Month: April 2022
-
NEWS
വേനൽ മഴയ്ക്കൊപ്പമുള്ള ഇടിമിന്നല്‍ സൂക്ഷിക്കണം; ജാഗ്രത നിര്‍ദ്ദേശങ്ങള്‍
തിരുവനന്തപുരം: വ്യാഴാഴ്ച വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണെന്നും ജാഗ്രത പാലിക്കണമെന്നും അറിയിപ്പിൽ പറയുന്നു. ഇടിമിന്നല്‍ ജാഗ്രത നിര്‍ദ്ദേശങ്ങള്‍: ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക.തുറസ്സായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല. കുട്ടികള്‍ ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍,…
Read More » -
NEWS
സ്കൂളുകള്‍ കേന്ദ്രീകരിച്ച് ലഹരി ഉപയോഗം; കര്‍ശന നടപടിയെന്ന് മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: സ്കൂളുകള്‍ കേന്ദ്രീകരിച്ച് ലഹരി ഉപയോഗം ശ്രദ്ധയില്‍പെട്ട സംഭവത്തിൽ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി.സ്‌കൂളും പരിസരവും ലഹരി വിമുക്തമാക്കാന്‍ നടപടിയെടുക്കും.ലഹരി ഉപയോഗിക്കുന്നവരെയും ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നവര്‍ക്ക് എതിരെയും ജുവനൈല്‍ ആക്‌ട് പ്രകാരം കേസെടുക്കും.ലഹരി സപ്ലൈക്കാരെ കാത്തിരിക്കുന്നത് നല്ല ഭാവി ആയിരിക്കില്ല. ഇതിനായി പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ടെന്നും സ്‌കൂള്‍ കോമ്ബൗണ്ടില്‍ സിസിടിവി ക്യാമറകള്‍ ഉൾപ്പടെ സ്ഥാപിക്കുന്നതിന്റെ സാധ്യത പരിശോധിക്കുമെന്നും, മന്ത്രി അറിയിച്ചു.
Read More » -
NEWS
കോട്ടയത്ത് 60കാരന്‍ ജീവനൊടുക്കിയ സംഭവം; ധനകാര്യ സ്ഥാപനത്തിനെതിരെ പൊലീസ് കേസെടുത്തു
കോട്ടയം : വൈക്കത്ത് സ്വകാര്യ ധനസ്ഥാപന ഉടമ പണം തട്ടി മുങ്ങിയതിനെ തുടര്‍ന്ന് 60കാരന്‍ ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു.വൈക്കം ടിവിപുരം സ്വദേശി അശോകന്‍റെ മരണത്തില്‍ എസ്‌എന്‍ ഫൈനാന്‍സ് ഉടമ പി സഹദേവനെതിരെയാണ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്.പുരയിടത്തിന്‍റെ ആധാരം പണയം വച്ച് 15 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന അശോകന്‍റെ ഭാര്യ നല്‍കിയ പരാതിയിലാണ് കേസ്. സുഹൃത്തും അയല്‍വാസിയുമായ സ്വകാര്യ ധനസ്ഥാപന ഉടമ സഹദേവനും ഭാര്യ ബിന്ദുവുമാണ് തന്‍റെ മരണത്തിനുത്തരവാദി എന്ന് അശോകനെഴുതിയ കത്തിന്‍റെ പകര്‍പ്പ് കുടുംബം പൊലീസിന് കൈമാറിയിട്ടുണ്ട്. സഹദേവനില്‍ നിന്നും അശോകന്‍ ഒന്നര ലക്ഷം രൂപ കടം വാങ്ങിയിരുന്നു.ഈ തുക തിരികെ നല്‍കാനായി 2018ല്‍ അശോകന്‍ സഹദേവന്‍ വഴി ടിവി പുരം പള്ളിപ്രത്തുശേരി സഹകരണ ബാങ്കില്‍ നിന്നും വായ്‌പയെടുത്തു. എന്നാല്‍ അശോകന്‍റെ വസ്‌തു പണയം വച്ച് സഹദേവന്‍ 15 ലക്ഷം രൂപ ബാങ്കില്‍ നിന്ന് വായ്‌പ എടുത്ത വിവരം വൈകിയാണ് അശോകന്‍ മനസിലാക്കുന്നത്. ഇത് സംബന്ധിച്ച്…
Read More » -
NEWS
മാഹാരാഷ്‌ട്രയിലെ വിവിധ ഗ്രാമങ്ങളില്‍ ആകാശത്ത് നിന്ന് പതിച്ചതെന്ന് സംശയിക്കുന്ന അജ്ഞാത വസ്‌തുക്കള്‍ കണ്ടെത്തി
നാഗ്‌പൂര്‍: മാഹാരാഷ്‌ട്രയിലെ വിവിധ ഗ്രാമങ്ങളില്‍ നിന്നായി ആകാശത്ത് നിന്ന് പതിച്ചതെന്ന് സംശയിക്കുന്ന അജ്ഞാത വസ്‌തുക്കള്‍ കണ്ടെത്തി. ചന്ദ്രപൂര്‍ ജില്ലയിലെ സിന്ദേവഹി തഹസിലിലെ ലാഡ്‌ബോറി, പവന്‍പര്‍ എന്നീ ഗ്രാമങ്ങളില്‍ നിന്നാണ് കത്തിയ അവസ്ഥയില്‍ വലിയൊരു ലോഹവളയവും സിലിണ്ടറിന് സമാനമായ വസ്‌തുവും കണ്ടെത്തിയത്.ശനിയാഴ്‌ച (02.04.2022) രാത്രി 7.50ഓടെ ലാഡ്‌ബോറി ഗ്രാമത്തിലെ തുറസായ പ്രദേശത്ത് നിന്നാണ് പ്രദേശവാസികള്‍ ലോഹവളയം കണ്ടെത്തിയതെന്ന് ചന്ദ്രപൂര്‍ ജില്ലാ കലക്‌ടര്‍ അജയ് ഗുല്‍ഹാനെ പറഞ്ഞു. നേരത്തേ ഈ പ്രദേശത്ത് ഇത്തരമൊരു അജ്ഞാതവസ്‌തു ഉണ്ടായിരുന്നില്ലെന്നും അതിനാല്‍ രാത്രിയില്‍ ആകാശത്ത് നിന്ന് പതിച്ചതാകാമെന്നുമാണ് നിഗമനം.വിഷയം മുംബൈ ദുരന്തനിവാരണ സേനയെ അറിയിച്ചിട്ടുണ്ടെന്നും വൈകാതെ സംഘം സംഭവസ്ഥലം സന്ദര്‍ശിച്ചേക്കുമെന്നും ഗുല്‍ഹാനെ കൂട്ടിച്ചേര്‍ത്തു.അതേസമയം ഇന്ന് (ഞായറാഴ്‌ച) രാവിലെ പവന്‍പര്‍ ഗ്രാമത്തില്‍ സിലിണ്ടറിന് സമാനമായ മറ്റൊരു വസ്‌തു കണ്ടെത്തിയത് കൂടുതൽ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്.
Read More » -
NEWS
പാകിസ്താന്‍ ദേശീയ അസംബ്ലി പിരിച്ചുവിട്ടു; മൂന്ന് മാസത്തിനകം തെരഞ്ഞെടുപ്പ്
ഇസ്ലാമാബാദ്: പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ശിപാര്‍ശ അംഗീകരിച്ച് പാകിസ്താന്‍ ദേശീയ അസംബ്ലി പിരിച്ചുവിട്ടു.മൂന്ന് മാസത്തിനകം തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം.കാവല്‍ പ്രധാനമന്ത്രിയായി ഇമ്രാൻ ഖാന്‍ തുടരും. ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് ഡെപ്യൂട്ടി സ്പീക്കര്‍ അവിശ്വാസ പ്രമേയം തള്ളിയതിന് പിന്നാലെയാണ് ഇമ്രാൻ ദേശീയ അസംബ്ലി പിരിച്ചുവിടാന്‍ പ്രസിഡണ്ട് ആരിഫ് അല്‍വിനോട് ശിപാര്‍ശ ചെയ്തത്.പുതിയ സംഭവവികാസങ്ങളെ തുടർന്ന് ഇസ്‌ലാമാബാദില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
Read More » -
NEWS
ആന്ധ്ര പ്രദേശിൽ പുതിയ 13 ജില്ലകൾ കൂടി
അമരാവതി: ആന്ധ്രപ്രദേശില്‍ ഒറ്റയടിക്ക് 13 ജില്ലകള്‍ കൂടി പ്രഖ്യാപിച്ച് വൈ.എസ് ജഗന്‍മോഹന്‍ റെഡ്ഡി സര്‍ക്കാര്‍.ഇതോടെ 13 ജില്ലകളുണ്ടായിരുന്ന സംസ്ഥാനത്ത് മൊത്തം 26 ജില്ലകളുണ്ടാകും.നാളെയാണ് ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുകയെങ്കിലും ഇതിനാവശ്യമായ നടപടികളെല്ലാം തന്നെ ഇതിനകം സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്.നാളെ തന്നെ ജില്ലകളില്‍ ചുമതലയേറ്റെടുക്കാന്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. മുൻപ് പ്രദേശം അവഗണിക്കപ്പെടുന്നുവെന്ന് കാണിച്ചായിരുന്നു ആന്ധ്രപ്രദേശ് വിഭജിച്ച് തെലങ്കാന സംസ്ഥാനം രൂപവത്കരിച്ചത്.രൂപവത്കരണത്തിന് നേതൃത്വം നല്‍കിയ കോണ്‍ഗ്രസിന് ഇരു സംസ്ഥാനങ്ങളിലും ഭരണം നഷ്ടമായപ്പോള്‍ ആന്ധ്രയില്‍ ജഗന്‍മോഹന്റെ വൈഎസ്‌ആര്‍ കോണ്‍ഗ്രസും തെലങ്കാനയില്‍ ചന്ദ്രശേഖര്‍ റാവുവിന്റെ തെലങ്കാന രാഷ്ട്രസമിതിയുമാണ് അധികാരത്തിലുള്ളത്.
Read More » -
NEWS
കാർഷിക മേഖലയ്ക്ക് ആശ്വാസവുമായി വേനൽമഴ; കാറ്റ് വില്ലനാകുന്നു
കൊല്ലം: വരള്‍ച്ചയുടെ വക്കിലെത്തിയ കാര്‍ഷിക മേഖലയ്‌ക്ക് ആശ്വാസമായി വേനല്‍മഴ.ഒരാഴ്ചയിലേറെയായി കൊല്ലം പത്തനംതിട്ട കോട്ടയം ഇടുക്കി ജില്ലകളുടെ മലയോര മേഖലയിൽ ശക്‌തമായ മഴയാണ് ലഭിക്കുന്നത്.ഇതോടെ വേനല്‍ ചൂടിനും നേരിയ ശമനം ഉണ്ടായിട്ടുണ്ട്.അതേസമയം മഴയ്ക്കൊപ്പമുള്ള കാറ്റ് പലയിടത്തും വില്ലനാകുന്നുമുണ്ട്.കൊല്ലത്തും പത്തനംതിട്ടയിലും കാറ്റ് വ്യാപകമായി കൃഷി നാശം വരുത്തി.കൊല്ലത്തു മാത്രം പതിനായിരക്കണക്കിന് ഏത്തവാഴ കൃഷിയാണ് കാറ്റിൽ നശിച്ചത്.മരം വീണ് കൊല്ലത്തും പത്തനംതിട്ടയിലും വീടുകളും തകർന്നിട്ടുണ്ട്. വേനല്‍ ചൂട് കഠിനമായതോടെ കാര്‍ഷിക മേഖല വരള്‍ച്ചാ ഭീതിയിലായിരുന്നു.ഏലം, കാപ്പി, കുരുമുളക് ചെടികള്‍ വ്യാപകമായി കരിഞ്ഞുണങ്ങാനും തുടങ്ങിയിരുന്നു. നദികള്‍ വറ്റിയതോടെ ജലസേചന മാര്‍ഗങ്ങളും നിലച്ചു.ഹൈറേഞ്ച് മേഖലയില്‍ അടക്കം ചൂട് 30 ഡിഗ്രി കടന്നതോടെ ഏലച്ചെടികള്‍ കൂട്ടത്തോടെ കരിഞ്ഞുണങ്ങിയിരുന്നു. ഇതിനിടെയാണ് വേനല്‍ മഴ ശക്‌തമായത്. കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം ചൊവ്വാഴ്‌ച വരെ ഇടവിട്ട പ്രദേശങ്ങളില്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്.ഇടിയോടും കാറ്റോടും കൂടിയായിരിക്കും മഴ എന്നത് പലരുടെയും നെഞ്ചിടിപ്പ് ഉയർത്തുന്നുണ്ട്.
Read More » -
Kerala
പോപ്പുലര്‍ ഫ്രണ്ടിന് ഫയര്‍ഫോഴ്‌സ് പരിശീലനം; ഫയര്‍മാനെതിരെ നടപടി പാടില്ലെന്ന് കേരള ഫയര്‍ സര്‍വ്വീസ് അസോസിയേഷന്‍
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിന് പരിശീലനം നല്‍കിയ ഫയര്‍മാനെതിരെ നടപടി പാടില്ലെന്ന് കേരള ഫയര്‍ സര്‍വ്വീസ് അസോസിയേഷന്‍. മേല്‍ ഉദ്യോഗസ്ഥരുടെ ഉത്തരവ് അനുസരിച്ചാണ് മൂന്ന് ഫയര്‍മന്മാര്‍ പരിശീലനം നല്‍കിയത്. ഇതിനാല്‍ ഇവര്‍ക്കെതിരെ നടപടി പാടില്ലെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഫയര്‍ ഫോഴ്‌സ് മേധാവിയോടും മുഖ്യമന്ത്രിയുടെ ഓഫീസിനെയും അസോസിയേഷന്‍ ഭാരവാഹികള്‍ ഇക്കാര്യം അറിയിച്ചു. മൂന്ന് ഫയര്‍മാന്‍ ഉള്‍പ്പെടെ അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നായിരുന്നു ഫയര്‍ ഫോഴ്‌സ് മേധാവിയുടെ ശിപാര്‍ശ. അതിനിടെ, മതരാഷ്ട്രീയ സംഘടനകള്‍ക്ക് ഫയര്‍ഫോഴ്‌സ് സേനാംഗങ്ങള്‍ പരിശീലനം നല്‍കുന്നത് വിലക്കി ഫയര്‍ഫോഴ്‌സ് മേധാവി സര്‍ക്കുലര്‍ ഇറക്കി. എറണാകുളത്ത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയത് വിവാദമായ പശ്ചാത്തലത്തിലാണ് സര്‍ക്കുലര്‍. സര്‍ക്കാര്‍ അംഗീകൃത സന്നദ്ധ സംഘടനകള്‍, വ്യാപാരി-വ്യവസായി മേഖലയുമായി ബന്ധപ്പെട്ട കൂട്ടായ്മകള്‍, സിവില്‍ ഡിഫന്‍സ് പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മാത്രം പരിശീലനം നല്‍കിയാല്‍ മതിയാകും. അപേക്ഷ ലഭിച്ച്, പരിശീലനത്തിന് ആളെ വിട്ടുനല്‍കുന്നതിന് മുന്‍പായി ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തണമെന്നും സര്‍ക്കുലറില്‍ പറയുന്നു. ആലുവയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിശീലനം…
Read More » -
Kerala
”പോഷക സംഘടനയായി ഐഎന്‍ടിയുസിയെ കണക്കാക്കിയിട്ടില്ല” എരിതീയില്‍ എണ്ണ ഒഴിച്ച് കെ.വി. തോമസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
കൊച്ചി: വി.ഡി. സതീശന്‍ ഐഎന്‍ടിയുസി പോര് കനക്കുന്നതിനിടെ നിലപാട് വ്യക്തമാക്കി മുതിര്‍ന്ന് നേതാവ് കെ.വി. തോമസ്. ഐഎന്‍ടിയുസിയും കോണ്‍ഗ്രസും തമ്മില്‍ പൊക്കിള്‍കൊടി ബന്ധമാണുള്ളതെന്നും ഐഎന്‍ടിയുസി ഒരു സ്വതന്ത്ര തൊഴിലാളി സംഘടനയാണെന്നും കെ.വി. തോമസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഐഎന്‍ടിയുസിയെ നയിക്കുന്ന നേതാക്കളില്‍ ഭൂരിപക്ഷവും കോണ്‍ഗ്രസ് നേതാക്കളുമാണ്. എന്നാല്‍ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പോലെയുള്ള കോണ്‍ഗ്രസിന്റെ പോഷക സംഘടനയായി ഐഎന്‍ടിയുസിയെ ഇതുവരെ കണക്കാക്കിയിട്ടില്ല. കോണ്‍ഗ്രസിന് ഐഎന്‍ടിയുസിയുടെ കാര്യങ്ങളില്‍ നിയന്ത്രണവുമില്ല. വളരെക്കാലം കേന്ദ്ര മന്ത്രിയും ഐഎന്‍ടിയുസിയുടെ അഖിലേന്ത്യ ട്രഷററും സംസ്ഥാന പ്രസിഡന്റുമായിരുന്ന സി എം സ്റ്റീഫന്‍, കോണ്‍ഗ്രസ് – ഐഎന്‍ടിയുസി ബന്ധത്തെ അമ്മയും കുഞ്ഞും തമ്മിലുളള പൊക്കിള്‍ കൊടി ബന്ധമെന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. കേരളത്തിലും കേന്ദ്രത്തിലും കോണ്‍ഗ്രസ് ഭരിച്ചിരുന്ന കാലത്തും ഐഎന്‍ടിയുസി മറ്റ് ജനാധിപത്യ സംഘടനകളുമായി കൈകോര്‍ത്ത് സമരം ചെയ്തിട്ടുണ്ട്. കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്, എഫ്എസിടി തുടങ്ങിയ പൊതു മേഖല സ്ഥാപനങ്ങളില്‍ സഹോദര ജനാധിപത്യ സംഘടനകളുടെ കൊടി കൂട്ടി കെട്ടി സമരം നടത്തിയ പാരമ്പര്യവും ഉണ്ട്. ഐഎന്‍ടിയുസിയുടെ ദേശീയ…
Read More » -
NEWS
മഹ്‌സൂസിലൂടെ അഞ്ചാം തവണയും സമ്മാനം നേടി പ്രവാസി ഇന്ത്യക്കാരനായ സുബ്രഹ്മണ്യൻ
ദുബൈ: മഹ്‌സൂസിലൂടെ അഞ്ചാം തവണയും സമ്മാനം നേടി പ്രവാസി ഇന്ത്യക്കാരനായ സുബ്രഹ്മണ്യൻ. 70-ാമത് പ്രതിവാര തത്സമയ മഹ്‌സൂസ് നറുക്കെടുപ്പിലെ റാഫിള്‍ ഡ്രോയില്‍ കഴിഞ്ഞ ദിവസം നേടിയ 100,000 ദിര്‍ഹത്തിന്റെ സമ്മാനമാണ് ഇതിൽ അവസാനത്തേത്. തമിഴ്നാട് സ്വദേശിയും ഷാര്‍ജയിൽ ഫാര്‍മസ്യൂട്ടിക്കല്‍ മാര്‍ക്കറ്റിങ് സൂപ്പര്‍വൈസറുമാണ് 55 വയസ്സുള്ള സുബ്രഹ്മണ്യൻ. തന്റെ മകളുടെ സംഗീതവുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനായി സമ്മാനത്തുക വിനിയോഗിക്കുമെന്ന് വിജയിയായ സുബ്രഹ്മണ്യന്‍ പറഞ്ഞു. ‘എന്റെ 15 വയസ്സുള്ള മകള്‍ മനോഹരമായി കീബോര്‍ഡ് വായിക്കും. ഓസ്‌കാര്‍ പുരസ്‌കാര ജേതാവായ സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്‍ നേരിട്ട് തെരഞ്ഞെടുത്തവരില്‍ ഒരാളാണവള്‍. സൗണ്ട് എഞ്ചിനീയറാകണമെന്ന അവളുടെ സ്വപ്‌നം സഫലമാക്കാന്‍ ഈ തുക സഹായിക്കും’- അഞ്ച് തവണ മഹ്‌സൂസ് വിജയിയായ അദ്ദേഹം പറഞ്ഞു.
Read More »