CrimeKeralaNEWS

നടിയെ അക്രമിച്ച കേസ്: സായ് ശങ്കറിനെ ക്രൈംബ്രാഞ്ച് ഇന്നും ചോദ്യംചെയ്യും

നടിയെ അക്രമിച്ച കേസിലെ പ്രതിയായ ഹാക്കര്‍ സായ് ശങ്കറിന്റെ പക്കല്‍ നിന്ന് അഭിഭാഷകര്‍ വാങ്ങിവെച്ച ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍ പിടിച്ചെടുക്കാന്‍ നീക്കം. തുടരന്വേഷണത്തിന്റെ ഭാഗമായി സായ് ശങ്കറിനെ ക്രൈംബ്രാഞ്ച് ഇന്നും ചോദ്യംചെയ്യും.ലാപ് ടോപ് അടക്കം അഞ്ച് വസ്തുക്കള്‍ ദിലീപിന്റെ അഭിഭാഷകര്‍ തന്റെ പക്കല്‍ നിന്ന് വാങ്ങിവെച്ചെന്നാണ് സായ് ശങ്കറിന്റെ മൊഴി.

ദിലീപിന്റെ ഫോണിലെ നിര്‍ണായക വിവരങ്ങള്‍ നശിപ്പിച്ചെന്നാണ് സായ് ശങ്കറിനെതിരെയുളള കേസ്.
വധഗൂഢാലോചന കേസിലെ ഏഴാം പ്രതിയായ സായ് ശങ്കറിനെ ഇന്ന് ചോദ്യംചെയ്യുന്നത് നടിയെ അക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായിട്ടാണ്.

ഇതിനിടെ അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി ബൈജു പൗലോസ് ഇന്ന് വിചാരണ കോടതിയില്‍ ഹാജരാകും. അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറരുതെന്ന കോടതി നിര്‍ദേശം ലംഘിച്ചുവെന്ന പരാതിയില്‍ വിചാരണ കോടതിയാണ് ഇന്ന് ഹാജരായി വിശദീകരണം നല്‍കാന്‍ നിര്‍ദേശിച്ചത്.

Back to top button
error: