തിരുവനന്തപുരം:കഴക്കൂട്ടത്ത് കെ-റെയില്‍ പദ്ധതിക്കെതിരായ പ്രചാരണത്തിന്റെ ഭാഗമായി വീടു സന്ദര്‍ശനത്തിനെത്തിയ കേന്ദ്ര സഹമന്ത്രി വി. മുരളീധരനെ നാട്ടുകാർ സ്വീകരിച്ചത് പിണറായി വിജയൻ സിന്ദാബാദ് വിളികളോടെ.
കഴക്കൂട്ടം വാര്‍ഡില്‍നിന്നുള്ള എല്‍ഡിഎഫ് നഗരസഭാംഗം എല്‍.എസ്.കവിതയുടെ വീട്ടിലെത്തിയപ്പോഴാണ് പിണറായിക്കു സിന്ദാബാദ് വിളിച്ച് കവിതയുടെ അച്ഛനമ്മമാരായ എന്‍.ശിവരാജനും എന്‍.ലീലകുമാരിയും രംഗത്തെത്തിയത്.പദ്ധതി ക്കായി വസ്തു നല്‍കും.ഞങ്ങള്‍ സര്‍ക്കാരിനൊപ്പമാണ്.ആ രെതിര്ത്താലും പദ്ധതി നടപ്പിലാകുമെന്നും വീട്ടമ്മ മന്ത്രിയോടു പറഞ്ഞു.
നിങ്ങള്‍ക്ക് ഭൂമി ഇഷ്ടം പോലെയുണ്ടെങ്കില്‍ കൊടുക്കാമെന്നും പറഞ്ഞ് മന്ത്രി അവിടെ നിന്നും തടിതപ്പി.