റാന്നി: കനത്തമഴയില്‍ നിറയെ യാത്രക്കാരുമായെത്തിയ സ്വകാര്യ ബസ് റോഡില്‍ നിന്നും തെന്നിമാറിയെങ്കിലും യാത്രക്കാർ പരിക്കില്ലാതെ രക്ഷപ്പെട്ടു.റാന്നി – അത്തിക്കയം റൂട്ടില്‍ കക്കുടുമണ്ണിന് സമീപം ഇന്നലെ വൈകിട്ട് നാലരയോടാണ് സംഭവം.
ബസ് മരത്തില്‍ തട്ടി നിന്നതിനാല്‍ ആര്‍ക്കും പരിക്കേറ്റില്ല.കനത്ത മഴയും കാറ്റും ഉള്ളപ്പോഴായിരുന്നു സംഭവം.ഓടിക്കൂടിയ നാട്ടുകാര്‍ യാത്രക്കാരെ സുരക്ഷിതരായി പുറത്തിറക്കി.വലിയ ഇറക്കം ഇറങ്ങി വന്ന ബസ് വളവില്‍ നിയന്ത്രണം നഷ്ടപ്പെട്ടാണ് കുഴിയിലേക്ക് ചരിഞ്ഞത്.റോഡ് ഉന്നത നിലവാരത്തില്‍ നിര്‍മ്മിച്ച ശേഷം ഇവിടെ അപകടങ്ങള്‍ പതിവാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. അപകടങ്ങള്‍ ഏറിയതോടെ ഇവിടെ സിഗ്‌നല്‍ ലൈറ്റും സ്ഥാപിച്ചിരുന്നു.