തിരുവനന്തപുരം:യാത്രക്കാരെത്തു ന്നതിന് മുൻപേ വിമാനം പുറപ്പെട്ടതിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം.തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട് വഴി ഖത്തറിലേക്ക് പോകേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനമാണ് നേരത്തെ പുറപ്പെട്ടത്.
രാവിലെ 10.10നായിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്.അതിനാൽ റിപ്പോര്‍ട്ടിങ് സമയമായ ഏഴ് മണിക്ക് മുൻപ് തന്നെ യാത്രക്കാര്‍ വിമാനത്താവളത്തിൽ എത്തിയിരുന്നു.എന്നാല്‍ പുലര്‍ച്ചെ നാലരയ്ക്ക് തന്നെ വിമാനം പുറപ്പെട്ടുവെന്നാണ് യാത്രക്കാര്‍ക്ക് അറിയാന്‍ കഴിഞ്ഞത്.
വിമാനം പുറപ്പെടുന്ന സമയം സംബന്ധിച്ച് മറ്റ് മുന്നറിയിപ്പുകള്‍ ഒന്നും തന്നെ വന്നിരുന്നില്ല എന്നാണ് യാത്രക്കാരുടെ പ്രതികരണം.അതേസമയം ഇത് സംബന്ധിച്ച് വിമാനക്കമ്ബനി അധികൃതരുടെ വിശദീകരണമെത്തിയിട്ടില്ല.