NEWS

റെയിൽവേ ഗേറ്റ് കീപ്പറെ ആക്രമിച്ച് ആഭരണങ്ങൾ കവർന്നു

കായംകുളം: വനിതാ റെയിൽവേ ഗേറ്റ് കീപ്പറെ ആക്രമിച്ച്‌ ആഭരണങ്ങള്‍ കവര്‍ന്നു.കായംകുളത്ത് നിന്ന് ചേപ്പാടേക്കുള്ള ആദ്യ ഗെയിറ്റില്‍ എട്ടെമുക്കാലോടെ ആണ് ആക്രമണം നടന്നത് ട്രെയിന്‍ കടന്നു പോയശേഷം ഗെയിറ്റ് ഉയര്‍ത്തി ഗെയിറ്റ് കീപ്പർ അശ്വതി റൂമിലേക്ക് പ്രവേശിച്ച പിന്നാലെ മോഷ്ടാവ് അവിടെത്തുകയും വാതില്‍ തള്ളിത്തുറന്ന് അകത്തേക്ക് പ്രവേശിക്കുകയുമായിരുന്നു.

തുടര്‍ന്ന് അശ്വതിയുടെ മാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. മോഷണം ശ്രമം തടയുന്നതിനിടെ അശ്വതിക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Back to top button
error: