KeralaNEWS

“ആഗോളതലത്തില്‍ എണ്ണ വില 50% കൂടിയപ്പോള്‍ രാജ്യത്ത് കൂടിയത് 5%” ന്യായീകരണവുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍

തിരുവനന്തപുരം: എണ്ണ വിലക്കയറ്റത്തെ ന്യായീകരിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ആഗോള തലത്തില്‍ 50 ശതമാനം വില കൂടി. എന്നാല്‍ ഇന്ത്യയില്‍ 5 ശതമാനം മാത്രമാണ് വര്‍ധന. വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തിരുവ കുറച്ചു. എന്നാല്‍ സംസ്ഥാനം അനുപാതികമായി കുറച്ചില്ലെന്നും കേന്ദ്രമന്ത്രി വി.മുരളീധരന്‍ പറഞ്ഞു.

ഇന്ത്യന്‍ ജനതയുടെ പോക്കറ്റ് കാലിയാക്കുന്ന നിലയിലേക്ക് ഇന്ധനവില വര്‍ധിക്കുകയാണ്. രാജ്യത്ത് അര്‍ധ രാത്രിയോടെ ഇന്ധന വില വീണ്ടും കൂടി. 137 ദിവസത്തെ ഇടവേളയ്ക്ക് ശേഷം തുടങ്ങിയ വില വര്‍ധന തുടര്‍ച്ചയായി കുതിക്കുകയാണ്. ഒരു ലിറ്റര്‍ ഡീസലിന് 85 പൈസയും പെട്രോള്‍ ലിറ്ററിന് 87 പൈസയും ഇന്ന് കൂട്ടി.

Back to top button
error: