Month: April 2022
-
NEWS
സൗദി അറേബ്യയില്‍ കൃത്രിമ മഴ പെയ്യിക്കുന്നു, ആദ്യഘട്ടത്തില്‍ മൂന്ന് മേഖലകളില്‍
റിയാദ്: സ്ഥിരമായ നദികളോ തടാകങ്ങളോ ഇല്ലാത്ത ലോകത്തെ ഏറ്റവും വരണ്ട രാജ്യങ്ങളിലൊന്നായ സൗദി അറേബ്യയില്‍ കൃത്രിമ മഴ പെയ്യിക്കാനായുള്ള പ്രവര്‍ത്തനങ്ങള്‍ ഊർജിതമായി തുടങ്ങുന്നു. ആദ്യഘട്ടത്തില്‍ റിയാദ്, ഖസീം, ഹാഇല്‍ മേഖലകളിലാണ് ഇതിനായുള്ള ശ്രമം തുടങ്ങിയതെന്ന് പരിസ്ഥിതി-ജല-കാര്‍ഷിക വകുപ്പ് മന്ത്രി അബ്ദുറഹ്മാന്‍ ബിന്‍ അബ്‍ദുല്ല മുഹ്സിന്‍ അല്‍ ഫദ്‍ലി പറഞ്ഞു. ഈ ഭാഗങ്ങളില്‍ മേഘങ്ങള്‍ക്കിടയിലൂടെ വിമാനം പറത്തി പ്രത്യേക രാസപദാര്‍ഥങ്ങള്‍ വിതറാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും മന്ത്രി അറിയിച്ചു. പ്രതിവര്‍ഷം 100 മില്ലി മീറ്ററില്‍ കൂടാത്ത നിലവിലെ നിരക്കില്‍ നിന്ന് രാജ്യത്തെ ശരാശരി മഴയുടെ തോത് വര്‍ദ്ധിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സ്ഥിരമായ നദികളും തടാകങ്ങളുമില്ലാത്ത ലോകത്തെ ഏറ്റവും വരണ്ട രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. കൃത്രിമ മഴ പെയ്യിക്കാന്‍ അടുത്തിടെയാണ് സൗദി മന്ത്രിസഭ അനുമതി നല്‍കിയതെന്നും മന്ത്രി അബ്ദുറഹ്മാന്‍ ബിന്‍ അബ്‍ദുല്ല പറഞ്ഞു. മഴമേഘങ്ങളെ നിരീക്ഷിക്കുന്നതിന് റിയാദിലെ ദേശീയ കാലാവസ്ഥ നിരീക്ഷണ ആസ്ഥാനത്ത് ഓപ്പറേഷന്‍ റൂം ആരംഭിച്ചതായി കാലാവസ്ഥ കേന്ദ്രം സി.ഇ.ഒയും കൃത്രിമ മഴ പദ്ധതി…
Read More » -
Crime
വർക്കലയിൽ അമ്മാവൻ വഴിതടഞ്ഞ് നിന്ന് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു, യുവതി അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ
വർക്കല: യുവതിയെ മാരകമായി വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. വർക്കല ചെമ്മരുതിയിൽ ചാവടിമുക്ക് സ്വദേശിനി ഷാലു (37) വിനെയാണ് കഴുത്തിലും ശരീരത്തിന്റെ പല ഭാഗങ്ങളിലും വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചത്. ഷാലുവിന്റെ അമ്മയുടെ സഹോദരൻ ആണ് വെട്ടിയത്. അയിരൂരിലെ സ്വകാര്യ പ്രസ്സിൽ ജോലി ചെയ്യുന്ന യുവതി ഉച്ചയോടെ വീട്ടിൽ എത്തി ഭക്ഷണം കഴിച്ചു തിരികെ മടങ്ങവേ ആണ് മാമൻ കൂടിയ ഇഞ്ചിഅനിൽ എന്ന് വിളിപ്പേരുള്ള അനിൽ ഷാലുവിനെ തടഞ്ഞ് നിർത്തി വെട്ടിയത്. അനിലിന്റെ വീട് കഴിഞ്ഞുള്ള അടുത്ത വീടാണ് ഷാലുവിന്റേത്. ഷാലുവിന്റെ വീട്ടിലേക്കുള്ള നടവഴിയിൽ വെട്ടുകത്തിയിമായി നിന്ന് മരത്തിൽ വെട്ടികൊണ്ടു നിൽക്കുക ആയിരുന്നു അനിൽ. ഉച്ചഭക്ഷണം കഴിച്ചു തിരികെ പ്രസ്സ് ലേക്ക് പോകാൻ സ്കൂട്ടിയിൽ എത്തിയ ഷാലുവിന്റെ സ്കൂട്ടി തടഞ്ഞു നിർത്തി കഴുത്തിലും ശരീരത്തിലും വെട്ടി പരിക്കേല്പിക്കുകയായിരുന്നു. യുവതിയെ വെട്ടിയ ശേഷം അനിൽ വെട്ടുകത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും യുവതിയെ രക്ഷിക്കാൻ ശ്രമിച്ച ബന്ധുക്കളെ വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തുകയുമായിരുന്നു. വിവരം ബന്ധുക്കൾ പോലീസിൽ അറിയിച്ചതിനെ തുടർന്ന്…
Read More » -
Crime
പാലക്കാട് ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന നിരോധനാജ്ഞ പിൻവലിച്ചു
പാലക്കാട്: രാഷ്ട്രീയ കൊലപാതകങ്ങളെത്തുടർന്ന് പാലക്കാട് ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന നിരോധനാജ്ഞ പിൻവലിച്ചു. ഏപ്രിൽ 16നാണ് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. 20 വരെയായിരുന്നു നിരോധനാജ്ഞ ഏർപ്പെടുത്തിയിരുന്നതെങ്കിലും പിന്നീട് നീട്ടുകയായിരുന്നു. ഒരു ദിവസത്തിനിടെ രണ്ടു കൊലപാതകങ്ങൾ സംഭവിച്ചതോടെയാണ് ജില്ലയിൽ 144 പ്രഖ്യാപിച്ചത്. കൂടുതല്‍ പൊലീസിനെയും വിന്യസിച്ചു. എലപ്പുള്ളിയിൽ എസ്‌ഡിപിഐ നേതാവ് സുബൈറിനെ കൊലപ്പെടുത്തി 24 മണിക്കൂർ തികയും മുൻപ് ആർഎസ്എസ് നേതാവിനെയും കൊലപ്പെടുത്തിയിരുന്നു. പാലക്കാട് നഗരത്തിലെ മേലാമുറിയില്‍ കടയില്‍ കയറിയാണ് ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ വെട്ടിക്കൊന്നത്. തുടർ സംഘർഷ സാധ്യത കണക്കിലെടുത്താണ് പാലക്കാട് നഗരം കനത്ത പൊലീസ് വലയത്തിലാക്കിയത്. കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ഇതിനകം നിരവധിപ്പേർ അറസ്റ്റിലായി. സംഘർഷ സാധ്യതയ്ക്ക് അയവു വന്നതോടെയാണ് നിരോധനാജ്ഞ പിൻവലിച്ചത്.
Read More » -
Kerala
ഗുജറാത്തിലെ നല്ല കാര്യം കേരളം മാതൃക ആക്കുന്നതിൽ തെറ്റെന്ത്?: സജി ചെറിയാൻ
പത്തനംതിട്ട: ഗുജറാത്തിൽ ഒരു നല്ല കാര്യം നടന്നാൽ അതു കേരളം മാതൃകയാക്കുന്നതിൽ എന്താണ് തെറ്റെന്ന് മന്ത്രി സജി ചെറിയാൻ. മുഖ്യമന്ത്രിക്ക് എല്ലാ പദ്ധതികളും നേരിട്ട് നിരീക്ഷിക്കാനുള്ള സംവിധാനം ആവശ്യമാണ്. ഇതിനെക്കുറിച്ച് പഠിക്കാനാണ് ചീഫ് സെക്രട്ടറി ഉൾപ്പെടുന്ന സംഘം ഗുജറാത്ത് സന്ദർശിക്കുന്നത്. ഫിഷറീസ് വകുപ്പിൽ കേരളത്തേക്കാളും ഏറെ മുന്നിലാണ് തെലങ്കാന. അതിനെക്കുറിച്ച് പഠിക്കാൻ ഉടൻ പോകും. ജനാധിപത്യത്തിൽ വിമർശനം വസ്തുനിഷ്ഠമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. വൻകിട പദ്ധതികളുടെയും മറ്റും പുരോഗതി വിവരശേഖരണം ഒറ്റ ക്ലിക്കിലൂടെ മുഖ്യമന്ത്രിക്കു സാധ്യമാക്കുന്ന ഡാഷ്ബോർഡ് സംവിധാനത്തെപ്പറ്റി പഠിക്കാനാണു ചീഫ് സെക്രട്ടറി വി.പി.ജോയ്, സ്റ്റാഫ് ഓഫിസർ എൻ.എസ്.കെ. ഉമേഷ് എന്നിവർ ഗുജറാത്തിലേക്കു പോയത്. 2019ൽ വിജയ് രൂപാണി മുഖ്യമന്ത്രി ആയിരിക്കെയാണു ഗുജറാത്തിൽ ഇതു നടപ്പാക്കിയത്. മുൻപ് ഗുജറാത്ത് മാതൃക തള്ളിപ്പറഞ്ഞ സിപിഎം നേതൃത്വം കൊടുക്കുന്ന സർക്കാർ അവരുടെ ഭരണം മാതൃകയായി സ്വീകരിച്ച് അതു പഠിക്കാൻ ചീഫ് സെക്രട്ടറിയെ നേരിട്ടയച്ചതു രാഷ്ട്രീയ വിവാദമായിരുന്നു. സിപിഎമ്മും ബിജെപിയും തമ്മിലുള്ള ബന്ധം ഭരണതലത്തിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമാണ്…
Read More » -
Kerala
തിരുവമ്പാടി കുട്ടിശങ്കരന്‍ ചരിഞ്ഞു
തൃശൂര്‍: കേരളത്തിലെ എഴുന്നള്ളിപ്പുകളില്‍ സ്ഥിരം സാനിധ്യമായിരുന്ന കൊമ്പന്‍ തിരുവമ്പാടി കുട്ടിശങ്കരന്‍ ചരിഞ്ഞു. 68 വയസായിരുന്നു. കുറച്ചുകാലമായി അസുഖബാധിതനായിരുന്നു. ഇന്നലെ രാവിലെ ക്രെയിനിലാണ് ഭാഗികമായി ഉയര്‍ത്തിയത്. ഒന്നരവര്‍ഷം മുമ്പ് വനംവകുപ്പിന് െകെമാറിയെങ്കിലും കൊമ്പനെ ഇവിടെനിന്നു മാറ്റാന്‍ സാധിച്ചിരുന്നില്ല. തൃശൂര്‍ പൂരം അടക്കം ഒട്ടേറെ എഴുന്നള്ളിപ്പുകളില്‍ പങ്കാളിയായിരുന്നു. ആനപ്രേമി ഡേവിസിന്റെ ഉടമസ്ഥതയിലുള്ള ആനയ്ക്ക് തിരുവമ്പാടി കുട്ടിശങ്കരന്‍ എന്നാണ് പേരിട്ടത്. ഡേവിസിന്റെ മരണശേഷം ഭാര്യ ഓമനയാണ് ഉടമസ്ഥ. കൊമ്പനെ ഏറ്റെടുക്കാന്‍ ഏതാനും ട്രസ്റ്റുകളും ദേവസ്വങ്ങളും മുന്നോട്ടുവന്നുവെങ്കിലും ആന പരിപാലന നിയമപ്രകാരം സാങ്കേതിക തടസങ്ങളുണ്ടായി. അതോടെയാണ് വനംവകുപ്പിനു െകെമാറാന്‍ ധാരണയായത്. അപേക്ഷ കിട്ടിയ ഉടനെ ആനയെ വനംവകുപ്പ് ഏറ്റെടുത്തു കോടനാട്ടേക്കു കൊണ്ടുപോകാനായിരുന്നു തീരുമാനം. 79′ ല്‍ ആണ് ആനയെ കേരളത്തിലേക്കു കൊണ്ടുവന്നത്. 87ല്‍ ഡേവിസ് ആനയെ വാങ്ങി. ബിഹാറിയാണെങ്കിലും കേരളീയ ആനകളെ പോലെ സൗന്ദര്യശോഭയുണ്ടായിരുന്ന കുട്ടിശങ്കരന് ഏറെ ആരാധകരുമുണ്ടായിരുന്നു. ശാന്തസ്വഭാവക്കാരനായിരുന്നു. ആനയെ പ്രതിമാസം അരലക്ഷത്തിനടുത്തു തുക ചെലവിട്ടാണ് പഴയ ഉടമയുടെ കുടുംബം സംരക്ഷിച്ചിരുന്നത്. അതേസമയം വനംവകുപ്പിന്റെ അനാസ്ഥയാണ്…
Read More » -
Crime
പീഡനശ്രമം: സി.പി.എം. നേതാവിന് സസ്‌പെന്‍ഷന്‍
കണ്ണൂര്‍: വനിതാനേതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയെത്തുടര്‍ന്നു സി.പി.എം. ലോക്കല്‍ സെക്രട്ടറിയും പേരാവൂര്‍ ഏരിയാ കമ്മിറ്റിയംഗവുമായനേതാവിനെ സ്ഥാനങ്ങളില്‍നിന്ന് പുറത്താക്കി. കണിച്ചാര്‍ ലോക്കല്‍ സെക്രട്ടറിയും മുന്‍ ഡി.െവെ.എഫ്.ഐ. ജില്ലാ കമ്മിറ്റിയംഗവുമായ കെ.കെ. ശ്രീജിത്തിനെ പാര്‍ട്ടിയില്‍ വഹിക്കുന്ന എല്ലാ സ്ഥാനത്തുനിന്നും നീക്കിയതായി സി.പി.എം. ജില്ലാ സെക്രട്ടറി അറിയിച്ചു. പരാതി വിവാദമായതോടെ ഇന്നലെ ഉച്ചയോടെ വിഷയം ചര്‍ച്ച ചെയ്യാന്‍ ജില്ലാ നേതാക്കളുടെ സാന്നിധ്യത്തില്‍ അടിയന്തര യോഗം ചേര്‍ന്നിരുന്നു. ഡി.െവെ.എഫ്.ഐയുടെ ബ്ലോക്ക് ഭാരവാഹിയായ വനിതാ നേതാവാണ് പീഡന പരാതി നല്‍കിയത്. കഴിഞ്ഞ ഏപ്രില്‍ 22നാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം. ഡി.െവെ.എഫ്.ഐ. ജില്ലാ സമ്മേളനത്തില്‍ ഇരുവരും പ്രതിനിധികളായിരുന്നു. സമ്മേളനത്തിന് ഒരുമിച്ചു പോകാമെന്നും അതിനായി രാവിലെ ഏരിയ കമ്മിറ്റി ഓഫിസില്‍ എത്താനും യുവ നേതാവ് വനിതാ നേതാവിനോട് നിര്‍ദേശിക്കുകയും അതുപ്രകാരമെത്തിയ യുവതിയെ െലെംഗിക പീഡനത്തിനിരയാക്കാന്‍ ശ്രമിച്ചെന്നുമായിരുന്നു ആരോപണം. എതിര്‍ത്തപ്പോള്‍ വനിതാ നേതാവിനെ ഏരിയ കമ്മിറ്റി ഓഫീസിനുള്ളിലുള്ള മീഡിയ റൂമിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും പരാതിയുണ്ട്. തുടര്‍ന്ന് യുവതി ഡി.െവെ.എഫ്.ഐ. സംസ്ഥാന…
Read More » -
NEWS
റഷ്യയുടെ നീക്കം യുക്രൈനിൽ പുതിയ ഭരണഘടന കൊണ്ടുവരാൻ: അമേരിക്ക
വിയന്ന: യുക്രൈന്‍ സര്‍ക്കാരിനെ താഴെയിറക്കി ഭരണം പിടിക്കാനും അവിടെ പുതിയ ഭരണഘടന കൊണ്ടുവരാനും റഷ്യന്‍ നീക്കമെന്ന് അമേരിക്ക. യു.എസ്. അംബാസഡര്‍ െമെക്കല്‍ കാര്‍പന്റര്‍ ആണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചത്. ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ താഴെയിറക്കി യുക്രൈനിലെ മുന്‍സിപ്പല്‍ ഭരണം അടക്കം അട്ടിമറിക്കാനാണ് റഷ്യന്‍ നീക്കമെന്ന് കാര്‍പന്റര്‍ പറഞ്ഞു. വിയന്ന കേന്ദ്രീകരിച്ചുള്ള യൂറോപ്യന്‍ സുരക്ഷാ- സഹകരണകാര്യ സംഘടന (ഒ.എസ്.സി.ഇ.)യുടെ യോഗത്തില്‍ പങ്കെടുത്താണ് കാര്‍പന്റര്‍ ഇത്തരമൊരു വാദം ഉന്നയിച്ചതും. യുക്രൈനില്‍ നിന്ന് പിടിച്ചെടുത്ത ഇടങ്ങളില്‍ മോസ്‌കോ അനുകൂലികളായ വിമതരെ കൂട്ടുപിടിച്ചാണ് റഷ്യന്‍ കരുനീക്കമെന്ന് കാര്‍പന്റര്‍ പറയുന്നു. എന്നാല്‍, ആരോപണങ്ങള്‍ക്കു തെളിവുകള്‍ നിരത്തിയിട്ടില്ല. സൈനിക ഇടപെടലിനു ന്യായം കണ്ടെത്തുക, യുക്രൈനില്‍ കൂടുതല്‍ നിയന്ത്രണം ആര്‍ജ്ജിക്കുക എന്നീ ലക്ഷ്യങ്ങളാണ് പുതിയ കരുനീക്കം കൊണ്ട് റഷ്യ ഉദ്ദേശിക്കുന്നത്. അതിര്‍ത്തി താല്‍പര്യങ്ങളില്ലെന്നാണ് റഷ്യ നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍, തെക്കന്‍ യുക്രൈന്റെ നിയന്ത്രണം റഷ്യക്കു വേണമെന്നാണ് കഴിഞ്ഞയാഴ്ച റഷ്യന്‍ ജനറല്‍ പറഞ്ഞതെന്നും കാര്‍പന്റര്‍ വ്യക്തമാക്കി.
Read More » -
NEWS
യുദ്ധം വര്‍ഷങ്ങള്‍ നീളും, യുക്രൈനെ പിന്തുണയ്ക്കും: നാറ്റോ
ബ്രസല്‍സ്: പഴയ സോവിയറ്റ് കാലത്തെ ആയുധങ്ങള്‍ക്കുപകരം പാശ്ചാത്യ രാജ്യങ്ങളുടെ ആധുനിക െസെനിക ഉപകരണങ്ങള്‍ നല്‍കി യുക്രൈനെ മുന്നേറാനും റഷ്യയുമായുള്ള യുദ്ധത്തില്‍ വര്‍ഷങ്ങളോളം സഹായിക്കാനും തയാറാണെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്‌റ്റോള്‍ട്ടന്‍ബര്‍ഗ്. ദീര്‍ഘകാലത്തേക്ക് നമ്മള്‍ തയാറെടുക്കേണ്ടതുണ്ട്. ഈ യുദ്ധം മാസങ്ങളും വര്‍ഷങ്ങളും നീളാന്‍ അങ്ങേയറ്റം സാധ്യതയുണ്ട്. നാറ്റോ നിലവാരത്തിലുള്ള ആയുധങ്ങള്‍ നല്‍കി യുക്രൈനെ സഹായിക്കുമെന്നും ബ്രസല്‍സില്‍ നാറ്റോ ഉച്ചകോടിയില്‍ സ്‌റ്റോള്‍ട്ടന്‍ബര്‍ഗ് വ്യക്തമാക്കി. റഷ്യ-യുക്രൈന്‍ യുദ്ധം പത്തുവര്‍ഷമെങ്കിലും നീണ്ടുനില്‍ക്കുമെന്ന് യു.കെ. വിദേശകാര്യസെക്രട്ടറി ലിസ് ട്രസ് പറഞ്ഞു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ജയിക്കുന്നപക്ഷം യൂറോപ്പില്‍ കൂടുതല്‍ കുഴപ്പങ്ങള്‍ ഉണ്ടാകുമെന്നും ആഗോളതലത്തില്‍ അതിന്റെ പരിണിതഫലങ്ങള്‍ പ്രതിഫലിക്കുമെന്നും ട്രസ് പറഞ്ഞു. യുക്രൈന്‍ പ്രദേശം കീഴടക്കിവയ്ക്കാന്‍ പുടിനെ അനുവദിച്ചാല്‍ ജോര്‍ജിയയിലും മോള്‍ഡോവയിലും പുടിന്‍ ആക്രമണം നടത്തുമെന്നാണ് യു.കെ. സര്‍ക്കാരിലെ ഉന്നതര്‍ ഭയക്കുന്നത്.
Read More » -
NEWS
റഷ്യന്‍ നിയന്ത്രിത യുക്രൈന്‍ മേഖലകളില്‍ ഇനി റൂബിള്‍
ലണ്ടന്‍: യുക്രൈന്റെ ദക്ഷിണ ഭാഗത്തുള്ള ഖഴ്‌സണ്‍ മേഖലയില്‍ റഷ്യന്‍ കറന്‍സിയായ റൂബിള്‍ ഉപയോഗിച്ചു തുടങ്ങുന്നു. അടുത്ത ഒന്നുമുതല്‍ റൂബിളിലേക്കു മാറുമെന്നു റഷ്യന്‍ അനുകൂല സമിതി ഉദ്യോഗസ്ഥന്‍. മേഖലയുടെ െസെനിക- സിവില്‍ ഭരണം തീരുമാനിക്കുന്ന സമിതിയാണിത്. റൂബിള്‍ പൂര്‍ണമായും പ്രചാരത്തിലെത്താന്‍ നാലു മാസമെടുക്കും. അതുവരെ യുക്രൈന്‍ കറന്‍സിയായ ഹറീവ്‌ന്യൂ കൂടി ഉപയോഗത്തിലുണ്ടാകുമെന്നും കിറില്‍ സ്‌ട്രെമൗസൗ വ്യക്തമാക്കി. ഖഴ്‌സണ്‍ മേഖലയുടെ പൂര്‍ണ നിയന്ത്രണം െകെവന്നതായി ചൊവ്വാഴ്ച റഷ്യ വ്യക്തമാക്കിയിരുന്നു. തന്ത്രപ്രധാനമായ ഇടമാണിത്. ക്രിമിയന്‍ ഉപദ്വീപിനെയും റഷ്യയെ പിന്തുണയ്ക്കുന്ന വിമത മേഖലയെയും ബന്ധിപ്പിക്കുന്ന ഇടം. ഖഴ്‌സണില്‍ റഷ്യ അവരുടെ ആളെ മേയര്‍ ആക്കിയെന്നാണ് യുക്രൈന്‍ ചൂണ്ടിക്കാട്ടുന്നത്. മേഖലാ ആസ്ഥാനത്തിന്റെ നിയന്ത്രണം അവര്‍ ഏറ്റെടുത്തെന്നും യുക്രൈന്‍ പ്രാദേശിക അധികൃതര്‍ വ്യക്തമാക്കി. റഷ്യ പിടിച്ചടക്കിയ നഗരകേന്ദ്രങ്ങളില്‍ ഏറ്റവും വലുതാണിത്.
Read More » -
Kerala
തൃശൂർ പൂരം: 15 ലക്ഷം അനുവദിച്ച് സർക്കാർ; ധനസഹായം നൽകുന്നത് ആദ്യമായി
തിരുവനന്തപുരം: തൃശൂർ പൂരം നടത്തിപ്പിനായി 15 ലക്ഷം രൂപ തൃശൂർ ജില്ലാ കലക്ടർക്ക് അനുവദിച്ച് സർക്കാർ ഉത്തരവായി. ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്റെ ഓഫിസാണ് ഇക്കാര്യം അറിയിച്ചത്. ഇതാദ്യമായാണ് തൃശൂർ പൂരം നടത്തിപ്പിന് സർക്കാർ ധനസഹായം നൽകുന്നത്. ഈ വർഷത്തെ പൂരം കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടും എല്ലാ ആചാരനുഷ്ഠാനങ്ങളോടും കൂടി നടത്താൻ സർക്കാർ തീരുമാനിച്ചു.
Read More »