NEWS

മോഷണം തൊഴിൽ; വരുമാനം 1.3 കോടി; ഒടുവിൽ പിടിയിൽ

ഹൈദരാബാദ്: മോഷണം തൊഴിലാക്കിയ ആളുടെ 30 വര്‍ഷത്തെ സമ്ബാദ്യം 1.3 കോടി.ഒടുവിൽ കോടീശ്വരനായ 50 കാരൻ മോഷ്ടാവ് പോലീസിന്റെ പിടിയിലുമായി.മുചു അംബേദ്കര്‍ (50) എന്നയാളാണ് അറസ്റ്റിലായത്.മോഷ്ടാവിന്റെ കോടീശ്വരനാകണമെന്ന സ്വപ്‌നം സാക്ഷാത്കരിച്ചെങ്കിലും അറസ്റ്റിലായതോടെ അയാളുടെ സമ്ബാദ്യമെല്ലാം പൊലീസ് പിടിച്ചെടുത്തു.
 30 വര്‍ഷത്തെ മോഷണത്തിനിടെ ഇയാള്‍ സ്വരൂപിച്ച മോഷണ മുതലുകളെല്ലാം ഗുണ്ടൂരിലെ മൂന്നു നില വീട്ടില്‍ തന്നെയായിരുന്നു സൂക്ഷിച്ചിരുന്നത്.230 പവന്‍ സ്വര്‍ണവും 10 കിലോ വെള്ളിയും ഇതിൽ ഉൾപ്പെടും.

Back to top button
error: