായിരത്തോളം ഇന്ത്യക്കാരാണ് ദുരിതത്തിലായിരിക്കുന്നത്.
Read More » -
Kerala
പുതുപ്പാടിയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരേ മാവോയിസ്റ്റുകളുടെ പേരില്‍ പോസ്റ്റര്‍
വയനാട്: കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ മാവോയിസ്റ്റുകളുടെ പേരില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. വയനാട് പുതുപ്പാടി മട്ടിക്കുന്നിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. മട്ടിക്കുന്ന് ബസ്റ്റോപ്പിലും പരിസരത്തെ കടകളിലും പോസ്റ്ററുകളും നോട്ടീസും പതിച്ചാണ് മാവോയിസ്റ്റുകള്‍ സാന്നിധ്യം അറിയിച്ചത്. കേരളത്തെ കെ റെയില്‍ കമ്പനിക്ക് വിട്ടു നല്‍കി കൃഷി ഭൂമിയെ നശിപ്പിക്കുന്ന മോദി-പിണറായി സര്‍ക്കാരുകളുടെ ജനവിരുദ്ധ സില്‍വര്‍ ലൈനിനെതിരെ സമരം ചെയ്യണമെന്ന് പോസ്റ്ററില്‍ ആഹ്വാനം ചെയ്യുന്നു. പ്രധാനമായും സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെയാണ് നോട്ടീസുകള്‍. സമരം ചെയ്യണമെന്ന് പോസ്റ്ററില്‍ ആഹ്വാനം ചെയ്യുന്നു. ബി.ജെ.പി, സി.പി.എം, കോണ്‍ഗ്രസ് പാര്‍ട്ടികളുടെ കള്ളക്കളിയാണ് നടക്കുന്നതെന്നും വിമര്‍ശനമുണ്ട്. ഇന്ന് രാവിലെയാണ് പോസ്റ്ററുകള്‍ നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. താമരശ്ശേരി പൊലീസും പ്രത്യേക മാവോയിസ്റ്റ് സ്‌ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്. നേരത്തെയും പലപ്പോഴായി സായുധരായ മാവോയിസ്റ്റുകള്‍ മട്ടിക്കുന്ന് അങ്ങാടിയില്‍ എത്തിയിരുന്നു. ഒരിക്കല്‍ ടൗണില്‍ പ്രസംഗവും നടത്തിയാണ് തിരിച്ച് പോയത്.
Read More » -
NEWS
സഹകരണ ബാങ്ക് ജപ്തി ചെയ്ത ദലിത് കുടുംബത്തിന്റെ വീടിന്റെ കടബാധ്യതകൾ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ ഏറ്റെടുത്തു
മൂവാറ്റുപുഴ:സഹകരണ ബാങ്ക് വീട് ജപ്തി ചെയ്ത ദലിത് കുടുംബത്തിന്റെ കടബാധ്യത മാത്യു കുഴല്‍നാടന്‍ എം.എല്‍.എ ഏറ്റെടുത്തു.മാതാപിതാക്കള്‍ ആശുപത്രിയില്‍ കഴിയുന്നതിനിടെ വീട്ടില്‍ നിന്ന് ഇറക്കിവിട്ട കുട്ടികളെ എം.എല്‍.എയുടെ നേതൃത്വത്തില്‍ വാതില്‍ തകര്‍ത്ത് തിരികെ പ്രവേശിപ്പിച്ചിരുന്നു. മൂവാറ്റുപുഴ അര്‍ബന്‍ ബാങ്കായിരുന്നു കുടുംബത്തിന്റെ വീട് ജപ്തി ചെയ്തത്. പായിപ്ര പഞ്ചായത്ത് പായിപ്ര എസ്.സി കോളനിയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. വലിയപറമ്ബില്‍ അജേഷിന്‍റെയും മഞ്ജുവിന്‍റെയും മൂന്ന് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള നാലുകുട്ടികളെയാണ് മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് ജപ്തി നടപടിയുടെ ഭാഗമായി വൈകീട്ടോടെ ഇറക്കിവിട്ടത്. അയല്‍വാസികള്‍, മാതാപിതാക്കള്‍ വീട്ടില്‍ തിരിച്ചെത്തിയ ശേഷമേ കുട്ടികളെ ഇറക്കിവിടാവൂ എന്ന് ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥര്‍ പിന്മാറിയില്ല. ഇതോടെ വിവരമറിഞ്ഞെത്തിയ എം.എല്‍.എ, പായിപ്ര പഞ്ചായത്ത് പ്രസിഡന്‍റ് മാത്യൂസ് വര്‍ക്കി എന്നിവരുടെ നേതൃത്വത്തിൽ കുട്ടികളെ തിരികെ പ്രവേശിപ്പിക്കുകയായിരുന്നു. ഒന്നര ലക്ഷം രൂപയോളം ബാങ്കില്‍ വായ്പ കുടിശ്ശികയായതിന്‍റെ പേരിലാണ് നടപടി. അജേഷ് ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.പഞ്ചായത്ത് നല്‍കിയ മൂന്ന് സെന്‍റ്…
Read More » -
Kerala
“ആഗോളതലത്തില്‍ എണ്ണ വില 50% കൂടിയപ്പോള്‍ രാജ്യത്ത് കൂടിയത് 5%” ന്യായീകരണവുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍
തിരുവനന്തപുരം: എണ്ണ വിലക്കയറ്റത്തെ ന്യായീകരിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ആഗോള തലത്തില്‍ 50 ശതമാനം വില കൂടി. എന്നാല്‍ ഇന്ത്യയില്‍ 5 ശതമാനം മാത്രമാണ് വര്‍ധന. വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തിരുവ കുറച്ചു. എന്നാല്‍ സംസ്ഥാനം അനുപാതികമായി കുറച്ചില്ലെന്നും കേന്ദ്രമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. ഇന്ത്യന്‍ ജനതയുടെ പോക്കറ്റ് കാലിയാക്കുന്ന നിലയിലേക്ക് ഇന്ധനവില വര്‍ധിക്കുകയാണ്. രാജ്യത്ത് അര്‍ധ രാത്രിയോടെ ഇന്ധന വില വീണ്ടും കൂടി. 137 ദിവസത്തെ ഇടവേളയ്ക്ക് ശേഷം തുടങ്ങിയ വില വര്‍ധന തുടര്‍ച്ചയായി കുതിക്കുകയാണ്. ഒരു ലിറ്റര്‍ ഡീസലിന് 85 പൈസയും പെട്രോള്‍ ലിറ്ററിന് 87 പൈസയും ഇന്ന് കൂട്ടി.
Read More » -
NEWS
മോഷണം തൊഴിൽ; വരുമാനം 1.3 കോടി; ഒടുവിൽ പിടിയിൽ
ഹൈദരാബാദ്: മോഷണം തൊഴിലാക്കിയ ആളുടെ 30 വര്‍ഷത്തെ സമ്ബാദ്യം 1.3 കോടി.ഒടുവിൽ കോടീശ്വരനായ 50 കാരൻ മോഷ്ടാവ് പോലീസിന്റെ പിടിയിലുമായി.മുചു അംബേദ്കര്‍ (50) എന്നയാളാണ് അറസ്റ്റിലായത്.മോഷ്ടാവിന്റെ കോടീശ്വരനാകണമെന്ന സ്വപ്‌നം സാക്ഷാത്കരിച്ചെങ്കിലും അറസ്റ്റിലായതോടെ അയാളുടെ സമ്ബാദ്യമെല്ലാം പൊലീസ് പിടിച്ചെടുത്തു. 30 വര്‍ഷത്തെ മോഷണത്തിനിടെ ഇയാള്‍ സ്വരൂപിച്ച മോഷണ മുതലുകളെല്ലാം ഗുണ്ടൂരിലെ മൂന്നു നില വീട്ടില്‍ തന്നെയായിരുന്നു സൂക്ഷിച്ചിരുന്നത്.230 പവന്‍ സ്വര്‍ണവും 10 കിലോ വെള്ളിയും ഇതിൽ ഉൾപ്പെടും.
Read More » -
NEWS
ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ 410 കോടി രൂപയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി
കോയമ്പത്തൂർ:ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ 410 കോടി രൂപയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി.ലോട്ടറി കുംഭകോണവുമായി ബന്ധപ്പെട്ടാണ് നടപടിയെന്ന് ഇ ഡി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 2002ല്‍ ഫ്യൂച്ചര്‍ ഗെയിമിങ് ആന്‍ഡ് ഹോട്ടല്‍ സര്‍വീസസിനെതിരായി എടുത്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് നടപടിയെന്നും 409.92 കോടിയാണ് താത്കാലികമായി കണ്ടുകെട്ടിയതെന്നും പത്രക്കുറിപ്പില്‍ പറയുന്നു.സാന്റിയാഗോ മാര്‍ട്ടിന്റെ സ്ഥാപനമാണിത്. ലോട്ടറി അച്ചടിച്ചും വിറ്റും കോടികളുണ്ടാക്കിയതിനാലാണ് ഇയാളെ ലോട്ടറി രാജാവ് എന്ന് വിളിക്കുന്നത്.മ്യാന്മര്‍ തലസ്ഥാനമായ യംഗൂണില്‍ തുടങ്ങിയ ലോട്ടറി ബിസിനസ് ആദ്യം തമിഴ്‌നാട്ടിലും പിന്നെ കേരളത്തിലും കര്‍ണാടകയിലും വ്യാപിപ്പിക്കുകയായിരുന്നു. ലോട്ടറി തിരിമറി വഴി 4500 കോടിയുടെ അഴിമതി ഇയാള്‍ നടത്തിയെന്നായിരുന്നു സിബിഐയുടെയും എന്‍ഫോഴ്‌സ്‌മെന്റിന്റെയും കേസ്. തമിഴ്‌നാട്ടിലുള്ള ഇയാളുടെ 122 കോടിയുടെ സ്വത്ത് ഇഡി നേരത്തേ കണ്ടുകെട്ടിയിരുന്നു.
Read More » -
NEWS
ലണ്ടൻ ഓക്സ്ഫഡ് യൂണിവേഴ്സിറ്റി കേരളത്തിൽ നിന്നും നേരിട്ട് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നു
ലണ്ടന്‍: ഓക്സ്ഫഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍സ് ആന്‍ഡ് എന്‍എച്ച്‌എസ് ഫൗണ്ടേഷന്‍ ട്രസ്ററ് കേരളത്തില്‍നിന്ന് നഴ്സുമാരെ യുകെയിലേക്ക് നേരിട്ട് റിക്രൂട്ട് ചെയ്യുന്നു.ഏഫ്രില്‍ 25, 26, 28, 29 തീയതികളില്‍ കൊച്ചിയില്‍ വച്ചാണ് ഇന്റര്‍വ്യൂ. ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്, നിയോനേറ്റല്‍, പീഡിയാട്രിക്സ്, പീഡിയാട്രിക് ഐസിയു, ഓണ്‍കോളജി, പാലിയേറ്റീവ് കെയര്‍, ഹീമറ്റോളജി, തിയറ്റര്‍, മെഡിക്കല്‍ ആന്‍ഡ് സര്‍ജിക്കല്‍, അനസ്ത്യേഷ്യ, റിക്കവറി എന്നിങ്ങനെ വിവധ യൂണിറ്റുകളിലേക്കായി 200 നഴ്സുമാരെയാണ് റിക്രൂട്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. ഐഇഎല്‍ടിഎസ്, അല്ലെങ്കില്‍ ഒഇടി യോഗ്യാതാ പരീക്ഷ പാസായവര്‍ക്കാണ് അവസരം. ചുരുങ്ങിയത് ആറുമാസം മുതല്‍ ക്ലിനിക്കൽ പരിചയമുള്ളവരാകണം.സെലക്ഷന്‍ ലഭിക്കുന്നവരുടെ ഐഇഎല്‍ടിഎസ്, ഒഇടി, സിബിടി പരീക്ഷകളുടെ ഫീസ് മടക്കി നല്‍കും. പിന്നീട് ചെലവാകുന്ന എന്‍എംസി ഫീസ്, വീസ ആപ്ളിക്കേഷന്‍ ഫീസ്, ഓസ്കി എക്സാമിനേഷന്‍ ഫീസ് എന്നിവയും ട്രസ്ററ് വഹിക്കും. യുകെയില്‍ എത്താനുള്ള വിമാനടിക്കറ്റ് ചെലവ് 600 പൗണ്ടു വരെയുള്ളതും ട്രസ്ററ് നല്‍കും. ഇത് നാലാം പ്രാവശ്യമാണ് ഓക്സ്ഫെഡ് എന്‍എച്ച്‌എസ് ട്രസ്റ്റ് നഴ്സിംങ് റിക്രൂട്ട്മെന്‍റിനായി നേരിട്ട് കേരളത്തില്‍ എത്തുന്നത്.നിലവില്‍…
Read More » -
NEWS
കേന്ദ്ര സഹമന്ത്രി വി.മുരളീധരനെ സ്വീകരിച്ചത് പിണറായി വിജയന് സിന്ദാബാദ് വിളികളോടെ
തിരുവനന്തപുരം:കഴക്കൂട്ടത്ത് കെ-റെയില്‍ പദ്ധതിക്കെതിരായ പ്രചാരണത്തിന്റെ ഭാഗമായി വീടു സന്ദര്‍ശനത്തിനെത്തിയ കേന്ദ്ര സഹമന്ത്രി വി. മുരളീധരനെ നാട്ടുകാർ സ്വീകരിച്ചത് പിണറായി വിജയൻ സിന്ദാബാദ് വിളികളോടെ. കഴക്കൂട്ടം വാര്‍ഡില്‍നിന്നുള്ള എല്‍ഡിഎഫ് നഗരസഭാംഗം എല്‍.എസ്.കവിതയുടെ വീട്ടിലെത്തിയപ്പോഴാണ് പിണറായിക്കു സിന്ദാബാദ് വിളിച്ച് കവിതയുടെ അച്ഛനമ്മമാരായ എന്‍.ശിവരാജനും എന്‍.ലീലകുമാരിയും രംഗത്തെത്തിയത്.പദ്ധതിക്കായി വസ്തു നല്‍കും.ഞങ്ങള്‍ സര്‍ക്കാരിനൊപ്പമാണ്.ആരെതിര്‍ത്താലും പദ്ധതി നടപ്പിലാകുമെന്നും വീട്ടമ്മ മന്ത്രിയോടു പറഞ്ഞു. നിങ്ങള്‍ക്ക് ഭൂമി ഇഷ്ടം പോലെയുണ്ടെങ്കില്‍ കൊടുക്കാമെന്നും പറഞ്ഞ് മന്ത്രി അവിടെ നിന്നും തടിതപ്പി.
Read More » -
NEWS
റെയിൽവേ ഗേറ്റ് കീപ്പറെ ആക്രമിച്ച് ആഭരണങ്ങൾ കവർന്നു
കായംകുളം: വനിതാ റെയിൽവേ ഗേറ്റ് കീപ്പറെ ആക്രമിച്ച് ആഭരണങ്ങള്‍ കവര്‍ന്നു.കായംകുളത്ത് നിന്ന് ചേപ്പാടേക്കുള്ള ആദ്യ ഗെയിറ്റില്‍ എട്ടെമുക്കാലോടെ ആണ് ആക്രമണം നടന്നത് ട്രെയിന്‍ കടന്നു പോയശേഷം ഗെയിറ്റ് ഉയര്‍ത്തി ഗെയിറ്റ് കീപ്പർ അശ്വതി റൂമിലേക്ക് പ്രവേശിച്ച പിന്നാലെ മോഷ്ടാവ് അവിടെത്തുകയും വാതില്‍ തള്ളിത്തുറന്ന് അകത്തേക്ക് പ്രവേശിക്കുകയുമായിരുന്നു. തുടര്‍ന്ന് അശ്വതിയുടെ മാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. മോഷണം ശ്രമം തടയുന്നതിനിടെ അശ്വതിക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
Read More » -
NEWS
വാട്സ്ആപ്പ് ഗ്രൂപ്പിലെ തർക്കം; മനോരമ ഏജൻസിക്കാരൻ കൊല്ലപ്പെട്ടു
അടൂര്‍: വാട്‌സ്‌ആപ്പ് ഗ്രൂപ്പിലെ ചര്‍ച്ചയെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മനോരമ ഏജന്റ് മരിച്ചു. മാരൂര്‍ കൊടിയില്‍ രണജിത്ത് ആണ് മരിച്ചത്.മലയാള മനോരമ പുതുവല്‍ ഏജന്റായിരുന്നു രണജിത്ത്. മാര്‍ച്ച് 27 രാത്രിയാണ് സംഭവം നടന്നത്. ചങ്ങാതിക്കൂട്ടം എന്ന വാട്‌സ്‌ആപ്പ് ഗ്രൂപ്പിലെ ചര്‍ച്ചയ്ക്കിടയില്‍ വ്യക്തിപരമായ പരാമര്‍ശത്തെച്ചൊല്ലി രണജിത്തും അയല്‍വാസികളായ അനീഷ് ഉൾപ്പടെയുള്ള യുവാക്കളും തമ്മില്‍ തര്‍ക്കമുണ്ടായിയിരുന്നു. തുടർന്ന് ഫോണില്‍ വിളിച്ച് യുവാക്കള്‍ രണജിത്തിനെ വെല്ലുവിളിച്ചു.പിന്നാലെ രണജിത്ത് അനിലിന്റെ വീട്ടിലെത്തി. ഇവിടെ വെച്ചുള്ള സംഘര്‍ഷത്തില്‍ അനീഷ് രണജിത്തിനെ പിടിച്ചു തള്ളിയപ്പോള്‍ വീണ് കല്ലില്‍ തലയടിച്ചതാണ് മരണകാരണം.ഇയാളെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കഴിഞ്ഞദിവസം മരിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മാരൂര്‍ അനീഷ് ഭവനില്‍ അനിലിനെതിരെ കേസെടുത്തെങ്കിലും ഇയാൾ ഒളിവിലാണ്.
Read More »