Month: April 2022

  • Crime

    അന്വേഷണം ശരിയായ ദിശയിലല്ല: ഗവർണർക്ക് പരാതി നല്‍കി മൊഫിയയുടെ അച്ഛന്‍

    ആലുവയിൽ ഭർതൃപീഡനത്തെ തുടർന്ന് മൊഫിയ പർവീൺ ആത്മഹത്യ ചെയ്ത കേസിന്റെ അന്വേഷണം ശരിയായ ദിശയിൽ അല്ലെന്ന് അച്ഛൻ ദിൽഷാദ് കെ സലീം. നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് വ്യക്തമാക്കി ഗർവണർ ആരിഫ് മുഹമ്മദ് ഖാന് അദ്ദേഹം നിവേദനം നൽകി. ഒന്നാം പ്രതി മോഫിയയുടെ ഭർത്താവ് സുഹൈൽ രണ്ട് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും അദ്ദേഹം ആരോപിച്ചു. സുഹൈലിന്‍റെ സഹോദരനിലേക്കും, സഹോദരിയുടെ ഭർത്താവിലേക്കും കേസ് അന്വേഷണം നീളണമെന്നും ദിൽഷാദ് കെ സലീം ആവശ്യപ്പെട്ടു.

    Read More »
  • India

    രാജ്യത്ത് അർധ രാത്രിയോടെ ഇന്ധന വില  വീണ്ടും ഉയർന്നു

    രാജ്യത്ത് അർധ രാത്രിയോടെ ഇന്ധന വില  വീണ്ടും ഉയർന്നു. 137 ദിവസത്തെ ഇടവേളയ്ക്ക് ശേഷം തുടങ്ങിയ വില വർധനവ് തുടർച്ചയായി കുതിക്കുകയാണ്. ഒരു ലിറ്റർ ഡീസലിന് 85 പൈസയാണ് ഉയർത്തിയത്  എണ്ണക്കമ്പനികൾ വ്യക്തമാക്കി. പെട്രോൾ ലിറ്ററിന് 87 പൈസയുടെ വർധനവായി. ഇന്നലെയും രാജ്യത്ത്  പെട്രോള്‍  ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെത്തുടർന്ന് കഴിഞ്ഞ നാല് മാസമായി ഇന്ധന വില വർധിപ്പിച്ചിരുന്നില്ല. വരും ദിവസങ്ങളിലും ഇന്ധന വില കൂടുമെന്നാണ് കരുതുന്നത്. അതേസമയം അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് വില കുറയുകയാണ്. മൂന്നു ദിവസത്തിനിടെ  6 ശതമാനം വിലയിടിഞ്ഞു. ഈ മാസം അദ്യം 127 ഡോളറിൽ നിന്ന ബ്രന്റ് ക്രൂഡ് വില ബാരലിന് 107 ഡോളറിലേക്ക് താഴ്ന്നു.   അഞ്ചു ദിവസം മുൻപ് ബാരലിന് 117 ഡോളർ ആയിരുന്നു ബ്രെന്റ് ക്രൂഡ് വില.  ഇന്ത്യയിലെ ക്രൂഡ് ഇറക്കുമതിയുടെ സൂചികയായ ഇന്ത്യൻ ബാക്സ്കറ്റിലും വിലയിടിവ് രേഖപ്പെടുത്തി. 109 ഡോളറാണ് ഇന്ത്യൻ…

    Read More »
  • NEWS

    പാലാ സ്വദേശിനി കാനഡയിൽ കാറപകടത്തിൽ മരിച്ചു

    പാലാ: കാനഡയിലെ സൗത്ത് സെറിയിൽ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന യുവതി മരിച്ചു. കരൂർ മാര്യപ്പുറം ഡോ.അനിൽ ചാക്കോയുടെ ഭാര്യ ശിൽപ ബാബു (44) ആണ് മരിച്ചത്. കാനഡയിൽ സ്റ്റാഫ് നഴ്സാണ്. മക്കളെ  സംഗീത ക്ലാസിൽ നിന്ന് കൂട്ടിക്കെണ്ടുവരാൻ പോകുന്നതിനിടെ കാർ ഇടിക്കുകയായിരുന്നു. ഭർത്താവ് അനിൽ ചാക്കോ കാനഡയിൽ ഡോക്ടറാണ്. കോട്ടയം ചാഴികാട്ട് ബാബുവിന്റെ മകളാണ്. പാലാ ബ്ലൂമൂൺ ഹോട്ടൽ ഉടമ ചാക്കോച്ചന്റെ മകനാണ് ഡോ.അനിൽ. മക്കൾ: നോഹ, നീവ്. സംസ്കാരം പിന്നീട്.

    Read More »
  • Kerala

    ഇന്ന് മുതൽ അഞ്ച് ദിവസത്തേക്ക് കേരളത്തിൽ കനത്ത മഴക്ക് സാധ്യത

    ഇന്ന് മുതൽ അഞ്ച് ദിവസത്തേക്ക് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മത്സ്യബന്ധനത്തിന് തടസ്സമില്ല എന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.ഏപ്രിൽ 02 മുതൽ 06 വരെയുള്ള ദിവസങ്ങളിൽ ആണ് മുന്നറിയിപ്പുള്ളത്. കേരള – കർണാടക – ലക്ഷദ്വീപ്  തീരങ്ങളിൽ അതേസമയം അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കാസർകോട് എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ  മുൻകരുതൽ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍…

    Read More »
  • India

    ബംഗാളില്‍ കങ്കാരുക്കൾ: ഒരെണ്ണം ചത്ത നിലയില്‍

    പ​ശ്ചി​മ​ബം​ഗാ​ളി​ൽ കങ്കാരു​കു​ഞ്ഞു​ങ്ങ​ളെ ദുരൂഹത നിറഞ്ഞ സാഹചര്യത്തില്‍ കണ്ടെത്തി. എന്നാല്‍ ഇത് ചത്ത നിലയിലായിരുന്നു. പ​രി​ക്കേ​റ്റ നി​ല​യി​ൽ ജി​ല്ല​യി​ലെ മ​റ്റി​ട​ങ്ങ​ളി​ൽ​നി​ന്ന് മൂ​ന്ന് കങ്കാരു കു​ഞ്ഞു​ങ്ങ​ളെ​യും ക​ണ്ടെ​ത്തി​യെ​ന്ന് വ​നം​വ​കു​പ്പ് അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​ത്രി പ​ട്രോ​ളിം​നി​ടെ​യാ​ണു ഗുരുതരമായ മുറിവുകളോടെ കങ്കാരുക്ക​ളെ വ​ന​പാ​ല​ക​ർ ക​ണ്ടെ​ത്തി​യ​ത്.  കൂ​ടു​ത​ൽ ചി​കി​ത്സ​യ്ക്കാ​യി ഉ​ട​ൻ ത​ന്നെ ബം​ഗാ​ൾ സ​ഫാ​രി പാ​ർ​ക്കി​ലേ​ക്കു കൊ​ണ്ടു​പോ​യി. ഓ​സ്ട്രേ​ലി​യ​യി​ലും ന്യൂ​ഗി​നി​യ​യി​ലും മാ​ത്രം ക​ണ്ടു​വ​രു​ന്ന കങ്കാരുക്ക​ളെ ഇ​വി​ടെ​യെ​ത്തി​ച്ച​ത് ആ​രാ​ണെ​ന്നു ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം തു​ട​ങ്ങി. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​താ​യി ബൈ​കു​ന്ത​പു​ർ റേ​ഞ്ച് ഓ​ഫീ​സ​ർ സ​ഞ്ജ​യ് ദ​ത്ത പ​റ​ഞ്ഞു. ക​ഴി​ഞ്ഞ​മാ​സം പ​ശ്ചി​മ​ബം​ഗാ​ൾ-​ആ​സാം അ​തി​ർ​ത്തി​യി​ൽ ഒ​രു ച​ര​ക്കു​ലോ​റി​യി​ൽ നി​ന്നു കങ്കാരു​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി​യി​രു​ന്നു. ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ലാ​വു​ക​യും ചെ​യ്തി​രു​ന്നു.

    Read More »
  • Kerala

    ആയിരങ്ങൾ ജീവൻ ഹോമിച്ച് ആനത്താരയും നടപ്പാതയും തെളിച്ച് കെ.കെ റോഡ് നിർമ്മിച്ച കഥ

    അജി കമാൽ കഴിഞ്ഞ ദിവസം തേക്കടിയിൽ കറങ്ങാൻ പോയപ്പോഴാണ്, റോഡരികിൽ മറിച്ചിട്ട നിലയിൽ കിടന്ന ഒരു മൈയിൽ കുറ്റി ശ്രദ്ധയിൽ പെട്ടത്. ഒറ്റക്കല്ലിൽ തീർത്ത ഇത്തരം മൈൽ കുറ്റികൾ ചെറുപ്പക്കാലത്ത് വഴിയരുകളിൽ ധാരാളം കാണാറുണ്ടായിരുന്നു. പക്ഷേ ഇപ്പോൾ തീരെ കാണാറില്ല. അത് കൊണ്ട് തന്നെ വലിയ കൗതുകം തോന്നി. അതിൽ രേഖപ്പെടുത്തിയിട്ടുള്ള ’69’ എന്നത്, കോട്ടയത്ത് നിന്നും കുമളിലേയ്ക്ക് ഉള്ള ദൂരമാണ്. അത് അടയാളപ്പെടുത്തിയിരിക്കുന്നത് മൈൽസിലാണ്, കിലോമീറ്ററിൽ അല്ല. കെ.കെ റോഡ് അഥവാ കോട്ടയം-കുമിളി റോഡിൽ കോട്ടയം ഭാഗത്ത് നിന്നുള്ള അവസാനത്തെ മൈൽ കുറ്റിയാണത്. ഈ റോഡിന് 107.9 കിലോമീറ്ററാണ് നീളം. കോട്ടയം, ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന സംസ്ഥാന പാതയാണിത്. ബ്രിട്ടീഷുകാർ സ്ഥാപിച്ചതായിരിക്കും എന്ന പ്രതീക്ഷയിലാണ് ഞാൻ മൈൽ കുറ്റിയുടെ ചിത്രം പകർത്തിയത്. അങ്ങനെയാണെങ്കിൽ അതിന് നൂറ്റമ്പത് വർഷത്തിന് മുകളിലെങ്കിലും പഴക്കം കാണും. ഇപ്പോഴത്തെ പുതിയ ചൂണ്ടുപലകകൾ വന്നപ്പോൾ മൈൽ കുറ്റികൾ അപ്രത്യക്ഷമായി. റോഡ് വലുതാക്കി ടാർ ചെയ്തപ്പോൾ, ആരോ പിഴുത്…

    Read More »
  • Kerala

    ഫോറൻസിക് റിപ്പോർട്ടിൽ തിരിമറി എളുപ്പം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ ഡിജിപി ആർ ശ്രീലേഖ

    കൊച്ചി: വ്യാജ ഫോറൻസിക് ലാബ് റിപ്പോർട്ടുകൾ ഉണ്ടാക്കാൻ വളരെ എളുപ്പമാണെന്ന് മുൻ ഡിജിപി ആർ ശ്രീലേഖ. സംസ്ഥാനത്തെ ഫോറൻസിക് ലാബ് പ്രവർത്തിക്കുന്നത് ക്രൈം ബ്രാഞ്ച് എഡിജിപിയുടെയും കേന്ദ്ര ഫോറൻസിക് ലാബുകൾ പ്രവർത്തിക്കുന്നത് സിബിഐയുടെയും കീഴിലാണെന്ന് അവർ കുറ്റപ്പെടുത്തി. പല കേസുകളിലും അന്വേഷണ സംഘങ്ങൾ തന്നെ വ്യാജ ഫോറൻസിക് റിപ്പോർട്ടുകൾ ഉണ്ടാക്കിയ സംഭവങ്ങളുണ്ട്. ഫോറൻസിക് ലാബുകളെ സ്വതന്ത്രമാക്കിയാലേ ഇതിന് പരിഹാരമാകൂ. പല പൊലീസ് ഉദ്യോഗസ്ഥരും പത്രക്കാരെ മദ്യവും കശുവണ്ടിയും നൽകി സ്വാധീനിക്കുന്നുണ്ട്. ഇവർ കള്ളക്കേസുകൾ നിർമിച്ചെടുക്കുന്നു. പ്രശസ്തരായ ചിലർ പ്രതികളാവുമ്പോൾ പൊലീസിന് എങ്ങിനെ കള്ളക്കേസുകൾ ഉണ്ടാകാൻ കഴിയുന്നുവെന്ന് എന്നോട് പലരും ചോദിക്കാറുണ്ട്. ഇവർ കള്ളക്കേസുകൾ നിർമിച്ചെടുക്കുകയാണ്. പ്രശ്സതരായ പൊലീസിന് അങ്ങിനെ കഴിയുമെന്നും ശ്രീലേഖ പറഞ്ഞു. ഫോറൻസിക് സയൻസ് റിപ്പോർട്ട് നിഷ്പക്ഷമായിരിക്കണം. എങ്കിൽ അതിനെ പ്രത്യേകം പൊലീസിന് പുറത്ത് നിർത്തണം. വളരെ നാളുകൾക്ക് മുൻപ് ഈ ആവശ്യം ഉന്നയിച്ച് താൻ റിപ്പോർട്ട് നൽകിയതാണ്. പല തരത്തിലുള്ള പഠനം നടത്തി പല തരത്തിലുള്ള റിപ്പോർട്ട് കൊടുത്തു.…

    Read More »
  • Kerala

    വ്യവസായ വകുപ്പിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ചരിത്ര മുന്നേറ്റം; യുഡിഎഫ് കാലത്തെ അപേക്ഷിച്ച് 36% വളര്‍ച്ച

    കൊച്ചി: വ്യവസായ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 41 പൊതുമേഖലാ സ്ഥാപനങ്ങള്‍ 2021 -22 സാമ്പത്തികവര്‍ഷം 3884.06 കോടി രൂപയുടെ വിറ്റുവരവ് രേഖപ്പെടുത്തി. 2020 – 21 സാമ്പത്തികവര്‍ഷത്തെ അപേക്ഷിച്ച് 562.69 കോടി രൂപയുടെ വര്‍ധനവാണ് വിറ്റുവരവില്‍ ഉണ്ടായത്. (16.94 ശതമാനം). സ്ഥാപനങ്ങളുടെ മൊത്തം പ്രവര്‍ത്തനലാഭം 384.60 കോടി രൂപയാണ്. പ്രവര്‍ത്തന ലാഭത്തില്‍ 273.38 കോടി രൂപയുടെ വര്‍ധനവുണ്ടായി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 245.62 ശതമാനത്തിന്റെ വര്‍ധനവാണിത്. വ്യവസായ മന്ത്രി പി.രാജീവ് കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണിത്. 41 പൊതുമേഖലാ സ്ഥാപനങ്ങളില്‍ 20 കമ്പനികള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം പ്രവര്‍ത്തന ലാഭത്തില്‍ എത്തി. അതിന് 2020 – 21 സാമ്പത്തിക വര്‍ഷത്തില്‍ 16 കമ്പനികളായിരുന്നു ലാഭം രേഖപ്പെടുത്തിയത്. പുതുതായി നാല് കമ്പനികള്‍ കൂടി ലാഭത്തില്‍ എത്തി. വിറ്റുവരവ്, പ്രവര്‍ത്തനലാഭം എന്നീ മേഖലകളില്‍ അഞ്ച് കമ്പനികളുടേത് സര്‍വ്വകാല റെക്കോര്‍ഡ് ആണ്. ചവറ കെ എം എം എല്‍ ആണ് വിറ്റുവരവിലും പ്രവര്‍ത്തന ലാഭത്തിലും ഏറ്റവും മുന്നില്‍.…

    Read More »
  • Kerala

    സതീശനെതിരേ പടപ്പുറപ്പാടിനൊരുങ്ങി ഐഎന്‍ടിയുസി

    തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ പടപ്പുറപ്പാടിനൊരുങ്ങി ഐഎന്‍ടിയുസി. കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ല ഐഎന്‍ടിയുസിയെന്ന പ്രസ്താവന തിരുത്തിയില്ലെങ്കില്‍ സതീശനെതിരെ ചങ്ങനാശേരി മോഡല്‍ പ്രതിഷേധം വ്യാപകമാക്കാന്‍ നീക്കം. ചങ്ങനാശേരിയില്‍ പ്രകടനം നടത്തിയവര്‍ക്കെതിരേ നടപടിയെടുക്കേണ്ടതില്ലെന്നും തീരുമാനമായി. കുത്തിത്തിരിപ്പുകാര്‍ പ്രതിപക്ഷ നേതാവിനൊപ്പം ഉണ്ടെന്നാണ് ചങ്ങനാശേരി യൂണിയന്റെ നിലപാട് അഖിലേന്ത്യാ പണിമുടക്കിലുണ്ടായ അക്രമങ്ങളില്‍ കോണ്‍ഗ്രസിന് പങ്കില്ലെന്ന് വരുത്താന്‍ നടത്തിയ ഈ പ്രസ്താവന തിരുത്താന്‍ വി.ഡി.സതീശന് ഐഎന്‍ടിയുസി നല്‍കുന്ന സമയം തിങ്കളാഴ്ച രാവിലെ വരെയാണ്. നിലപാടില്‍ സതീശന്‍ ഉറച്ചുനിന്നാല്‍ തിങ്കളാഴ്ച ഐഎന്‍ടിയുസി നേതാക്കള്‍ സതീശനെതിരെ വാര്‍ത്താസമ്മേളനം നടത്തുകയും പ്രതിഷേധം കടുപ്പിക്കുകയും ചെയ്യും. ചങ്ങനാശേരിയിലുണ്ടായ പ്രകടനം സ്വാഭാവിക പ്രതികരണമാണെന്നും അതിന്റെ പേരില്‍ നടപടിയെടുക്കേണ്ടതില്ലെന്നുമാണ് ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റുമാരുടെ യോഗത്തിലെ തീരുമാനം. സതീശനെതിരേ കെപിസിസിക്കും എഐസിസിക്കും പരാതി നല്‍കാനും തൊഴിലാളി സംഘടന തീരുമാനിച്ചു. പ്രകടനം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം തള്ളിയത് സതീശന്‍ അനുകൂലികള്‍ക്ക് തിരിച്ചടിയായി. അതേസമയം, തന്റെ പ്രസ്താവന കെപിസിസി നേതൃത്വത്തിന്റെ അറിവോടെയാണെന്ന സതീശന്റെ പ്രസ്താവനയോട് കെ.സുധാകരന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. കുത്തിത്തിരിപ്പുകാര്‍…

    Read More »
  • Business

    182 ദശലക്ഷം ടണ്‍ കല്‍ക്കരി ഉത്പാദിപ്പിക്കാന്‍ ലക്ഷ്യവുമായി എസ്ഇസിഎല്‍

    കൊല്‍ക്കത്ത: പുതിയ സാമ്പത്തിക വര്‍ഷത്തില്‍ 182 ദശലക്ഷം ടണ്‍ കല്‍ക്കരി ഉത്പാദിപ്പിക്കാന്‍ ലക്ഷ്യമിടുന്നതായി സൗത്ത് ഈസ്റ്റേണ്‍ കോള്‍ഫീല്‍ഡ് (എസ്ഇസിഎല്‍) അറിയിച്ചു. കോള്‍ ഇന്ത്യയുടെ അനുബന്ധ സ്ഥാപനമാണ് എസ്ഇസിഎല്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ (202122) 142.51 ദശലക്ഷം ടണ്‍ ഉത്പാദനം ഉണ്ടായതായി കമ്പനി വ്യക്തമാക്കി. റെയില്‍വേ പാതകളുടെ വികസനത്തിന് 1,800 കോടി ഉള്‍പ്പെടെ, വിവിധ വിഭാഗങ്ങളിലായി മൂലധനച്ചെലവിനായി 5,200 കോടി രൂപ അനുവദിച്ചിട്ടുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ എസ്ഇസിഎല്ലിന്റെ ഉത്പാദനം 182 ആയി നില നിര്‍ത്തിയിട്ടുണ്ടെന്നും അതേസമയം 280 മില്യണ്‍ ക്യൂബിക് മീറ്റര്‍ കല്‍ക്കരിയുടെ അധിക ഭാരം ഒഴിവാക്കേണ്ടതുണ്ടെന്നും കമ്പനി അറിയിച്ചു. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ദിവസം മുതല്‍ ടീമിനെ ലക്ഷ്യത്തിലേക്കെത്തിക്കാന്‍ എസ്ഇസിഎല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ പ്രേം സാഗര്‍ മിശ്ര മുന്‍കൈ എടുത്തതായി കമ്പനി വ്യക്തമാക്കി. പോയ  സാമ്പത്തിക വര്‍ഷത്തില്‍ 622 മില്യണ്‍ ടണ്‍ ഉത്പാദനമാണ് കമ്പനി കൈവരിച്ചത്. എന്നാല്‍ ഈ സാമ്പത്തിക വര്‍ഷം 700 മില്ല്യണ്‍ ടണ്‍ ഉത്പാദിപ്പിക്കാനാണ്…

    Read More »
Back to top button
error: