പ്രഥമ ലതാ മങ്കേഷ്‌കര്‍ പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക്.തിങ്കളാഴ്ചയാ ണ് മങ്കേഷ്കര്‍ കുടുംബം പുരസ്കാരം പ്രഖ്യാപിച്ചത്.മറാഠി നാടക നടനും ഗായകനുമായിരുന്ന ദീനാനാഥ് മങ്കേഷ്‌കറിന്റെ എണ്‍പതാം ചരമവാര്‍ഷികമായ ഏപ്രില്‍ 24 ന് ആയിരിക്കും പുരസ്കാരങ്ങള്‍ സമ്മാനിക്കുക.പ്രശസ്തഗായകരായ ലതാ മങ്കേഷ്കര്‍,ആശാ ഭോസ്‍ലെ. ഹൃദയനാഥ് മങ്കേഷ്കര്‍, മീനാ ഖാദികര്‍ എന്നിവരുടെ പിതാവാണ് ദീനാനാഥ് മങ്കേഷ്‌കർ.
ലതാ മങ്കേഷ്‌കറിന്റെ സ്മരണയ്ക്കായാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.ഇക്ക ഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ലതാ മങ്കേഷ്കര്‍ അന്തരിച്ചത്. 92-ാം വയസിലായിരുന്നു അന്ത്യം. ഇതിഹാസ ഗായികയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുംബൈയില്‍ എത്തിയിരുന്നു.
രാജ്യത്തിനും ജനങ്ങള്‍ക്കും സമൂഹത്തിനും ശ്രദ്ധേയവും മാതൃകാപരവുമായ സംഭാവനകള്‍ നല്‍കിയ ഒരു വ്യക്തിക്ക് ആയിരിക്കും എല്ലാ വര്‍ഷവും ലതാ മങ്കേഷ്‌കര്‍ പുരസ്‌കാരം ലഭിക്കുക. സംഗീതം, നാടകം, കല, മെഡിക്കല്‍, സാമൂഹിക പ്രവര്‍ത്തനം തുടങ്ങിയ മേഖലകളില്‍ നിന്നുള്ളവരെ ആദരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുരസ്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.