NEWS

പാഴ് വസ്തുക്കള്‍ റീസൈക്കിള്‍ ചെയ്ത് ഉൽപ്പന്നങ്ങൾ;ആക്രി പെറുക്കുകാർക്ക് ഇത് നല്ലകാലം

പത്തനംതിട്ട:കോവിഡ് കാരണം ഇവിടെ ആരെങ്കിലും പച്ചപിടിച്ചിട്ടുണ്ടെങ്കിൽ അത് ആക്രി കച്ചവടക്കാർ മാത്രമാണ്.പാഴ് വസ്തുക്കള്‍ റീസൈക്കിള്‍ ചെയ്ത് നിര്‍മ്മിക്കുന്ന ചൈനീസ് ഉല്പന്നങ്ങളായിരുന്നു പണ്ട് ഇവിടെ ലഭിച്ചിരുന്നതെങ്കിൽ ഇപ്പോൾ അത് കേരളത്തിൽ തന്നെ നിർമ്മിച്ചെടുക്കുകയാണ്.കൊവിഡ് മൂലം ചൈനയില്‍ നിന്ന് ഇത്തരം വസ്തുക്കളുടെ ഇറക്കുമതി കുറഞ്ഞതോടെയാണ് സമാന ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന സ്ഥാപനങ്ങള്‍ ഇവിടെ വ്യാപകമായി തുടങ്ങാന്‍ ഇടയാക്കിയത്. ഇതോടെയാണ് ആക്രി വസ്തുക്കള്‍ക്കും വില വര്‍ദ്ധിച്ചത്.
ഹാര്‍ഡ് ബോര്‍ഡുകള്‍ ചങ്ങനാശ്ശേരി, എറണാകുളം എന്നിവിടങ്ങളിലേക്കും പേപ്പര്‍ പുനലൂരേയ്ക്കും , ഇലക്‌ട്രോണിക്‌സ് , പ്ലാസ്റ്റിക് വസ്തുക്കള്‍ ബംഗളൂരുവിലേയ്ക്കും, ഇരുമ്ബ് പാലക്കാട്ടേയ്ക്കുമാണ് കൊണ്ടുപോകുന്നത്.അവിടങ്ങളില്‍ ഇത് റിസൈക്കിള്‍ ചെയ്ത് പുതിയ ഉല്പന്നങ്ങളാക്കുകയാണ്.

കേരളത്തിലെ പാഴ്‌വസ്തു മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ സംഘടനയായ കേരള സ്‌ക്രാപ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പാഴ്‌വസ്തു ശേഖരണത്തിനായി ആക്രിക്കട മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കിയിട്ടുണ്ട്.വീട്ടിലെ പാഴ്‌വസ്തുക്കളുടെ ഫോട്ടോ ഇതില്‍ അപ്‌ലോഡ് ചെയ്ത് വില്‍ക്കാം. ഐ.ഡി പ്രൂഫ്, ത്രാസ് എന്നിവയുമായി യൂണിഫോം ധരിച്ച അസോസിയേഷന്‍ തൊഴിലാളികള്‍ നേരിട്ടെത്തി പാഴ്‌വസ്തുക്കള്‍ ശേഖരിക്കും.

 

പാഴ് വസ്തുക്കളുടെ വില നിലവാരം. കിലോഗ്രാമിന്.പഴയ വില ബ്രാക്കറ്റില്‍.

ന്യൂസ് പേപ്പര്‍ 28 രൂപ (15).

ഹാര്‍ഡ് ബോര്‍ഡ് 24 രൂപ (10).

പ്ലാസ്റ്റിക് കുപ്പി 30 രൂപ (15).

ബിയര്‍ കുപ്പി 1രൂപ (1).

അലുമിനിയം 140 രൂപ (90).

ചെമ്ബ് 650 രൂപ (500).

പിച്ചള 450 രൂപ (250).

തകിട് 20 രൂപ (12).

പ്ലാസ്റ്റിക് 15 രൂപ (10).

Back to top button
error: