NEWSWorld

ഇറാഖിലെ റിഫൈനറിയിലെ തൊഴില്‍ പ്രതിസന്ധി: ജീവനക്കാരെ കമ്പനി അനധികൃതമായി കസ്റ്റഡിയിലെടുത്തെന്ന്; ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടിട്ടും നടപടിയില്ല

ദില്ലി: ഇറാഖ് കര്‍ബല റിഫൈനറിയിലെ തൊഴില്‍ പ്രതിസന്ധിയില്‍ കുടുങ്ങിയ ഇന്ത്യക്കാരായ ജീവനക്കാരെ കമ്പനിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അനധികൃതമായി കസ്റ്റഡിയിലെടുക്കുന്നതായി പരാതി. വിസ പ്രശ്‌നത്തില്‍ തൊഴിലാളികള്‍ പ്രതിഷേധം തുടങ്ങിയതിന് പിന്നാലെയാണ് നടപടി. ഫോണ്‍ അടക്കം കൈവശപ്പെടുത്തി തൊഴിലാളികളെ മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റി.

കസ്റ്റഡിയിലെടുത്തവരെ ബന്ധപ്പെടാനാകുന്നില്ലെന്നും മറ്റു തൊഴിലാളികള്‍ പറയുന്നു. ഇറാഖിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടിട്ടും നടപടിയില്ലെന്ന് ഇവര്‍ പരാതിപ്പെടുന്നു. മലയാളികള്‍ അടക്കം അയ്യായിരത്തോളം ഇന്ത്യക്കാരാണ് ദുരിതത്തിലായിരിക്കുന്നത്.

Signature-ad

 

Back to top button
error: