KeralaNEWS

കാസർകോട് പിലിക്കോട് ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കാഞ്ഞങ്ങാട്: മോട്ടോർ ബൈക്കുകൾ കൂട്ടിയിടിച്ച് 26കാരനായ യുവാവിന് ദാരുണാന്ത്യം. കാടങ്കോട് കൊട്ടാരം വാതുക്കലിലെ രാജൻ – പ്രീത ദമ്പതികളുടെ മകൻ വി അഖിൽ (26) ആണ് മരിച്ചത്.

ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ഒരു ബൈക്ക് റോഡരുകിലെ ആൽമരങ്ങൾക്കിടയിൽ കുടുങ്ങിയാണ് മരണം സംഭവിച്ചത്. പിലിക്കോട് മട്ടലായി പെട്രോൾ പമ്പിന് സമീപം വെള്ളിയാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനിയുടെ തൃക്കരിപ്പൂരിലെ സ്ഥാപനത്തിലെ പ്രൊബേഷനറി ഓഫീസറാണ് അഖിൽ.

അഖിൽ ജോലി കഴിഞ്ഞ് ബൈക്കിൽ വരുന്നതിനിടെ എതിരെ വരികയായിരുന്ന ബൈക്കിൽ ശക്തിയിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട അഖിലിൻ്റെ ബൈക് തെറിച്ച് റോഡരികിലെ രണ്ട് ആൽമരങ്ങൾക്കിടയിൽ കുടുങ്ങുകയായിരുന്നു.
നാട്ടുകാർ ഓടി കൂടി യുവാവിനെ പുറത്തെടുത്ത് ചെറുവത്തൂരിലെ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി. തുടർന്ന് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴി മധ്യേ മരണം സംഭവിക്കുകയായിരുന്നു.
അശ്വതി ഏക സഹോദരിയാണ്.

അപകടത്തിൽ പരിക്കേറ്റ കൊടക്കാട്ടെ കുഞ്ഞിക്കണ്ണ(52) നെ ചെറുവത്തൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചന്തേര പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

Back to top button
error: