ലോക്ഡൗണ്‍ സമയത്ത് യാത്രാ നിയന്ത്രണം ഉണ്ടായിരുന്നതിനാല്‍ ജില്ലവിട്ടു പോകാനുള്ള സാഹചര്യമില്ലായിരുന്നു. മോഹനനു സാമ്ബത്തിക ബാധ്യതയോ ശത്രുക്കളോ ഇല്ലെന്ന് കുടുംബം പറയുന്നു. ഫോണ്‍ കോള്‍ രേഖകളിലും സംശയകരമായി ഒന്നുമില്ല.ഭാര്യാ സഹോദരന് പറണ്ടോട്ട് നടത്തുന്ന ഫിനാന്‍സ് സ്ഥാപനത്തിലാണ് 10 വര്‍ഷമായി മോഹനന് ജോലി ചെയ്തിരുന്നത്.
അവിടെനിന്ന് പേരൂര്‍ക്കട സര്‍വീസ് സഹകരണ ബാങ്കില്‍ (പ്രഭാതശാഖ) സ്വര്‍ണം കൊണ്ടുപോയി പണയം വയ്ക്കുന്നതും തിരികെ എടുക്കുന്നതും മോഹനനാണ്.ബാങ്കില്‍ പോയി തിരികെ വരുന്നതിനിടയിലാണ് വാഹനവുമായി മോഹനൻ അപ്രത്യക്ഷനാകുന്നത്.പേരൂര്ക്
ആര്യനാട് പൊലീസാണ് ആദ്യം കേസ് അന്വേഷിച്ചത്.തട്ടികൊണ്ടുപോകാന്‍
ഒരു ഫോണാണ് മോഹനന് ഉപയോഗിച്ചിരുന്നത്.ഫോണില്‍വന്ന അഞ്ഞൂറിലധികം നമ്ബരുകള്‍ പൊലീസ് പരിശോധിച്ചെങ്കിലും കേസിനു സഹായകരമായി ഒന്നും കണ്ടെത്താനായില്ല. സംഭവ ദിവസം പണമിടപാട് സ്ഥാപനത്തില്‍നിന്ന് 2 തവണ കോള്‍ വന്നതൊഴിച്ചാല്‍ മറ്റു കോളുകളുമില്ല.ലോക്ഡൗണ്‍ കാലത്ത് ബാങ്കിലേക്ക് കൊണ്ടുപോകുന്ന സ്വര്‍ണം കുറവായിരുന്നു. മുന്‍പ് ഇതിനേക്കാള്‍ അളവ് സ്വര്‍ണം കൊണ്ടു പോയിരുന്നതായും ബന്ധുക്കള്‍ വ്യക്തമാക്കുന്നു.മോഹനനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചെങ്കിലും നിരാശയായിരുന്നു ഫലം.ഇപ്പോള്‍ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.