Month: April 2022

  • Kerala

    ബിജെപി സർക്കാരുകൾ ഏകാത്മക മാനവവാദത്തെ അടിസ്ഥാനമാക്കി ഭരിക്കുന്നു: കെ. സുരേന്ദ്രൻ

    കൊച്ചി: കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും ഭരിക്കുന്ന ബി ജെ പി സർക്കാരുകൾ പാർട്ടിയുടെ ആശയമായ ഏകാത്മ മാനവവാദത്തെ അടിസ്ഥാനമാക്കിയാണ് പദ്ധതികൾ ആവിഷ്ക്കരിച്ചു നടപ്പിലാക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ. സാമ്പത്തികനയങ്ങളാണെങ്കിലും സാമൂഹ്യക്ഷേമപദ്ധതികളാണെങ്കിലും ബിജെപി സർക്കാരുകൾ അടിസ്ഥാന ആശയത്തിൽ ഉറച്ചു നിൽക്കും. പ്രത്യയശാസ്ത്രത്തിൽ നിന്നും ഒട്ടും തന്നെ വ്യതിചലിക്കാതെ പദ്ധതികൾ നടപ്പിൽ വരുത്തും. കൊച്ചിയിൽ പാർട്ടിയുടെ സംസ്ഥാന ഭാരവാഹികൾക്കും ജില്ലാ പരിശീലന ശിബിരങ്ങളിൽ ക്ലാസ്സുകൾ എടുക്കുന്നവർക്കുമായി സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച ഏകദിന ശിബിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.   മാർക്സിസ്റ്റ് പാർട്ടിയുടെ 23-ാം പാർട്ടി കോൺഗ്രസ് സമാപിച്ചപ്പോൾ മനസ്സിലാക്കാൻ കഴിഞ്ഞത് ആ പാർട്ടി അവരുടെ അടിസ്ഥാനാശയങ്ങളിൽ നിന്നും പൂർണ്ണമായും വ്യതിചലിച്ചു എന്നതാണ്. തൊഴിലാളിവർഗ്ഗ താൽപര്യം സംരക്ഷിക്കും എന്ന് അവകാശപ്പെടുന്ന ആ പാർട്ടി ഭരണം നടത്തുന്നത് ആ താൽപര്യത്തിന് എതിരായിട്ടാണ്.   ബിജെപി ജന.സെക്രട്ടറിമാരായ എം.ടി, രമേശ് ,അഡ്വ. പി. സുധീർ ,സി. കൃഷ്ണകുമാർ ,അഡ്വ.ജോർജ് കുര്യൻ, സംസ്ഥാന വൈസ് പ്രസിഡൻ്റ് എ.എൻ.…

    Read More »
  • NEWS

    സന്തോഷ് ട്രോഫി ആവേശത്തിലേക്ക് ഒരിക്കൽ കൂടി കേരളം; മലയാളികളിൽ ഫുട്ബോൾ ആവേശം വിതറിയ പോലീസ് 

    മറ്റെല്ലാ കാര്യങ്ങളിലും എന്നപോലെ കായിക രംഗത്തും കേരളം ഇന്ത്യയിൽ എന്നും വിത്യസ്തമായി നിലകൊണ്ട ഒരു സംസ്ഥാനമായിരുന്നു.ഇന്ത്യയിലെ ഭൂരിഭാഗം പ്രദേശങ്ങളും ക്രിക്കറ്റ് എന്ന കളിയിലലിഞ്ഞു ചേർന്നപ്പോൾ  കേരള സംസഥാനവും അന്നാട്ടിലെ മനുഷ്യരും പ്രായ ജാതി മത സാമ്പത്തിക ഭേദമന്യേ ഫുട്ബോളിനെ നെഞ്ചോടു ചേർത്തു പിടിച്ചവരാണ്.തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ഒരു സായാഹ്ന യാത്ര നടത്തിയാൽ കാൽപന്തുകളിയുടെ അകമ്പടിയില്ലാതെ ഒരു നഗരമോ ഗ്രാമമോ നമുക്ക് കാണാനാകില്ല.സൗകര്യങ്ങളുടെ ഏറ്റക്കുറച്ചിലുകൾ മാത്രമാകും വേറിട്ട് നിൽക്കുന്ന ഒരേയൊരു ഘടകം.കൊയ്ത്തൊഴിഞ്ഞ പാടങ്ങളും കപ്പ പറിച്ച കാലായും വരെ ഇതിൽ ഉൾപ്പെടും. ഫുട്ബോൾ തീർച്ചയായും പാശ്ചാത്യനാടിന്റെ സംഭാവനയാണ്.അതുകൊണ്ടു തന്നെ വിദേശീയരുടെ കേരളത്തിലേക്കുള്ള വരവുമായി അതിനെ ബന്ധപ്പെടുത്തി വായിക്കേണ്ടി വരും. പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യകാലത്താണ് ഫുട്ബോൾ ഇന്ത്യയിലേക്കെത്തുന്നത്.ബ്രിട്ടീഷ് ഇന്ത്യയുടെ കേന്ദ്രമായിരുന്ന കൽക്കത്തയിലായിരുന്നു ഇന്ത്യൻ ഫുട്ബാളിന്റെ തുടക്കം.1889 ഫെബ്രുവരി ഇരുപതിനാണ് കേരളത്തിലാദ്യമായി ഒരു ഫുട്ബോൾ ക്ലബ് ആരംഭിക്കുന്നത്. കൊച്ചി പോലീസ് സുപ്പീരിയന്റെൻഡ് ആയിരുന്ന ആർ ബി ഫെർഗൂസണ്ണിന്റെ നാമധേയത്തിൽ, തൃശ്ശൂരിനടുത്ത് ഒല്ലൂരിൽ വിശുദ്ധ അന്തോണീസ്…

    Read More »
  • സ്വര്‍ണ വിലയില്‍ വര്‍ധന; മൂന്നു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് വില ഉയര്‍ന്നത്

    കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. മൂന്നു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് വില ഉയര്‍ന്നത്. പവന് 320 രൂപ കൂടി 39,200ല്‍ എത്തി. ഗ്രാമിന് 40 രൂപ ഉയര്‍ന്ന് 4900ല്‍ എത്തി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇത്. കഴിഞ്ഞ ആഴ്ച പകുതി മുതല്‍ സ്വര്‍ണ വിലയില്‍ വര്‍ധനയാണ് പ്രകടമാവുന്നത്. ഒരാഴ്ചയ്ക്കിടെയുണ്ടാവുന്ന മൂന്നാമത്തെ വര്‍ധനയാണ് ഇപ്പോഴത്തേത്. ഈ ദിവസങ്ങളില്‍ പവന് കൂടിയത് 960 രൂപ. ഈ മാസത്തിന്റെ തുടക്കത്തില്‍ 38,480 രൂപയായിരുന്നു പവന്‍ വില. ഇതു പിന്നീട് കുറഞ്ഞ് 38,240 വരെ എത്തി. പിന്നീടു പടിപടിയായി വര്‍ധിക്കുകയായിരുന്നു.  

    Read More »
  • Business

    മാര്‍ച്ചില്‍ ഇന്ത്യയുടെ റീട്ടെയില്‍ പണപ്പെരുപ്പം 16 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തുമെന്ന്

    ന്യൂഡല്‍ഹി: ഇന്ത്യയുടെ റീട്ടെയില്‍ പണപ്പെരുപ്പം മാര്‍ച്ചില്‍ 16 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 6.35 ശതമാനമായി ഉയര്‍ന്നേക്കാമെന്ന് റോയിട്ടേഴ്സ് പോള്‍ ഫലം. ഭക്ഷ്യവിലയിലെ തുടര്‍ച്ചയായ വര്‍ധനവാണിതിന് കാരണം. ഇത് തുടര്‍ച്ചയായ മൂന്നാം മാസത്തിലും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രതീക്ഷിത നിരക്കിനേക്കാള്‍ ഉയരത്തിലാകാന്‍ കാരണമാകും. ഫെബ്രുവരി അവസാനത്തോടെ ഉക്രെയ്നിലെ റഷ്യയുടെ അധിനിവേശത്തെത്തുടര്‍ന്ന് ക്രൂഡ് ഓയിലിന്റെയും ആഗോള ഊര്‍ജത്തിന്റെയും വിലയിലുണ്ടായ വര്‍ദ്ധനയുടെ പൂര്‍ണ്ണ ഫലം ഏപ്രില്‍ വരെ ഉപഭോക്തൃ വിലയില്‍ ദൃശ്യമാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. കാരണം ഇന്ധന പമ്പുകളിലൂടെ ഉപഭോക്താക്കളിലേക്ക് ഇത് പ്രതിഫലിക്കുന്നത് വൈകിയിരുന്നു. ഉപഭോക്തൃ വില സൂചിക (സിപിഐ) അനുസരിച്ചുള്ള പണപ്പെരുപ്പം ഫെബ്രുവരിയിലെ 6.07 ശതമാനത്തില്‍ നിന്ന് മാര്‍ച്ചില്‍ 6.35 ശതമാനമായി ഉയര്‍ന്നതായി റോയിട്ടേഴ്സ് പോള്‍ ഫലം പറയുന്നു. ഏപ്രില്‍ 4-8 വരെ 48 സാമ്പത്തിക വിദഗ്ധര്‍ ഉള്‍പ്പെട്ട പോള്‍ ഫലമാണിത്. 2020 നവംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. റഷ്യ-ഉക്രെയ്ന്‍ യുദ്ധവുമായി ബന്ധപ്പെട്ട് വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങള്‍, ആഗോള ധാന്യ ഉല്‍പ്പാദനം,…

    Read More »
  • NEWS

    ഇനി സന്തോഷ രാവുകൾ; സന്തോഷ് ട്രോഫിക്ക് ഏപ്രിൽ 16-ന് കിക്കോഫ്

    മലപ്പുറം: ഇത്തവണത്തെ സന്തോഷ്‌ ട്രോഫി മത്സരങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കായിക മന്ത്രി വി അബ്ദുറഹ്മാന്‍.ഏപ്രില്‍ 16 മുതല്‍ മലപ്പുറത്താണ് ടൂര്‍ണമെന്‍റ് ആരംഭിക്കുക. 17 ദിവസം നീളുന്ന ചാമ്ബ്യന്‍ഷിപ്പില്‍ കേരളം ഉള്‍പ്പെടെ 10 ടീമുകളാണ് പങ്കെടുക്കുക. മഞ്ചേരി പയ്യനാട്, കോട്ടപ്പടി സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങള്‍. ഏപ്രില്‍ 16ന് ഉദ്ഘാടന ദിവസം രാവിലെ കോട്ടപ്പടി സ്റ്റേഡിയത്തില്‍ ബംഗാളും പഞ്ചാബും തമ്മിലാണ് ആദ്യമത്സരം രാത്രി എട്ടുമണിക്ക് പയ്യനാട് സ്റ്റേഡിയത്തില്‍ കേരളം രാജസ്ഥാനെ നേരിടും.ആകെ 23 മത്സരങ്ങള്‍ ഉണ്ടാകും. പകല്‍ മത്സരങ്ങള്‍ കോട്ടപ്പടി സ്റ്റേഡിയത്തിലും രാത്രി മത്സരങ്ങള്‍ പയ്യനാട് സ്റ്റേഡിയത്തിലും നടക്കും.ഏപ്രില്‍ 25ന് ഗ്രൂപ്പ് മത്സരങ്ങള്‍ അവസാനിക്കും. 28, 29 തീയതികളിലാണ് സെമി ഫൈനലുകള്‍. മെയ് രണ്ട് രാത്രി 8 മണിക്കാണ് ഫൈനല്‍ മത്സരം.

    Read More »
  • Crime

    സിപിഎം നേതാക്കളുടെ ഭീഷണി; മുന്‍ സിഐടിയു പ്രവര്‍ത്തകന്‍ ജീവനൊടുക്കി; ആത്മഹത്യാക്കുറിപ്പില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരേ പരാമര്‍ശം

    തൃശ്ശൂര്‍: സിപിഎം ഭീഷണി കാരണം മുന്‍ സിഐടിയു പ്രവര്‍ത്തകന്‍ ജീവനൊടുക്കിയതായി പരാതി. തൃശൂര്‍ പീച്ചിയിലെ സജി എന്ന തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകനാണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യാക്കുറിപ്പില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് എതിരെ പരാമര്‍ശം ഉണ്ട്. സിപിഎം അഴിമതി ചോദ്യം ചെയ്തതാണ് സജിയോട് പാര്‍ട്ടിക്ക് പക തോന്നാന്‍ കാരണമെന്ന് സജിയുടെ സഹോദരന്‍ പറഞ്ഞു. തിങ്കളാഴ്ചയാണ് സജിയെ വീട്ടിനകത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. അവിവാഹിതനായിരുനന്നു. മറ്റ് സാമ്പത്തിക ബാധ്യതകളോ കുടുംബ പ്രശ്‌നങ്ങളോ സജിക്കുണ്ടായിരുന്നില്ല. സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ ആത്മഹത്യക്കുറിപ്പില്‍ പരാമര്‍ശമുണ്ട്. പ്രദേശത്തെ രണ്ട് സിപിഎം നേതാക്കള്‍ക്കെതിരെയാണ് സജിയുടെ ആത്മഹത്യക്കുറിപ്പ്. കഴിഞ്ഞ ഒരാഴ്ചയായി കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും ബ്രാഞ്ച് സെക്രട്ടറിയും സജിയെ ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ പരാതി. ചുമട്ടു തൊഴിലാളിയായിരുന്ന സജി പാര്‍ട്ടിയിലെ ചില അഴിമതികളെ ചോദ്യം ചെയ്തിരുന്നു. ഒടുവില്‍ സിഐടിയു വിട്ട് സജി സ്വതന്ത്ര കൂട്ടായ്മ രൂപീകരിച്ചിരുന്നു. ഇത് പ്രശ്‌നങ്ങള്‍ വഷളാക്കിയെന്നാണ് സജിയുടെ സഹോദരന്‍ പറയുന്നത്. സജി ഏറെ മാനസിക സമ്മര്‍ദ്ദം…

    Read More »
  • Crime

    ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ് ​: ന​ട​ൻ ദി​ലീ​പി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക്രൈം​ബ്രാ​ഞ്ച് വി​ചാ​ര​ണ കോ​ട​തി​യെ സമീപിക്കും 

    ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ന​ട​ൻ ദി​ലീ​പി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക്രൈം​ബ്രാ​ഞ്ച് വി​ചാ​ര​ണ കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കും. ജാ​മ്യ​വ്യ​വ​സ്ഥ​ക​ൾ എ​ല്ലാം ദി​ലീ​പ് ലം​ഘി​ച്ചു​വെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ചി​ന്‍റെ ക​ണ്ടെ​ത്ത​ൽ. തെ​ളി​വ് ന​ശി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നും സാ​ക്ഷി​ക​ളെ അ​ഭി​ഭാ​ഷ​ക​ർ മു​ഖേ​ന​യും നേ​രി​ട്ടും സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നും ക്രൈം​ബ്രാ​ഞ്ച് കോ​ട​തി​യെ അ​റി​യി​ക്കും. കേ​സി​ന്‍റെ തു​ട​ര​ന്വേ​ഷ​ണ വേ​ള​യി​ലാ​ണ് ജാ​മ്യ​വ്യ​വ​സ്ഥ​ക​ൾ ദി​ലീ​പ് ലം​ഘി​ച്ചു​വെ​ന്ന് ക്രൈം​ബ്രാ​ഞ്ച് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ന്‍റെ ഗൂ​ഢാ​ലോ​ച​ന​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ദി​ലീ​പി​നെ എ​ട്ടാം പ്ര​തി​യാ​ക്കി​യാ​ണ് ക്രൈം​ബ്രാ​ഞ്ച് കേ​സെ​ടു​ത്തി​രു​ന്ന​ത്.

    Read More »
  • NEWS

    എന്റെ കേരളം എത്ര സുന്ദരം!

    കണ്ണൂര്‍: നെല്‍വയലില്‍ സ്ഥാപിച്ച ജലചക്രം, സമീപത്ത് ഓലക്കുടിലുകളില്‍ കുട്ടനെയ്ത്തും മണ്‍പാത്ര നിര്‍മ്മാണവും തറിയും താറാവ് വളര്‍ത്തലുമായി ജീവിക്കുന്ന മനുഷ്യര്‍..ഉള്‍നാടന്‍ ഗ്രാമാന്തരീക്ഷത്തിന്റെ ചൂടും ചൂരും ചോരാതെ പുനര്‍നിര്‍മ്മിച്ചിരിക്കുകയാണ് രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി ഒരുക്കിയ ‘എന്റെ കേരളം’ മെഗാ എക്‌സിബിഷനിൽ. വിനോദസഞ്ചാരത്തിന്റെ സാധ്യതകള്‍ ഉള്‍നാടന്‍ ഗ്രാമങ്ങളിലേക്കുകൂടി എത്തിക്കുന്നതിന് ലക്ഷ്യമിട്ട് വിനോദ സഞ്ചാര വകുപ്പ് പ്രചരിപ്പിക്കുന്ന സ്ട്രീറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള ആവിഷ്‌ക്കരണം ആവേശത്തോടെയാണ് മേളയിലെത്തിയ ജനങ്ങള്‍ സ്വീകരിച്ചത്.സഞ്ചാരികള്‍ക്ക് ഗ്രാമീണ ജീവിതങ്ങള്‍ അനുഭവിച്ചറിയാനുള്ള അവസരം ഇവിടെയുണ്ട്. നൂറ്റാണ്ടുകളുടെ പാരമ്ബര്യമുള്ള കുഞ്ഞിമംഗലം വെങ്കല ഗ്രാമത്തിന്റെ സവിശേഷതകളുടെ വിവരണവും ക്ഷേത്ര കലശപാത്രം, ചങ്ങലവട്ട, പീഠംപ്രഭ, കണ്ണാടി വിഗ്രഹം, തെയ്യം തിരുവായുധങ്ങള്‍ തുടങ്ങിയവയുടെ പ്രദര്‍ശനവും തത്സമയ നിര്‍മ്മാണവും അമ്ബെയ്ത്തിന്റെ പ്രദര്‍ശനവും മേളയില്‍ ഒരുക്കിയിട്ടുണ്ട്.

    Read More »
  • NEWS

    നിമിഷപ്രിയ കേസ്; കേന്ദ്ര സർക്കാർ കൈയ്യൊഴിഞ്ഞു

    ന്യൂഡൽഹി‍: യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ കേസില്‍ ഇടപെടാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍.കേസില്‍ നയതന്ത്ര ഇടപെടലിന് കഴിയില്ലെന്ന് കേന്ദ്രം വ്യക്തമാക്കി.കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളോട് സംസാരിച്ചു ബ്ലഡ് മണി നല്‍കി, നിമിഷപ്രിയയുടെ ശിക്ഷയില്‍ ഇളവ് നല്‍കാന്‍ വേണ്ടിയാണ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിൽ  കേന്ദ്രസര്‍ക്കാരിന്‍റെ സഹായം തേടിയത്. യമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയെ നിമിഷപ്രിയയും കൂട്ടുകാരിയും ചേര്‍ന്നു കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചു എന്നതാണ് കേസ്.2017 ജൂലൈ 25നാണ് യമന്‍ പൗരനായ തലാല്‍ കൊല്ലപ്പെട്ടത്. യമനില്‍ നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന തലാല്‍ പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷപ്രിയയുടെ വാദം.  കീഴ്‌ക്കോടതിയാണ് നിമിഷയ്ക്കു വധശിക്ഷ വിധിച്ചത്.കൊല്ലപ്പെട്ടയാളുടെ കുടുംബം പണം സ്വീകരിച്ച്‌ മാപ്പ് നല്‍കിയാല്‍ നിമിഷക്ക് ജീവിതത്തിലേക്ക് മടങ്ങി വരാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ഇതിനായി നടത്തിയ ശ്രമങ്ങള്‍ വിജയിച്ചിരുന്നില്ല.പിന്നാലെ കേന്ദ്രസര്‍ക്കാര്‍ നയതന്ത്ര ഇടപെടല്‍ സാധ്യമല്ലെന്ന് അറിയിച്ചതോടെ നിമിഷപ്രിയയുടെ മോചനം വീണ്ടും സങ്കീര്‍ണമാവുകയാണ്.

    Read More »
  • NEWS

    മൊബൈല്‍ ബാറ്ററി പൊട്ടിത്തെറിച്ച്‌ ജാർഖണ്ഡിൽ അഞ്ച് വയസ്സുകാരന്‍ മരിച്ചു

    റാഞ്ചി: ജാർഖണ്ഡിലെ പാകൂരില്‍ മൊബൈല്‍ ബാറ്ററി പൊട്ടിത്തെറിച്ച്‌ അഞ്ച് വയസ്സുകാരന്‍ മരിച്ചു.ദുമാരിയ ഗ്രാമത്തിലെ ലാജര്‍ മരാണ്ടിയുടെ മകന്‍ സോനു മരാണ്ടിയാണ് കൊല്ലപ്പെട്ടത്. സോനുവിന്‍റെ പിതാവ് മൊബൈലില്‍ നിന്ന് ബാറ്ററി പുറത്തെടുത്ത് മാസ്റ്റര്‍ ചാര്‍ജറില്‍ ചാര്‍ജ്ചെയ്യാന്‍വെച്ചിരുന്നു.പിന്നീട് പിതാവ് പുറത്ത് പോയതിന് ശേഷം സോനു ചാര്‍ജറില്‍ നിന്ന് ബാറ്ററി മാറ്റാന്‍ ശ്രമിക്കവെയാണ് പൊട്ടിത്തെറിയുണ്ടായത്.കുട്ടി തൽക്ഷണം മരിക്കുകയായിരുന്നു.

    Read More »
Back to top button
error: