NEWS

ഗോശാലയില്‍ തീപ്പിടുത്തം;38 പശുക്കൾക്ക് ദാരുണാന്ത്യം

ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഒരു ഗോശാലയിൽ ഉണ്ടായ തീപിടുത്തത്തിൽ 38 പശുക്കൾക്ക് ദാരുണാന്ത്യം.അപകടം നടക്കുമ്ബോള്‍ 150 പശുക്കള്‍ ശാലയിലുണ്ടായിരുന്നു.ഇന്ദിരാപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കനാവാനി ഗ്രാമത്തിലെ ഗോശാലയില്‍ ഇന്നലെ ഉച്ചക്ക് 1.30 ഓടെയാണ് സംഭവം.

അഗ്നിശമന വിഭാഗമെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.എന്നാല്‍ തീപ്പിടുത്തത്തിന് കാരണം വ്യക്തമല്ലെന്നും അന്വേഷണം നടക്കുകയാണെന്നും ജില്ലാ മജിസ്‌ട്രേറ്റ് രാകേഷ് കുമാര്‍ സിംഗ് പറഞ്ഞു.ഗാസിയാബാദ് പോലീസ് മേധാവി മുനിരാജ് ഉൾപ്പടെയുള്ളവർ സ്ഥലം സന്ദര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: